Search
  • Follow NativePlanet
Share
» »ദീപാവലിയിൽ ബാംഗ്ലൂരിൽ കറങ്ങുവാൻ!!

ദീപാവലിയിൽ ബാംഗ്ലൂരിൽ കറങ്ങുവാൻ!!

ഇതാ ദീപാവലി ഷോപ്പിങ്ങിന് യോജിച്ച ബാംഗ്ലൂരിലെ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ദീപാവലിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ആഘോഷങ്ങളും പരിപാടികളും എല്ലാം പ്ലാനിങ്ങിലുണ്ട്. എന്നാൽ ആഘോഷങ്ങൽ വീട്ടിൽ മാത്രം പോരല്ലേ....പുറത്തേക്കിറങ്ങി ഒരു വലിയ ഷോപ്പിങ്ങ് കൂടി നടത്തിയാലേ ദീപാവലി ആഘോഷങ്ങൾക്ക് ഒരു പൂർണ്ണതയുണ്ടാവുകയുള്ളൂ. ഒന്നു പുറത്തേക്കിറങ്ങിയാൽ നൂറുകണക്കിന് ഇടങ്ങളാണ് ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നത്. ഏതിമനോഹരങ്ങളായ വിളക്കുകളും ദീപങ്ങളും വാങ്ങുവാൻ മാത്രമല്ല, കിടിലൻ ഓഫറുകൾ ലഭിക്കുന്നതിനാൽ എന്നും ഈ സീസണിന് വാങ്ങാം. ഇതാ ദീപാവലി ഷോപ്പിങ്ങിന് യോജിച്ച ബാംഗ്ലൂരിലെ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

കൊമേഷ്യൽ സ്ട്രീറ്റ്

കൊമേഷ്യൽ സ്ട്രീറ്റ്

ബാംഗ്ലൂരില് ഷോപ്പിങ്ങിന് ഏറ്റവും യോജിച്ച ഇടാമായാണ് കൊമേഷ്യൽ സ്ട്രീറ്റ് അറിയപ്പെടുന്നത്. സ്ട്രീറ്റ് ഷോപ്പിങ്ങിൻറെ സ്വർഗ്ഗം എന്നാണ് കൊമെഷ്യൽ സ്ട്രീറ്റിനെ ആളുകൾ വിശേഷിപ്പിക്കുന്നത്. ഇവിടെ എത്തിയാൽ എവിടെ നിന്ന് ഏത് വാങ്ങി എങ്ങനെ ഷോപ്പിങ്ങ് തുടങ്ങണം എന്നായിരിക്കും ആളുകളുടെ ഏറ്റവും വലിയ സംശയം. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ തുടങ്ങി എന്തും ഏതും എത്ര വിലയിലും ലഭിക്കുന്ന ഇടമാണിത്.
സീസണനുസരിച്ചുള്ള ഷോപ്പിങ്ങിനും ഇവിടം തിരഞ്ഞടുക്കാം. ദീപാവലിക്കാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തിച്ചേരുന്ന സമയം. വിവിധ തരത്തിലുള്ള ദീപങ്ങളും അലങ്കാര വസ്തുക്കളും ഒക്കെയായി ദീപാവലി ഷോപ്പിങ്ങ് ഗംഭീരമാക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്.

PC:Saad Faruque

എംജി റോഡ്

എംജി റോഡ്

ഷോപ്പിങ്ങ് ഒരു ആഘോഷമാക്കി നടത്തുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ് എംജി റോഡ്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഒരു കേന്ദ്രം തന്നെയാണ് ഇവിടമെങ്കിലും പ്രദേശിക കച്ചവടക്കാരും അടിപൊളി ഡിസൈനേഴ്സും ഇവിടെ ഒരുപാടുണ്ട്. ബാംഗ്ലൂരിലെ ഏറ്റവും മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷനുകളിലൊന്നാണ് മഹാത്മാ ഗാന്ധി റോഡ് എന്ന എംജി റോഡ്. മെട്രോ സ്റ്റേഷനോട് തൊട്ടടുത്തു കിടക്കുന്നതിനാൽ എളുപ്പത്തിൽ എത്തിച്ചേരുവാനും സാധിക്കും.

നൂറു കണക്കിന് ഷോപ്പുകളിലായി ആയിരക്കണക്കിന് ഡിസൈനിലുള്ള വസ്ത്രങ്ങള്‌ ഇവിടെ ലഭിക്കും.

PC:Vinu Thomas

റെസിഡൻസി റോഡ്

റെസിഡൻസി റോഡ്

വസ്ത്രങ്ങളും ദീപങ്ങളും മാത്രമല്ല ദീപാവലി ആഘോഷം എന്നുണ്ടെങ്കിൽ റെസിഡൻസി റോഡിലേക്ക് പോകാം. വീട് അലങ്കരിക്കുവാനും പുതിയ പുതിയ ഫർണിച്ചറുകൾ വാങ്ങുവാനും ഒക്കെ പ്ലാനുണ്ടെങ്കിൽ റെസിഡൻസി റോഡിലേക്ക് വരാം.

ബ്രിഗേഡ് റോഡ്

ബ്രിഗേഡ് റോഡ്

എംജി റോഡിനെയും റെസിഡൻസി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രിഗേഡ് റോഡ് ബാംഗ്ലൂരിലെ മറ്റൊരു പ്രധാന ഷോപ്പിങ്ങ് കേന്ദ്രമാണ്. അത്ര വലിയ മാർക്കറ്റ് ഒന്നും പ്രതീക്ഷിക്കേണ്ടെങ്കിലും ഒരിക്കലും ഇവിടം നിരാശപ്പെടുത്തില്ലന്നതുറപ്പ്. പ്രാദേശികമായ ഒട്ടേറെ കാര്യങ്ങൾ ഇവിടെ ലഭ്യമാണ്. നാട്ടു രുചികളിൽ തുടങ്ങി വസ്ത്രങ്ങളിൽ വരെ ഈ വൈവിധ്യം കാണാൻ സാധിക്കും.

PC:Gustavo lynn

എയർപോർട്ട് റോഡ് മാർക്കറ്റ്

എയർപോർട്ട് റോഡ് മാർക്കറ്റ്

ബാംഗ്ലൂരിലെ തിരക്കുള്ള മറ്റൊരു ഷോപ്പിങ് കേന്ദ്രമാണ് എയർപോർട്ട് റോഡ് മാർക്കറ്റ്. ബാംഗ്ലൂരിൽ എങ്ങനെയുള്ള ഷോപ്പിങ്ങാണോ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ഒരനുഭവമായിരിക്കും എയർപോർട്ട് റോഡിലെ ഷോപ്പിങ് നല്കുക.

ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ്ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ്

'വിവാഹം' യാത്രകളുടെ ഒടുക്കമല്ല ബ്രോ.. തുടക്കം.. ഈ 'പൊളി' കപ്പിള്‍സ് പറയുന്നു'വിവാഹം' യാത്രകളുടെ ഒടുക്കമല്ല ബ്രോ.. തുടക്കം.. ഈ 'പൊളി' കപ്പിള്‍സ് പറയുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X