Search
  • Follow NativePlanet
Share
» »സാഹസികരെ കാത്തിരിക്കുന്ന തെഹ്റിയുടെ വിശേഷങ്ങള്‍

സാഹസികരെ കാത്തിരിക്കുന്ന തെഹ്റിയുടെ വിശേഷങ്ങള്‍

എണ്ണമറ്റ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന തെഹ്റിയുടെ വിശേഷങ്ങൾ

By Elizabath Joseph

വേറൊന്നും വേണ്ട...അല്പം ചങ്കൂറ്റവും എന്തിനെയും നേരിടുവാനുള്ള ധൈര്യവും..ഇതു രണ്ടും മാത്രം മതി ഉത്തരാഘണ്ഡിലെ തേഹ്റി സന്ദർശിക്കുവാൻ. ഗംഗയുടെയും യമുനയുടെയും അംശങ്ങള്‌ ഉൾക്കൊണ്ട് ഒഴുകുന്ന നദിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തെഹ്റിയിൽ ആയിരക്കണക്കിന് തീർഥാടകരും എത്താറുണ്ട്. എണ്ണമറ്റ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന തെഹ്റിയുടെ വിശേഷങ്ങൾ

ജീവൻ പോലും കളഞ്ഞ്

ജീവൻ പോലും കളഞ്ഞ്

സ്വന്തം ജീവൻ പോലു വേണ്ട എന്നു വയ്ക്കുവാൻ മാത്രം സാഹസികരായ ആളുകളാണ് ഇവിടെ എത്തുന്നത്. അതിസാഹസികമായ ട്രക്കിങ്ങും കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെയുള്ള റിവർ റാഫ്ടിങ്ങും ഇടിഞ്ഞു പൊളിഞ്ഞു നിൽക്കുന്ന പാറകൾക്ക് മുകളിലേക്കുള്ള കയറ്റവും ഒക്കെയാണ് ഇവിടുത്തെ പ്രധാന സാഹസിക വിനോദങ്ങൾ.

PC:wikimedia

ഹിമാലയത്തിലെ തിരക്കുകളിൽ നിന്നും രക്ഷപെടാൻ

ഹിമാലയത്തിലെ തിരക്കുകളിൽ നിന്നും രക്ഷപെടാൻ

ഹിമാലയവും അവിടുത്തെ പർവ്വത നിരകളും ഒരു തടസ്സവുമില്ലാതെ കാണാൻ സാധിക്കുന്ന ഇടമാണിത്. എന്നാൽ ഇതിനെക്കുറിച്ച് അധികം സഞ്ചാരികൾക്കും അറിവില്ലാത്തതിനാൽ ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്. അതുകൊണ്ട് തിരക്കില്ലാതെ കാഴ്ചകൾ കണ്ട് മടങ്ങാൻ പറ്റിയ സ്ഥലം കൂടിയാണിത്.

PC:Keshariiiitm

സുർഖാൻഡ ദേവി ക്ഷേത്രം

സുർഖാൻഡ ദേവി ക്ഷേത്രം

51 ശക്തി പീഠങ്ങളിലൊന്നായ സുർഖാൻഡ ദേവി ക്ഷേത്രം എത്തിച്ചേരുവാൻ വളരെ ബുദ്ധിമുട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ്. എട്ടു കിലോമീറ്റർ ദൂരം ഹൈക്ക് ചെയ്താൽ മാത്രമേ ഇവിടെ എത്താൻ സാധിക്കുകയുള്ളൂ. കുന്നിനു മുകളിലെ ഈ ക്ഷേത്രത്തിൽ നിന്നുള്ള താഴ്വരയിലെ കാഴ്ചകള്‍ യാത്രയുടെ ക്ഷീണം തീർക്കാൻ പോന്നവയായിരിക്കും.

PC:MatSwiki

ചന്ദ്രബധാനി ക്ഷേത്രം

ചന്ദ്രബധാനി ക്ഷേത്രം

തേഹ്റിയിലെ ചന്ദ്രകൂട് പർവ്വതത്തിലേക്കുള്ള യാത്രയിൽ എത്തിപ്പെടാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ചന്ദ്രബധാനി ക്ഷേത്രം. ഏപ്രിൽ മാസമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Daamansingh

 ചമ്പാ

ചമ്പാ

ഹിമാലയൻ സഞ്ചാരികളുടെ ഇടയിൽ ഏറ്റവും പ്രശസ്തിയാർജിച്ച ഇടമാണ് ചമ്പാ. ഭഗീരഥി നദിയുടെ സാന്നിധ്യമാണ് ഈ പ്രദേശത്തെ ഇത്രയും മനോഹരമാക്കുന്നത്. മസൂറിയിലെയും ഡെറാഡൂണിലെയും ഹിൽ സ്റ്റേഷനുകളെ താരതമ്യം ചെയ്യുമ്പോൾ ചമ്പായാണ് ഏറ്റവും പ്രശസ്തമായത്.

PC:Vjdchauhan

 കനാടാൽ

കനാടാൽ

ചമ്പായ്ക്കും മസൂറിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കനാടാൽ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടം തന്നെയാണ്യ താഴ്വരകളും പഴത്തോട്ടങ്ങളുമാണ് ഈ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നത്. ഒരു സ്വപ്ന നഗരത്തിലെത്തിയ പ്രതീതിയാണ് കനാടാൽ സഞ്ചാരികൾക്ക് നല്കുന്നത്. ഇവിടുത്തെ ചെറിയ ചെറിയ ക്ഷേത്രങ്ങളും ഈ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.

PC:Bhattnitesh29

 ധനൗൾട്ടി

ധനൗൾട്ടി

ഹിമാലയത്തിലെ മറഞ്ഞിരിക്കുന്ന രത്നം എന്നാണ് ധനൗൾട്ടി അറിയപ്പെടുന്നത്. ഹിമാലയത്തിലേക്കുള്ള സഞ്ചാരികളുടെ സ്റ്റോപേ ഓവർ ഡെസ്റ്റിനേഷൻ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. പോസിറ്റീവ് എനർജിക്കും വൈബിനും പേരുകേട്ട ഇവിടം ശാന്തത തേടുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്.

PC:Michael Scalet

തേഹ്റി ഡാം

തേഹ്റി ഡാം

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുകളിലൊന്നായാണ് തേഹ്റി ഡാം അറിയപ്പെടുന്നത്. ഭാഗീരഥി നദിയുടെ കുറുകെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ഡാമിന് 261 മീറ്റർ ഉയരമുണ്ട്. 1978 ൽ നിർമ്മാണം തുടങ്ങി ആദ്യ ഘട്ടം 2006 ൽ പൂർത്തീകരിച്ചു. ഇനിയും ഇതിൻറെ നിർമ്മാണം പൂർത്തിയാകുവാനുണ്ട്.

PC:gaurav arora

Read more about: uttrakhand hill station temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X