Search
  • Follow NativePlanet
Share
» »ഓണാവധി അടിച്ചുപൊളിക്കാം...യാത്ര ഇവിടേക്കാവട്ടെ!

ഓണാവധി അടിച്ചുപൊളിക്കാം...യാത്ര ഇവിടേക്കാവട്ടെ!

ഇത്തവണത്തെ ഓണക്കാലം അടിച്ചു പൊളിക്കുവാൻ പറ്റിയ കേരളത്തിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം

ഓണാവധി ഇങ്ങെത്താറായതോടെ കുട്ടിപ്പട്ടാളം ആവേശത്തിലാണ്. ഓണം മാത്രമല്ല, ബാക്കി അവധി ദിവസങ്ങളും എങ്ങനെ അടിച്ചുപൊളിക്കണമെന്ന ചിന്തകളായിരിക്കും കുട്ടികളുടെ മനസ്സിലെ ചിന്ത. ഓണക്കാലത്ത് അവധി വലിയൊരു പ്രശ്നമല്ലാത്തതിനാൽ കുടുംബവുമൊത്ത് യാത്ര ചെയ്യാം എന്നൊരു മെച്ചം കൂടിയുണ്ട്. ഇത്തവണത്തെ ഓണക്കാലം അടിച്ചു പൊളിക്കുവാൻ പറ്റിയ കേരളത്തിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം

പൈതൽമല

പൈതൽമല

കാടും മലയും കുന്നും ഒക്കെ കയറി പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര കൊതിക്കുന്നവർക്ക് കുട്ടികളെയും കൂട്ടി പൈതൽമലയ്ക്ക് പോകാം. മഴയും മഞ്ഞും കോടയും ഒക്കെയായി ഒരു കിടിലൻ ദിവസമായിരിക്കും പൈതൽമല സമ്മാനിക്കുക എന്നതിൽ തർക്കമില്ല. മലിനമാകാത്ത പ്രകൃതിയിലൂടെയുള്ള ട്രക്കിങ്ങും ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചകളുമായെത്തുന്ന മലമുകളും ഒക്കെ പൈതൽമല യാത്രയെ വ്യത്യസ്തമാക്കും. കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്തിനു സമീപത്താണ് പൈതൽമല സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും 65 കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും 35 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

PC:Kamarukv

മാഹി

മാഹി

ഫ്രഞ്ചുകാരുടെ വരവോടെ ചരിത്രത്തിൽ ഇടം നേടിയ നാടാണ് മാഹി. ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി എന്ന മയ്യഴി വെറും ഒൻപത് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് കിടക്കുന്നത്. ഫ്രഞ്ച് സ്മരണകളുണർത്തുന്ന ഇവിടം ചരിത്രത്തെക്കുറിച്ച് അറിയുവാനും കടൽക്കാഴ്ചകൾ കാണാനും ഒക്കെ കുട്ടികളെയും കൊണ്ട് ഇവിടെ വരാം.മുകുന്ദന്റെ മയ്യഴിപ്പുഴയിലെ നാടിനെ അടുത്തറിയുവാൻ ഒരൊറ്റ മാഹി യാത്ര മതി. ചരിത്രവും വിശ്വാസവുമുറങ്ങുന്ന മാഹി സെന്‍റ് തെരേസാസ് പള്ളിയും അവിടുത്തെ കൂറ്റൻ ഗോപുരവും മയ്യഴിപ്പുഴയ്ക്ക് അഭിമുഖമായി നിൽക്കുന്ന മൂപ്പൻ ബംഗ്ലാവും അഴിമുഖവും മാഹി കലാഗ്രാമവും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Svetlozar Filev

