» »ഒരു ദിവസം ലീവെടുത്താല്‍ അവധിദിവസങ്ങള്‍ നാല്!! പ്ലാന്‍ ചെയ്യാം കിടിലന്‍ യാത്രകള്‍

ഒരു ദിവസം ലീവെടുത്താല്‍ അവധിദിവസങ്ങള്‍ നാല്!! പ്ലാന്‍ ചെയ്യാം കിടിലന്‍ യാത്രകള്‍

Written By: Elizabath

യാത്രാപ്രേമികളെ സംബന്ധിച്ചെടുത്തോളം ദിവസങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നക്കാര്‍. പോകാനായി പണവും കാണാനായി ഇഷ്ടംപോലെ സ്ഥലങ്ങളും ഉണ്ടെങ്കിലും അവധി കിട്ടുക എന്നത് ഇത്തിരി പാടാണ്. ജോലിയും കുടുംബവും ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട.
അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ നാല് അവധി ദിവസങ്ങള്‍ പ്രതീക്ഷിക്കാതെ കയ്യില്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും. ഒറ്റ ലീവില്‍ നാല് അവധി ദിവസങ്ങള്‍. ആഗസ്റ്റ് 12,13,14,15 തിയ്യതികള്‍ കൃത്യമായി പ്ലാന്‍ ചെയ്താല്‍ കുടുംബമായോ കൂട്ടുകാരുമായോ ഒരു കിടിലന്‍ ലോങ് ട്രിപ്പു തന്നെ നടത്താം.

12,13 ദിവസങ്ങള്‍ ശനിയും ഞായറുമാണ്. 14 തിങ്കളാഴ്ച ഒരു ലീവെടുത്താല്‍ 15 ന് സ്വാതന്ത്ര്യദിനമാണ്. അത് പ്രത്യേകിച്ച് പറയേണ്ടല്ലോ..അവധിയാണ്. അങ്ങനെ നാല് ദിവസങ്ങള്‍... നാലുദിവസങ്ങള്‍ കൊണ്ട് പോയിവരാന്‍ പറ്റുന്ന കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം.

കുദ്രേമുഖ്

കുദ്രേമുഖ്

കേരളത്തിലെ മഴയില്‍ നിന്നും കര്‍ണ്ണാകടയിലെ തണുപ്പിലേക്ക് അലിയാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് കുദ്രേമുഖ്. മേഘങ്ങളും അരുവികളും കാറ്റും മലകളും ചേര്‍ന്നൊരുക്കുന്ന ദൃശ്യഭംഗി നമുക്കൊരുക്കുന്ന സ്ഥലമാണ് ചിക്കമംഗളുരുവിലെ കുദ്രേമുഖ്.
അറുന്നൂറ് ചതുരശ്രകിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന കുദ്രേമുഖ് ദേശീയോദ്യാനവും അവിടുത്തെ കാഴ്ചകളും കണ്ടുതീര്‍ക്കാന്‍ ഒന്നൊന്നര ദിവസം വേണ്ടിവരും.
ഇവിടുത്തെ നരസിംഹ പര്‍വ്വതവും ട്രക്കിങ്ങും മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.

കുദ്രേമുഖിനെക്കുറിച്ചും അവിടേക്കുള്ള യാത്രയെക്കുറിച്ചും കൂടുതലറിയാം.

