Search
  • Follow NativePlanet
Share
» »കൊല്ലത്തു നിന്നും അടിച്ചുപൊളിക്കുവാൻ ഈ റൂട്ടുകൾ

കൊല്ലത്തു നിന്നും അടിച്ചുപൊളിക്കുവാൻ ഈ റൂട്ടുകൾ

കൊല്ലം കണ്ടാൽ പിന്നെ ഇല്ലം വേണ്ട എന്നാണല്ലോ ചൊല്ല്..തെന്മലയും തുരുത്തുകളും ബീച്ചും ഒക്കെയുള്ള ഇവിടെ കറങ്ങിയടിക്കുവാൻ നൂറായിരം വഴികളുണ്ട്. ഇതാ കൊല്ലത്തു നിന്നും വണ്ടിയുമെടുത്ത് കറങ്ങുവാൻ പറ്റിയ കുറച്ച് റൂട്ടുകൾ പരിചയപ്പെടാം.. കൊല്ലത്ത് വന്നിട്ട് ഒരിക്കലെങ്കിലും ഇത് പരീക്ഷിച്ചില്ലെങ്കിൽ മോശമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ!

 കൊല്ലത്തു നിന്നും മൺറോ തുരുത്തിലേക്ക്

കൊല്ലത്തു നിന്നും മൺറോ തുരുത്തിലേക്ക്

കൊല്ലത്തെത്തിയിട്ട് കറങ്ങുവാൻ പോകുന്നുണ്ടെങ്കിൽ ആദ്യം തിരഞ്ഞെടുക്കേണ്ട ഒരിടമാണ് മൺറോ തുരുത്ത്. കേട്ടറിവിനേക്കാൾ വലിയ സത്യമാണ് അവിടെ കാത്തിരിക്കുന്ന കാഴ്ചകൾ എന്ന് എത്തുന്നതിനു മുന്നേ മനസ്സിലാക്കാം. അഷ്ടമുടിയും കല്ലടയാറും സംഗമിക്കുന്നിടത്തു നിന്നും തുടങ്ങുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരു തുരുത്തിന്റെ കാഴ്ചകളോടൊപ്പം അവിടുത്തെ ജീവിതങ്ങളും അനുഭവങ്ങളും ഒക്കെ കൺമുന്നിൽ തെളിഞ്ഞു കാണാം ഇവിടെ എത്തിയാൽ .തോട്ടിലേക്കു ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍ തല തട്ടാതെ, ഇടയ്ക്കു മെലിഞ്ഞും ഇടയ്ക്ക് വണ്ണംവെച്ചും ഒഴുകുന്ന കൈത്തോട്ടിലൂടെ, ചെറിയ പാലങ്ങളും ചെമ്മീന്‍ പാടങ്ങളും കടന്ന് തോട്ടിലേക്ക് ഇറങ്ങി നില്‍ക്കുന്ന കാട്ടുചെടികളില്‍ തട്ടിയും തട്ടാതെയുമുള്ള ഒരു യാത്ര. കൊല്ലത്തു നിന്നും 25 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Sanu N

https://en.wikipedia.org/wiki/Munroe_Island#/media/File:Munroe_Island_Tourism.jpg

പാലരുവിയിലേക്ക്

പാലരുവിയിലേക്ക്

കൊല്ലത്തു പോയിരിക്കേണ്ട എണ്ണം പറഞ്ഞ റോഡ് ട്രിപ്പുകളിൽ ഒന്നാണ് പാലരുവിയിലേക്കുള്ള യാത്ര. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് പാലുപോലെ പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് ലഭിച്ചത്. 300 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് എന്നീ മൂന്ന് അരുവികൾ സംഗമിച്ചാണ് രൂപം കൊണ്ടിരിക്കുന്നത്.

ഈ വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ രോഗങ്ങൾ ശമിക്കുമെന്ന്, പ്രത്യേകിച്ച് ത്വക്ക് രോഗങ്ങൾ ശമിക്കുമെന്നൊരു വിശ്വാസം പ്രദേശവാസികൾക്കുണ്ട്.

PC:Jaseem Hamza

പുനലൂരിൽ നിന്നും ജഡായുപാറയിലേക്ക്

പുനലൂരിൽ നിന്നും ജഡായുപാറയിലേക്ക്

ചരിത്രമുറങ്ങുന്ന പുനലൂരിൽ നിന്നും ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും നാടായ ജഡായുപാറയിലേക്കാവട്ടെ അടുത്ത യാത്ര. സാഹസികത തേടുന്നവർക്ക് പുതുപുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമാണ് ജഡായു എർത്ത് സെന്‍റർ. സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ പക്ഷി ശില്പമാണ് ഇവിടുത്തേത്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രീതിയിലുള്ള ഒരു ശില്പമാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. രാവണനും ജ‍ഡായുവും തമ്മിലുള്ള യുദ്ധം നടന്ന ജഡായുപ്പാറയിൽ വെട്ടേറ്റു കിടക്കുന്ന ജഡായുവിനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ളതാണ് ഈ പക്ഷി ശില്പം. ജഡായുവിനുള്ളിലേക്ക് കടന്നു ചെല്ലാവുന്ന രീതിയിലാണ് ശില്പം നിർമ്മിച്ചിട്ടുള്ളത്. പക്ഷിയുടെ ഉൾവശത്തു നിന്നും കൊക്കു വരെ എത്താം. അവിടെ എത്തിയാൽ പിന്നെ കാഴ്ചകൾ ജ‍ഡായുവിന്റെ കണ്ണിൽ നിന്നുമാണ് കാണുന്നത്. ജഡായുവിനുള്ളിൽ രാമായണ കഥയാണ് വിവരിച്ചിരിക്കുന്നത്. പുനലൂരിൽ നിന്നും ഇവിടേക്ക് 23 കിലോമീറ്റർ ദൂരമാണുള്ളത്.

