Search
  • Follow NativePlanet
Share
» »കാഴ്ചയുടെ 360 ഡിഗ്രി വിസ്മയമൊരുക്കി പരുന്തുംപാറ

കാഴ്ചയുടെ 360 ഡിഗ്രി വിസ്മയമൊരുക്കി പരുന്തുംപാറ

കൊടുംചൂടിലും കോടമഞ്ഞു പുതച്ചൊരു താഴ്‌വര..കണ്ണെത്തുന്നിടത്തെല്ലാം പച്ചപ്പ്. പ്രകൃതിയുടെ നന്മനിറഞ്ഞ കാഴ്ചകളാൽ സമ്പന്നമാണ് പരുന്തുംപാറ

By Elizabath Joseph

കൊടുംചൂടിലും കോടമഞ്ഞു പുതച്ചൊരു താഴ്‌വര...വെയിലിന്റെ ഇടവേളകളില്‍ നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നൊരിടം...പറന്നുപോകുമോ എന്നു സംശയിക്കും വിധത്തില്‍ മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റ്... ഈ വിശേഷണങ്ങളെല്ലാം ചേരുന്ന ഒറ്റ സ്ഥലമേ കേരളത്തിലുള്ളൂ.

പരുന്തുംപാറ. മലമേലെ തിരിയിട്ട് ചിരിതൂകുന്ന ഇടുക്കിയേക്കാള്‍ മിടുക്കിയാണ് പീരുമേട്ടിലെ പരുന്തുംപാറ.

പേരിനോളം തന്നെ വ്യത്യസ്തതയുണ്ട് ഇവിടുത്തെ കാഴ്ചകള്‍ക്കും. ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതുപൊലെ തോന്നിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയ്ക്ക് ഈ പേരു സമ്മാനിച്ചത്. ഇതിനു സമീപമുള്ള മറ്റൊരു പാറയുടെ പേര് അതിലും രസമാണ്.

ടാഗോര്‍ പാറ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ തലയോട് സാദൃശ്യമുള്ളതുകൊണ്ടാണത്രെ ഈ പേരു വന്നത്.

Image Courtesy

PC: Ashwin Kumar

ഇടുക്കിയിലെ മിടുക്കി

കാഴ്ചകളേക്കാളധികം അനുഭവങ്ങളാണ് ഈ വീക്കെന്‍ഡ് ഡ്രൈവ് ഡെസ്റ്റിനേഷനില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൊട്ടക്കുന്നും പച്ചപുതച്ച മലകളും പാറക്കൂട്ടങ്ങളും ആഴംകാണാത്ത കൊക്കകളും കാഴ്ചയുടെ വസന്തം തീര്‍ക്കുമ്പോള്‍ കാറ്റും ഒപ്പമെത്തുന്ന കോടയും തരുന്നത് ഒരിക്കലും മായാത്ത കുറച്ച് അനുഭവങ്ങളാണ്.

വേറേ ഏതു കാടും മലയും കാട്ടാറും താണ്ടിയാലും കിട്ടാത്ത കുറച്ച് അനുഭവങ്ങള്‍.

ഇടുക്കിയിലെ മിടുക്കി

Image Courtesy

PC: Jaseem Hamza

ഒരു പക്ഷിയുടെ കണ്ണില്‍ കാണുന്നതുപോലെ 360 ഡിഗ്രി കാഴ്ചയാണ് അവിടെയെത്തുന്നവര്‍ക്ക് പരുന്തുംപാറ സമ്മാനിക്കുന്നത്. കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളും ആകാശത്തെതൊട്ടു നില്ക്കുന്ന കുന്നുകളും ഛന്നംപിന്നം ഒഴുകുന്ന കുഞ്ഞരുവികളു മെല്ലാം പരുന്തുംപാറയ്ക്ക് മാത്രം നല്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.

ഇടുക്കിയിലെ മിടുക്കി

Image Courtesy

PC: Jaseem Hamza

മലകള്‍ക്കിടയിലാണ് പരുന്തുംപാറയുടെ യഥാര്‍ഥ സൗന്ദര്യം. കണ്ണുപോലും കാണാന്‍ പറ്റാത്ത വിധത്തില്‍ കോടവന്നു മൂടുമ്പോള്‍ മലഞ്ചെരുവിലൂടെ ഇറങ്ങി അടുത്ത മല കയറുന്ന സുഖം വേറേതന്നെയാണ്.

ഇടുക്കിയിലെ മിടുക്കി

പരുന്തുപാറയിലെ സൂയിസൈഡ് പോയന്റിലേക്കുള്ള വഴിയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ആര്‍ക്കും ഒന്നിറങ്ങി നോക്കാന്‍ തോന്നിക്കും വിധം പിടിച്ചു വലിക്കുന്ന കാറ്റും കോടയുടെയും സാന്നിധ്യം എപ്പോഴുമിവിടെയുണ്ട്.

ഇടുക്കിയിലെ മിടുക്കി

Image Courtesy

PC : Jaseem Hamza

മഞ്ഞുമാറിയാല്‍ ശബരിമലക്കാടുകളുടെ വിദൂരദൃശ്യം സാധ്യമാകുന്ന പരുന്തുംപാറയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അയ്യപ്പഭക്തര്‍ എത്താറുണ്ട്.
തേക്കടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലം മാത്രമുള്ള പരുന്തുംപാറ കുന്നിന്‍പുറങ്ങളിടെ റാണിതന്നെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X