» »യുധിഷ്ഠിരന്‍റെ ' കൈതല്‍' കാണാം.. ചരിത്രം സ്മാരകങ്ങള്‍ അറിയാം

യുധിഷ്ഠിരന്‍റെ ' കൈതല്‍' കാണാം.. ചരിത്രം സ്മാരകങ്ങള്‍ അറിയാം

Written By:

പഞ്ച പാണ്ഡവന്‍മാരില്‍ എറ്റവും മുതിര്‍ന്ന ആളാണ് യുധിഷ്ഠിരന്‍. വീര്യം കൊണ്ടും കൂര്‍മ്മതകൊണ്ടും പുരാണത്തില്‍ ഇടം കണ്ടെത്തിയ യുധിഷ്ഠിരന്‍ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഒരു ചരിത്ര നഗരം ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഹരിയാനയിലെ കൈതല്‍ ആണ് ആ സ്ഥലം. ക്ഷേത്രങ്ങള്‍ കൊണ്ടും ചരിത്ര സ്മാരകങ്ങള്‍ കൊണ്ടും പുരാണത്തിന്‍റെ അവശിഷ്ടങ്ങളായി മാറിയ നഗരം. ഭഗവാന്‍ ഹനുമാന്‍റെ ജന്‍മസ്ഥലം കൂടിയായ കൈതല്‍ ഇന്ത്യന്‍ ചരിത്രത്തിന്‍റെ ഒരു ഏട് കൂടിയാണ് എന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ചരിത്രത്തെ കുറിച്ച് അറിയാന്‍ താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ട. നേരെ വിട്ടോ കൈതലിലേക്ക്. അറിയാം കൈതലിന്‍റെ വിശേഷങ്ങള്‍...

റസിയ സുല്‍ത്താന്‍റെ ശവകുടീരം

റസിയ സുല്‍ത്താന്‍റെ ശവകുടീരം

ദില്ലിയിലെ ആദ്യത്തെ പെണ്‍ഭരണാധികാരിയായിരുന്നു റസിയാ സുല്‍ത്താനാ. 13ാം നൂറ്റാണ്ടിലായിരുന്നു റസിയും ഭര്‍ത്താവും ചേര്‍ന്ന് ദില്ലിയുടെ ഭരണം അടക്കി വാണത്. ഇതിനിടയില്‍ അവിടേയുള്ള പ്രാദേശിക ജാട് വിഭാഗക്കാരുമായി ഇവര്‍ യുദ്ധത്തില്‍ ഏര്‍പ്പെടുകയും പരാജയപ്പെടുകയും ചെയ്തു. യുദ്ധത്തില്‍ തോറ്റ റസിയ സുല്‍ത്താന ഉള്‍പ്പെടെയുള്ളവരുടെ ശരീരം ഇവിടുത്തെ ശവ കുടീരങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ ഭൗകിക ദേഹം കണ്ടെടുക്കുകയും അത് പിന്നീട് ദില്ലിയിലേക്ക് മാറ്റുകയും ചെയ്തു.
ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് റസിയ സുല്‍ത്താനയുടെ ശവകുടീരം കാണാന്‍ സാധിക്കില്ലേങ്കിലും അന്നത്തെ കാലത്ത് മൃതദേഹങ്ങള്‍ അടക്കി വെച്ചിരുന്ന അവിടുത്തെ ശവകുടീരങ്ങളുടെ ഏടുകള്‍ കാണാന്‍ സാധിക്കും. ഇക്കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഇവിടങ്ങളില്‍ പോയില്ലേങ്കില്‍ അത് നഷ്ടമായിരിക്കും.