PC:Manu gangadhar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാസര്‍കോഡു നിന്നും മംഗലാപുരം വഴി 250 കിലോമീറ്റര്‍ അകലെയാണ് കുദ്രേമുഖ് സ്ഥിതി ചെയ്യുന്നത്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

സിനിമകളിലൂടെയും പാട്ടുകളിലൂടെയും മലയാളി മനസ്സില്‍ കയറിയ ഒരിടമാണ് പോണ്ടിച്ചേരി. അവിടുത്തെ കടലിലെ നീലവെള്ളവും ബീച്ചുകളും ഒക്കെ ഒരിക്കലെങ്കിലും അവിടെ പോയിരിക്കണമെന്ന് തോന്നിപ്പിച്ചില്ലെങ്കില്‍ അത്ഭുതമില്ല.
ഭക്ഷണ പ്രേമികള്‍ക്കും ചരിത്രപ്രിയര്‍ക്കും വെറുതെ സമയം കളയാന്‍ താല്പര്യമുള്ളവര്‍ക്കുമൊക്കെ കണ്ണുംപൂട്ടി പോണ്ടിച്ചേരി തിരഞ്ഞെടുക്കാം. പിന്നെ പോണ്ടിച്ചേരിയില്‍ എത്തിയാല്‍ മറക്കാതെ പോകേണ്ട മറ്റൊരിടമുണ്ട്.

ട്രങ്കോബാര്‍ അഥവാ മായാനഗരം. ട്രങ്കോബാറിനെക്കുറിച്ച് കൂടുതലറിയാം.

പോണ്ടിച്ചേരിയിലെ താമസത്തെക്കുറിച്ച് കൂടുതലറിയാം

PC:Arun Katiyar

 സലൗലിം ഡാം

സലൗലിം ഡാം

നാല് ഒഴിവു ദിനങ്ങള്‍ ഈ ഒരു കാഴ്ച കാണാനായി മാത്രം നീക്കിവയ്ക്കുന്നത് മണ്ടത്തരമാണെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നുതന്നെയാണ് ഗോവയിലെ സലൗലിം ഡാം. ഒരു ത്രിഡി ചിത്രം പോലെ മനോഹരമായ ഈ ഡാം സൗത്ത് ഗോവയിലെ മാര്‍ഗാവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഈ ഒരു യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഗോവയിലെ ബീച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മുതലാവുകയുള്ളൂ.

PC: Youtube

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗോവയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടേക്ക് പൊതുഗതാഗത സൗകര്യം എപ്പോഴും ലഭ്യമല്ല. അതിനാല്‍ സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സി വിളിച്ച് പോകുന്നതായിരിക്കും ഉത്തമം.

കൂനൂര്‍

കൂനൂര്‍

നാലു ദിവസം അവധി കിട്ടിയില്ലെങ്കിലും സാരമില്ല. ശനിയും ഞായറും കൂട്ടി രണ്ടു ദിവസം കയ്യിലുണ്ടല്ലോ. അപ്പോള്‍ ധൈര്യമായി ബാഗും തൂക്കി ഇറങ്ങാന്‍ പറ്റിയ സ്ഥലാണ് കൂനൂര്‍. ഊട്ടിക്കു സമീപമുള്ള ഇവിടെ ഇപ്പോള്‍ ഊട്ടിയേക്കാളധികമാണ് സഞ്ചാരികള്‍ എത്തുന്നത്. മനോഹരമായ കാലവസ്ഥയും ഒത്തിരിയേറെ ട്രക്കിങ് റൂട്ടുകളും കൂടാതെ ഊട്ടിയുടെ അത്രയും തിരക്കില്ലാത്തതും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

ഊട്ടിയേക്കാളധികം ആളുകള്‍ കൂനൂരില്‍ എത്തുന്നതിനു പിന്നിലെ രഹസ്യം എന്താണ്?

PC: Aanya1mehta

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോടു നിന്നും യാത്ര പുറപ്പെടുകയാമെങ്കില്‍ നിലമ്പൂര്‍-ഊട്ടി വഴി 176 കിലോമീറ്റര്‍ സഞ്ചരിച്ച് കൂനൂരെത്താം.

അംബോലി

അംബോലി

പശ്ചിമഘട്ടത്തില്‍ സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ്. നല്ലൊരു ഹില്‍ സ്റ്റേഷനായ ഇവിടം വെള്ളച്ചാട്ടങ്ങള്‍ക്കും പ്രകൃതി ഭംഗിക്കും ഏറെ പേരുകേട്ടയിടം കൂടിയാണ്.

