Search
  • Follow NativePlanet
Share
» »യാത്രയ്ക്ക് മാർച്ച് മോശമല്ല!

യാത്രയ്ക്ക് മാർച്ച് മോശമല്ല!

By Maneesh

ശൈത്യകാലത്തിന്റെ കോരിത്തരിപ്പൊക്കെ മാറി, ചൂടുകാലത്തിന് ആരംഭമായി. ചൂട് തുടങ്ങിയാൽ എവിടെയും പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഫാനിന്റെ ചുവട്ടിൽ കുത്തിയിരിക്കണമല്ലോ എന്ന് ആലോചിച്ച് വിഷമിക്കണ്ട.

തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളെല്ലാം തന്നെ ചൂട് കാലത്ത് സന്ദർശിക്കാം അനുയോജ്യമാണ്. എന്നിരുന്നാലും ചൂട് തുടങ്ങുന്ന മാർച്ച് മാസത്തിൽ സന്ദർശിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

ഊട്ടി

ഊട്ടി

മാർച്ചിലെ ചെറിയ ചൂടൊക്കെ സഹിക്കാൻ പറ്റുവെങ്കിൽ ഊട്ടിയിൽ ഒന്ന് പോയിക്കളയാം. ഊട്ടിയിൽ എത്തിയാൽ ചൂടിനെ അങ്ങനെ പേടിക്കണ്ട. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ നീലഗരിയിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ കാഴ്ചകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ജോഗ്ഫാൾസ്

ജോഗ്ഫാൾസ്

ജോഗ്ഫാൾസ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ആഗസ്റ്റിൽ ഇവിടെ സന്ദർശിക്കണം. എന്നാൽ മാർച്ചിലെ ചൂടിനെ അകറ്റൻ കുളിർമയാണ് ആഗ്രഹിക്കുന്നതെങ്കിൽ മാർച്ച് മാസത്തിൽ ജോഗഫാൾസ് സന്ദർശിക്കാം.

ഗോവ

ഗോവ

മാർച്ചിൽ പോയാൽ ഗോവയുടെ കുളിർമയൊന്നും അനുഭവിക്കാൻ കഴിയില്ല. എന്ന ശാന്തമായി കിടക്കുന്ന അറബിക്കടലിൽ നിർഭയം കുളിച്ച് രസിക്കാം. മാത്രമല്ല ഈ സമയത്താണ് നിരവധി വാട്ടർസ്പോർട്ടുകൾ നടക്കാറുള്ളത്.

തേക്കടി

തേക്കടി

കേരളത്തിൽ മാർച്ചിൽ സന്ദർശിക്കാൻ പറ്റിയ ഒരു സ്ഥലമാണ് അന്വേഷിക്കുന്നതെങ്കിൽ തേക്കടിയാണ് മികച്ച സ്ഥലം. കേരളത്തിൽ വേന‌ൽ ആരംഭിക്കുമെങ്കിലും തേക്കടിയിലെ ചൂട് താങ്ങാവുന്നതായിരിക്കും. ഇവിടുത്തെ മംഗളാ ദേവി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതും മാർച്ചിലാണ്.

ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം

ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികൾക്ക് മാർച്ചിൽ യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. സെപ്തംബർ മുതൽ മാർച്ച് വരെ ഇവിടെ കാലവസ്ഥ സുന്ദരമായിരിക്കും. ശ്രീരംഗപട്ടണത്തെക്കുറിച്ച് വായിക്കാം.

അരക്കുവാലി

അരക്കുവാലി

മാർച്ചാണ് ആന്ധ്രാപ്രദേശിലെ അരക്കുവാലി സന്ദർശിക്കാനുള്ള അവസാന സമയം. മാർച്ച് അവസാനിച്ചാൽ. പിന്നെ അരക്കുവാലിയിലേക്ക് പോകാൻ നോക്കണ്ട. അരക്കുവാലിയെക്കുറിച്ച് കൂടുതൽ വായിക്കാം

മൂന്നാർ

മൂന്നാർ

കനത്തമഴക്കാലത്ത് ഒഴികെ ഏത് കാലവസ്ഥയിലും യാത്ര ചെയ്യാവുന്ന സ്ഥലമാണ് മൂന്നാർ. അതിനാൽ മാർച്ച് മാസത്തിൽ മൂന്നാർ സന്ദർശിക്കുന്നത് നല്ലതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? മൂന്നാറിൽ പോകാം

വയനാട്

വയനാട്

മാർച്ച് മാസത്തിൽ സന്ദർശിക്കാൻ കഴിയുന്ന കേരളത്തിലെ മറ്റൊരു സ്ഥലമാണ് വയനാട്. പശ്ചിമഘട്ടത്തി‌ൽ സ്ഥിതി ചെയ്യുന്ന വയനാട്ടിലേക്ക് വേനലാകുന്നതോടെ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും സഞ്ചാരികൾ ഒഴുകിയെത്തും. വയനാട് കാണാം

കൊടൈക്കനാൽ

കൊടൈക്കനാൽ

പൊതുവേ ചൂടുകൂടിയ സംസ്ഥാനമായ തമിഴ്നാടിന് കൊടൈക്കനാൽ ഒരു അനുഗ്രഹമാണ്. വേനൽക്കാലത്ത് സഞ്ചരിക്കാൻ പറ്റിയ തമിഴ്നാട്ടിലെ ഒരു ഹിൽസ്റ്റേഷൻ ആണ് കൊടൈക്കനാൽ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X