» »പൗരാണികതയുടെ പെരിന്തല്‍മണ്ണ

പൗരാണികതയുടെ പെരിന്തല്‍മണ്ണ

Written By: Elizabath

മലപ്പുറത്തു നിന്നും 40 മിനിട്ട് നീളുന്ന ചെറിയൊരു യാത്ര. ചെന്നു നില്‍ക്കുന്നത് ഒരിക്കല്‍ വള്ളുവക്കോനാതിരിയുടെ തലസ്ഥാനമായ പെരിന്തല്‍മണ്ണയില്‍. പണ്ടത്തെ കാഴ്ചകളും മോടികളും മുഴുവനായി മാറിയിരിക്കുന്നു. ഒരുകാലത്ത് സമൃദ്ധിയുടെ അടയാളമായിരുന്ന കോവിലകങ്ങളും കൊട്ടാരങ്ങളും ഇന്ന് ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. ബാക്കിയുള്ളവയില്‍ രാജകുടുംബത്തിന്റെ ഇന്നത്തെ അവകാശികള്‍ താമസമുറപ്പിച്ചിട്ടുണ്ട്.

പൗരാണികതയുടെ പെരിന്തല്‍മണ്ണ

PC:SGGH

ജീര്‍ണ്ണിച്ച കെട്ടിടങ്ങളുടെ പൂന്തോട്ടങ്ങളും അങ്ങനെത്തന്നെയാണ്. കാടും പടലവും പിടിച്ചു കിടക്കുന്ന ഇവയില്‍ പാമ്പുകള്‍ താമസമാരംഭിച്ചിരിക്കുന്നു. ഒരിക്കല്‍ നിറഞ്ഞുമാത്രം കണ്ടിരുന്ന കളപ്പുരകളും ധാന്യപ്പുരകളും ഇന്ന് ദാരിദ്രത്തില്‍ കൂപ്പുകുത്തി കിടക്കുകയാണ്. എന്തായാലും പഴയ പ്രതാപകാലത്തിന്റെ നഷ്ടസ്വപ്നങ്ങളും കണ്ട് കിടക്കുന്ന ഇവയുടെ ചരിത്രം പുതുതലമുറക്ക് തീര്‍ത്തും അന്യമാണ് എന്നു പറയാതെ വയ്യ. 

എന്നാല്‍ പഴമയുടെ കുറേ കഥകള്‍ ആരെയൊക്കയോ തേടി ഇതിലൂടെ അലയുന്നുണ്ട്. പഴമയെ തള്ളിമാറ്റി പുതുതായി ഉയര്‍ന്നു വന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ശ്വാസം കിട്ടാതെ കുറെ കഥകള്‍.

പൗരാണികതയുടെ പെരിന്തല്‍മണ്ണ

PC: Soumyavn

കഥകളുടെ നഗരം

പെരില്‍ല്‍മണ്ണയുടെ വീരകഥകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന പല കെട്ടിടങ്ങളും ഇന്നില്ല എന്നത് കഥകള്‍ക്ക് ഒരു പോരായ്മ തന്നെയാണ്. പൗരാണികതയും ആധുനികതയും നിറഞ്ഞു നില്‍ക്കുന്ന ഇവിടെ വിട്ടുകളയുന്ന ഓരോ കാര്യങ്ങളും ചരിത്രത്തില്‍ തന്നെയുള്ള വിടവിന് കാരണമാകും. ഒന്നും അവഗണിക്കാനാവില്ല.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികള്‍ മലയിലേക്ക് ഒരു ട്രക്കിങ്ങിലെന്ന പോലെ നടക്കുകയാണ്. മലകയറി വരുന്ന കാറ്റിന് പൂക്കളുടെ ഗന്ധമാണ്. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ ഇരുവശവും കാറുകളാലും വഴിവാണിഭക്കാരാലും നിറഞ്ഞിരിക്കുന്നു.
മലയുടെ താഴെയുള്ള സ്ഥലവും ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്നതു തന്നെയാണ്. ചാവേറുകള്‍ അങ്കത്തിന് പുറപ്പെട്ടിരുന്ന ചാവേര്‍ത്തറ ഇവിടെയാണ്.

അങ്ങാടിപ്പുറം ക്ഷേത്രം

പൗരാണികതയുടെ പെരിന്തല്‍മണ്ണ

PC: Rajakeshav

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തെ പരാമര്‍ശിക്കാതെ പെരിന്തല്‍മണ്ണയുടെ ചരിത്രം പൂര്‍ത്തിയാവില്ല.
സൂര്യവംശരാജാവായിരുന്ന മാന്ധാതാവ് ഒരിക്കല്‍ ഇവിടെ തപസ്സിരിക്കുകയും അതില്‍ സംപ്രീതനായി ശിവന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ശിവനില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയതും മനോഹരവുമായ ശിവലിംഗം അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മനോഹരമായ ആ ശിവലിംഗം പാര്‍വ്വതി ദേവിയുടെ പക്കലായിരുന്നു. ദേവി അറിയാതെ ശിവന്‍ അത് രാജാവിന് നല്കി. എന്നാല്‍ ഇതറിഞ്ഞ ദേവി തന്റെ ഭൂതഗണങ്ങളെ ശിവലിംഗം തിരികെ കൊണ്ടുവരാനായി പറഞ്ഞു വിട്ടെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ല.

പൗരാണികതയുടെ പെരിന്തല്‍മണ്ണ

PC: PrasanthR

ഒടുവില്‍ ഭദ്രകാളി വന്ന് ശിവലിംഗം എടുത്തുകൊണ്ടു പോകാന്‍ നോക്കിയെങ്കിലും മാന്ധാതാവ് വിട്ടുകൊടുത്തില്ല. ഒടുവില്‍ വിഗ്രഹം രണ്ടായി പിളര്‍ന്നുവത്രെ. പിന്നീട് രണ്ടായി പിളര്‍ന്ന ആ ശിവലിംഗം വേര്‍പെടുത്താതെ ഇഷ്ടമുള്ളിടത്ത് സ്ഥാപിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിക്കുകയും അങ്ങനെ ഇവിടെ സ്ഥാപിക്കുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു.

മങ്കട കോവിലകം

പൗരാണികതയുടെ പെരിന്തല്‍മണ്ണ

PC: Akash Ponganadu

തനതായ കേരളീയ വാസ്തുവിദ്യയില്‍ പണികഴിപ്പിച്ചിരിക്കുന്ന മങ്കട കോവിലകം പെരിന്തല്‍മണ്ണയുടെ അഭിമാനമാണ്. തേക്കു തടികള്‍ കൊണ്ടുള്ള തൂണുകളും തടിയില്‍ തീര്‍ത്ത മേല്‍ക്കൂരകളും രണ്ടു മുറ്റവും ഒക്കെയുള്ള ഇവിടെ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നുണ്ട്.