Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തു നിന്നും 100 കിലോമീറ്ററിനുള്ളിൽ ഈ കാഴ്ചകള്‍

തിരുവനന്തപുരത്തു നിന്നും 100 കിലോമീറ്ററിനുള്ളിൽ ഈ കാഴ്ചകള്‍

താ തിരുവനന്തപുരത്തു നിന്നും 100 കിലോമീറ്ററിനുള്ളിൽ ഒരു ദിവസം കൊണ്ട് പോയി വരുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട ഇടങ്ങൾ പരിചയപ്പെടാം...

തിരക്കു പിടിച്ചുള്ള ഓട്ടത്തിൽ മിക്കപ്പോഴും യാത്രകൾക്കായി മാറ്റിവയ്ക്കുവാൻ സാധിക്കുക വളരെ ചുരുങ്ങിയ ദിവസങ്ങളായിരിക്കും. ക്ഷീണമില്ലാതെ പോയി പരമാവധി ആസ്വദിച്ച് അതേ ദിവസം തന്നെ തിരികെ വരുവാൻ സാധിക്കുന്ന രീതിയിൽ ഒറ്റ ദിവസത്തെ യാത്രകള്‍ക്കായിരിക്കും മിക്കപ്പോഴും പ്രാധാന്യം. കൃത്യമായി പ്ലാൻ ചെയ്തു പോയാൽ മനോഹരമായ യാത്രയാക്കി മാറ്റുവാൻ സാധിക്കുന്നവയാണ് ഓരോ ഏകദിന യാത്രകളും. ഇതാ തിരുവനന്തപുരത്തു നിന്നും ഒരു ദിവസം കൊണ്ട് പോയി വരുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട ഇടങ്ങൾ പരിചയപ്പെടാം...

ദ്രവ്യപ്പാറ

ദ്രവ്യപ്പാറ

തിരുവനന്തപുരത്തു തന്നെ അധികമാർക്കും അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അമ്പൂരിക്ക് സമീപത്തുള്ള ദ്രവ്യപ്പാറ. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും എത്തിച്ചേർന്നാൽ പ്രകൃതിയോട് ചേർന്നുള്ള കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടുത്തെ നെല്ലിക്കാമലയുടെ മുകളിലായാണ് സമുദ്ര നിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയുള്ളത്.
പാറകളിൽ കൊത്തിയ പടികളിലൂടെ സാഹസികമായി മാത്രമേ, ഒരിക്കൽ മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച ഇവിടെ എത്തിച്ചേരുവാൻ സാധിക്കൂ.
ഭാരതത്തിലെ ഏക പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്ന ഇടം എന്ന പ്രത്യേകതയും ഈ നാടിനുണ്ട്. തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ ശിവക്ഷേത്രങ്ങളുടെയും മൂല സ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു. ചെറിയൊരു ട്രക്കിങ്ങിന് പറ്റിയ ഇടമായതിനാൽ ആവശ്യത്തിനു മുൻകരുതലുകളുമായി രാവിലെ തന്നെ തുടങ്ങുന്നതായിരിക്കും നല്ലത്.
തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്റർ അകലെയാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്.

കന്യാകുമാരി

കന്യാകുമാരി

തിരുവനന്തപുരത്തിന്‍റെ അതിർത്തികൾ കടന്ന് ചെറിയൊരു യാത്ര പോകുവാൻ താല്പര്യമുണ്ടെങ്കിൽ കന്യാകുമാരിക്ക് പോകാം. ഉദയവും അസ്തമയവും ഒരുമിച്ച് കാണുവാൻ സാധിക്കുന്ന കന്യാകുമാരി എന്നും സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്. കേപ് കൊമറിൻ എന്നറിയപ്പെടുന്ന ഇവിടം മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനം കൂടിയാണ്. സൂര്യോദ്യ അസ്മയ കാഴ്ചകൾ മാത്രം മതി ഈ നാടിന്റെ ഭംഗിയും മനോഹാരിതയും മനസ്സിലാക്കുവാൻ.ഇവിടുത്തെ ഉദയം കണ്ടുകൊണ്ടു തുടങ്ങുന്ന യാത്ര അവസാനിപ്പിക്കേണ്ടത് അസ്തമയകാഴ്ചയോടം ആയിരിക്കണം.
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്ക്
49.5 കിലോമീറ്റർ ദൂരമുണ്ട്.

PC:PrasanPadale

ചിതറാൽ

ചിതറാൽ

തിരുവനന്തപുരത്തെ പെട്ടന്നുള്ള യാത്രകളുടെ ലിസ്റ്റില്‍ ഉൾപ്പെടുത്തുവാൻ പറ്റിയ ഇടമാണ് ചിതറാൽ. മലൈ കോവിൽ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ജൈന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കരിങ്കല്ലിൽ കൊത്തിയെടുത്ത ജൈന ക്ഷേത്രത്തിന്റെ ശേഷിപ്പുകളാണ് ഇവിടെ കാണേണ്ടത്. മലയുടെ ഒത്തമുകളിൽ പാറ തുരന്ന് നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ ഗുഹാ ക്ഷേത്രം നൂറ്റാണ്ടുകൾക്കു മുൻപുതന്നെ നമുക്കുണ്ടായിരുന്ന നിർമ്മാണ വിദ്യയുടെ മാഹാത്യം വിളിച്ചു പറയുന്നവയാണ്.
ബുദ്ധന്റെ വിവിധ ഭാവങ്ങൾ കൊത്തിയ പാറകൾ,കരിങ്കല്ലിലെ കൊത്തുപണികൾ, പാറക്കൂട്ടത്തിനു നടുവിലെ കുളം, തുടങ്ങിയവ ഇവിടെ കാണുവാനുണ്ട്.
തിരുവനന്തപുരത്തു നിന്നും ചിതറാലിലേക്ക് 49.5 കിലോമീറ്റർ ദൂരമാണ്.

