Search
  • Follow NativePlanet
Share
» »ക്രിസ്മസിന് കാണാം; വേളാങ്കണ്ണിയിലെ അത്ഭുതങ്ങൾ!

ക്രിസ്മസിന് കാണാം; വേളാങ്കണ്ണിയിലെ അത്ഭുതങ്ങൾ!

By Maneesh

ഇന്ത്യയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രശസ്തമാണ് വേളാങ്കണ്ണി പള്ളി. തമിഴ്നാട്ടിലെ നാഗപട്ടണത്തിന് കിഴക്കായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന ഈ ദേവാലയം ബംഗൾ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

ഈ ക്രിസ്മസ് അവധിക്കാലത്ത് സന്ദർശിക്കാൻ, നിരവധി അത്ഭുതങ്ങൾ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദേവലയം തന്നെ തിരഞ്ഞെടുക്കാം.

ഐതിഹ്യങ്ങൾ

സാധാരണ ഹൈന്ദവ ക്ഷേത്രങ്ങ‌ളുമായി ബന്ധപ്പെടുത്തി പറയാറുള്ള ചില ഐതിഹ്യങ്ങൾ ഈ ദേവാലയവുമായി ബന്ധപ്പെട്ടും പറയപ്പെടുന്നുണ്ട്. കന്യാമറിയം തന്റെ പുത്രനായ യേശുവിന്റെ ദാഹം അകറ്റാനായി ഒരു ആട്ടിടയനോട്‌ അല്‍പ്പം പാല്‍ ചോദിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായി ഇവിടെ ഒരു ചാപ്പല്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.

മറ്റൊരു അത്ഭുതം

പതിനേഴാം നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച്‌ ഒരു പോര്‍ച്ചുഗീസ്‌ കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു. തങ്ങള്‍ സുരക്ഷിതമായ കരയില്‍ എത്തിയാല്‍ എത്തുന്ന സ്ഥലത്ത്‌ കന്യാമറിയത്തിന്‌ ഒരു പള്ളി നിര്‍മ്മിക്കാമെന്ന്‌ കപ്പിലില്‍ ഉണ്ടായിരുന്നവര്‍ നേര്‍ന്നു. തുടര്‍ന്ന്‌ കൊടുങ്കാറ്റ്‌ ശമിക്കുകയും കപ്പല്‍ വേളാങ്കണ്ണി തീരത്ത്‌ അടുക്കുകയും ചെയ്‌തു. കന്യാമറിയത്തിന്റെ ജന്മനാളായ സെപ്‌റ്റംബര്‍ എട്ടിനാണ്‌ പോര്‍ച്ചുഗീസ്‌ കപ്പല്‍ സുരക്ഷിതമായി തീരത്തെത്തിയത്‌. തങ്ങളുടെ നേർച്ച പൂര്‍ത്തിയാക്കുന്നതിനായി നാവികര്‍ അവിടെ ഉണ്ടായിരുന്ന പള്ളി പുതുക്കിപ്പണിതെന്നാണ് വിശ്വാസം. ഇതുകൂടാതെ നിരവധി അത്ഭുത പ്രവർത്തനങ്ങൾ വേളങ്കണ്ണിയുമായി ബന്ധപ്പെടുത്തി പറഞ്ഞുകേൾക്കുന്നു.

വേളാങ്കണ്ണിയേക്കുറിച്ച് കൂടുതൽ അറിയാം...

