Search
  • Follow NativePlanet
Share
» »സഞ്ചാരികൾ തേടുന്ന കേരളത്തിലെ മലമേടുകൾ

സഞ്ചാരികൾ തേടുന്ന കേരളത്തിലെ മലമേടുകൾ

By Maneesh

ബീച്ചുകൾക്കെന്നപോലെ തന്നെ പേരുകേട്ടതാണ് കേരളത്തിലെ ഹിൽസ്റ്റേഷനുകൾ. കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ ഇന്ത്യയിലേയും വിദേശത്തേയും സഞ്ചാരികളുടെ പ്രിയഭൂമിയാണ്. മൂന്നാർ, ദേവികുളം പോലുള്ള ഇടുക്കിയിലെ ഹിൽസ്റ്റേഷനുകൾ ബ്രീട്ടീഷുകാരുടെ കാലം മുതലേ പേരുകേട്ട മലനിരകളാണ്.

കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായാണ് ജനപ്രിയമായ പല ഹിൽസ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഹിൽസ്റ്റേഷനുകൾ ഉള്ളത്. കേരളത്തിൽ റെയിൽപാത ഇല്ലാത്ത രണ്ട് ജില്ലകളാണ് ഇവ. അതിനാൽ റോഡ് മാർഗം മാത്രമേ ഇവിടെ എത്തിച്ചേരാൻ കഴിയുകയുള്ളു.

കേരളത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കിയ സ്ഥലങ്ങളിൽ ഒന്നാണ് വയനാട്. അതിനാൽ വയനാട്ടിലെ ഹിൽസ്റ്റേഷനുകളിലേക്ക് യാത്രപോകുമ്പോൾ ഉത്തരവാദിത്ത ടൂറിസം എന്തെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും.

കണ്ണൂർ ജില്ലയിലെ പൈതൽ മല, കാസർകോട് ജില്ലയിലെ റാണിപുരം എന്നീ സ്ഥലങ്ങൾ അത്ര പ്രശസ്തമല്ലെങ്കിലും സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടുന്ന ഹിൽസ്റ്റേഷനുകളാണ്. മറ്റ് ‌ഹിൽസ്റ്റേഷനുകളെ അപേക്ഷിച്ച് ഇവിടെ സൗകര്യങ്ങൾ കുറവാണ്. അതിനാൽ തന്നെ ട്രെക്കിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്കാല്ലാതെ ആരും ഇവിടെ എത്താറില്ല.

പൊൻമുടി

പൊൻമുടി

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൊൻമുടി കേരളത്തിലെ മനോഹരമായ ഒരു ഹിൽസ്റ്റേഷൻ ആണ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 61 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. നിരവധി ട്രെക്കിംഗ് പാതകളുള്ള ഈ സ്ഥലം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടഭൂമിയാണ്.

മൂന്നാർ

മൂന്നാർ

ഇന്ത്യയിലെ തന്നെ പേരുകേട്ട ഒരു ഹിൽസ്റ്റേഷൻ ആണ് മൂന്നാർ. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ്കാരുടെ ഭരണകാലത്ത് അവർ തങ്ങളുടെ വേനൽക്കാല വസതികൾ നിർമ്മിച്ചിരുന്നത് മൂന്നാറിൽ ആയിരുന്നു. ഇന്ത്യയിലേ പേരുകേട്ട ഹണിമൂൺ കേന്ദ്രം കൂടിയാണ് മൂന്നാർ.

ദേവികുളം

ദേവികുളം

മൂന്നാറിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയായി മറ്റൊരു ഹിൽസ്റ്റേഷൻ കൂടിയുണ്ട് ഇടുക്കിയിൽ. പച്ച വെൽവറ്റ് പോലെ തോന്നിക്കുന്ന തേയില തോട്ടങ്ങൾ നിറഞ്ഞ മൊട്ടക്കുന്നുകൾ നിറഞ്ഞ ഈ സ്ഥലമാണ് ദേവികുളം. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ തടാകം. മീൻപിടിക്കാനും മറ്റുമായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

പീരുമേട്

പീരുമേട്

പ്ലാന്റേഷനുകൾക്ക് പേരു കേട്ട പീരുമേടിന് ആ പേരു ലഭിച്ചത് പ്രമുഖ സൂഫിവര്യനായിരുന്ന പീർമുഹമ്മദിൽ നിന്നാണ്. പീരുമേടിന് 35 കിലോമീറ്റർ അകലെയാണ് തേക്കടി.

വാഗമൺ

വാഗമൺ

ഹിൽസ്റ്റേഷനുകൾക്ക് പേരു കേട്ട ഇടുക്കിയിലെ മറ്റൊരു പ്രശസ്തമായ ഹിൽസ്റ്റേഷൻ ആണ് വാഗമൺ. പീരുമേടിൽ നിന്ന് 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ്.

നെല്ലിയാമ്പതി

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഹിൽസ്റ്റേഷൻ ആണ് നെല്ലിയാമ്പതി. പാലക്കാട് നിന്ന് 75 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ്.

വൈത്തിരി

വൈത്തിരി

ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഹിൽസ്റ്റേഷനുകൾ ഉള്ളത് വയനാട് ജില്ലയിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 1300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വൈത്തിരി വയനാട്ടിലെ പേരുകേട്ട ഒരു ഹിൽസ്റ്റേഷൻ ആണ്. കോഴിക്കോട് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ലക്കിടി

ലക്കിടി

സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലക്കിടിയാണ് വയനാട്ടിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രം. വൈത്തിരിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായിട്ടാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്.

പൈതൽ മല

പൈതൽ മല

കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൈതൽമല, അധികം അറിയപ്പെടാത്ത ഒരു ഹിൽസ്റ്റേഷൻ ആണ്. കണ്ണൂർ നഗരത്തിൽ നിന്ന് 65 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് ആണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റി.

റാണിപുരം

റാണിപുരം

കാസർകോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. അധികം അറിയപ്പെടാത്ത സ്ഥലമായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കുറവാണ്. കാസർകോട് നിന്ന് 85 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് പ്രകൃതിഭംഗി ആസ്വദിക്കാനും നിരവധിപ്പേർ എത്തിച്ചേരാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X