» »ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍

ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍

Written By: Elizabath

സ്വാതന്ത്ര്യത്തിന്റെ അവസാനമായാണ് പലരും വിവാഹത്തെ കാണുന്നത്. ഊരാക്കുടുക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവാഹത്തിലേക്ക് കടന്നുചെല്ലും മുന്‍പ് കൂട്ടുകാര്‍ക്കിടയില്‍ പതിവുള്ള ആചാരമാണ് ബാച്ചിലര്‍ പാര്‍ട്ടി. ആഘോഷവും ആര്‍പ്പുവിളികളും നിറഞ്ഞ ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കുമ്പോള്‍ ഇപ്പോള്‍ യാത്രകള്‍ക്കാണ് പ്രാധാന്യം. കൂട്ടുകാര്‍ എല്ലായ്‌പ്പോഴും ഓര്‍ത്തുവയ്ക്കാനാഗ്രഹിക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ബാച്ചിലര്‍ ട്രിപ്പിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. അതിനാല്‍ ബാച്ചിലര്‍ ജീവിതത്തോട് വിടപറയുന്ന സുഹൃത്തിന് നല്കാന്‍ പറ്റിയ മികച്ച യാത്രകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

വിവാഹിതരാവാന്‍ ഇന്ത്യയിലെ പത്തു സുന്ദരസ്ഥലങ്ങള്‍

അരാകു വാലി

അരാകു വാലി

നിശബ്ദതയുടെ താഴ്‌വരയെന്നറിയപ്പെടുന്ന അരാകുവാലി വിശാഖപട്ടണത്തു നിന്നും 115 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ചുരങ്ങള്‍ നിറഞ്ഞ റോഡുകളും വനങ്ങളും കൂടാതെ ടണലുകളും പാലങ്ങളും ഒക്കെയാണ് അരാകുവിന്റെ പ്രത്യേകത.
തൊട്ടടുത്തുള്ള അനന്തഗിരി എന്ന സ്ഥലത്ത് കാപ്പിപ്രേമികള്‍ക്കായി കാപ്പി മ്യൂസിയവുമുണ്ട്. കൂട്ടുകാരോടൊത്തുള്ള സാഹസിക യാത്രയ്ക്ക് ഇതിലും പറ്റിയ സ്ഥലമില്ല.

PC: Sunny8143536003

 പൂവാര്‍

പൂവാര്‍

തിരുവനന്തപുരത്തു നിന്നും 27 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പൂവാര്‍ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള പ്രദേശങ്ങളിലൊന്നാണ്.
കടലും കായലും സമ്മേളിക്കുന്ന ഇവിടം ശാന്തമായ ഒരിടമാണ്.

കടലും കായലും അതിരുപങ്കിടുന്ന അഴിമുഖമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഒരുവശം കടലും മറുവശം കായലും ചേരുന്ന കാഴ്ച ഏറെ മനോഹരമാണ്.

PC: Sunny8143536003

മഹാബലിപുരം

മഹാബലിപുരം

കല്ലില്‍ കവിതയും ചരിത്രവുമെവുതിയ നാടാണ് മഹാബലിപുരം. പഴമയും സംസ്‌കാരവും ഒന്നുച്ചുകാണുന്ന ഇവിടെ ഓരോ കല്ലിനും കാണും ചരിത്രം.
ചെന്നൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ കാഞ്ചീപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മഹാബലിപുരം ചരിത്രകാരന്‍മാരെയും ചരിത്രപ്രേമികളെയും ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല.

PC:Jean-Pierre Dalbéra

ഓലി

ഓലി

സുഹൃത്ത് ഇത്തിരി സാഹസികനും സഞ്ചാരിയുമാണെങ്കില്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് ഓലി. ഇന്ത്യയിലെ മിനി സ്വറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ഇവിടം ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഓലി സ്ഥിതി ചെയ്യുന്നത്.

pc: unsplash

മക്‌ലിയോഡ് ഗഞ്ച്

മക്‌ലിയോഡ് ഗഞ്ച്

ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന ഹിമാചല്‍പ്രദേശിലെ മക്‌ലിയോഡ് ഗഞ്ച് ഹിമാചല്‍ യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ്. ബുദ്ധസംസ്‌കാരത്തെക്കുറിച്ച അറിയുവാനും പഠിക്കുവാനുമാണ് ഇവിടെ അധികവും ആളുകള്‍ എത്തുന്നത്.

