Search
  • Follow NativePlanet
Share
» »ഇരട്ട ഭാവത്തിലിരിക്കുന്ന ശിവനും പടികൾക്കു മുകളിലെ മടത്തിലപ്പനും...

ഇരട്ട ഭാവത്തിലിരിക്കുന്ന ശിവനും പടികൾക്കു മുകളിലെ മടത്തിലപ്പനും...

കേരളത്തിലെ പ്രശസ്ത പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഇരട്ടയപ്പൻ ക്ഷേത്രം എന്നറിയപ്പെടുന്ന പെരുവനം മഹാദേവ ക്ഷേത്രം

പെരുവനം മഹാദേവക്ഷേത്രം...ഒരു കാലത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായിരുന്നു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രം. വേദത്തിന്റെയും പുണ്യത്തിന്റെയും നാട് എന്നൊക്കെ അറിയപ്പെട്ടിരുന്ന പെരുവനത്തിന് അതൊക്കെ ഇന്ന് കൈമോശം വന്നുമെങ്കിലും ക്ഷേത്രം തലയുയർത്തി തന്നെയാണ് നിൽക്കുന്നത്. പരശുരാമൻ സ്ഥാപിച്ച് പാർവ്വതി സമേതനായി ശിവൻ വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

പെരുവനം മഹാദേവക്ഷേത്രം

പെരുവനം മഹാദേവക്ഷേത്രം

കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ പെരുവനം മഹാദേവ ക്ഷേത്രം.. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ-തൃപ്രയാർ റൂട്ടിൽ ചേർപ്പ് എന്ന ഗ്രാമത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രം

ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രം

നാലു ദിക്കിലും ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു അപൂർവ്വ ക്ഷേത്രം എന്ന ബഹുമതി കൂടി ഈ ക്ഷേത്രത്തിനുണ്ട്. തെക്ക് ദുർഗ്ഗാ ക്ഷേത്രം, പടിഞ്ഞാറ് ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, വടക്ക് ശാസ്താ ക്ഷേത്രം,കിഴക്ക് വിഷ്ണു ക്ഷേത്രം എന്നിങ്ങനെയാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള ക്ഷേത്രങ്ങൾ.

PC:Manojk

വേദത്തിന്റെയും സംസ്കാരത്തിന്റെയും നാട്

വേദത്തിന്റെയും സംസ്കാരത്തിന്റെയും നാട്

ചരിത്രത്തിലും ഐതിഹ്യത്തിലും ഏറെ കഥകൾ പറയുവാനുള്ള ഒരു ക്ഷേത്രമാണ് പെരുവനം മഹാക്ഷേത്രം. വേദത്തിന്റെയും സംസ്കാരത്തിന്റെയും നാട് എന്നാണ് പണ്ട് ഇവിടം അറിയപ്പെട്ടിരുന്നത്. പരശുരാമൻ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചപ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമവും പെരുവനം ആയിരുന്നുവത്രെ. പ്രശസ്തനായ പുരു മഹർഷിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ തപസ്സു കൊണ്ട് ശ്രേഷ്ഠമായ ഇടം എന്ന അർഥത്തിൽ പുരുവനം എന്നും പിന്നീടത് പെരുവനം എന്ന പേരിലും അറിയപ്പെടുകയായിരുന്നുവത്രെ.

PC:Manojk

ശിവനും പാർവ്വതിയും വാഴുന്നിടം

ശിവനും പാർവ്വതിയും വാഴുന്നിടം

വിശ്വാസപരമായി ഒട്ടനവധി പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. പരശുരാമൻ കേരളത്തെ ഗ്രാമങ്ങളായി വിഭജിച്ചപ്പോൾ അവിടേക്ക് കുടിയേറിയ ബ്രാഹ്മണൻമാർക്കൊപ്പം അവരുടെ ആവശ്യമനുസരിച്ച് ശിവനും വന്നുവത്ര. അങ്ങനെയാണ് ഇവിടെ മഹാക്ഷേത്രം ഉയർന്നത് എന്നാണ് വിശ്വാസം.

PC:Aruna

ഇരട്ടയപ്പൻ

ഇരട്ടയപ്പൻ

പെരുവനത്തെ മഹാദേവനെ ഇരട്ടയപ്പൻ എന്നും വിളിക്കാറുണ്ട്. ശിവന്റെ ദ്വൈതബാവമാണ് ഇവിടെ ആരാധിക്കുന്നത്. രണ്ടു പീഠങ്ങളിലായി ഒന്നിൽ ശിവലിംഗവും അടുത്തതിൽ മറ്റൊരു ചെറിയ ശിവലിംഗവുമാണ്. ഈ രണ്ടു ശിവലിംഗങ്ങളെയും കൂട്ടിയാണ് ഇരട്ടയപ്പൻ എന്നു പറയുന്നത്. രണ്ടിനും കൂടി ഏകദേശം ആറടി ഉയരമുണ്ട്.
പെരുവനം ഗ്രാമത്തിൻരെ സംരക്ഷകനായാണ് പെരുവനത്തപ്പൻ അറിയപ്പെടുന്നത്.