കരിയാത്തുംപാറ

കരിയാത്തുംപാറ

കോഴിക്കോടിനടുത്തുള്ള ഇടങ്ങളാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതെങ്കിൽ കരിയാത്തുംപാറയിലേക്ക് വിടാം. പെരുവണ്ണാമൂഴിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കരിയാത്തുംപാറ വാക്കുകൾ കൊണ്ടു വർണ്ണിക്കുന്നതിലും അതീതമായ ഇടമാണ്. വെള്ളത്തിനടിയിലും പുറത്തുമായി നിൽക്കുന്ന മരങ്ങളും തെളിഞ്ഞ ജലവും ഇതിനിടയിലെ വർണ്ണ മത്സ്യങ്ങളും മലനിരകളും കാടും ഒക്കെയായി ഒരുകൂട്ടം കാഴ്ചകളുണ്ട് ഇവിടെ ആസ്വദിക്കുവാൻ. കോഴിക്കോട് നിന്നും 45 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

PC:Vengolis

കുറുവാദ്വീപ്

കുറുവാദ്വീപ്

വയനാട്ടിലെ ഏറ്റവും തിരക്കുള്ള ഇടങ്ങളിലൊന്നാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കുറുവാ ദ്വീപ്. കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ കബനി നദിയുടെ പോശകനദിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. തൊള്ളായിരം ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ദ്വീപിൽ പരന്നു കിടക്കുന്ന ഉപദ്വീപുകളിലായി കാഴ്ചകൾ ഒരുപാടുണ്ട്. ഇന്ത്യയിലെ ആൾപ്പാർപ്പില്ലാത്ത വലിയ ദ്വീപും ഇതാണ്. കുട്ടികൾക്കും മുതിർന്നവർക്കും പ്രക‍ൃതിയുടെ കാഴ്ചകൾ അടുത്തറിയുവാൻ ലഭിക്കുന്ന ഒരവസരം കൂടിയായിരിക്കും ഇവിടേക്കുള്ള യാത്രകൾ. മാനന്തവാടിയിൽ നിന്നും 15 കിലോമീറ്ററും പുൽപ്പള്ളിയിൽ നിന്നും 12 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Anil R.V

അസുരൻകുണ്ട് അണക്കെട്ട്

അസുരൻകുണ്ട് അണക്കെട്ട്

തൃശൂരിൽ അധികമാർക്കും പരിചയമില്ലാത്ത ഇടങ്ങളിലൊന്നാണ് അസുരൻകുണ്ട് ഡാം. പ്രകൃതി അതിന്‍റെ പൂർണ്ണതയിൽ നിറഞ്ഞു നിൽക്കുന്ന ഇടമാണ് അസുരൻകുണ്ട് ഡാം. വളരെ ശാന്തമായ അന്തരീക്ഷത്തിൽ കിടിലൻ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. തൃശൂർ ചേലക്കര റൂട്ടിൽ വാഴക്കോട് നിന്നും 3 കിലോമീറ്റർ അകലെയാണ് ആറ്റൂർ . ഇവിടെ നിന്നും 2. 5 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ അസുരൻകുണ്ട് അണക്കെട്ടിലെത്താം.

ഹിമാചൽ പ്രദേശിലെ മാണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് കഥകളും വിശ്വാസങ്ങളും നിഗൂഡതകളും ഐതിഹ്യങ്ങളും ആവോളമുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് കഥകളും വിശ്വാസങ്ങളും നിഗൂഡതകളും ഐതിഹ്യങ്ങളും ആവോളമുണ്ട്.

പാലക്കാട് കോട്ട

പാലക്കാട് കോട്ട

പാലക്കാട് കാഴ്ചകളിൽ ഏറ്റവും പ്രധാന ഇടമാണ് പാലക്കാട് കോട്ട. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Me haridas

തേന്‍നോക്കിമല

തേന്‍നോക്കിമല

കൊച്ചിയിൽ നിന്നും വ്യത്യസ്തമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് തേൻനോക്കിമല. കാടിനുള്ളിൽകൂടിയുള്ള യാത്രയും ട്രക്കിങ്ങും സാഹസികതയും ഒക്കെയാണ് ഇതിന്റെ പ്രത്യേകത. നേര്യമംഗലം ഫോസ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർ കുടിയിലാണ് തേൻ നോക്കി മല സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റർ ദൂരത്തിനടുത്ത് ട്രക്കിങ്ങ് ചെയ്യണമെന്നതിനാൽ കുട്ടികള്‍ക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം ഈ യാത്ര തിരഞ്ഞെടുക്കാം.