അംബോലിയില്‍ എന്തുണ്ട് കാണാന്‍

PC: Rossipaulo

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 529 കിലോമീറ്ററാണ് അംബോലിയിലേക്കുള്ള ദൂരം. എന്നാല്‍ ഇത്രയും ദൂരം സഞ്ചരിച്ച് വന്നാല്‍ കാണാന്‍ പറ്റിയ കാഴ്ചകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ട. ഒരുപാട് കാഴ്ചകളുമായാണ് അംബോലി സഞ്ചാരികളെ കാത്തിരിക്കുന്നത്.

അരാക്

അരാക്

വിശാഖപട്ടണത്തിനു സമീപമുള്ള അരാക് വാലിയെന്ന താഴ്‌വര സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഒട്ടേറെ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഇവിടം അതിമനോഹരമാണ്. കൊടുംകാടുകളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും ഇടയ്ക്കിടെയുള്ള കാപ്പിത്തോട്ടങ്ങളും നിറഞ്ഞ ഇവിടം നിശബ്ദ താഴ്‌വരയെന്നും അറിയപ്പെടുന്നു.

PC: Sunny8143536003

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപ്പട്ടണത്തു നിന്നും അരാകുവിലേക്ക് 115 കിലോമീറ്റര്‍ ദൂരമാണുള്ളത്. ട്രയിനും ബസും കൃത്യമായ ഇടവേളകളില്‍ ഇരുവശങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്നു.

കൂര്‍ഗ്

കൂര്‍ഗ്

ഇതുവരെയും കൂര്‍ഗിനു പോയിട്ടില്ലാത്തവര്‍ക്കുള്ള കിടിലന്‍ അവസരമാണ് ഓഗസ്റ്റ് മാസത്തിലെ ഈ നാലു ദിവസങ്ങള്‍. നാലു ദിവസങ്ങല്‍ കൊണ്ട് കൂര്‍ഗ് എന്ന അത്ഭുത സ്ഥലം കണ്ടുതീര്‍ക്കാനും ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളും സ്വന്തമാക്കാനും കഴിയും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നമില്ല.

PC: solarisgirl

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും മൂന്നു മണിക്കൂര്‍ ദൂരം അകലെയാണ് കൂര്‍ഗ് സ്ഥിതി ചെയ്യുന്നത്. തലശ്ശേരി-വിരാട്‌പേട്ട റോഡ് വഴി കുടകിലെത്താംം. കാസര്‍കോഡ് നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഒടയംചാല്‍-പാണത്തൂര്‍ വഴിയും കൂടകിലെത്താന്‍ സാധിക്കും.

മഹാബലിപുരം

മഹാബലിപുരം

നാലുദിവസം കൃത്യമായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണ് ചെന്നെയിലെ മഹാബലിപുരം. കല്ലില്‍ ചരിത്രമെഴുതിയ നാടെന്ന് പേരുള്ള മഹാബലിപുരം ശില്പകലയിലും ചരിത്രത്തിലും താല്പര്യമുള്ളവരെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. കല്ലില്‍ കൊത്തിയ ഒട്ടേറെ ശില്പങ്ങളും ക്ഷേത്രങ്ങളും പൂര്‍ത്തിയാക്കാത്ത ശില്പ നിര്‍മ്മിതികളുമൊക്കെ മഹാബലിപുരത്തിനെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റിയിട്ടുണ്ട് എന്നതില്‍ സംശയമില്ല.

PC: Jean-Pierre Dalbéra

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോടു നിന്നും 15 മണിക്കൂര്‍ യാത്രയുണ്ട് മഹാബലിപുരത്തേക്ക്. ചെന്നൈയില്‍ എത്തി അവിടെ നിന്നും പോകുന്നതാണ് എളുപ്പം. ചെന്നൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയാണിവിടം.