Search
  • Follow NativePlanet
Share
» »ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയങ്ങൾ ഒറ്റ ദിവസത്തിൽ കാണാം നമ്മുടെ തിരുവനന്തപുരത്ത്

ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയങ്ങൾ ഒറ്റ ദിവസത്തിൽ കാണാം നമ്മുടെ തിരുവനന്തപുരത്ത്

By Elizabath Joseph

അനന്തപത്മനാഭന്റെ മണ്ണിൽ കാലുകുത്തിയാൽ പിന്നെ കാഴ്ചകൾക്കൊന്നും ഒരു പഞ്ഞവുമുണ്ടാകില്ല...ക്ഷേത്രങ്ങളായും ദേവാലയങ്ങളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഒരുപിടി കാഴ്ചകൾ ഇവിടെയുണ്ട്. എന്നാൽ അത്ര പെട്ടന്ന് ഇതൊക്കെ കണ്ടു തീര്‍ക്കാം എന്നു വിചാരിക്കേണ്ട. ഓടി നടന്നു കണ്ടാൽ പോലും ദിവസങ്ങൾ വേണ്ടി വരും തിരുവനന്തപുരത്തെ ആകെ മൊത്തത്തിലൊന്ന് കണ്ടു തീർക്കുവാൻ. പക്ഷേ, വളരെ കുറഞ്ഞ സമയത്തിൽ മാത്രം ഈ നാട് കാണാനെത്തുന്നവർ എങ്ങനെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകൾ കണ്ടു തീർക്കുന്നത് എന്നറിയണ്ടേ?

തിരുവനന്തപുരത്ത് എന്താണ് കാണാൻ

തിരുവനന്തപുരത്ത് എന്താണ് കാണാൻ

പത്മനാഭന്റെ മണ്ണിൽ കാൽ തൊടുമ്പോൾ മുതൽ കാഴ്ചകളുടെ പൂരമാണ് സ‍ഞ്ചാരികളെ കാത്തിരിക്കുന്നത്. കോവളം, വർക്കല ബീച്ചുകൾ, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, കുതിരമാളിക, ശംഖുമുഖം ബീച്ച്, പൂവാർ ദ്വീപ്, വേളി ടൂറിസ്റ്റ് വില്ലേജ്. വിഴിഞ്ഞം ഒക്കെയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ

PC:Manu rocks

ആക്കുളം

ആക്കുളം

കണ്ടു മടുത്ത തിരുവനന്തപുരം കാഴ്ചകളിൽ നിന്നും ഒരു വ്യത്യസ്ത തേടുന്നവർക്ക് പോകുവാൻ പറ്റിയ സ്ഥലമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. നഗരത്തിൽ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ആക്കുളം കായലുള്ളത്. കായൽ, പാർക്ക്, അതിനോട് ചേർന്നുള്ള ബോട്ടിങ്ങ്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം.

PC:Mohan K

ആക്കുളം

ആക്കുളം

കണ്ടു മടുത്ത തിരുവനന്തപുരം കാഴ്ചകളിൽ നിന്നും ഒരു വ്യത്യസ്ത തേടുന്നവർക്ക് പോകുവാൻ പറ്റിയ സ്ഥലമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. നഗരത്തിൽ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ആക്കുളം കായലുള്ളത്. കായൽ, പാർക്ക്, അതിനോട് ചേർന്നുള്ള ബോട്ടിങ്ങ്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം.

PC:Mohan K

വെള്ളായണി കായൽ

വെള്ളായണി കായൽ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജയ തടാകങ്ങളിലൊന്നാണ് വെള്ളായണി കായൽ. കോവളത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ കായലിന് 450 ഏക്കറാണ് വിസ്തൃതി.

PC:Akhilan

കോവളം

കോവളം

വെള്ളയണി കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന കോവളം തിരുവനന്തപുരത്തിന് അന്താരാഷ്ട്ര ടൂറിസം രംഗത്ത് പ്രത്യേകമായ സ്ഥാനം നല്കുന്ന ഇടമാണ്. നഗരത്തിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വിദേശികൾ ധാരാളമായി എത്തിച്ചേരുന്ന ഇടമാണിത്.

PC:mehul.antani

നേപ്പിയർ മ്യൂസിയം

നേപ്പിയർ മ്യൂസിയം

തിരുവനന്തപുരത്തെ പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നാണ് നേപ്പിയർ മ്യൂസിയം. 1855 ൽ നിർമ്മിക്കപ്പെട്ട മ്യൂസിയം പുനർനിർമ്മിച്ചതാണ് ഇന്നു കാണുന്ന മ്യൂസിയമായി മാറിയത്. മദ്കാസ് സർക്കാരിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിൻറെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പ്രതിമകൾ, പുരാതന ആഭരണങ്ങൾ, പ്രശസ്തരായ ചിക്രകാരൻമാരുടെ ചിത്രങ്ങൾ, കൊത്തുപണികൾ തുടങ്ങിയവയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിൽ താല്പര്യമുള്ളവർ തീർച്ചയാും ഇവിടം കണ്ടിരിക്കണം.

PC:Mohan K

തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം മൃഗശാല

1857 ൽ പ്രവർത്തനമാരംഭിച്ച തിരുവനന്തപുരം മ‍ൃഗശാല കേരളത്തിലെ ഏറ്റവും വലിയ മ‍ൃഗശാലകളിലൊന്നാണ്. ഇവിടെയുള്ള പക്ഷികളെയും മൃഗങ്ങളെയും അതിന്റെ സ്വാഭാവീക ചുറ്റുപാടിലാണ് സംരക്ഷിക്കുന്നത്. ആ മൃഗശാലയുടെ പ്രത്യേകതയും അതുതന്നെയാണ്. 50 ഏക്കർ വിസ്തൃതിയിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്.

PC:Edukeralam

പാളയം ജുമാ മസ്ജിദ്

പാളയം ജുമാ മസ്ജിദ്

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ദേവാലയം എന്നറിയപ്പെടുന്ന പാളയം ജുമാ മസ്ജിദ് തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടുന്ന മുസ്ലീം ദേവാലയങ്ങളിലൊന്നാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർഥനയാണ് ഇവിടുത്തെ പ്രത്യേകത. മസ്ജിദ് ജിഹാൻ നുമ എന്നാണ് ഇതിന്റെ യഥാർഥ നാമം.

PC:Shishirdasika

 പൂവാർ

പൂവാർ

കേരളത്തിന്റെ അറ്റം എന്ന വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് പൂവാർ. തീരദേശ ഗ്രാമമായ ഇവിടം പ്രകൃതി ഭംഗിയുടെ കാര്യത്തിലാണ് സ‍ഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരിക്കുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

PC: Kulvinder Bisla

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more