Search
  • Follow NativePlanet
Share
» »മഞ്ഞുപൊതിഞ്ഞ് പൊന്മുടി..വൃശ്ചികത്തണുപ്പിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം, പൊന്മുടി തുറക്കുന്നു

മഞ്ഞുപൊതിഞ്ഞ് പൊന്മുടി..വൃശ്ചികത്തണുപ്പിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം, പൊന്മുടി തുറക്കുന്നു

മഞ്ഞിറങ്ങിയ വഴികളിലൂടെ മുന്നോട്ടു പോകുന്ന യാത്ര, കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകൾ..

മഞ്ഞിറങ്ങിയ വഴികളിലൂടെ മുന്നോട്ടു പോകുന്ന യാത്ര, കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകൾ.. ചെന്നെത്തുന്നതോ തിരുവനന്തപുരം സ‍ഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചയിലേക്ക്... മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൊന്മുടി ഇക്കോ ടൂറിസം സെന്‍റർ സഞ്ചാരികൾക്കായി തുറക്കുകയാണ്. തിരുവനനന്തപുരം യാത്രകളിൽ മറക്കാതെ കയറിക്കാണേണ്ട പൊന്മുടി മഞ്ഞിൽ കൂടുതൽ സുന്ദരിയാവും. വിശദമായി വായിക്കാം...

പൊന്മുടി

പൊന്മുടി

തിരുവനന്തപുരം സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന, കലർപ്പില്ലാത്ത കാഴ്ചകളിലെ റാണിയാണ് പൊന്മുടി.
ശൈത്യകാലത്തിന്‍റെ കാഴ്ചകളിലേക്ക് സഞ്ചാരിളെ കൈപിടിച്ചു കൊണ്ടുപോകുന്ന പൊന്മുടി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ അത്രപെട്ടന്നൊന്നും മനസ്സിൽ നിന്നു മായില്ല. വർഷത്തിൽ ഏതു സമയത്തു പോയാലും മുന്നിലെത്തുന്ന കോടമഞ്ഞും ആ തണുപ്പും ശാന്ത സുന്ദര സ്വസ്ഥമായ കാലവസ്ഥയും തന്നെയാണ് വീണ്ടും വീണ്ടും ആളുകളെ ഇവിടെ എത്തിക്കുന്നത്.

PC: Ramkumar Radhakrishnan

പൊന്നു സൂക്ഷിക്കുന്ന പൊന്മുടി

പൊന്നു സൂക്ഷിക്കുന്ന പൊന്മുടി

പ്രാദേശികമായ പല വിശ്വാസങ്ങളുടെയും കേന്ദ്രമാണ് പൊന്മുടി. ഇവിടുത്തെ ഗോത്രവിഭാഗക്കാരായ കാണി വിഭാഗത്തിൽപെട്ട ആളുകളുടെ വിശ്വാസമനുസരിച്ച് മലദൈവങ്ങൾ പൊന്നു കാക്കുന്ന ഇടമാണ് പൊന്മുടിയത്രെ. സ്ഥലത്തിന്‍റെ പേരിനു പിന്നിലും ഇതേ കഥയാണത്രെ. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, പണ്ട് ഇവിടെ ബുദ്ധ-ജൈന സംസ്‌കാരമായിരുന്നത്രെ നിലനിന്നിരുന്നത്. തങ്ങളുടെ ദൈവങ്ങളെ ഇവർ പൊന്നെയിര് ദേവന്‍, പൊന്നെയിര്‍ കോന്‍ തുടങ്ങിയ പേരുകളിലായിരുന്നു വിളിച്ചിരുന്നതെന്നും അതുപിന്നെ പൊന്‍മുടി ആയിമാറിയെന്നുമാണ് പറയുന്നത്.

PC:Sai Nath Jayan

കല്ലാറിൽ തുടങ്ങുന്ന കാഴ്ചകൾ

കല്ലാറിൽ തുടങ്ങുന്ന കാഴ്ചകൾ

ഹെയർപിൻ റോഡുകളും കയറ്റങ്ങളും തേയിലത്തോട്ടങ്ങൾക്കു ഉള്ളിലൂടെയുള്ള വഴിയും ഒരുവശത്തെ കൊക്കയും ഒക്കെയായി ആവേശം നിറയ്ക്കുന്ന യാത്രയാണ് പൊന്മുടിയിലേക്കുള്ളത്. 22 ഹെയർപിൻ വളവുകൾ താണ്ടികയറിച്ചെല്ലുന്നത് തന്നെയണ് ഈ യാത്രയുടെ ആവേശം. ഒപ്പം മനംനിറയ്ക്കുന്ന കാഴ്ചകളും മഞ്ഞുംകൂടിയാകുമ്പോൾ പൊളി എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കല്ലാർ ആണ് പൊന്മുടിയുടെ കവാടം. മികച്ച കാഴ്ചകൾ തുടങ്ങുന്നതും ഇവിടെ നിന്നുതന്നെയാണ്.

