Search
  • Follow NativePlanet
Share
» »ഇന്‍റര്‍നെറ്റില്‍ തരംഗമായി ഉംഗോട്ട് നദി, അടിത്തട്ടു പോലും തെളിഞ്ഞു കാണുന്ന നദി!!

ഇന്‍റര്‍നെറ്റില്‍ തരംഗമായി ഉംഗോട്ട് നദി, അടിത്തട്ടു പോലും തെളിഞ്ഞു കാണുന്ന നദി!!

വെറുതേയൊന്ന് സങ്കല്പിച്ചു നോക്കുവാന്‍ പോലും കഴിയാത്ത വിധത്തില്‍ തെളിഞ്ഞ നദി...

വെറുതേയൊന്ന് സങ്കല്പിച്ചു നോക്കുവാന്‍ പോലും കഴിയാത്ത വിധത്തില്‍ തെളിഞ്ഞ നദി...നദിയുടെ അടിത്തട്ടിലെ മണലും കല്ലും പോലും വളരെ കൃത്യമായി കാണുന്നത്രയും ശുദ്ധം! ബോട്ടില്‍ പോകുന്നവരെ നോക്കുകയാണെങ്കില്‍ വായുവില്‍ പറക്കുകയാണെന്നെ പറയൂ... ഇത് നമ്മുടെ ഉംഗോട്ട് നദി. മേഘാലയ സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്ന അത്ഭുത കാഴ്ചകളില്‍ ഒന്ന്.

ട്വിറ്ററില്‍ താരം!

ട്വിറ്ററില്‍ താരം!

കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. "ലോകത്തിലെ ഏറ്റവും ശുദ്ധമായ നദികളിലൊന്ന്. ഇത് ഇന്ത്യയിലാണ്. മേഘാലയ സംസ്ഥാനത്തെ ഷില്ലോങ്ങിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഉംഗോട്ട് നദി. ബോട്ട് ആകാശത്തിലാണെന്ന് തോന്നുന്നു. വെള്ളം വളരെ ശുദ്ധവും സുതാര്യവുമാണ്. നമ്മുടെ എല്ലാ നദികളും ശുദ്ധമായിരുന്നെങ്കിൽ എന്ന് ആശംസിക്കുന്നു. മേഘാലയയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങള്‍ എന്ന ട്വീറ്റോടു കൂടിയാണ് മന്ത്രാലയം ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

 ദാവ്ക് അഥവാ ഉംഗോട്ട് നദി

ദാവ്ക് അഥവാ ഉംഗോട്ട് നദി

സഞ്ചാരികള്‍ക്കായി മേഘാലയ ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളില്‍ പ്രധാനിയാണ് ദാവ്ക് അഥവാ ഉംഗോട്ട് നദി. തലസ്ഥാനമായ ഷില്ലോങില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയായാണ് ദ‌വ്കി സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് വെറും ര‌ണ്ട് കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. വെസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലാണ് നദിയുളളത്.

PC:Sayan Nath

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്ന്

ഇന്ന് ഇന്ത്യയിലെ നദികളില്‍ ഏറ്റവും വൃത്തിയുളള നദികളില്‍ ഒന്നായാണ് ഉംഗോട്ട് നദി അറിയപ്പെടുന്നത്. ദവ്കിയിലെ ഏറ്റവും മനോഹരമായ കാഴ്ചയായാണ് ഇതിനെ സഞ്ചാരികള്‍ കണക്കാക്കുന്നത്. മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന തൊഴില്‍. അതിനാല്‍ തന്നെ ഉംകോട്ട് നദിയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ കാണാന്‍ കഴിയും.
PC:Sayan Nath

ഇന്ത്യയ്ക്കും ബംഗ്ലാദേശിയും ഇടയില്‍

ഇന്ത്യയ്ക്കും ബംഗ്ലാദേശിയും ഇടയില്‍

നദിയുടെ ഒരു വശത്ത് ജയന്തിയ കുന്നുകളും ഖാസി കുന്നുകളും അതിര്‍ത്തി തീര്‍ക്കുന്നു. അതേസമയം അപ്പുറത്തേ വശം ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയായി നിലകൊ‌‌ള്ളുന്നു. 1932ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെ നദിക്ക് കുറുകയുള്ള തൂക്ക് പാലമാണ് ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.
PC:Vikramjit Kakati

ബംഗ്ലാദേശിലേ‌ക്കുള്ള കവാടം

ബംഗ്ലാദേശിലേ‌ക്കുള്ള കവാടം

ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള കവാടം എന്ന നിലയിലാണ് പണ്ടു മുതല്‍ തന്നെ ദാവ്കി അറിയപ്പെടുന്നത്. കല്‍ക്കരി ഖന‌നത്തിനും ബാംഗ്ലാദേശിലേക്കുള്ള ചുണ്ണാമ്പ് കല്ല് കയറ്റുമതിക്കും പ്രസിദ്ധമായ ഇവിടം വഴി മാത്രമേ ബംഗ്ലാദേശില്‍ റോഡ് മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
PC:ANKAN

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍<br />ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

അരിപ്പയില്‍ കാടുകയറാന്‍ പോകാം...കെഎസ്ആര്‍ടിസിയുടെ പുത്തന്‍ യാത്രാ വിശേഷങ്ങള്‍അരിപ്പയില്‍ കാടുകയറാന്‍ പോകാം...കെഎസ്ആര്‍ടിസിയുടെ പുത്തന്‍ യാത്രാ വിശേഷങ്ങള്‍

Read more about: meghalaya shillong river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X