Search
  • Follow NativePlanet
Share
» »അങ്ങ് വടക്കു കിഴക്കേ അറ്റത്തെ സ്വർഗ്ഗമാണ് ഈ സേനാപതി!

അങ്ങ് വടക്കു കിഴക്കേ അറ്റത്തെ സ്വർഗ്ഗമാണ് ഈ സേനാപതി!

മണിപ്പൂരിൽ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് സേനാപതി. ഈ സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചറിയാനായി വായിക്കാം.

കണ്ണുടക്കി നിൽക്കുന്ന കാഴ്ചകൾ കൊണ്ടും മനസ്സിലേക്ക് ഇടിച്ചു കയരുന്ന പ്രകൃതി ഭംഗി കൊണ്ടും മണിപ്പൂരിലെ മുത്താണ് സേനാപതി. മറ്റേതൊരു വടക്കുകിഴക്കൻ ഇന്ത്യയിലെ സ്ഥലങ്ങളെപോലെയും ഭംഗിയിൽ ഇതിനെ വെല്ലാൻ ഇവിടെ മറ്റൊരിടവും വളർന്നിട്ടില്ല. ഇങ്ങനെ പറഞ്ഞു പോയാൽ നിർത്താൻ കഴിയാത്തത്ര വിശേഷങ്ങളാണ് ഈ കൊച്ചു നാടിനുള്ളത്. പക്ഷേ, സഞ്ചാരികൾ അധികമൊന്നും എത്തിയിട്ടില്ലാത്തതിനാൽ പുറംനാട്ടുകാർക്കിടയിൽ സേനാപതി ഇന്നും അങ്ങ് വടക്കു കിഴക്കേ അറ്റത്തെ വെറുമൊരു നാട് മാത്രമാണ്.
മരതകപച്ചയിൽ തിളങ്ങി നിൽക്കുന്ന കാടുകളും കുതിച്ചൊഴുകുന്ന അരുവികളും മനോഹരമായ താഴ്വരകളും കയറിയാൽ ഇറങ്ങി വരാൻ പാടുപെടുന്ന കാടുകളും ഒക്കെയായി നമ്മളെയും കാത്തു നിൽക്കുകയാണിവിടം. മനസ്സ് മൊത്തത്തിലൊന്നു റീച്ചാർജ് ചെയ്യാൻ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ ഒന്നും നോക്കേണ്ട...നേരേ സേനാപതിക്കു വിടാം

തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്രതലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

പേരു വന്നവഴി

പേരു വന്നവഴി

ബ്രിട്ടീഷുകാർക്കെതിരെ മരണം വരെ പടപൊരുതി നിന്ന ഒരു രാജാവിൽ നിന്നുമാണ് സേനാപതി എന്ന ഈ പേര് ഈ നാടിന് ലഭിക്കുന്നത്. മണിപ്പൂരിലെ രാജകുടുംബാംഗമായിരുന്ന ത്രികേന്ദ്രസിംഗ് ജിത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ഇവിടം. രാജ്യത്തിന്റെ സൈന്യത്തിന്റെ സർവ്വ സൈന്യാധിപനും അദ്ദേഹം തന്നെയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് അവർ ഇവിടം കീഴടക്കിയപ്പോൾ അവരെ രാജ്യത്തു നിന്നും പുറത്താക്കാൻ അദ്ദേഹവും പട നയിച്ചു. എന്നാൽ ശത്രുക്കളുടെ കയ്യിൽ അകപ്പെട്ട അദ്ദേഹത്തെ അവർ തൂക്കിക്കൊല്ലുകയാണുണ്ടായത്. അങ്ങനെ അദ്ദേഹത്തിൻരെ മരണശേഷം ഇവിടം സേനാപതി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

PC:Jeetps

വനം മാത്രം

വനം മാത്രം

പച്ചപ്പിന്റെ ഭംഗി കൊണ്ട് എടുത്തുറയുന്ന ഇടമാണ് സേനാപതി. ഈ നാടിന്‍റെ 70 ശതമാനത്തോളം ഭാഗവും വനമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതു കൂടാതെ ഒട്ടേറെ സ്ഥലങ്ങളും കാഴ്ചകളും ഇവിടെ സ‍ഞ്ചാരികൾക്ക് ആസ്വദിക്കുവാനുണ്ട്.

PC:Houruoha

മാവോ

മാവോ

മണിപ്പൂരിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് മാവോ, സേനാപതിയിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നാഗാലാൻഡിലെ മാവോ വംശക്കാരുടെ നാട് കൂടിയാണ് ഈ മാവോ. മണിപ്പൂരിലേക്ക് തുറക്കുന്ന ഇടമായതിനാൽ ഒട്ടേറെ പ്രത്യേകതകള്‍ ഈ സ്ഥലത്തിനുണ്ട്. മ്യാന്മാർ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഷോപ്പിങ്ങിനായി ആളുകൾ ആശ്രയിക്കുന്ന ഇടം കൂടിയാണിത്. മണിപ്പൂരിന്റെ എല്ലാ ഭാഗത്തു നിന്നും ഗോത്രവര്‍ഗ്ഗക്കാർ എത്തിച്ചേരുന്ന ഇടമായതിനാൽ ഷോപ്പിങ്ങിനും മറ്റു വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതിനു പറ്റിയ ഇടമായി ഇതിനെ കണക്കാക്കുന്നു.

