Search
  • Follow NativePlanet
Share
» »സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്

സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്

ദേവികുളം...മൂന്നാര്‍ കാഴ്ചകളില്‍ മിക്കപ്പോഴും മറഞ്ഞു കിടക്കുമെങ്കിലും തേടിയെത്തുന്നവര്‍ക്ക് എന്നും അത്ഭുതമാണിവിടം. മൂന്നാറിന്റെ വഴികളില്‍ നിന്നും മുകളിലേക്ക് കയറി വളഞ്ഞു പുളഞ്ഞ് ആനയിറങ്ങുന്ന വഴികളും താണ്ടി ചെല്ലുന്ന ദേവികളും സഞ്ചാരികളെ മറ്റൊരു ലോകത്താണെത്തിക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്നും 59,00 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ തേയിലത്തോട്ടങ്ങള്‍, കുന്നുകള്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, തടാകം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. പ്രകൃതി സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികള്‍ തന്നെയാണ് ഇവിടെ അധികവും.

സീതാ ദേവി ഇറങ്ങിക്കുളിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുളമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ദേവികുളം

ദേവികുളം

മൂന്നാറില്‍ നിന്നും കാഴ്ചകള്‍ തേ‌ടിയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ദേവികുളം. അധികമാളുകളൊന്നും ഇവിടെ എത്തിച്ചേരാറില്ല. അതിമനോഹരമായ കാഴ്ചകളാണ് ഈ നാടിന്‍റെ പ്രത്യേകത.

PC:Vishnu1409

ട്രക്കിങ് മുതല്‍ ബൈക്കിങ് വരെ

ട്രക്കിങ് മുതല്‍ ബൈക്കിങ് വരെ

സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഹൈക്കിങ്, റാഫ്ടിങ്, ഓഫ്റോഡിങ്, മൗണ്ടെയ്നീറിങ്ങ് തുടങ്ങിയവയാണ് ഇവിടെ എത്തിയാല്‍ പ്രധാനമായും ചെയ്യുവാനുള്ള കാര്യങ്ങള്‍.

PC:Christopher Michel

ലോക്ഹാര്‍ട് ‌ടീ മ്യൂസിയം

ലോക്ഹാര്‍ട് ‌ടീ മ്യൂസിയം

സഞ്ചാരികള്‍ക്ക് ജീവിതത്തിലെന്നും ഓര്‍ത്തിരിക്കുവാനുള്ള കാഴ്ചകള്‍ തന്നെയാണ് ദേവികുളത്തിന്‍റെ പ്രത്യേകത. അതിലേറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് ലോക്ഹാര്‍ട് മ്യൂസിയം. ദേവികുളത്തു നിന്നും 20 മിനിട്ട് അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വെറും അഞ്ച് മിനിട്ട് ഡ്രൈവ് മതി. 1936 ല്‍ നിര്‍മ്മിച്ചതാണെങ്കിലും സന്ദര്‍ശകര്‍ക്ക് ഒരു മ്യൂസിയമെന്ന നിലയില്‍ ഇത് തുറന്നു കൊടുത്തത് 2014 ല്‍ മാത്രമാണ്. അക്കാലത്തെ മെഷീനറികളും മറ്റും ഇവിടെ കാണുവാന്‍ കഴിയും. തേയില കൊളുന്തില്‍ നിന്നും വിവിധ ഘട്ടങ്ങളിലൂടെ കടന്ന് അത് ചായയായി മാറുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകളിലൂടെ കാണുകയും ചെയ്യാം.

PC:Gnan.prabhakar

ലോക്ഹാര്‍‌ട് ഗ്യാപ് വ്യൂ പോയിന്‍റ്

ലോക്ഹാര്‍‌ട് ഗ്യാപ് വ്യൂ പോയിന്‍റ്

ദേവികുളത്തു നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലോക്ഹാര്‍‌ട് ഗ്യാപ് വ്യൂ പോയിന്‍റ് ഇവിടുത്തെ മനോഹരമായ മറ്റൊരി‌‌ടമാണ്. ദേവികുളത്തു നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയിന്‍റില്‍ നിന്നാല്‍ ബൈസണ്‍ വാലിയുടെ അതിമനോഹരമാ കാഴ്ചയാണ് കാണുവാനുള്ളത്. കാ‌ട്ടുപോത്തുകളെ വളരെയധികമായി കാണുന്നതിനാലാണ് ബൈസണ്‍വാലിക്ക് ആ പേരു ലഭിച്ചത്. മരങ്ങള്‍ക്കിടയിലൂ‌ടെ ഹൈക്ക് ചെയ്തുള്ള യാത്ര വ്യത്യസ്തമായ ഒരനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക. കുടുംബവുമായി ചേര്‍ന്ന് പിക്നിക് പോകുവാനും ക്യാംപ് ചെയ്യുവാനുമെല്ലാം വളരെ യോജിച്ച ഇ‌ടം കൂ‌‌ടിയാണിത്.

സ്വിഫ്റ്റ്ലെറ്റ് കേവ്

സ്വിഫ്റ്റ്ലെറ്റ് കേവ്

ചിത്രകൂടൻ ശരപ്പക്ഷികള്‍ അഥവാ സ്വിഫ്റ്റ്ലെറ്റ് പക്ഷികള്‍ വസിക്കുന്ന ഒരു ഗുഹയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഈ പക്ഷികള്‍ കൂട്ടമായി വസിക്കുന്ന ഈ ഗുഹയിലേക്ക് അത്ര പെട്ടന്ന് എത്തുവാനാവില്ല. കുറച്ച് ദൂരം നടന്നാല്‍ മാത്രമേ ഈ ഗുഹയിലെത്തൂ. മുട്ടവിരിഞ്ഞെ‌ത്തുന്ന പക്ഷികളും ഒക്കെ ഇവിടുത്തെ കാഴ്ചയാണ്. അല്പം സാഹസികത കൂടി നിറഞ്ഞതാണ് ഇവിടേക്കുള്ള യാത്രകള്‍. റോപ്പില്‍ പിടിച്ചിറങ്ങി വേണം ഗുഹയിലെത്തുവാന്‍. ലോക്ഹാര്‍ട്ട് ടീ പ്ലാന്‍റേഷന്‍ വഴിയാണ് ഇവിടേക്കുള്ള യാത്ര.

