Search
  • Follow NativePlanet
Share
» »പട്ട് എന്നാലത് പോച്ചംപള്ളി പട്ട് തന്നെയാവണം... പട്ടിന്റെ നഗരത്തിലെ വിശേഷങ്ങൾ

പട്ട് എന്നാലത് പോച്ചംപള്ളി പട്ട് തന്നെയാവണം... പട്ടിന്റെ നഗരത്തിലെ വിശേഷങ്ങൾ

പട്ടിൽ ചരിത്രം നെയ്തെടുത്ത ഒരുപാട് നാടുകളുണ്ട്. കാഞ്ചീപുരവും കുത്താമ്പുള്ളിയും ഒക്കെ കേട്ടറിഞ്ഞിട്ടുണ്ടങ്കിലും ഇന്നും പിടിതരാതെ നിൽക്കുന്ന ഒരു നാടാണ് പോച്ചാംപള്ളി. ഇന്ത്യയിലെ പട്ടിൻറെ നഗരം എന്നറിയപ്പെടുന്ന പോച്ചാംപള്ളി, പട്ടിന്റെ കാര്യത്തിൽ മാത്രമല്ല, ചരിത്ര സ്ഥാനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമാണ്. ഹൈദരാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന പോച്ചാംപള്ളിയുടെ വിശേഷങ്ങളും ഒരു സഞ്ചാരി എന്ന നിലയിൽ അവിടെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നോക്കാം...

പോച്ചാംപള്ളി- ഇന്ത്യയുടെ സിൽക്ക് സിറ്റി

പട്ടിന്‍റെ മേന്മ കൊണ്ട് ഇന്ത്യയിലെ സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന നാടാണ് പോച്ചാംപള്ളി.

80 ഗ്രാമങ്ങൾ ചേർന്ന് രൂപപ്പെട്ട പോച്ചാംപള്ളി സംസ്കാരത്തിലും പാരമ്പര്യത്തിലും ഒക്കെ തെലുങ്കാനയിലെ മറ്റിടങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. പട്ടിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നതെങ്കിലും കാണാൻ കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ.

എവിടെയാണിത്

എവിടെയാണിത്

തെലുങ്കാനയിൽ ഹൈദരാബാദിനോട് അടുത്ത് നൽഗോണ്ട ജില്ലയിലാണ് പോച്ചാംപള്ളി സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും ഇവിടേക്ക് 35 കിലോമീറ്റർ ദൂരമാണുള്ളത്. തെലുങ്കാനയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്.

പോച്ചംപള്ളി സിൽക്ക്

ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ഏറെ ആരാധകരുള്ള പട്ടാണ് പോച്ചാംപള്ളിയിലേത്. പരമ്പരാഗതമായ രീതിയിൽ നിർമ്മിക്കുന്ന പട്ടാണ് ഇവിടുത്തെ പ്രത്യേകത. മറ്റൊരിടത്തും കാണാൻ കഴിയാത്ത ഡിസൈനുകളാണ് പോച്ചാംപള്ളി സിൽക്കിൽ കാണുക. ജ്യാമിതീയ ഡിസൈനുകളാണ് ഇതിലുള്ളത്.

പോച്ചംപള്ളി ഇക്കത് ഡിസൈൻ

ഇവിടുത്തെ പ്രത്യേക ജാമ്യതീയ ഡിസൈനുകൾ പോച്ചംപള്ളി ഇക്കത് എന്ന പേരിലും അറിയപ്പെടുന്നു. തുണി മുഴുവനായി ഡൈ ചെയ്യുന്നതിനു പകരമായി ഇവിടെ ഒരോ നൂലും പ്രത്യേക പാറ്റേണിൽ ഡൈ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ തുണിയുടെ ഇരുവശങ്ങളും ഒരേ ഡിസൈനിലായിരിക്കും.

എയർ ഇന്ത്യയും പോച്ചംപള്ളിയും

ഇന്ത്യയുടെ ഔദ്യോഗിത വിമാന സർവ്വീസായ എയർ ഇന്ത്യയും പോച്ചംപള്ളിയും തമ്മിൽ ഒരു ബന്ധമുണ്ട്. എയർ ഇന്ത്യയിലെ ക്യാബിൻ ക്രൂ അംഗങ്ങൾ പ്രത്യേകമായി ഡിസൈൻ ചെയ്തെടുത്ത പോച്ചംപള്ളി സിൽക്കാണ് ഓദ്യോഗികമായി ഉപയോഗിക്കുന്നത്.

ചരിത്രവും സംസ്കാരവും ഒന്നിക്കുന്നിടം

പട്ട് മാത്രമല്ല പോച്ചംപള്ളിയ പ്രത്യേകതയുള്ളതാക്കുന്നത്. നിരവധി വിനോജദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്ഥാനങ്ങളും ക്ഷേത്രങ്ങളും ഒക്കെയുള്ള ഇടം കൂടിയാണ് പോച്ചംപള്ളി. എന്നാല്‍ വിദേശികളെ ഇവിടേക്ക് ആകർഷിക്കുന്നത് ഇവിടുത്തെ നെയ്തു ഗ്രാമങ്ങള്‍ മാത്രമാണ്. ഒരു പട്ടുസാരി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നു കൺമുന്നിൽ കണ്ടറിയുവാനുള്ള അവസരം ഇവർ പാഴാക്കാറില്ല.

