» »വേനലിനെ കുളിര്‍പ്പിക്കാന്‍ പോയാലോ...

വേനലിനെ കുളിര്‍പ്പിക്കാന്‍ പോയാലോ...

Written By: Elizabath Joseph

ഏപ്രില്‍ മാസത്തിലെ വെയില്‍ ഒരു ദയയും ഇല്ലാതെ കത്തിപടരുകയാണ്. രാത്രിയും പകലും വീട്ടില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. പലപ്പോഴും പലരും യാത്രകളെ കുറിച്ച് ചിന്തിക്കുന്നതും ഇപ്പോഴായിരിക്കും. ചൂടില്‍ നിന്ന് രക്ഷപെട്ട അവധി ദിവസങ്ങള്‍ മനോഹരമാക്കാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെട്ടാലോ...

മറീന ബീച്ച്

മറീന ബീച്ച്

ഇന്ത്യയിലെ പ്രശസ്തമായതും നീളമേറിയതുമായ ബീച്ചാണ് ചെന്നൈയിലെ മെറീന ബീച്ച്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വീക്കന്‍ഡില്‍ ഈ ബീച്ച് വളരെ ജനനിബിഢമായിരിക്കും. നിരവധി തമിഴ് മലയാള സിനിമകള്‍ ഈ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇ ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തിച്ചേരുന്ന ബീച്ചുകൂടിയാണിത്. ആയിരക്കണക്കിന് ആളുകളാണ് വൈകുന്നേരങ്ങളില്‍ മറീന ബീച്ച് സന്ദര്‍ശിക്കുന്നത്. വേനലിന്റെ ചൂട് കനക്കുമ്പോള്‍ ഒരു യാത്ര പോകണമെന്നു താല്പര്യപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലം കൂടയാണിത്. ഒപ്പം പോണ്ടിച്ചേരി ഉള്‍പ്പെടെ ഇവിടുത്തെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുമാവാം.

drrfqq

മുക്തേശ്വര്‍

മുക്തേശ്വര്‍

ഡല്‍ഹിയില്‍ നിന്നും യാത്ര പുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് മുക്തേശ്വര്‍. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സാഹസിക വിനോദങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ്. ഡെല്‍ഹിയില്‍ നിന്നും 336 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കാടും വെള്ളച്ചാട്ടവും ക്ഷേത്രങ്ങളും ട്രക്കിങ്ങും ഒക്കെ ഉള്‍പ്പെട്ട ഇടമാണ്.
ഭാലു ഗാഡ് വെള്ളച്ചാട്ടം, കപിലേശ്വര്‍ ക്ഷേത്രം, മുക്തേശ്വര്‍ ്‌ക്ഷേത്രം, ചൗലി കി ജാലി, തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്.

രംഗനതിട്ടു

രംഗനതിട്ടു

ബെംഗളുരുവില്‍ നിന്നും സ്ഥിരം പോരുന്ന സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി യാത്ര ചെയ്യാന്‍ പറ്റിയ ഇടമാണ് രംഗനതിട്ടു. മൈസൂര്‍ ശ്രീരംഗപട്ടണത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ദേശാടനപക്ഷികളുടെ പറുദീസ എന്നാണ് അറിയപ്പെടുന്നത്. കാവേരി നദിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ആകെ ആരു ദ്വീപുകള്‍ ചേര്‍ന്ന ഇടമാണ്. 40 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ വരുന്ന ഇവിട പക്ഷിതളെ കാണാനായി കാവേരി നദിയിലൂടെ ഒരു ബോട്ടു യാത്ര നടത്തിയാല്‍ മതി.
രാവിലെ 8.30 മുതല്‍ വൈകുന്നേര 6 മണി വരെയാണ് ഇവിടുത്തെ പ്രവേശന സമയം. അതിരാവിലെയോ വൈകുന്നേരമോ ഇവിടെ എത്തിച്ചേരുന്നതാണ് നല്ലത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരേയാണ് ഇവിടെ ടൂറിസ്റ്റുകളുടെ തിരക്ക് അനുഭവപ്പെടാറുള്ളത്.

Lonav Bharali

ലംബസിംഗി

ലംബസിംഗി

ആന്ധ്രാ പ്രദേശിലെ മഞ്ഞു പെയ്യുന്ന സ്ഥലം എന്നാണ് ലംബസിംഗി അറിയപ്പെടുന്നത്.
വിശാഖപട്ടണം ജില്ലയില്‍ സമുദ്രനിരപ്പിന് 1025 മീറ്റര്‍ ഉയരത്തിലായാണ് ലംബസിംഗി സ്ഥിതി ചെയ്യുന്നത്.
സ്മയിപ്പിക്കുന്ന മലനിരകളും, നിബിഢവനങ്ങളും നിറഞ്ഞ ഈ ഗ്രാമം സഞ്ചാരികള്‍ക്ക് ശരിക്കും കശ്മീര്‍ അനുഭവം പകര്‍ന്ന് ലഭിക്കും.
മിനി കാശ്മീര്‍ എന്നാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
വര്‍ഷത്തില്‍ എല്ലാക്കാലവും ഇവിടുത്തെ താപ നില 10 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകില്ല.
സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ലംബസിംഗിയും പരിസര സ്ഥലങ്ങളും. ഹൈക്കിംഗ്, ട്രെക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയ ആക്റ്റിവിറ്റികള്‍ക്കായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

Kundansonuj

നേത്രാണി ബീച്ച്

നേത്രാണി ബീച്ച്

കര്‍ണ്ണാടകയില്‍ ടൂറിസം രംഗേേത്തക്ക് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഇടമാണ് നേത്രാണി ദ്വീപ്.
പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ മുരുഡേശ്വരില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായി അറബിക്കടലില്‍ ആണ് നേത്രാണി ദ്വീപ് സ്ഥിതി ചെയ്യുന്നത്

സ്‌കൂബ ഡൈവിങ് നടത്താന്‍ വളരെ അനുയോജ്യമായ സ്ഥലമാണ് പവിഴപുറ്റുകളും വിവിധ തരത്തിലുള്ള മത്സ്യങ്ങളും നിറഞ്ഞ നേത്രാണി ദ്വീപ്.
നിരവധി പ്രാവുകള്‍ വസിക്കുന്ന സ്ഥലമായതിനാല്‍ ഈ ദ്വീപിന് പീജിയണ്‍ ദ്വീപ് എന്ന ഒരു പേരുമുണ്ട്. കാട്ടാടുകള്‍ക്കും ഈ ദ്വീപ് പ്രശസ്തമാണ്.
മംഗലാപുരം, ഗോവ, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ നിന്ന് വളരെ എളുപ്പത്തില്‍ മുരുഡേശ്വറില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. മുരുഡേശ്വറില്‍ നിന്ന് ബോട്ടുകളിലാണ് ഈ ദ്വീപില്‍ എത്തിച്ചേരേണ്ടത്.

Subhas nayak

Read more about: travel karnataka beach

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...