» »അവധിക്കാലം അടിച്ചുപൊളിക്കാം കുട്ടിപ്പട്ടാളത്തിനൊപ്പം

അവധിക്കാലം അടിച്ചുപൊളിക്കാം കുട്ടിപ്പട്ടാളത്തിനൊപ്പം

Written By: Elizabath Joseph

പഠനത്തിന്റെ ബഹളങ്ങള്‍ എല്ലാം കഴിഞ്ഞു. ഇനിയേള്ള രണ്ടു മാസം കുട്ടികള്‍ക്ക് യാത്രകളുടെയും കളിയുടെയും ഒത്തുചേരലുകളുടെയും ഒക്കെ സമയമാണ്. രണ്ടുമാസം എങ്ങനെ ഇവരെ നോക്കും എന്നു വിഷമിക്കുന്ന വീട്ടുകാരും കാണും. അങ്ങനെയാണെങ്കില്‍ കുറച്ച് യാത്രകള്‍ ആയാലോ... പഠനത്തിന്റെ ചൂടയില്‍ നിന്നും വീട്ടിലെ ബഹളങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന കുറച്ച യാത്രകള്‍...
ഈ അവധിക്കാലത്ത് കുട്ടികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

കൊച്ചി

കൊച്ചി

കുട്ടികളെയും കൊണ്ടുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ആദ്യം വരുന്ന സ്ഥലമാണ് കൊച്ചി. മാളുകളും ബീച്ചും വ്യത്യസ്ത രുചികളുമായി എന്നും കാത്തിരിക്കുന്ന കൊച്ചി കുട്ടികളെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാവിലെ എത്തിയാല്‍ രാത്രി നീളും വരെ കാണാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. കൂടാതെ ഒരു ബോട്ടു യാത്രയുടെ ദൂരത്തില്‍ അകലെയുള്ള ഫോര്‍ട്ട് കൊച്ചിയും കുട്ടികളെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഡച്ച് സെമിത്തേരി, വാസ്‌കോഡ ഗാമ സ്‌ക്വയര്‍, ജൂതപ്പള്ളി, മട്ടാഞ്ചേരി എന്നിവയെല്ലാം ഇവിടെ കാണുവാനുള്ള സ്ഥലങ്ങളാണ്.

ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍


PC:Augustus Binu

കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രം

കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രം

ആനയോടും പൂരങ്ങളോടും താല്പര്യമില്ലാത്ത കുഞ്ഞുങ്ങള്‍ വളരെ കുറവായിരിക്കും. അങ്ങനെയാണെങ്കില്‍ ഇത്തവണ തീര്‍ത്തും വ്യത്യസ്തമായ ഒരു യാത്രയാകാം. കൊച്ചിയില്‍ നിന്നും വെറും 51 കിലോമീറ്റര്‍ അകലെയുള്ള കോടനാട് ആനപരിശീലന കേന്ദ്രമാണുള്ളത്. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ആനകളോടൊപ്പം അവയെ കുളിപ്പിച്ചും ഭക്ഷമം കൊടുത്തും അടുത്തിടപഴകാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒരു ദിവസം മുഴുവന്‍ ആനകളോടൊപ്പം ചിലവഴിക്കുവാനും സാധിക്കും. പെരുമ്പാവൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണിത്.

കൊച്ചിയില്‍ നിന്ന് കോടനാട്ടേക്ക് ഒരു യാത്ര

PC: Aviva West

തട്ടേക്കാട്

തട്ടേക്കാട്

പ്രകൃതിയോട് ഇണങ്ങി യാത്ര ചെയ്യാന്‍ താല്പര്യമുള്ള കുട്ടിപ്പട്ടാളത്തെയും കൊണ്ട് പോകുവാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് തട്ടേക്കാട്. പക്ഷിനിരീക്ഷകരുടെ പറുദീസയായ ഇവിടെ അപൂര്‍വ്വങ്ങളായ പക്ഷികളെയും ദേശാടന പക്ഷികളെയും ഒക്കെ കാണുവാന്‍ സാധിക്കും. രാവില എട്ടു മണി മുതല്‍ വൈകിട്ട എട്ടുമണി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സമയം.
ഇതിനു അടുത്തായിട്ടാണ് ഭൂതത്താന്‍കെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നതും. പെരിയാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് ഭൂതങ്ങള്‍ കെട്ടിയതാണ് എന്നാണ് വിശ്വാസം. കോതമംഗലത്തു നിന്നും കീരന്‍പാറയില്‍ നിന്നുമാണ് തട്ടേക്കാടേയ്ക്കും ഭൂതത്താന്‍കെട്ടിലേക്കുമുള്ള വഴി തിരിയുന്നത്.