ഭൂദാൻ പോച്ചംപള്ളി

ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്ന ഇടമാണ് പോച്ചംപള്ളി. ഒരിക്കൽ ഇവിടു്തതെ ജനങ്ങൾ അവിടുത്തെ ജന്മിയായികുന്ന വെദ്രെ രാമചന്ദ്ര റെഡ്ഡിയോട് തങ്ങൾക്ക് 250 ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. തർക്കമൊന്നും കൂടാതെ അദ്ദേഹം സ്ഥലം ജനങ്ങൾക്ക് പതിച്ചു നല്കുകയും ചെയ്തു. ഭൂദാന പ്രസ്ഥാനത്തിന് ഉണർവ്വകിയ ഒരു സംഭവമായിരുന്നു ഇത്. പിന്നീട് ഉവിടം ഭൂദാൻ പോച്ചംപള്ളിയെന്നാണ് അറിയപ്പെടുന്നത്.

101 ദർവാസ ഹൗസ്

101 ദർവാസ ഹൗസ്

വിനോദ സഞ്ചാര രംഗത്തും തന്റേതായ അടയാളങ്ങൾ പതിപ്പിച്ച ഇടമാണ് പോച്ചംപള്ളി. ചരിത്രത്തിന്റെ ഭാഗമായ ഒട്ടേറെയിടങ്ങൾ ഇവിടെ സന്ദർശിക്കുവാനുണ്ട്. ഇവിടുത്തെ പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ് 101 ദർവാസ ഹൗസ്. ഏകദേശം 150 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇത് അക്കാലത്ത് വില്ലേജ് റവന്യൂ ചീഫാണ് നിർമ്മിച്ചത്. 101 വാതിലുകളാണ് ഇതിന്‍റെ പ്രത്യേകത. പോച്ചംപള്ളിയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണിത്. നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറ്റിയ ഇടമാണിത്. എന്നാൽ ഇവിടെ എല്ലായ്പ്പോളും 101 വാതിലുകളും തുറന്നിടാറില്ല.

ഇപ്പോൾ ഇവിടെ ഒരു വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ നിശ്ചിത ദിവസങ്ങളിൽ മാത്രമേ സന്ദര്ഡ‍ശകരെ അനുവദിക്കാറുള്ളു!

PC:Pranayraj1985

വിനോഭാ മന്ദിർ

വിനോഭാ മന്ദിർ

പോച്ചംപള്ളിയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര ആകർഷണമാണ് വിനോഭാ മന്ദിർ. രാജ്യത്തെ ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ വിനോഭാ ഭാവെയ്ക്കുവേണ്ടി നിർമ്മിച്ച ഒരു ആശ്രമമാണിത്. ഇതിനുള്ളിൽ വിനോഭ ഭാവെയുടെയും ജന്മിയായിരുന്ന ശ്രീ വെദ്രെ രാമചന്ദ്ര റെഡ്ഡിയുടെയും പ്രതികൾ സൂക്ഷിച്ചിരിക്കുന്നു. ഇന്ന ഇതിനെ ഒരു ക്ഷേത്രമായാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന് പുറത്തായി ഭൂദാന്‍ സ്തൂപം കാണാം. രാജ്യത്തിന് പുതുയുഗം സമ്മാനിച്ച പ്രസ്താനത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇത് സ്ഥാപിച്ചത്.

PC:Arkrishna

സന്ദർശിക്കുവാൻ പറ്റിയ സമയം

തെലുങ്കാനിലെ അടിസ്ഥാന കാലാവസ്ഥയായ ചൂടാണ് ഇവിടെയും കൂടുതലും അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന ഇടമായതിനാൽ ആ സമയത്തുള്ള സന്ദർശനം കഴിവതും ഒഴിവാക്കുവാൻ ശ്രമിക്കുക. മഴക്കാലത്തെ യാത്രകളും ഇവിടെ ആരും പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ മഞ്ഞുകാല്തത് കഥയാകെ മാറും. പോച്ചാംപള്ളിയെ ഏറ്റവും മനോഹരമായി കാണുവാൻ സാധിക്കുന്ന സമയം എന്നത് മഞ്ഞുകാലമാണ്.

എത്തിച്ചേരുവാൻ

റോഡ്, റെയിൽ, വായു മാർഗ്ഗങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടമാണ് പോച്ചാംപള്ളി.

ഹൈദരാബാദിൽ നിന്നും ഇവിടേക്ക് വെറും 35 കിലോമീറ്റർ ദൂരമേയുള്ളൂ.

ട്രെയിനിനു വരാൻ താല്പര്യമുള്ളവർക്ക് ബിബിനദറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, ബിബിനഗറിൽ നിന്നും 16 കിലോമീറ്റർ ദൂരമാണ് പോച്ചാംപള്ളിയിലേക്കുള്ളത്. തെലുങ്കാനയിലെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകലിൽ നിന്നും ഇവിടേക്ക് ട്രെയിൻ സർവ്വീസുകൾ ലഭ്യമാണ്.

വിമാനത്തിൽ വരുന്നവർക്ക് ഹൈദരാബാദിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളമുള്ളത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പോച്ചാംപള്ളിയ്ക്കടുത്തുള്ളത്. 50 കിലോമീറ്ററാണ് പോച്ചാംപള്ളിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്കുള്ള ദൂരം.

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയ പാലക്കാട്... കഥയിലെന്താണ് സത്യം!!

ഒളിഞ്ഞിരിക്കുന്ന അസുരന്‍കുണ്ട് മുതൽ തുടങ്ങുകയാണ് തൃശൂർ കാഴ്ചകൾ

Read more about: pochampally telangana villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more