PC: Kamal.gilani.11

കൈതല്‍ കോട്ട

കൈതല്‍ കോട്ട

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ബായ് വംശത്തിലെ രാജാക്കന്‍മാര്‍ സ്ഥാപിച്ച കോട്ടയാണ് കൈതല്‍ കോട്ട. എന്നാല്‍ പിന്നീട് ബ്രിട്ടീഷുകാര്‍ പ്രദേശം കീഴടക്കുകയും കോട്ടയ്ക്ക് ചുറ്റും നിരവധി ഗേറ്റുകള്‍ പണിയുകയും ചെയ്തു. കോട്ട വഴി നഗരത്തിലേക്ക് കടത്തുന്ന സാധനങ്ങളുടെ പോക്ക് വരവുകള്‍ ബ്രിട്ടീഷുകാര്‍ ഇവിടെ നിന്ന് നിയന്ത്രിച്ച് തുടങ്ങി. നിരവധി തവണ കോട്ടയില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തിയിരുന്നെങ്കിലും കോട്ടയുടെ ചരിത്രത്തെ അതുപോലെ നിലനിര്‍ത്തികൊണ്ടുള്ളവയായിരുന്നു അതെല്ലാം. അതുകൊണ്ട് തന്നെ രാജവംശത്തെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ചെയ്ത് വെച്ച എല്ലാ കാര്യങ്ങളും ഇപ്പോഴും ആ കോട്ടയില്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്.

PC: Manojkhurana

കൈതലിലെ ക്ഷേത്രങ്ങള്‍

കൈതലിലെ ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് കൈതലിലെ നഗരങ്ങള്‍. ഹനുമാന്‍റെ ജന്‍മ ക്ഷേത്രം എന്ന് കൂടി അറിയപ്പെടുന്ന അന്‍ജല്‍നി ക്ഷേത്രം ഉള്‍പ്പെടെ കൈതലിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ 64 ജ്യോതിര്‍ലിംഗങ്ങള്‍ ഉള്ള കണ്ഠേശ്വര്‍ ക്ഷേത്രം, ശിവന്‍ അര്‍ജ്ജുനന് പശുപചി അസ്ത്രം നല്‍കി അനുഗ്രഹിച്ചെന്ന് കരുതുന്ന ജിരാ രുദ്രി ശിവ ക്ഷേത്രം, ബദി ദേവി മന്ദിര്‍, ഹനുമാന്‍ വാടിക, എന്നിവയൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു. ഹിന്ദു പുരാണങ്ങളില്‍ പറയുന്ന വൃദ്ധ കേദാര്‍ ക്ഷേത്രം ഉള്‍പ്പെടെ കൈതലിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Kamal.gilani.11

കൈതലിലെ ഗുരുദ്വാകള്‍

കൈതലിലെ ഗുരുദ്വാകള്‍

മനസിനും ശരീരത്തിനും ശാന്തി തേടിയുള്ള യാത്രകളാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഇവിടുത്തെ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കണം. അറിയപ്പെടുന്ന ഗുരുദ്വാരകളായ നീം സാഹിബ്, ടോപിയോണ്‍ വാല, മന്‍ജി സാഹിബ്, ഗുരുദ്വാര സാഹിബ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

ഭായ് കി ബവോലി

ഭായ് രാജവംശ കാലത്ത് നിര്‍മ്മിച്ച ചുറ്റും പടികളുള്ള അപൂര്‍വ്വമായ ബായ് കി ബവോലി എന്നറിയപ്പെടുന്ന കിണര്‍ ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്. കിണറിന് ചുറ്റും തയ്യാറാക്കി വെച്ചിരിക്കുന്ന കൊത്തി പണികള്‍ വളരെ മനോഹരമായവയാണ്. ഒരു തവണയെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ലേങ്കില്‍ അത് നിങ്ങള്‍ക്ക് വലിയ നഷ്ടം തന്നെയായിരിക്കും.

PC: Manojkhurana

അനവധി സ്ഥലങ്ങള്‍

അനവധി സ്ഥലങ്ങള്‍

ഇതൊന്നും അല്ലെങ്കില്‍ തന്നെയും കണ്ണിനേയും മനസിനേയും അദ്ഭുതപ്പെടുത്തുന്ന നിരവധി സ്ഥലങ്ങള്‍ കൈതലില്‍ ഉണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്‍റെ ഉപദേശകനായ ഷെയ്ഖ് തയ്യബിന്‍റെ ശവകുടീരം, ഹസ്രത്ത് ഷാ കമാല്‍ ഖദ്രിയുടെ ശവകുടീരം എന്നിവയൊക്കെ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

PC: Kamal.gilani.11

Read more about: epic history forts travel temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...