PC:Lip Kee Yap

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

ഒരു മരം പോലും കാണുവാന്‍ സാധിക്കാത്ത ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം അസ്തമയക്കാഴ്ചകള്‍ക്കും ട്രക്കിങ്ങിനുമൊക്കെയാണ് പേരുകേട്ടത്. അധികം ആളുകളുടെ ഒന്നും ബഹളമില്ലാതെ കിടക്കുന്ന ഇവിടെ ഏതു നേരത്തും വീശുന്ന കാറ്റാണ് ഒരു പ്രത്യേകത. ഇവിടുത്തെ ഏറ്റവും വലിയ കുന്നിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നീ ആറു ജില്ലകള്‍ കാണുവാന്‍ സാധിക്കുമത്രെ. സാഹസികമാ യ യാത്രയാണ് ഇതിന്റെ പ്രത്യേകത.

കുറുവ ദ്വീപ്

കുറുവ ദ്വീപ്

കിഴക്കോട്ടൊഴുകുന്ന കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന 150 ചെറുദ്വീപുകളുടെ കൂട്ടമാണ കുറുവ ദ്വീപ് എന്ന പേരില്‍ അറിയപ്പെടുന്നത്. 950 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ സ്ഥിതി ചെയ്യുന്ന കുറുവ ദ്വീപ് വയനാടിന്റെ നിത്യഹരിതവനം എന്നാണ് അറിയപ്പെടുന്നത്. റിവര്‍ റാഫ്ടിങ്, പക്ഷി നിരീക്ഷണം, തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കുറച്ച് അധികം ദിവസത്തെ യാത്ര ആണെങ്കില്‍ സമീപത്തുള്ള മറ്റു സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ശ്രമിക്കാം.

PC:Nithish Ouseph

മടിക്കേരി

മടിക്കേരി

അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ ഇത്തവണ മടിക്കേരിയിലേക്ക് പോകാം. കാപ്പിപ്പൂവിന്റെ ഗന്ധവും മൂടല്‍മഞ്ഞും ഒക്കെ ചേര്‍ന്ന് ഇന്ത്യയിലെ സ്‌േേകാട്‌ലന്റ് എന്നറിയപ്പെടുന്ന മടിക്കേരി കര്‍ണ്ണാടകയിലെ കൊടക് ജില്ലയുടെ ഭാഗമാണ്.
സമുദ്രനിരപ്പില്‍ നിന്നും 1170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എല്ലായ്‌പ്പോഴും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. രാജാ സീറ്റ്, മടിക്കേരി, മണ്ഡല്‍പെട്ടി പിന്നെ 44 കിലോമീറ്റര്‍ അകലെയുള്ള തലക്കാവേരി തുടങ്ങിയവയാണ് മടിക്കേരി യാത്രയില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

PC:Nandishsg

ജഡായുപ്പാറ

ജഡായുപ്പാറ

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന ബഹുമതിക്കര്‍ഹമായ ജഡായു ശില്പത്തെപ്പറ്റി അറിയുമോ? ജഡായു എര്‍ത്സ് സെന്റര്‍ ടൂറിസം പ്രോജക്ട് എന്നു പേരുള്ള ഈ പദ്ധതി കൊല്ലം ജില്ലയിലാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ
50 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ഈ ശില്പം നിര്‍മ്മാണ കലയിലെ ഒരു പ്രതിഭാസം തന്നെയാണ്.
കുട്ടികള്‍ക്കും സ,ാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമാി പതിനയ്യായിരം ചതുരശ്ര അടി നിലത്താണ് ശില്പം സ്ഥിതി ചെയ്യുന്നത്.
പര്‍വ്വതാരോഹണവും പാറയുടെ മുകളിലേക്ക് കയറുപയോഗിച്ച് കയറുന്ന റാപ്പെ്‌ലലിങ്, ഒളിപ്പോര് ഷൂട്ടിങ് ഗെയിമായ പെയിന്റെ ബോള്‍, സിപ്‌ലൈന്‍, ഫ്രീ ക്ലൈംബിങ്, ജൂമെറിങ്ങ്, കമാന്‍ഡോ നെറ്റ് തുടങ്ങി നിരവധി കളികളും സാഹസിക ഇനങ്ങളും ഇവിടെയുണ്ട്.

PC: Official Site

ചീയപ്പാറ വെള്ളച്ചാട്ടം

ചീയപ്പാറ വെള്ളച്ചാട്ടം

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എറണാകുളം നേര്യമംഗലത്തിനും ഇടുക്കിയിലെ അടിമാലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴുതട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വര്‍ഷകാലത്താണ് സമൃദ്ധമാണ്. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഇവിടം വറ്റിവരണ്ട അവസ്ഥയിലാണ് കാണപ്പെടുന്നത്.

PC:Wikistranger

ചിതറാല്‍

ചിതറാല്‍

തിരുവനന്തപുരംകന്യാകുമാരി പാതയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ജൈനക്ഷേത്രമാണ് ചിതറാല്‍ ജൈനക്ഷേത്രം. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം അക്കാലത്തെ വാസ്തുവിദ്യയുടെയും ചിത്രകലകളുടെയും കൊത്തുപണികളുടെയും എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചവയാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്കും മലമുകളിലെ മനോഹരമായ കാഴ്ചകളും കുട്ടികളെ ഈ യാത്രയില്‍ ആകര്‍ഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ചരിത്രം കഥയെഴുതിയ ചിതറാല്‍ ജൈനക്ഷേത്രം

PC: ShankarVincent

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...