PC:Ritezh Thoudam

യാങ്കുല്ലെൻ

യാങ്കുല്ലെൻ

മണിപ്പൂരിലെ പരമ്പരാഗത ആചാരങ്ങളുടെയും സംസ്കാരങ്ങളുടെയും ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കുന്ന ഇടമാണ് യാങ്കുല്ലെൻ. സേനാപതിയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ഈ ഗ്രാമം മുഴുവനും ഒന്നായി ഒരു കുടുംബം പോലെയാണ് കഴിയുന്നത്. ജോലികൾ തമ്മിൽ വിഭജിച്ചും അറിവുകൾ വരും തലമുറകൾക്ക് പകർന്നു കൊടുത്തുമെല്ലാമാണ് ഇവർ ജീവിക്കുന്നത്. ഏറ്റവും പഴയ ഗോത്രക്കാരായ സെമെ ആളുകളാണ് ഇവിടെയുള്ളവരിൽ അധികവും.

PC:Isaxar

ലിയാ ഖുല്ലെൻ

ലിയാ ഖുല്ലെൻ

സേനാപതിയിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഗ്രാമമാണ് ലിയ ഖുല്ലൻ. കടലിന്റെ ആളുകൾ എന്നാണ് ലിയാ ഖുല്ലെൻ എന്ന വാക്കിന്റെ അർഥം. ഇവിടെ നടത്തിയ പഠനങ്ങൾ അനുസരിച്ച് 500 വർഷത്തിലധികം പഴക്കമുള്ളതാണ് ഇവിടുത്തെ ഗ്രാമങ്ങൾ എന്നാണ് വിശ്വാസം.

PC:Dangmei

മാഖേൽ ഗുഹകൾ

മാഖേൽ ഗുഹകൾ

മണിപ്പൂരിലേയും നാഗാലാൻഡിലേയും ഗോത്രവിഭാഗക്കാർ വിശുദ്ധ ഇടങ്ങളായി കണക്കാക്കുന്ന ഗുഹയാണ് മാഖേൽ ഗുഹ. ഇവിടുത്തെ വിശ്നവാസമനുസരിച്ച് ഈ സ്ഥലത്തു നിന്നുമാണ് നാഗാ വിഭാഗക്കാർ മറ്റിടങ്ങളിലേക്ക് ചിതറിയത് എന്നാണ്. ഇവിടുത്തെ ആൽ മരവും വിശുദ്ധമായാണ് ഇവർ കണക്കാക്കുന്നചത്. നാഗ അമമ്യിൽ നിന്നും ഇവിടെ വെച്ചാണ് അവർ പുറത്തുവന്നത് എന്നുമൊരു വിശ്വാസമുണ്ട്. ഹെയല്‍ സ്റ്റോം ഓഫ് സ്റ്റോൺ, ലക്കി സ്റ്റോൺ, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

സാധു ചിരു വെള്ളച്ചാട്ടം

സാധു ചിരു വെള്ളച്ചാട്ടം

സേനാപതിയിൽ ഒരു ഹൈക്കിങ്ങ് നടത്തുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനു പറ്റിയ സ്ഥലമാണ് സാധു ചിരു വെള്ളച്ചാട്ടം. സേനാപതിയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്കിടയിൽ കാടിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടമുള്ളത്.

വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകാം.. ഇനി തിരികെ വരാൻ തോന്നിയില്ലെങ്കിലോ... വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകാം.. ഇനി തിരികെ വരാൻ തോന്നിയില്ലെങ്കിലോ...

PC:Songangte

സേനാപതി സന്ദർശിക്കുവാൻ പറ്റിയ സമയം

സേനാപതി സന്ദർശിക്കുവാൻ പറ്റിയ സമയം

കനത്ത മഴയുള്ള സമയമൊഴികെ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് സേനാപതി. വേനൽക്കാസത്തിന്റെ തുടക്കത്തിൽ ഇവിടം സന്ദർശിച്ചാലാണ് എല്ലാ കാഴ്ചകളും അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ സാധിക്കുക.

PC:Talash.shahnewaz

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഇംഫാൽ എയർപോർട്ടാണ് സേനാപതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എയർപോർട്ട്. ഇവിടെ നിന്നും 70 കിലോമീറ്ററാണ് എയർപോർട്ടിലേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ദിമാപൂരിലേക്ക് സേനാപതിയിൽ നിന്നും 145 കിലോമീറ്റർ ദൂരമുണ്ട്. ഇംഫാലിൽ നിന്നും ടാക്സിയോ ക്യാബോ വാടകയ്ക്കെടുത്ത് ദിമാപൂരിലേക്ക് വരുന്നതാണ് സൗകര്യം. എന്നാൽ ഇത് ഒരു ദിവസത്തെ യാത്രയെടുക്കും.

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾനോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X