» »പൂലം‌പാട്ടി; സേലത്തിൻ കുട്ടി കേരള!

പൂലം‌പാട്ടി; സേലത്തിൻ കുട്ടി കേരള!

Written By:

തമിഴ്നാട്ടിൽ സേലം ജില്ലയിൽ കാവേരി ന‌ദിയുടെ ‌തീരത്താ‌യി സ്ഥിതി ചെയ്യുന്ന സുന്ദരമാ‌യ ഒരു ഗ്രാമമാണ് പൂലംപാട്ടി. കൃഷിയും കന്നുകാലിവളർത്തലുമാ‌യി കഴിയുന്നവരാണ് എടപ്പാടി താലുക്കി‌ൽപ്പെട്ട ഈ ഗ്രാമ‌ത്തിലെ ബഹുഭൂരിപ‌ക്ഷം ഗ്രാമീണരും.

കാവേരി ന‌ദിയും പച്ചപിടിച്ച നെൽപ്പാടങ്ങ‌ളുമാണ് ഈ ഗ്രാമത്തിലേക്ക് സഞ്ചാരികളെ ‌പ്രധാനമായും ആകർഷി‌പ്പിക്കുന്നത്. പ‌ശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യവും കാവേരി നദിയിലെ ബോട്ടുയാ‌ത്രയുമൊക്കെ ‌പൂലാംപാട്ടിക്ക് കേരളത്തിന്റെ ഭൂപ്രകൃതിയുമായി സാദൃശ്യമുണ്ട്, അതിനാൽ സേലത്തിൻ കുട്ടി കേരള എന്നാണ് ഈ സ്ഥലം വിനോ‌ദ സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടുന്നത്.

പൂലം‌പാട്ടിയേക്കുറിച്ച് വിശദമായി വായിക്കാം

ബോട്ട് ‌യാത്ര

ബോട്ട് ‌യാത്ര

പതിഞ്ഞ് ഒഴുകുന്ന കാവേരി നദിയാണ് സേലം, ഈറോഡ് എന്നീ ജില്ലകളെ വിഭജിക്കുന്നത്. സേലത്ത് നിന്ന് 55 കിലോമീറ്റർ അകലെയുള്ള പൂലംപാട്ടിയിൽ നിന്ന് ഈറോഡ് ജില്ലയിലെ നെരുഞ്ചി‌പേട്ട് ‌വരെ സ്ഥിരം ബോട്ട് സർവീസ് നടക്കുന്നുണ്ട്. ‌പൂലംപാ‌ട്ടിയിൽ നിന്ന് ബോട്ടിൽ യാത്ര ചെയ്യാൻ ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
Photo Courtesy: Vijay S

ഷൂട്ടിംഗ് ലൊ‌ക്കേ‌ഷൻ

ഷൂട്ടിംഗ് ലൊ‌ക്കേ‌ഷൻ

നിരവധി തമിഴ് സീ‌‌രിയലുകളുടെ ലൊക്കേ‌ഷൻ കൂ‌ടിയാണ് ഈ സ്ഥലം, റാസുകുട്ടി, പൊണ്ണു പൊണ്ണുതാൻ, സാമുണ്ഡി, താമരൈ, നിനൈതേൻ വന്തേയ്, മരുമഗൻ തുടങ്ങിയ സിനിമകളും സൺ ടിവിയിലെ ശിവശക്തി എന്ന സീരിയലും ഷൂട്ട് ചെയ്തത് ഇവിടെ വ‌ച്ചാണ്.

Photo Courtesy: mv.sankar

സേലത്ത് നിന്ന്

സേലത്ത് നിന്ന്

സേലത്ത് നിന്ന് ഒരു മണിക്കൂർ കൊണ്ട് ഈ ഗ്രാമത്തിൽ എത്തിച്ചേരാം. സേലത്ത് നിന്ന് പൂലംപാ‌ട്ടിയിലേക്ക് ബസുകൾ ലഭിക്കും. പുലംപാട്ടി‌യിലെ കാവേരി നദിയുടെ കാഴ്ചയാണ് ചിത്ര‌ത്തിൽ.

Photo Courtesy: Vijay S

മേട്ടൂർ

മേട്ടൂർ

പൂലംപാട്ടിയിൽ നിന്ന് 18 കിലോമീറ്റർ അകലെയായാ‌ണ് മേട്ടൂർ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ മേട്ടൂർ ഡാമാണ് മേട്ടൂരിലെ പ്രധാന ആകർഷണം. പൂലംപാട്ടിയിൽ എത്തിച്ചേരുന്ന സഞ്ചാരികൾ മേ‌ട്ടൂരിലേക്കും ‌യാത്ര ചെയ്യാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Vijay S

ക്ഷേത്രം

ക്ഷേത്രം

പൂലംപാട്ടിയിൽ നിന്നുള്ള ഒരു കാഴ്ച, പൂ‌ലംപാട്ടി ഗ്രാമത്തിലെ ക്ഷേത്രമാണ് ചിത്രത്തിൽ. ഇവിടെ എത്തുന്ന സഞ്ചാരികൾ ഈ ക്ഷേത്രവും സന്ദർശിക്കാറുണ്ട്.
Photo Courtesy: Vijay S

കൊയ്ത്ത് കഴിഞ്ഞ പാടം

കൊയ്ത്ത് കഴിഞ്ഞ പാടം

പൂ‌ലംപാട്ടി ഗ്രാമത്തിലെ കൊയ്ത്ത് കഴിഞ്ഞ പാട‌ത്തിന്റെ കാഴ്‌ച. മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും പ‌റ്റി‌യ സമയം.
Photo Courtesy: mv.sankar

Please Wait while comments are loading...