
മിത്തും കഥകളും ഇടകലർന്ന് ഏതാണ് യാഥാർഥ്യം എന്നു പോലും തിരിച്ചറിയാനാവാത്ത കഥകൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസ കൃതികളിലൊന്നായ മഹാഭാരതം.
നൂറ്റാണ്ടുകളിലൂടെ എഴുതപ്പെട്ട ഒരു മഹത്ഗ്രന്ഥമായി വിലയിരുത്തുന്ന മഹാഭാരതം ക്രിസ്തുവിനും ബുദ്ധനും മുൻപേ തന്നെ നിലനിന്നിരുന്നു എന്നാണ് കരുതുന്നത്. പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും ഒഡീസിയിലെയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടിയുള്ള മഹാഭരതം ഒരു അത്ഭുത സൃഷ്ടിയാണെന്ന കാര്യത്തിൽ സംശയമില്ല.
ആയിരക്കണക്കിന് കഥകള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മഹാഭാരതം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകളുടെ കഥ പറയുന്ന മഹാഭാരതത്തിൽ വിവരിക്കപ്പെടുന്ന പല സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്ത് അതേ സവിശേഷതകളോടെ നിലനിൽക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം...മഹാഭാരതത്തെയും അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും അറിയാം...

മഹാഭാരതം
ഭരതവംശത്തിന്‍റെ കഥ പറയുന്ന മഹാഭാരതം എന്നും വിസ്മയിപ്പിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകളുടെ കഥകൾ പറഞ്ഞ് വർണ്ണനകളിലൂടെയും ചിന്തകളിലൂടെയും വായനക്കാരെ ആകർഷിക്കുന്ന ഈ ഇതിഹാസത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്
PC:wikimedia

കൗരവരും പാണ്ഡവരും
ആത്യന്തികമായി പറയുകയാണെങ്കിൽ കൗരവരും പാണ്ഡവരും തമ്മിലുള്ള വൈരത്തിന്റെയും ഒടുങ്ങാത്ത പകയുടെയും കഥയാണ് മഹാഭാരതം. പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും കഥയിൽ തുടങ്ങി കൗരവരിലൂടെയും പാണ്ഡവരിലൂടെയും പോയി കരുക്ഷേത്ര യുദ്ധവും ഭീമൻ ദുര്യോധനനെ വധിക്കുന്നതും ഒക്കെയാണ് മഹാഭാരതത്തിന്റെ കാതലായ ഭാഗങ്ങൾ
PC:wikipedia

ന്നും ജീവിക്കുന്ന ഇടങ്ങൾ
ഒരു കഥ അല്ലെങ്കിൽ കേട്ടുകേൾവി, മിത്ത് എന്നിങ്ങനെയൊന്നും പറഞ്ഞ് തള്ളിക്കളയാന്ഡ സാധിക്കാത്തതാണ് മഹാഭാരതത്തിന്റെ പ്രത്യേകത. ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മിക്ക സ്ഥലങ്ങളും ഇന്നും അധികം മാറ്റങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നു .
PC:JIJITH NR

കൗരവർ
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കുരു വംശത്തിൽ ജനിച്ച കൗരവർ. ഗാന്ധാരിക്ക് ധൃതരാഷ്ട്രരിൽ നിന്നും ജനിച്ച 102 മക്കളാണ് കൗരവർ എന്നറിയപ്പെടുന്നത്.
PC:wikipedia

പാണ്ഡവർ
മഹാഭാരതത്തിലെ അടുത്ത പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ. പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവരാണ് പഞ്ചപാണ്ഡവൻമാർ.
PC:wikipedia

കുരുക്ഷേത്ര യുദ്ധം
മഹാഭാരതത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രധാന സംഭവമാണ് കുരുക്ഷേത്ര യുദ്ധം. കൗരവരും പാണ്ഡവരും തമ്മിൽ നടത്തിയ യുദ്ധമാണ് ഇത്. ഇന്നത്തെ ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്താണ് ഇത് നടന്നത് എന്നാണ് വിശ്വാസം. 18 ദിവസം ഈ യുദ്ധം നീണ്ടു നിന്നു എന്നാണ് വിശ്വാസം.

മഹാഭാരത്തിലെ സ്ഥലങ്ങൾ
മഹാഭാരതമെന്ന ഇതിഹാസത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മിക്ക സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്ത് അതേ പേരിൽ തന്നെ നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. ആ സ്ഥലങ്ങളെ പരിചയപ്പെടാം...
PC:Ilussion

ഉജ്ജനക് - അമ്പെയ്ത്തും യുദ്ധ തന്ത്രങ്ങളും പഠിപ്പിച്ച ഇടം
ഇന്നത്തെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഉജ്ജനക് എന്ന സ്ഥലത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്. ദ്രോണാചര്യരുടെ കീഴിൽ കൗരവൻമാർ അമ്പെയ്ത്തും മറ്റും പഠിച്ചു തുടങ്ങിയത് ഇവിടെ വെച്ചാമെന്നാണ് കരുതുന്നത്. ഇവിടെ തന്നെയുള്ള ഭീമശങ്കർ ക്ഷേത്രം ശിവന്റെ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ഗുരു ദ്രോണാചാര്യരുടെ നിർദ്ദേശമനുസരിച്ച് ഭീമനാണ് ഇവിടെ ശിവലിംഗം സ്ഥാപിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.
PC:Nagarji

ബാൻഗംഗ പിതാമഹൻ ദാഹം ശമിപ്പിച്ച ഇടം
കുരുക്ഷേത്രയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ബാൻഗംഗ തീർഥം സ്ഥിതി ചെയ്യുന്നത്.
മഹാഭാരത യുദ്ധത്തിന്റെ പത്താംനാളാണ് കൗരവരുടെ പ്രധാന പടത്തലവനായ ഭീഷ്മാചാര്യർ ശരശയ്യയിലാവുന്നത്. അങ്ങനെ ശരങ്ങൾ തീർത്ത ശയയ്യിൽ കിടക്കുന്ന ഭീഷ്മാചാര്യരുടെ ദാഹം ശമിപ്പിക്കുവാനായി അർജുനനർ ഭൂമിയിലേക്ക് അമ്പെയ്യുകയും ഗംഗ അവിടെ ഉറവ പൊട്ടി പിതാമഹന്റെ ദാഹം ശമിപ്പിച്ചു എന്നാണ് പറയുന്നത്. ബാൻഗംഗ എന്നാണ് ഇവിടം അറിയപ്പെടുന്നത്.

