» »അന്ന് ഭയപ്പെടുത്തുന്ന ഇടം, ഇന്ന് പ്രമുഖ തീര്‍ഥാടന കേന്ദ്രം

അന്ന് ഭയപ്പെടുത്തുന്ന ഇടം, ഇന്ന് പ്രമുഖ തീര്‍ഥാടന കേന്ദ്രം

Written By: Elizabath

പനക്കൂട്ടങ്ങള്‍ നിറഞ്ഞ് പേടിപ്പിക്കുന്ന ഏകാന്തതയുള്ള സ്ഥലം. ഭൂതപ്രേതാദികള്‍ വസിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ കരുതിയിരുന്ന ആ സ്ഥലം സാമൂഹീക വിരുദ്ധരുടെ വിളനിലമായിരുന്നു. ഈ കഥകളൊക്കെ അറിയുന്നവര്‍ ഇന്ന് അവിടെയെത്തിയാല്‍ അത്ഭുതപ്പെടും. ഒരു സ്ഥലത്തിന് ഇങ്ങനെയും മാറ്റമുണ്ടാകുമോ എന്നോര്‍ത്ത്. പറഞ്ഞു വരുന്നത് മറ്റൊരു സ്ഥലത്തെയും കുറിച്ചല്ല.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ സുപ്രധാന സ്ഥാനമുള്ള പരുമല പള്ളിയെക്കുറിച്ചാണ്.

പരുമല പള്ളി

പരുമല പള്ളി

മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ് പത്തനംതിട്ട ജില്ലയിലെ പരുമലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി.

PC:Sreejithk2000

സെമിനാരിക്കായി കണ്ടെത്തിയ സ്ഥലം

സെമിനാരിക്കായി കണ്ടെത്തിയ സ്ഥലം

വൈദിക വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനാനി കണ്ടെത്തിയ സ്ഥലമായിരുന്നു ഇവിടം ആദ്യം. അതിനാല്‍ത്തന്നെ ഒരു ആദ്യം നിര്‍മ്മിക്കപ്പെട്ടത് ഒരു ദേവാലയമായിരുന്നില്ല. മറിച്ച് വൈദിക വിദ്യാര്‍ഥികള്‍ക്കായി ഒരു സെമിനാരിയായിരുന്നു. 1872 ലാണ് ഇവിടെ സെമിനാരി നിര്‍മ്മിക്കുന്നത്. പിന്നീട് 1895 ല്‍ ഇവിടെ ദേവാലയം സ്ഥാപിച്ചു.

PC:Lijujacobk

പരുമല തിരുമേനിയുടെ പള്ളി

പരുമല തിരുമേനിയുടെ പള്ളി

വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഭാരതീയനായ പരുമല തിരുമേനിയുടെ ഖബറിടം പരുമലപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്. പരുമല തിരുമോനി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ് എന്നാണ്.
പമ്പാനദി രണ്ടായി പിരിയുന്ന എരമല്ലിക്കരയില്‍ നിന്ന് പന്നായി പാലത്തിന് കിഴക്കു വശത്തായി വീണ്ടും കൂടിച്ചേരുന്ന ഭാഗമാണ് പരുമല ദ്വീപ്. ഇതിന്റെ ഒരുഭാഗത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.

PC:Johnchacks

ചാള്‍സ് കൊറയയുടെ രൂപകല്പന

ചാള്‍സ് കൊറയയുടെ രൂപകല്പന

ലോകപ്രശസ്തനായ ഇന്ത്യന്‍ വാസ്തുകലാ ശില്പിയായ ചാള്‍സ് കോറിയയാണ് പുതുക്കിപ്പണിത പരുമലപ്പള്ളി രൂപകല്പന ചെയ്തത്. മലങ്കരയിലെ പഴയ സുറിയാനി പള്ളികളുടെയും ഈജിപ്റ്റിലെ കോപ്റ്റിക് ദേവാലയങ്ങളുടെയും മാതൃകകള്‍ ഇപ്പോള്‍ കാണുന്ന പള്ളിയില്‍ കാണാന്‍ സാധിക്കും.
ഒരേ സമയം രണ്ടായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്നതിനു സൗകര്യമുള്ളതാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണം 2000 ല്‍ പൂര്‍ത്തിയായി.

PC:Joe Ravi

റെക്കോര്‍ഡുകളുടെ പള്ളി

റെക്കോര്‍ഡുകളുടെ പള്ളി

ഒരുപാട് ബഹുമതികള്‍ സ്വന്തം പേരില്‍ ലഭിച്ചിട്ടുള്ള പള്ളിയാണ് പരുമലപ്പള്ളി.
ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് ആദ്യമായി പരിശുദ്ധ സ്ഥാനം നേടിയ പള്ളി, പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്നയിടം, ഏറ്റവും കൂടുതല്‍ തവണ കത്തോലിക്കാ സ്ഥാനാരോഹണം നടന്നയിടം എന്നിങ്ങനെ പല വിശേഷണങ്ങളും ബഹുമതികളും പരുമലപ്പള്ളിക്ക് സ്വന്തമാണ്.

PC: Johnchacks

പെരുന്നാള്‍

പെരുന്നാള്‍

ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രം ആയതിനാല്‍ത്തന്നെ ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.
എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലാണ് ഇവിടുത്തെ പെരുന്നാള്‍.

PC: Gramam

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്ന് ഏഴ് കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 10 കിലോമീറ്ററും സഞ്ചരിക്കണം പരുമല പള്ളിയിലെത്താന്‍.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...