PC: ShankarVincent

പത്മനാഭപുരം കൊട്ടാരം

പത്മനാഭപുരം കൊട്ടാരം

തമിഴ്നാട്ടിൽ കേരള സർക്കാർ പരിപാലിക്കുന്ന കൊട്ടാരമാണ് പത്മനാഭപുരം കൊട്ടാരം. കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായി മാറുന്നതിനു മുൻപ്, തിരുവിതാംകൂർ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു. കേരളീയ മാതൃകയിൽ ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് വന്ന ഭരണാധികാരികളാണ് നിർമ്മാണം പൂർത്തിയാക്കിയത്. പൂമുഖം, അപൂർവ്വമായ കുതിരക്കാലൻ വിളക്ക്, മന്ത്രശാല, മണിമാളിക,തായ്കൊട്ടാരം, നവരാത്രി മണ്ഡപം തുടങ്ങിയവ ഇവിടെ കാണുവാൻ സാധിക്കും.
തിരുവനന്തപുരത്തു നിന്നും പത്മനാഭപുരം കൊട്ടാരത്തിലേത്ത് 58 കിലോമീറ്റർ ദൂരമുണ്ട്.

PC: Nicholas.iyadurai

തേവള്ളി കൊട്ടാരം

തേവള്ളി കൊട്ടാരം

തിരുവനന്തപുരത്തു നിന്നും ഒറ്റ ദിവസത്തെ എളുപ്പത്തിലുള്ള യാത്രയ്ക്ക് പോകുവാൻ പറ്റിയ ഇടമാണ് കൊല്ലത്തെ തേവള്ളി കൊട്ടാരം,. അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം തിരുവിതാംകൂർ രാജാക്കന്മാർക്ക്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുക എന്ന ഉദ്ദേശത്തിലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്. സാധാരണ കേരളത്തിൽ കാണപ്പെടുന്ന കൊട്ടാരങ്ങളിൽ നിന്നും വ്യത്യസ്തമായ ബ്രിട്ടീഷ്‌, ഡച്ച്‌, പോർച്ചുഗീസ്‌ നിർമ്മാണ ശൈലികളുടെ സങ്കലനം ഇവിടെ കാണാം.
തിരുവനന്തപുരത്തു നിന്നും തേവള്ളിയിലേക്ക് 69 കിലോമീറ്റർ ദൂരമുണ്ട്.

PC:Thessentials

കുംഭാവരട്ടി വെള്ളച്ചാട്ടം

കുംഭാവരട്ടി വെള്ളച്ചാട്ടം

കുറച്ചു ട്രക്കിങ്ങും സാഹസികതയും ഒക്കെ യാത്രയിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ കുംഭാവരട്ടി വെള്ളച്ചാട്ടം തിരഞ്ഞെടുക്കാം. കാടിനുള്ളിലൂടെ നാല് കിലോമീറ്ററ്‍ ദൂരം നടന്നു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടം ചെങ്കോട്ട-അച്ചൻകോവിൽ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടിൽ നിന്നും 250 അടി താഴ്ചയിലേക്കാണ് ഇവിടെ വെള്ളം പതിക്കുന്നത്. കാടിനു നടുവിലെ ഈ കാഴ്ച തേടി എത്തുന്നത് ഒരിക്കലും ഒരു നഷ്ടമാവില്ല എന്നതുറപ്പ്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഇവിടേക്ക് സഞ്ചാരികളെത്താറുണ്ട്.

തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് 120 കിലോമീറ്റർ ദൂരമുണ്ട്.

PC:Santoshsellathurai

കോവളം

കോവളം

തിരുവനന്തപുരത്ത് പോയിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് കോവളം. അന്താരാഷ്ട്ര സഞ്ചാരികൾ തേടിയെത്തുന്ന കോവളം ബീച്ച് തെങ്ങിൻ തോപ്പുകളാൽ സമൃദ്ധമായ കാഴ്ചയാണ് ഒരുക്കുന്നത്. അടിച്ചു പൊളിച്ച് ഒരു ദിനവസം ചിലവഴിക്കുവാൻ വേണ്ടതെല്ലാം ഈ തീരം ഒരുക്കുന്നുണ്ട്,. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നീ മൂന്നു ബീച്ചുകൾ കോവളം ബീച്ചിന്‍റെ ഭാഗമാണ്.
തിരുവനന്തപുരത്തു നിന്നും 16 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:mehul.antani

തങ്കശ്ശേരി ലൈറ്റ്ഹൗസ്

തങ്കശ്ശേരി ലൈറ്റ്ഹൗസ്

കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ലൈറ്റ് ഹൗസാണ് കൊല്ലത്തെ തങ്കശ്ശേരി ലൈറ്റ് ഹൗസ്. തൊല്ലത്തെ തങ്കശ്ശേരി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഇത് കൊല്ലത്തു നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണുള്ളത്, 1902ല്‍ ബ്രിട്ടീഷുകാരാണ്‌ ഈ ലൈറ്റ്‌ഹൗസ്‌ നിര്‍മ്മിച്ചത്‌. വൈകുന്നേരം 3.30 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക്‌ ലൈറ്റ്‌ഹൗസിനകത്ത്‌ പ്രവേശം അനുവദിച്ചിട്ടുണ്ട്‌. കോട്ടയ്‌ക്ക്‌ പുറമെ 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച നിരവധി ക്രിസ്‌തീയ ദേവാലയങ്ങളും ഇവിടെ കാണാം.

നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രം മുതൽ പാതാളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വരെ!നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രം മുതൽ പാതാളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വരെ!

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

PC:Arunvrparavur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X