Search
  • Follow NativePlanet
Share
» »പാർവ്വതി ഹിൽ...ഇത് പൂനെയിലെ സ്വർഗ്ഗം

പാർവ്വതി ഹിൽ...ഇത് പൂനെയിലെ സ്വർഗ്ഗം

കാഴ്ചകൾ ഒട്ടേറെയുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇവിടുത്തെ പാർവ്വതി ഹിൽ.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്ന്... ധൃതിയിൽ പോകുന്ന ജീവിതവും അതിനു പുറകേ പോകുന്ന ആളുകളും...തിരക്കൊഴിഞ്ഞ ഒരു നേരം പോലുമില്ലെങ്കിലും കാഴ്ചകളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും കാര്യത്തിൽ മറ്റൊരിടത്തിനും ഈ പ്രദേശത്തെ കടത്തിവെട്ടുവാനായിട്ടില്ല. പൂനെ..മഹാരാഷ്ട്രയെന്ന വ്യാവസായിക നഗരത്തിന്റെ കേന്ദ്രമായിരിക്കുമ്പോഴും പച്ചപ്പിന് ഇടം നല്കി തലയുയർത്തി നിൽക്കുന്ന നാടാണ് പൂനെ. മുംബൈയുടെ തിരക്കുകളിൽ നിന്നും കടന്നു വരുന്നവർക്ക് പച്ചപ്പിന്റെ തണലൊരുക്കുന്ന ഇടം. കാഴ്ചകൾ ഒട്ടേറെയുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇവിടുത്തെ പാർവ്വതി ഹിൽ. പൂനെ സിറ്റിയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂനെ കാഴ്ചകളിൽ മറക്കുവാൻ പാടില്ലാത്ത ഒന്നാണ്. പാർവ്വതി ഹില്ലിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

പൂനെയിലെ ഏറ്റവും മനോഹര സ്ഥലം

പൂനെയിലെ ഏറ്റവും മനോഹര സ്ഥലം

പൂനെയിലെ ഏറ്റവും മനോഹരമായ ഇടമേതാണ് എന്നു ചോദിച്ചാൽ ഒട്ടും സംശയമില്ലാതെ തന്നെ പറയുവാൻ പറ്റുന്ന ഇടമാണ് പാർവ്വതി ഹിൽ. സമുദ്ര നിരപ്പിൽ നിന്നും 640 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിന്റെ മറ്റൊരു ആകർഷണം ഇവിടുത്തെ ക്ഷേത്രമാണ്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്മാരകങ്ങളിലൊന്നായാണ് പാർവ്വതി ക്ഷേത്രത്തെ കണക്കാക്കുന്നത്.

PC:Khanruhi
പെഷവാ വിലകൊടുത്തു വാങ്ങിയ കുന്ന്

പെഷവാ വിലകൊടുത്തു വാങ്ങിയ കുന്ന്

പാർവ്വതി ഹില്ലിൻറെ കഥകൾ നൂറ്റാണ്ടുകൾക്കു മുൻപേയുള്ളതാണ്. തവരെ എന്നു പേരായ ഒരു പാട്ടീലിന്റെ കൈവശമായിരുന്നുവത്രെ ഈ കുന്നിൻ പ്രദേശം ഉണ്ടായിരുന്നത്. ഇവിടെ ക്ഷേത്രം പണിയുക എന്ന ഉദ്ദേശത്തിൽ പെഷവാ ഇവിടം വിലകൊടുത്തു വാങ്ങി ഇവിടെ ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. ഒരിക്കൽ ഇവിടുത്തെ ദേവിയോട് പ്രാർഥിച്ചതിന്‍റെ ഫലമായി പെഷവായുടെ അമ്മയുടെ അസുഖം മാറി. അന്നു മുതൽ അദ്ദേഹം ഈ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായി മാറി.

PC:Siddhesh Nampurkar

 ഒന്നല്ല ക്ഷേത്രം!

ഒന്നല്ല ക്ഷേത്രം!

പാർവ്വതി ഹില്ലിനു മുകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പാർവ്വതി ക്ഷേത്രം. ഇവിടെ നിന്നും പൂനെ നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും എന്നതാണ് മറ്റൊരു ആകർഷണം. എന്നാൽ ഒരു ക്ഷേത്രം മാത്രമല്ല ഇവിടെയുള്ളത്. ദേവ്ദേവേശ്വര ക്ഷേത്രം, വിത്താൽ ക്ഷേത്രം, രുക്മിണി ക്ഷേത്രം, വിഷ്ണു, കാർത്തികേയ എന്നീ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ദേവദേവേശ്വര ക്ഷേത്രം 1749 ൽ ബാലാജി ബാജിറാവുമാണ് നിർമ്മിച്ചത്.

