Search
  • Follow NativePlanet
Share
» »പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്

പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്

വേ​മ്പ​നാ​ട്ടു​കാ​യ​ലി​നും കൈ​ത​പ്പു​ഴ​ക്കാ​യ​ലി​നും നടുവിൽ മാറി സ്ഥിതി ചെയ്യുന്ന ഇവിടം ഒരു നാടിന് എത്രത്തോളം ഭംഗിയാകാമോ അത്രത്തോളം മനോഹരമായി കാണുന്ന പെരുമ്പളം

പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഇടങ്ങൾ ആലപ്പുഴയിൽ ഇഷ്ടംപോലെയുണ്ട്. ഓരോ സ്ഥലത്തിനും ഓരോ ചരിത്രങ്ങൾ പറയുവാനുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പെരുമ്പളം. വേ​മ്പ​നാ​ട്ടു​കാ​യ​ലി​നും കൈ​ത​പ്പു​ഴ​ക്കാ​യ​ലി​നും നടുവിൽ മാറി സ്ഥിതി ചെയ്യുന്ന ഇവിടം ഒരു നാടിന് എത്രത്തോളം ഭംഗിയാകാമോ അത്രത്തോളം മനോഹരമായി കാണുന്ന നാട്. ഇന്ന് വിനോദസഞ്ചാരത്തിന്‍റെ ഉന്നതങ്ങളിലേക്ക് പോകുന്ന പെരുമ്പളം ഓരോ സഞ്ചാരിയും പരിചയപ്പെട്ടിരിക്കേണ്ട ഒരിടമാണ്. പെരുമ്പളം എന്ന ആലപ്പുഴയിലെ മനോഹര സ്ഥലത്തെ പരിചയപ്പെടാം..

പെരുമ്പളം

ആലപ്പുഴയുടെ വടക്കേയറ്റത്ത് കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ് പെരുമ്പളം. മണ്ണിൽ പൊന്നുവിളയിക്കുന്ന നാട് ഏതാണെന്നു ചോദിച്ചാൽ ആലപ്പുഴക്കാർ കണ്ണുംപൂട്ടി ഈ സ്ഥലത്തിന്‍റെ പേര് പറയും. സമൃദ്ധമായി കായ്ച്ചു കിടക്കുന്ന തെങ്ങിൻതോപ്പുകളും പാടങ്ങളും മാത്രമല്ല, ഇവിടെയുള്ളത്. വെറ്റിലയും കുടംപുളിയും വരെ ഇവിടുത്തെ മണ്ണിൽ അസ്സലായി വിളയും. മനസ്സറിഞ്ഞ് മണ്ണില് പണിയെടുത്താൽ കൈനിറയെ തിരികെ നല്കുന്ന മണ്ണാണ് ഇവിടുത്തേത്. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

Perumbalam

PC: Kerala PRD

പെരുമ്പളവും ഉത്തരവാദിത്വ ടൂറിസവും

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കി വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറുവാൻ ഒരുങ്ങുകയാണ് ഇവിടം. വ്യത്യസ്തങ്ങളായ ടൂറിസം സാധ്യതകളാണ് പെരുമ്പളത്തിനുള്ളത്. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് വ്യത്യസ്ത ഇനം ചെടികള്‍, ഔഷധ സസ്യങ്ങള്‍, കണ്ടലുകള്‍ എന്നിവയാല്‍ സമൃദ്ധമാണ്. വിനോദ സഞ്ചാരികള്‍ക്ക് ദേശാടന പക്ഷികളുടെ സാന്നിധ്യവും ഉള്‍നാടന്‍ മത്സ്യ ബന്ധന രീതികളും സമ്മാനിക്കുന്ന കാഴ്ചകള്‍ കണ്ട് ഉല്ലസിക്കാം. . കരയുമായി ദ്വീപിനെ ബന്ധിപ്പിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവ് വളരെയേറെ വര്‍ദ്ധിക്കും. ഇത് കൂടി മുന്നില്‍ കണ്ടാണ് ഉത്തരവാദിത്വ ടൂറിസമെന്ന ആശയം പഞ്ചായത്തില്‍ നടപ്പാക്കുന്നത്.

Perumbalam
PC:Varun Nambiar/Unsplash

ഹോംസ്റ്റേ സൗകര്യം സജ്ജീകരിക്കുന്നതിനൊപ്പം കായല്‍ വിഭവങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ വിഭവങ്ങളും ഇവിടെ ഒരുക്കും. ദ്വീപ് വിഭങ്ങളുടെ വിപുലമായ ഉത്പാദനവും വിപണനവും സാധ്യമാക്കും. വിവിധ കലാപരിപാടികളും നടത്തും. ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ദ്വീപിലെ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വഞ്ചിപ്പുരകള്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, നാടന്‍ കലകള്‍, ആഘോഷങ്ങള്‍, കൈത്തൊഴിലുകള്‍, പുരാതന നാലുകെട്ടുകള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.

കായലിനെയും പ്രകൃതിയെയും മലിനമാക്കാത്ത തരത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ട്, കയാക്കിംഗ്, ശിക്കാര വള്ളങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും. ദ്വീപിലേക്കുള്ള 13 ബോട്ട് ജെട്ടികളും ചെടികളും മറ്റും വെച്ച് പിടിപ്പിച്ച് മനോഹരമാക്കുകയും പാര്‍ക്കുകളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെയ്യും. വിനോദ സഞ്ചാരികള്‍ തന്നെ ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ അപ്പോള്‍ തന്നെ നന്നാക്കി ഭക്ഷിക്കാവുന്ന സംവിധാനങ്ങളും ഇവിടെയൊരുക്കും.

എങ്ങനെ എത്തിച്ചേരാം?

ആലപ്പുഴ ചേർത്തല താലൂക്കിന്റെ ബാഗമാണ് പെരുമ്പളം. ബോട്ട് വഴിയാണ് ഇവിടെ എത്തിപ്പെടുവാനുള്ള നിലവിലെ മാർഗ്ഗം. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വിവിധ ബോട്ടുജെട്ടികളിലെ ബോട്ട് സർവീസുകള്‍ പ്രയോജനപ്പെടുത്തി ഇവിടേക്ക് വരാം. 1 ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി 13 ബോട്ട് ജെട്ടികളാണ് ഉള്ളത്.

ചേർത്തലയിൽ നിന്നും വരുമ്പോൾ 17 കിലോമീറ്റർ അകലെയുള്ള പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്നു ഇവിടേക്ക് വരാൻ സാധിക്കും. ദ്വീപിനെ ബന്ധിപ്പിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മാണം പൂർത്തിയാകുന്നതോടെ കരയുമായി ബന്ധപ്പെടുവാൻ കൂടുതൽ എളുപ്പമാകും.

വിവരങ്ങൾക്ക് കടപ്പാട്: കേരളാ പിആർഡി

കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X