ബേക്കൽകോട്ട

ബേക്കൽകോട്ട

കാസർകോടു നിന്നും ഏറ്റവും എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടമാണ് ബേക്കൽകോട്ട. പഴമയുടെ ഗന്ധവും ശേഷിപ്പുകളും ഒക്കെയായി നിൽക്കുന്ന കോട്ട വലുപ്പം കൊണ്ടും ചരിത്രം കൊണ്ടും എന്തിനധികം സ്ഥാനം കൊണ്ടുവരെ മുന്നിൽ നിൽക്കുന്ന കോട്ടയാണ്. അറബിക്കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട നാല്പതോളം ഏക്കർ വിസ്തൃതിയിലാണ് കിടക്കുന്നത്.

PC: Renjithks

മൺറോ തുരുത്ത്

മൺറോ തുരുത്ത്

കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് തിരഞ്ഞെടുക്കാം. എട്ടു ചെറിയ ദ്വീപുകളുടെ തുരുത്തായ മൺറോ തുരുത്ത് തോടിന്റെ കൈവഴികളിലൂടെ പുലരി കണ്ടുകൊണ്ടുള്ള യാത്രയാണ് നല്കുന്നത്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ മണ്‍റോയുടെ നേതൃത്വത്തില്‍ തുരുത്തിന് ഇവിടെ കൈവഴി വെട്ടി ഗതാഗതം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഈ തുരുത്ത് അറിയപ്പെട്ടു.
കല്ലടയാറിന്റെ തീരത്തു നിന്നും തുടങ്ങു്ന തോണി യാത്ര കൈത്തോട് വഴി പോകുമ്പോൾ മൺറോയുടെ യഥാർഥ സൗന്ദര്യം ആസ്വദിക്കാം.

PC: Girish Gopi

ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍

പാതിരാമണൽ

പാതിരാമണൽ

വെള്ളത്താൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഒരു പച്ചത്തുരുത്ത്...അതാണ് പാതിരാമണൽ. ആലപ്പുഴയിലെ അധികം തിരക്കൊന്നുമില്ലാത് ഒരു കൊച്ചു ദ്വീപ്. പക്ഷി നിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും സോളോ ട്രാവലേഴ്സിന്റെയുമൊക്കെ പ്രിയപ്പെട്ട ഇടമാ. പാിരാമണൽ കുമരകം-തണ്ണീര്‍മുക്കം ജലപാതയില്‍ വേമ്പനാട്ടു കായലിനു നടുവിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Ashwin Kumar

ആറന്മുള സദ്യയുണ്ണുവാൻ പോകാം

ആറന്മുള സദ്യയുണ്ണുവാൻ പോകാം

ഇത്തവണത്തെ ഓണം യാത്ര ഇത്തിരി വ്യത്യസ്തമാക്കണമെങ്കിൽ ആറന്മുള സദ്യയുണ്ണുവാൻ പോകാം. ഇന്ത്യയിലെ ഏറ്റവും വലിയ സദ്യയായി അറിയപ്പെടുന്ന ആറന്മുള സദ്യ ഒക്ടോബർ രണ്ടു വരെയാണുള്ളത്. അറുപതിലധികം വിഭവങ്ങളുള്ള സദ്യ ആറന്മുള പാർഥസാരഥിയ്ക്ക് സമർപ്പിക്കുന്ന വള്ളസദ്യയെന്നാണ് അറിയപ്പെടുന്നത്. ള്ളിയോട സേവാ സംഘത്തിന്റെ പക്കൽ നിന്നും അതാത് ദിവസത്തെ നേർച്ച നടത്തുന്നവരിൽ നിന്നും ലഭിക്കുന്ന പാസുകൾ ഉണ്ടെങ്കിൽ മാത്രമേ സദ്യ കഴിക്കാൻ പറ്റൂ. അതുകൊണ്ട് പാസുകൾ മുൻകൂട്ടി ഉറപ്പിച്ച ശേഷം മാത്രം പോവുക.

വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ!വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ!

PC:pathanamthittatourism

Read more about: festival travel onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X