PC:Aruna

വടക്കുംനാഥ ക്ഷേത്രം പോലെ

വടക്കുംനാഥ ക്ഷേത്രം പോലെ

തൃശൂർ വടക്കുംനാഥ ക്ഷേത്രം പോലെ തന്നെയാണ് നിർമ്മിതിയിൽ പെരുവനം ക്ഷേത്രവുമുള്ളത്. രണ്ടിന്റെയും നിർമ്മിതിയിൽ ധാരാളം സമാനതകൾ കാണാം. മതിൽകെട്ടി സംരക്ഷിച്ചിരിക്കുന്ന മതിൽക്കകം ഇവിടെയുണ്ട്. മൂന്നു ദിക്കിലും ക്ഷേത്ര ഗോപുരങ്ങളും കാണുവാൻ സാധിക്കും. കിഴക്ക് ദിശയിലാണ് ഗോപുരം ഇല്ലാത്തത്. അവിടെ തറ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

PC:Manojk

സോപാനത്തിലെ മാടത്തിലപ്പൻ

സോപാനത്തിലെ മാടത്തിലപ്പൻ

മാടത്തിലപ്പന്റെ ശ്രീകോവിലാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. മൂന്നു നിലകളിലായി നൂറേളം അടി ഉയരത്തിലാണ് മടത്തിലപ്പന്റെ ശ്രീകോവിലുള്ളത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകോവിൽ കൂടിയാണ് ഇത്. മഹാലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ആനയെ ഉപയോഗിത്താണ് മഹാലിംഗം ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. 26 സോപാനപ്പടികൾക്കു മുകളിലാണ് ഈ ശ്രീകോവിലുള്ളത്.

PC:Manojk

മന്ത്രാങ്കം കൂത്ത്

മന്ത്രാങ്കം കൂത്ത്

കേരളത്തിൽ ഇന്നും മന്ത്രാങ്കം കൂത്ത് അവതരിപ്പിക്കുന്ന ഏക ക്ഷേത്രമായും പെരുവനം മഹാദേവ ക്ഷേത്രം അറിയപ്പെടുന്നു. മഹാവിഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം എന്ന സംസ്കൃത നാടകത്തിന്‍റെ മൂന്നാം അങ്കത്തിന്റെ അവതരണമാണ് മന്ത്രാങ്കം എന്നറിയപ്പെടുന്നത്. 41 ദിവസം നീണ്ടു നിൽക്കുന്നതാണ് അംഗുലിയാങ്കം മന്ത്രാങ്കം.

PC:Sreekanth V

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പെരുവനം പൂരം, ശിവരാത്രി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. മേടമാസത്തിലെ പുണർതം നാളിലാണ് ഇവിടുത്തെ പ്രതിഷ്ഠാദിനം ആചരിക്കുന്നത്. ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് നടത്തുന്ന പെരുവനം പൂരവും ഏറെ പ്രശസ്തമാണ്.

PC:Haribhagirath

പെരുവനം പൂരം

പെരുവനം പൂരം

മേളങ്ങളുടെ രൂമായാണ് പെരുവനം പൂരം അറിയപ്പെടുന്നത്. വാദ്യങ്ങൾ കൊണ്ട് അരങ്ങൊരുക്കുകയാണ് ഇവിടെ ചെയ്യുന്നത്. 108 ദേവീദേവൻമാർ പങ്കെടുക്കുന്ന പൂരമായിരുന്നു ഇതെന്നും വിശ്വാസമുണ്ട്.

PC: Aruna

രണ്ട് ഭരണസമിതികൾ

രണ്ട് ഭരണസമിതികൾ

കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിനും കണ്ടിട്ടില്ലാത്ത വിധത്തിൽ രണ്ടു ബോർഡുകൾ ചേർന്നാണ് ഈ ക്ഷേത്രം ഭരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നാണ് പെരുവനം ക്ഷേത്രം ഭരിക്കുന്നത്. ഉച്ചപൂജയുടെ ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡുമാണ്‌.

PC:Manojk

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വടക്കുംനാഥനും ദേവിയും ആദ്യം കുടികൊണ്ട ക്ഷേത്രംവടക്കുംനാഥനും ദേവിയും ആദ്യം കുടികൊണ്ട ക്ഷേത്രം

രക്തമൊലിക്കുന്ന ശിവലിംഗം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!<br />രക്തമൊലിക്കുന്ന ശിവലിംഗം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം! ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X