കുരുക്ഷേത്ര
18 ദിവസം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലം ഇന്നും നിലനിൽക്കുന്നുണ്ട്. ഹരിയാനയിലെ അംബാലയ്ക്ക് സമീപമാണ് ഈ കുരുക്ഷേത്രയുള്ളത്. ധർമ്മത്തിനറെ വിജയത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ മഹാത്മാക്കളുടെ കഥയാണ് ഇവിടെ എത്തുമ്പോൾ ഓർമ്മ വരിക. ഇതിനടുത്തു തന്നെയാണ് ബ്രഹ്മസോരവറും സ്ഥിതി ചെയ്യുന്നത്.
PC: Haryana Tourism

ഹസ്തിനപൂർ
കൗരവവംശജരുടെ രാജ്യ തലസ്ഥാനമായാണ് ഹസ്തിനപൂർ അറിയപ്പെടുന്നത്. ഇന്ന് ഉത്തർ പ്രദേശിലെ മീററ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഹസ്തിനപൂർ കഴിഞ്ഞ കാലഘട്ടങ്ങളിലേക്ക് നോക്കുവാനുള്ള ഒരു താക്കോൽ പഴുതാണ്. മഹാഭാരതത്തിലെ നല്ല സംഭവങ്ങൾക്കും ചീത്ത സംഭവങ്ങൾക്കും ഒക്കെ സാക്ഷ്യം വഹിച്ച ഇടമാണിത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രം കൂടിയാണിത്.
PC : Sanjeev Kohli

വർനാവത്
ദുര്യോധനൻ പാണ്ഡവൻമാർക്കു വേണ്ടി നിർമ്മിച്ച അരക്കില്ലം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വർനാവത്. ഉത്തർപ്രദേശിലെ അലഹാബാദ് ഹാൻഡിയയിലാണ് ഇവിടെ സ്ഥിതി ചെയ്യുനന്ത്. ഇന്ന് നിരവധി സഞ്ചാരികൾ ഇതിഹാസത്തിലെ ഈ ഇടം കാണാനായി ഇവിടെ എത്താറുണ്ട്.

പാഞ്ചൽ
പാഞ്ചാല രാജവംശത്തിലെ ദ്രുപദന്റെ മകളായ പാഞ്ചാലിയുടെ കഥ എല്ലാവർക്കും അറിയുന്നതാണ്. പാണ്ഡവൻമാരുടെ ഒപ്പെ അവസാനം വരം നിന്ന പാഞ്ചാലി ജനിച്ച ഇടമാണ് പാഞ്ചാല ദേശ. ഉത്തർപ്രദേശിൽ ചമ്പാ നദിയ്ക്കും ഹിമാലയത്തിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC : Avantiputra

ഇന്ദ്രപ്രസ്ഥ- പാണ്ഡവൻമാരുടെ തലസ്ഥാനം
ഇന്നത്തെ ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഡെൽഹി അന്ന് പാണ്ഡവൻമാരുടെ തലസ്ഥാനമായിരുന്നുവത്രെ. ഇന്ന് പുരാണാ ക്വില സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അന്നത്തെ അവരുടെ തലസ്ഥാനം
PC : Varun Shivkapur

വൃന്ദാവൻ
ഉത്തർപ്രദേശിലെ മധുരയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഇന്ന് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണൻ തന്റെ ചെറുപ്പകാലം ചെലവഴിച്ച സ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്. കൃഷ്ണനും രാധയ്ക്കും സമർപ്പിച്ച ക്ഷേത്രമടക്കം ധാരാളം ക്ഷേത്രങ്ങൾ ഇവിടെ കാണാം. വർഷംതോറും ലക്ഷക്കണക്കിന് വിശ്വാസികളും തീർഥാടകരുമാണ് ഇവിടെ എത്തുന്നത്,
PC : Gaura

ഗോകുലം -കൃഷ്ണൻ വളർന്നയിടം
മധുരയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് കൃഷ്മൻ വളർന്ന ഗോകുലം സ്ഥിതി ചെയ്യുന്നത.് കംസനിൽ നിന്നും കൃഷ്ണൻ രക്ഷപെട്ട് ജീവിച്ചത് ഇവിടെയാണത്രെ.
PC : Hidden Macy

ബർസാന
മധുര നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ബർസാന. പരിധിയില്ലാത്ത് സ്നേഹത്തിന്റെ അടയാളമായ കൃഷ്ണന്റെ രാധയുടെ നാടാണിത്.

അംഗദേശം
മാലിനി നഗരി എന്നറിയപ്പെടുന്ന അംഗദേശം ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കർണൻ ഭരിച്ചുകൊണ്ടിരുന്ന നാട് കൂടിയാണിത്. സതീദേവിയുടെ ശക്തി പീഠങ്ങളിൽ ഒന്നുകൂടിയായ ഇവിടെ ദേവിടുയെ വലതു കൈ വീണ ഇടമെന്നാണ് വിശ്വസിക്കുന്നത്.
രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ
PC: Wikimapia