PC:Muhammed Suhail

പൊന്മുടി തുറക്കുന്നു

പൊന്മുടി തുറക്കുന്നു

ഡിസംബർ 16 വെള്ളിയാഴ്ച മുതൽ സഞ്ചാരികൾക്കായി പൊന്മുടി വീണ്ടും തുറന്നു കൊടുക്കുകയാണ്. നേരത്തെ, ഇവിടെയുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും കാരണം സെപ്റ്റംബർ മുതൽ ആണ് പൊന്മുടിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാല്‍ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണ്. പൊന്മുടിയോടൊപ്പം ഇക്കോടൂറിസം കേന്ദ്രങ്ങളായ മങ്കയം, കല്ലാര്‍ എന്നിവിടങ്ങളും തുറക്കും. . ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണ്

PC:Thejas Panarkandy

പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം:രാവിലെ

പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം:രാവിലെ

വിതുരയിൽ നിന്നും പൊന്മുടിയിലേക്ക്
07.10AM
08. 30 AM
09.40AM
11.00AM
11.50AM
02.30PM
03.15PM
04.10PM

തിരുവനന്തപുരത്ത് നിന്നും പൊന്മുടിയിലേയ്ക്ക്

05.30AM
08.15AM
09.20AM
12.50PM
02.30PM


നെടുമങ്ങാട് നിന്നും പൊന്മുടിയിലേക്ക്

06.20AM
07.50AM
08.50AM
10.10AM
11.00AM
01.40PM
02.30PM
03.20PM

PC:Maheshsudhakar

തിരുവനന്തപുരം യാത്രകളിലെ വാരന്ത്യ കവാടങ്ങള്‍... കോവളം മുതല്‍ പൊന്മുടി വരെ

പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം

പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം

വെഞ്ഞാറമൂട് നിന്നും പൊന്മുടിയിലേയ്ക്ക്:
10.10AM
പൂവാറിൽ നിന്നും പൊന്മുടിയിലേയ്ക്ക്:
06.00AM
നെയ്യാറ്റിൻകര നിന്നും പൊന്മുടിയിലേക്ക്:
06.20 AM
കാട്ടാക്കടയിൽ നിന്നും പൊന്മുടിയിലേക്ക്:
06.40AM
01.45PM
വെള്ളനാട് നിന്നും പൊന്മുടിയിലേക്ക്:
07.10AM
02.10PM

PC: Adhirej J R Nair/ Unspalsh

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം: രാവിലെ

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം: രാവിലെ


08.25AM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (08.25AM)
വിതുര (09.25AM)
നെടുമങ്ങാട് (10.15AM)
തിരുവനന്തപുരം (11.05AM)
10.15AM പൊന്മുടി-കാട്ടാക്കട
പൊന്മുടി (10.15AM)
വിതുര (10.55AM)
നെടുമങ്ങാട് (12.05PM)
വെള്ളനാട് (12.30PM)
കാട്ടാക്കട (12.55PM)
10.50AM പൊന്മുടി-വിതുര
പൊന്മുടി (10.50AM)
വിതുര (11.40AM)

PC:Dr Vidjit Vijaysanker

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം- ഉച്ചകഴിഞ്ഞ്

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള KSRTC ബസ് സർവീസുകളുടെ സമയം- ഉച്ചകഴിഞ്ഞ്

12.50PM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (12.50PM)
വിതുര (01.40PM)
നെടുമങ്ങാട് (02.40PM)
തിരുവനന്തപുരം (03.30PM)
01.30PM പൊന്മുടി-വെഞ്ഞാറമൂട്
പൊന്മുടി (01.30PM)
വിതുര (02.20PM)
നെടുമങ്ങാട് (03.20PM)
വെഞ്ഞാറമൂട് (04.10PM)
04.00PM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (04.00PM)
വിതുര (04.45PM)
നെടുമങ്ങാട് (05.50PM)
തിരുവനന്തപുരം (06.40PM)
️05.00PM പൊന്മുടി-നെയ്യാറ്റിൻകര
പൊന്മുടി (05.00PM)
വിതുര (05.50PM)
നെടുമങ്ങാട് (06.50PM)
വെള്ളനാട് (07.15PM)
കാട്ടാക്കട (07.40PM)
നെയ്യാറ്റിൻകര (08.05PM)
05.40PM പൊന്മുടി-നെടുമങ്ങാട്
പൊന്മുടി (05.40PM)
വിതുര (06.30PM)
നെടുമങ്ങാട് (07.30PM)

PC:BHAVAPRIYA J U

ഇനി മാർക്ക് സ‍ഞ്ചാരികളിടും, തിരുവനന്തപുരത്ത് 'ഡെസ്റ്റിനേഷന്‍ റേറ്റിങ്ങ്' ആരംഭിച്ചുഇനി മാർക്ക് സ‍ഞ്ചാരികളിടും, തിരുവനന്തപുരത്ത് 'ഡെസ്റ്റിനേഷന്‍ റേറ്റിങ്ങ്' ആരംഭിച്ചു

വീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം... മഠവൂര്‍പ്പാറ കാത്തിരിക്കുന്നു, ചരിത്രവും സാഹസികതയും ചേരുന്നയിടംവീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം... മഠവൂര്‍പ്പാറ കാത്തിരിക്കുന്നു, ചരിത്രവും സാഹസികതയും ചേരുന്നയിടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X