PC: Derek Blackadder

കസോള്‍

കസോള്‍

ഇസ്രായേലി ടൂറിസ്റ്റുകള്‍ക്കായി ഇസ്രായേല്‍ സര്‍ക്കാര്‍ ദത്തെടുത്ത ഇന്ത്യന്‍ ഗ്രാമമാണ് ഹിമാചലിലെ കസോള്‍. ഇസ്രായേലുകാര്‍ക്കു വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ട ഒരിടമാണെന്ന് തോന്നും ഇവിടെ എത്തിയാല്‍.

PC: Alok Kumar

പോണ്ടിച്ചേരി

പോണ്ടിച്ചേരി

സുഹൃത്തുക്കള്‍ക്ക് അടിച്ചുപൊളിച്ചു പോകാന്‍ പറ്റിയ സ്ഥലങ്ങളുട ലിസ്റ്റില്‍ ഒന്നാമതുള്ള ഇടമാണ് പോണ്ടിച്ചേരി. പുതുച്ചേരി എന്നറിയപ്പെടുന്ന ഇവിടെ ചെന്നൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നച്. ഫ്രഞ്ച് അധിനിവേശത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Kalyan Kanuri

ഷെട്ടിഹള്ളി

ഷെട്ടിഹള്ളി

വിവാഹിതനാകുന്ന സുഹൃത്തിന് ഒരു കിടിലന്‍ യാത്ര തന്നെ വേണം ഒരുക്കാന്‍ എന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് കര്‍ണ്ണാടകയിലെ ഷെട്ടിഹള്ളി ചര്‍ച്ച്.
മഴക്കാലങ്ങളില്‍ വെള്ളത്തിനടിയില്‍ മുങ്ങുകയും മഴ കഴിയുമ്പോള്‍ പുറത്തുവരുകയും ചെയ്യുന്ന ഈ പള്ളിയെ ഒരു മുങ്ങല്‍ വിദഗ്ദന്‍ എന്നു പറയാം.

ഗോഥിക് ഭംഗി പകരുന്ന ഷെട്ടിഹള്ളി ചര്‍ച്ചിലേക്ക് ഒരു യാത്ര

PC: Bikashrd

വര്‍ക്കല ബീച്ച്

വര്‍ക്കല ബീച്ച്

അധികദൂരമൊന്നും പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വര്‍ക്കല ബീച്ച് തിരഞ്ഞെടുക്കാം. കേരളത്തിലെ ഗോവ എന്നറിയപ്പെടുന്ന വര്‍ക്കല ബീച്ച് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഗോവയെ കടത്തിവെട്ടും. വര്‍ക്കല ക്ലിഫ് എന്നറിയപ്പെടുന്ന കടലിനോട് ചേര്‍ന്നുള്ള മലയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

pc: Joshua Singh

ആഗ്ര

ആഗ്ര

യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദര പട്ടണങ്ങളിലൊന്നാണ് ആഗ്ര. മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ലോധി രാജവംശത്തിലെ സിക്കന്ഗര്‍ഡ ലോധിയാണ് സ്ഥാപിച്ചത്.
നിത്യപ്രണയത്തിന്റെ സ്മാരകമായ താജ്മഹലാണ് ഇവിടുത്തെ ആകര്‍ഷണം.

PC: mahesh3847

 നഹാന്‍

നഹാന്‍

കാടിനു നടുവിലെ ഹിപ്പി ഗ്രാമമെന്ന് അറിയപ്പെടുന്ന നഹാന്‍ ഹിമാചലിലെ അധികം അറിയപ്പെടാത്ത ഒരിടമാണ്. വ്യത്യസ്തമായ രുചികളും കഫേകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത. ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം ഒരു സ്വര്‍ഗ്ഗം തന്നെയാണിത്.

PC: taylorandayumi

കാസര്‍ദേവി ഗ്രാമം

കാസര്‍ദേവി ഗ്രാമം

യൗവ്വനവും ഉന്‍മേഷവും വീണ്ടെടുക്കണെമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനു പറ്റിയ സ്ഥലമാണ്
ഉത്തരാഖണ്ഡിലെ അല്‍മോറയിലുള്ള കാസര്‍ ദേവി ഗ്രാമം. ബാക്ക് പാക്കേഴ്‌സിന്റെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ഇവിടെ വിവേകാനന്ദനും ബോബ് ഡിലനുമൊക്കെ വന്ന് ധ്യാനിച്ചിട്ടുണ്ടത്രെ.

PC: Evenmadderjon

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...