» »അല്പം വ്യത്യസ്തമാക്കാം ഈ ദീപാവലി!

അല്പം വ്യത്യസ്തമാക്കാം ഈ ദീപാവലി!

Written By: Elizabath

ജാതിമതവ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ സൗഹാര്‍ദ്ദപൂര്‍വ്വം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ജീവിതത്തിലെ ഏറ്റവും നല്ല ദീപാവലി ഇതുവരെയും ആഘോഷിച്ചില്ല എന്നൊരു ദുഖമുണ്ടോ? എങ്കില്‍ ഇത്തവണ അതിന് പരിഹാരം കാണാം.
വ്യത്യസ്തമായ ദീപാവലി ആഘോഷിക്കാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ നോക്കാം

ഗോവ

ഗോവ

ഇതുവരെ കണ്ട ഗോവയായിരിക്കില്ല ദീപാവലിയില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത്.ഇവിടുത്തെ ദീപാവലിയില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് കാണുവാന്‍ സാധിക്കുന്നത്. നരകാസുരവധത്തിന്റെ ആഘോഷങ്ങളും ചൂതാട്ടത്തിന്റെ ലഹരിയും.
ഇവിടുത്തെ എന്നാ ഗ്രാമങ്ങളിലും ദീപാവലിയുടെ ഭാഗമായുള്ള ആഘോഷങ്ങളും മത്സരങ്ങളും നടത്താറുണ്ട്.

PC: joegoauk44

 വാരണാസി

വാരണാസി

ഇന്ത്യയിലെ ഏറ്റവുമധികം തീര്‍ഥാടകരെത്തുന്ന വാരണാസിയില്‍ ദീപാവലി എന്നത് ആഘോഷങ്ങളുടെ സമയമാണ്. ഗംഗാ നദിയുടെ കരയില്‍ ഗംഗാ ആരതിക്കുഷേഷവും ഇക്കാലയളവില്‍ നഗരം കണ്ണടക്കാതെ കാത്തിരിക്കും.
വെടിക്കെട്ടുകളും ദീപങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങളുമെല്ലാം ചേരുന്ന തികച്ചും വ്യത്യസ്തമായ ദീപാവലിയാണ് ഇവിടുത്തേത് എന്നതില്‍ സംശയമില്ല.

PC: Maciej Dakowicz

ജയ്പൂര്‍

ജയ്പൂര്‍

ദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്ന നഗരങ്ങളും ഗ്രാമങ്ങളും തെരുവുകളുമാണ് ജയ്പൂരിന്റെ പ്രത്യേകത. ഇതോടൊപ്പം വീടുകളും എന്തിനധികം മാര്‍ക്കറ്റുകളും വരെ വെളിച്ചത്തില്‍ മുങ്ങിയിരിക്കും.

PC: Pati-G [Pati Gaitan]

കൊല്‍ക്കത്ത

കൊല്‍ക്കത്ത

സന്തോഷത്തിന്റെ നഗരമായ കൊല്‍ക്കത്തയിലെ ദീപാവലി എന്നത് ആഘോഷത്തിന്റെ ഉച്ചസ്ഥായിലുള്ള അവസ്ഥയാണ്. കൊല്‍ക്കത്തയ്ക്ക് മാത്രം സ്വന്തമായുള്ള ആചാരങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കാളിപൂജയാണ് ഇവിടുത്തെ എല്ലാ ആഘോഷങ്ങളുടെയും പ്രധാന ഘടകം. ഇതിനു ശേഷം മാത്രമേ ഇവിടെ ദീപങ്ങള്‍ കൊണ്ടുള്ള അലങ്കാരം തുടങ്ങൂ.

Os Rúpias

മുംബൈ

മുംബൈ

ദീപാവലി ആഘോഷിക്കുന്ന നഗരങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ് മുംബൈ. പുരാതനകാലം മുതല്‍തന്നെ ഇവിടെ ദീപവലി ആഘോഷിച്ച് വരാറുണ്ട്. മറൈന്‍ ഡ്രൈവിലാണ് ഇവിടുത്തെ ദീപാവലിയുടെ ഏറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുന്നത്. ഇവിടെ നടക്കുന്ന മേളങ്ങളില്‍ പങ്കെടുക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരും.

PC: Abhijeet Rane

 അമൃത്സര്‍

അമൃത്സര്‍

മാജിക് എന്നാണ് ഒരിക്കലെങ്കിലും ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ അമൃത്സര്‍ ദീപാവലിയെ വിശേഷിപ്പിക്കുന്നത്. ആഘോഷങ്ങള്‍ കാണുവാനും പങ്കെടുക്കാനുമായി പഞ്ചാബ് മുഴുവനായി ഇവിടെ എത്താറുണ്ടെന്ന് തോന്നും ആള്‍ക്കൂട്ടം കാണുമ്പോല്‍.

പുരുഷ്‌വാഡി

പുരുഷ്‌വാഡി

മുംബൈ-നാസിക് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പുരുഷ്‌വാഡി നഗരത്തിന്റെ ആഘോഷങ്ങള്‍ മടുത്തവര്‍ക്കുള്ള ഉത്തരമാണ്. ശാന്തമായും സമാധാനത്തിലും ഉള്ള ആഘോഷമാണ് തേടുന്നതെങ്കില്‍ ഇവിടം തിരഞ്ഞെടുക്കാം.

Please Wait while comments are loading...