ചൊക്രമുടി

ചൊക്രമുടി

ദേവികുളത്തു പോയികാണുവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടമാണ് ചൊക്രമുട‌ി. സമുദ്ര നിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചൊക്രമുടി ദേവികുളത്തു നിന്നും 20 കിലോമീറ്റര്‍ അകലെയാണുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ആനമുടി മലനിരകളുടെ ഭാഗമായ ചൊക്രമുടി സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ്. ദേവികുളം ഗ്യാപ്പ് റോഡില്‍ നിന്നും ആരംഭിക്കുന്ന ട്രക്കിങില്‍ മൂന്നര കിലോമീറ്റര്‍ ദൂരമാണ് പിന്നിടുവാനുള്ളത്,.

മൂന്നാർ, പൊൻമുടി, ആനിയിറങ്ങൽ, മതികെട്ടാൻ ചോല ദേശീയോദ്യാനം, മണി തുക്കാം മേട്, ബൈസൻവാലി തുടങ്ങിയ ഇടങ്ങളുടെ കാഴ്ചകളാണ് ചൊക്രമുടിയുടെ മുകളില്‍ നിന്നും കാണുവാനുള്ളത്. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ആനമുടിയും മീശപ്പുലിമലയും ഇവിടെ നിന്നും കാണാം.

PC:Sasikumar p

പവര്‍ഹൗസ് വാട്ടര്‍ഫാള്‍സ്

പവര്‍ഹൗസ് വാട്ടര്‍ഫാള്‍സ്

ദേവികുളത്തു നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഇടമാണ് പവര്‍ഹൗസ് വാട്ടര്‍ഫാള്‍സ്. ദേശീയപാത 85 വഴി എത്തിച്ചേരുവാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടം 35 മിനി‌ട്ട് ഡ്രൈവ് ചെയ്ത് എത്താം. ചിന്നക്കനാല്‍ ഗ്രാമത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇടമായതിനാല്‍ ഈ വെള്ളച്ചാട്ടത്തിന് ചിന്നക്കനാല്‍ വെള്ളച്ചാട്ടം എന്നും പേരുണ്ട്. ഒരു വലിയ കുളത്തിലേക്ക് വീഴുന്ന ഈ വെള്ളച്ചാ‌ട്ടത്തിന്‍റേത് മനോഹരമായ കാഴ്ചയാണ്. നീന്തുവാനും ഫോ‌ട്ടോ ഷൂട്ടിനുമെല്ലാം യോജിച്ച ഇടമാണിത്.

PC:Jaseem Hamza

ചിത്തിരപുരം വ്യൂ പോയിന്റ്

ചിത്തിരപുരം വ്യൂ പോയിന്റ്

ദേവികുളത്തു നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് ചിത്തിരപുരം വ്യൂ പോയിന്‍റ്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ പോകുന്ന പാതയാണ് ഇവിടുത്തെ ഒരു ആകര്‍ഷണം. കൊളോണിയല്‍ കാലത്തെ നിര്‍മ്മിതകളും കൊട്ടാരങ്ങളുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. തൊ‌‌ട്ടടുത്തു തന്നെ ഒരു ജലവൈദ്യുത പദ്ധതിയുടെ സാമീപ്യമുള്ളതിനാല്‍ ബോ‌ട്ടിങ്ങും റാഫ്ടിങ്ങുമെല്ലാം ഇവിടെ ചെയ്യുവാനും സാധിക്കും. കൂടാതെ റോക്ക് ക്ലൈംബിങ്, പാരാസെയ്ലിങ് , പാരാഗ്ലൈഡിങ് തു‌ട‌ങ്ങിയവ ചെയ്യുവാനും ഇവിടെ സൗകര്യമുണ്ട്.

റോഡോ വാലി

റോഡോ വാലി

കണ്ണന്‍ദേവന്‍ മലനിരകളുടെ ഭാഗമായ റോഡോ വാലി ദേവികുളത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി റോഡോഡെന്‍ഡ്രോണുകള്‍ ധാരാളമായി കാണുന്നതിനാലാണ് ഇവിടം റോഡോ വാലി എന്നറിയപ്പെടുന്നത്.

PC:Ahammed Shahz

റിപ്പിള്‍ വെള്ളച്ചാട്ടം

റിപ്പിള്‍ വെള്ളച്ചാട്ടം

ഇടുക്കിയിലെ മറ്റൊരു പ്രധാന കാഴ്ചയാണ് റിപ്പിള്‍ വെള്ളച്ചാ‌ട്ടം. ദേവികുളത്തു നിന്നും 30 കിലോമീറ്റര്‍ അകലെ ശ്രീനാരായണപുരം എന്ന സ്ഥലത്താണ് റിപ്പിള്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏറെ സുരക്ഷിതമായ ഈ വെള്ളച്ചാട്ടത്തിലേക്ക് യാതൊരു ഭയവും കൂടാതെ സഞ്ചാരികള്‍ക്ക് എത്തിച്ചേരാം. ഒരു ദിവസം മുഴുവന്‍ ആഘോഷിക്കുവാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.

PC:Srinivaspradhyumna1769

ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്

എത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X