» »മലബാറിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയിലൂടെ..

മലബാറിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയിലൂടെ..

Written By: Elizabath

പൊന്‍നാണയങ്ങളുടെ നാടാണ് പൊന്നാനി.. ഒരു ചരിത്രത്തിനും ഐതിഹ്യത്തിനും വളച്ചൊടിക്കാന്‍ കഴിയാത്ത പൊന്നാനി പുരാതന ഇന്ത്യയിലെ അറിയപ്പെടുന്ന തുറമുഖ നഗരങ്ങളിലൊന്നാണ്. അതു മാത്രമല്ല ചരിത്രത്തില്‍ പൊന്നാനിയെ വ്യത്യസ്തമാക്കുന്നത്...
വാണിജ്യരംഗത്ത് അറബിനാടുകളില്‍ നിന്നുള്ള പൊന്‍നാണയങ്ങള്‍ ആദ്യമായി ഉപയോഗത്തില്‍ വരുന്നത് ഇവിടെയായിരുന്നുവത്രെ.
ഇസ്ലാം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം മലബാറിലെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയെക്കുറിച്ച് കൂടൂതലറിയാം...

പള്ളികളുടെ നാട്

പള്ളികളുടെ നാട്

ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ള സ്ഥലമാണ് പൊന്നാനി. അതിനാല്‍ തന്നെ മതപരമായ ഒട്ടേറെ വിശ്വാസങ്ങള്‍ക്കും ഇവിടം പേരുകേട്ടതാണ്. മുസ്ലീം ദേവലായങ്ങള്‍ ഒരുപാട് കാണപ്പെടുന്ന ഇവിടെ അഞ്ച് നൂറ്റാണ്ടിലധികം
പഴക്കമുള്ള പള്ളികള്‍ വരെയുണ്ടെന്നറിയുമ്പോഴാണ് ഇവിടുത്തെ വിശ്വാസത്തിന്റെ കരുത്ത് മനസ്സിലാവുക.

PC: Vicharam

സാമൂതിരിയുടെ പൊന്നാനി

സാമൂതിരിയുടെ പൊന്നാനി

സാമൂതിരിമാരുടെ ഭരണകാലമാണ് പൊന്നാനിയുടെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമെന്നാണ് ചരിത്രം പറയുന്നത്. അവരുടെ ഭരണകാലത്ത് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥലം അല്ലെങ്കില്‍ രണ്ടാം
തലസ്ഥാനം എന്ന നിലയിലായിരുന്നു പൊന്നാനി അറിയപ്പെട്ടിരുന്നത്.

PC:Vicharam

പേരുവന്ന കഥ

പേരുവന്ന കഥ

പൊന്നാനിക്ക് ആ പേരു ലഭിച്ചതിനു പിന്നില്‍ നിരവധി കഥകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അറബി പൊന്‍നാണയത്തിന്റെ കഥ. വാണിജ്യരംഗത്ത് അറബിനാടുകളില്‍ നിന്നുള്ള പൊന്‍നാണയങ്ങള്‍ ആദ്യമായി ഉപയോഗത്തില്‍ വരുന്നത് ഇവിടെയായിരുന്നുവത്രെ.
കൂടാതെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പൊന്നില്‍തീര്‍ത്ത ആനകളെ വഴിപാടായി ലഭിച്ചിരുന്നു എന്നും അങ്ങനെ പൊന്നാനകളുടെ
നാട് പൊന്നാനി ആയി എന്നുമാണ് പറയപ്പെടുന്നത്. കൂടാതെ, പൊന്നന്‍ എന്ന പേരില്‍ ഇവിടെ ഭരിച്ചിരുന്ന രാജാവില്‍ നിന്നു കിട്ടിയതാണെന്നും കഥയുണ്ട്.

PC:Dr Ajay B. MD

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

ഇസ്ലാം വിശ്വാസികളുടെ ഇടയില്‍ പൊന്നാനി അറിയപ്പെടുന്നത് മലബാറിലെ ചെറിയ മക്ക എന്ന പേരിലാണ്. പൊന്നാനിയുടെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത പങ്കാണ് ഇതിനുള്ളത്.
ക്രിസ്തുവര്‍ഷം 1519ല്‍ അറേബ്യന്‍
നാടുകളില്‍ നിന്നും വന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്‌നുഅലി ഇബ്‌നുഅഹ്മദ് മഅബരി നിര്‍മ്മിച്ചതാണിതെന്നാണ് വിശ്വാസം.
വില്യം ലോഗന്റെ മലബാര്‍ മന്വലിന്റെ രണ്ടാം ഭാഗത്ത് പള്ളിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

PC:Vicharam

വിജ്ഞാനത്തിന്റെ ആസ്ഥാനം

വിജ്ഞാനത്തിന്റെ ആസ്ഥാനം

ഒരു കാലത്ത് ഇസ്ലം മതത്തെക്കുറിച്ച് അറിയാനെത്തുന്നവരുടെ വൈജ്ഞാനിക ആസ്ഥാലമായിരുന്നു പൊന്നാനി വലിയ ജുമുഅത്ത് പള്ളി. കേരളത്തില്‍ ആദ്യമായി പള്ളിയില്‍ അധ്യാപനം ആരംഭിച്ചത് ഇവിടെയായിരുന്നു. ഇന്ന് പൊന്നാനി സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്.

PC:Wikipedia

പടിഞ്ഞാറേക്കര ബീച്ച്

പടിഞ്ഞാറേക്കര ബീച്ച്

പനകളും വെള്ളമണലുകളും നിറഞ്ഞ പടിഞ്ഞാറേക്കര ബീച്ച് ഇവിടുത്തെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. ടിപ്പു സുല്‍ത്താന്‍ റോഡ് അവസാനിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇത്
ഭാരതപ്പുഴയും തിരൂര്‍ പുഴയും അറബിക്കടലിനോട് ചേരുന്ന അഴിമുഖമാണ് ഇവിടെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബീച്ചുകളില്‍ഒന്നു
കൂടിയാണിത്.

PC: Unknown

തൃക്കാവ് ക്ഷേത്രം

തൃക്കാവ് ക്ഷേത്രം

പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദുര്‍ഗ്ഗാ ക്ഷേത്രമാണ് തൃക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം. പരശ്ശുരാമന്‍ സ്ഥാപിച്ച 108 മഹാക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സാമൂതിരിയാണ് ക്ഷേത്രത്തിന്റെ ഉടമ. ടിപ്പു തന്റെ കേരളത്തിലെ പടയോട്ടക്കാലത്ത് ഇത് നശിപ്പിക്കുകയും ഒരു ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തിരുന്നു. പിന്നീട് സാമൂതിര 1861 ല്‍ നവീകരണം നടത്തുകയാണുണ്ടായത്.

PC: Jonoikobangali