ആരോഗ്യ മാതാവിന്റെ പള്ളി

ആരോഗ്യ മാതാവിന്റെ പള്ളി

വേളങ്കണ്ണിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം കന്യാമാതാവിന്റെ പള്ളിയാണ്. നിരവധി വിശ്വാസികളാണ് ദിവസേന ഈ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്നത്. അതിനാൽ തന്നെ കിഴക്കിനെ ലൂർദ് എന്നും ഈ പള്ളി അറിയപ്പെടുന്നുണ്ട്. ഗോഥിക് ശൈലിയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: BrownyCat

അത്ഭുതങ്ങളുടെ കുളം

അത്ഭുതങ്ങളുടെ കുളം

ബസിലിക്കയുടെ അടുത്ത് തന്നെ ഒരു വലിയ കുളം ഉണ്ട്. മാതാവിന്റെ അത്ഭുതങ്ങൾ നടക്കാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ കുളത്തിൽ നിരവധി ഭക്തർ സ്നാനം ചെയ്യാറുണ്ട്. കുളത്തിന് മുന്നിലായി ഒരു ചാപ്പലും ഉണ്ട്.

ചിത്രത്തിന് കടപ്പാട്: BrownyCat

കുരിശിന്റെ വഴി

കുരിശിന്റെ വഴി

വിശ്വാസികൾ വളരെ ഭക്തിയോടെയാണ് ഈ കുളത്തിലേക്ക് നീങ്ങുന്നത്. പ്രാർത്ഥനകൾ ചൊല്ലി മുട്ടിൽ നടന്നാണ് ഇവിടെക്ക് ആളുകൾ എത്തുന്നത്. കുരിശിന്റെ വഴി, ജപമാല തുടങ്ങിയ പ്രാർത്ഥാനകൾ ഈ യാത്രയിൽ വിശ്വാസികൾ ചൊല്ലുന്നു.

ചിത്രത്തിന് കടപ്പാട്: BrownyCat

വിശ്വാസത്തിന്റെ കെട്ടുകൾ

വിശ്വാസത്തിന്റെ കെട്ടുകൾ

പള്ളിയുടെ മുറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു മരത്തിന്റെ ചില്ലയിൽ നിരവധി തുവാലകൾ കെട്ടിയിട്ടിരിക്കുന്നത് കാണാം. ഇങ്ങനെ തുവാല കെട്ടിയാൽ അവരുടെ ജീവിതത്തിൽ മാതാവ് അത്ഭുതങ്ങൾ കാണിക്കുമെന്നാണ് വിശ്വാസം.

ചിത്രത്തിന് കടപ്പാട്: BrownyCat

സെബസ്റ്റ്യാനോസിന്റെ പള്ളി

സെബസ്റ്റ്യാനോസിന്റെ പള്ളി

വേളങ്കണ്ണി ആരോഗ്യമാതാവിന്റെ പള്ളിക്ക് സമീപത്തായാണ് സെബസ്റ്റ്യാനോസ് പുണ്യാളന്റെ ചാപ്പൽ സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട് : Rohithriaz

ബീച്ച്

ബീച്ച്

പള്ളിയിലെ സന്ദർശനത്തിന് ശേഷം വേളങ്കണ്ണി ബീച്ചിൽ സന്ദർശിക്കാം. നിരവധി കരകൗശല വസ്തുക്കൾ ഇവിടെ വാങ്ങാൻ കിട്ടും.

ചിത്രത്തിന് കടപ്പാട് :Googlesuresh

പാർക്കുകൾ

പാർക്കുകൾ

വേളങ്കണ്ണിയിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ നിരവധി പാർക്കുകൾ ഒരുക്കിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് :Googlesuresh

റെയിൽവെ സ്റ്റേഷൻ

റെയിൽവെ സ്റ്റേഷൻ

വേളാങ്കണ്ണിയില്‍ റെയില്‍വെ സ്റ്റേഷനുണ്ട്‌. പക്ഷെ ഇവിടെ നിന്ന്‌ അധികം ട്രെയിനുകളൊന്നുമില്ല. 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാഗപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക്‌ ട്രെയിനുകളുണ്ട്‌. 250 രൂപ നല്‍കി നാഗപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ ടാക്‌സിയില്‍ വേളാങ്കണ്ണിയില്‍ എത്താം.

ചിത്രത്തിന് കടപ്പാട് : Jpullokaran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X