PC:Yohannvt

വിശ്വാസികൾ മാത്രമല്ല

വിശ്വാസികൾ മാത്രമല്ല

പാർവ്വതി ഹില്ലിലേക്ക് എത്തുന്നവരിൽ എല്ലാ തരത്തിലുമുള്ള ആളുകളുമുണ്ട്. പുരാതനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ കൂടുതലും വിശ്വാസികളായിരിക്കും എത്തുന്നത്. ചരിത്ര പ്രാധാന്യമുള്ള ഇടമായതിനാൽ ചരിത്ര പ്രേമികളും കൂടാതെ ഫോട്ടോഗ്രാഫേഴ്സും ട്രക്കിങ്ങിൽ താല്പര്യമുള്ളവരും ഒക്കെ ഇവിടെ എത്തുന്നു.

PC:Darshan3295

പാർവ്വതി മ്യൂസിയം

പാർവ്വതി മ്യൂസിയം

ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടെ കാണാനുള്ള മറ്റൊരിടം പാർവ്വതി മ്യൂസിയമാണ്. പെഷവാ മ്യൂസിയം എന്നുമിത് അറിയപ്പെടുന്നു. പഴയ കാല പെയിന്റിംഗുകളും പുസ്തകങ്ങളും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്. പഴയ കാലത്തെ തൂണുകളും സീലിങ്ങുകളും തന്നെയാണ് ഇതിൻരെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പെൽവാ ഭരണത്തിന്‍റെ സ്മരണകളെ ഓർമ്മിപ്പിക്കുന്ന ഇടമാണിത്. നാനാസാഹേബ് പെഷവായുടെ സമാധിയും ഇവിടെ തന്നെയാണ്.

PC:Yohannvt

സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

പുലർച്ചെ 5.00 മുതൽ രാത്രി 8.00 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവിടെ പോകുവാൻ പ്രത്യേക പ്രവേശന ഫീസുകളൊന്നുമില്ല. യാത്രകളിലും കാഴ്ചകളിലും ഒക്കെയുള്ള താല്പര്യം അനുസരിച്ച് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഇവിടെ കറങ്ങി നടന്നു കാണാം.

PC:Nikhil.kawale

യാത്രയിൽ ശ്രദ്ധിക്കുവാൻ

യാത്രയിൽ ശ്രദ്ധിക്കുവാൻ

കുത്തനെയുള്ള 103 പടികള്‍ കയറി വേണം ഇവിടെ കുന്നിന്റെ മുകളിൽ എത്തുവാൻ. വഴിയിലെങ്ങും വെള്ളം പോലും ലഭിക്കില്ലാത്തതിനാൽ ഭക്ഷണവും വെള്ളവും കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.
അവധി ദിവസങ്ങൾ ഇവിടേക്കുള്ള യാത്രകൾത്ത് തിരഞ്ഞെടുക്കാതിരിക്കുക. ഒരുപാട് ആളുകൾ ഈ ദിവസങ്ങളിൽ എത്തുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടും.

PC: Khanruhi

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC: Pankajkatware

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂനെ എയർപോർട്ടിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസകൾ ലഭ്യമാണ്. ബസ് സ്റ്റാൻഡിൽ നിന്നും പാർവ്വതി ഹില്ലിന്റെ താഴ്വാരത്തിലേക്ക് ഓട്ടോ സർവ്വീസുകളുണ്ട്. പൂനെ നഗരത്തിൽ നിന്നും ഇവിടേക്ക് 5.4 കിലോമീറ്റർ ദൂരമാണുള്ളത്.

മുംബൈ-പൂനെ ഹൈപ്പർലൂ പാതയെക്കുറിച്ച് അറിയേണ്ടതെല്ലാംമുംബൈ-പൂനെ ഹൈപ്പർലൂ പാതയെക്കുറിച്ച് അറിയേണ്ടതെല്ലാം

തളര്‍ന്നിരിക്കുമ്പോള്‍ ഒന്ന് ഉഷാറാകാനും യാത്ര ചെയ്യാന്‍ കൊതിക്കുമ്പോള്‍ ഓടി പോയി വരാനും പറ്റിയ മാല്‍ഷേജ് ഘട്ടിന്റെ വിശേഷങ്ങള്‍!തളര്‍ന്നിരിക്കുമ്പോള്‍ ഒന്ന് ഉഷാറാകാനും യാത്ര ചെയ്യാന്‍ കൊതിക്കുമ്പോള്‍ ഓടി പോയി വരാനും പറ്റിയ മാല്‍ഷേജ് ഘട്ടിന്റെ വിശേഷങ്ങള്‍!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X