കാടിനുള്ളിലെ കുംഭാവരട്ടിയിലേക്ക്

കാടിനുള്ളിലെ കുംഭാവരട്ടിയിലേക്ക്

കൊല്ലംകാർക്കു പോലും അത്രയൊന്നും പരിചിതമല്ലാത്ത ഒരിടമുണ്ട്. കാടിനുള്ളിലെ കുംഭവരട്ടി വെള്ളച്ചാട്ടം. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നിന്നും ഏകദേശം നാലര കിലോമീറ്റര്‍ ദൂരം ഉൾക്കാട്ടിലൂടെ നടന്ന് മാത്രം എത്തുവാൻ സാധിക്കുന്ന ഇടമാണ് ഈ വെള്ളച്ചാട്ടം.

പാറയുടെ മടക്കുകളിലൂടെയും പാറക്കെട്ടിലൂടെയും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണാൻ ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. തെങ്കാശിയിൽ നിന്നും 25 കിലോമീറ്ററും തിരുവനന്തപുരത്തുനിന്നും 120 കിലോമീറ്ററും തെന്മലയിൽ നിന്നും 48 കിലോമീറ്ററും കൊല്ലത്തു നിന്നും 76 കിലോമീറ്ററും പുനലൂരില്‍ നിന്നും 70 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

PC:Santoshsellathurai

 കെട്ടുവള്ളങ്ങളുടെ ഈറ്റില്ലമായ ആലുംകടവിലേക്ക്

കെട്ടുവള്ളങ്ങളുടെ ഈറ്റില്ലമായ ആലുംകടവിലേക്ക്

കൊല്ലം നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയ്ക്കരുകിലാണ് ആലുംകടവ് കൊല്ലത്തെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ്. കേരളത്തിലെ കെട്ടുവള്ളങ്ങളുടെ കേന്ദ്രമാൻണ് ഈ നാട്. അഷ്ടമുടി കായലിനെപോലെ തന്നെ ആലസ്യം നിറഞ്ഞു നിൽക്കുന്ന ഈ നാട്ടിൽ നിന്നു നിർമ്മിച്ചയത്രയും വൈവിധ്യമുള്ള കെട്ടുവള്ളങ്ങൾ കേരളത്തിൽ മറ്റൊരിടത്തു നിന്നും ഇതുവരെയും നിർമ്മിച്ചിട്ടില്ല. ഇനി കെട്ടുവള്ള നിർമ്മാണം കാണാൻ സാധിച്ചില്ലെങ്കിലും തനി നാടൻ കായൽ കാഴ്ചകളും ജീവിതവും ഒക്കെ അറിയുവാൻ ഇവിടേക്കു വരാം.നീലനിരത്തിൽ പരന്നു കിടക്കുന്ന അഷ്ടമുടി കായലും കരയിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകളും ഒക്കെ ഇവിടുത്തെ മനം നിറയ്ക്കുന്ന കാഴ്ചകളാണ്.

ലോകത്തിലെ കിടിലൻ ബീച്ചായ തിരുമുല്ലവാരത്തിലേക്ക്

ലോകത്തിലെ കിടിലൻ ബീച്ചായ തിരുമുല്ലവാരത്തിലേക്ക്

ലോകത്തിലെ തന്നെ പേരുകേട്ട പത്തു ബീച്ചുകളിലൊന്നായി ഡിസ്കവറി ചാനൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒന്നാണ് തിരുനമുല്ലവാരം ബീച്ച്. കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി സ്കൂബാ ഡൈവിങ്ങിനു പറ്റിയ സ്ഥലമായാണ് ഇവിടം വിലയിരുത്തപ്പെടുന്നത്. അധികം ആഴമില്ലാത്ത കടൽത്തീരത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം.കൊല്ലത്തെ മറ്റു തീരങ്ങളെ അപേക്ഷിച്ച് കൂടുതൽ ശാന്തമായി കിടക്കുന്ന ഒരിടമാണ് ഈ ബീച്ച്. എല്ലായ്പ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിനെ ശാന്തമായി കാണുന്ന അപൂർവ്വം ഇടങ്ങളിലൊന്നും തിരുമുല്ലവാരമാണ്. കടലിൽ കുളിക്കുവാനും നീന്തൽ പഠിക്കുവാനും എല്ലാം സൗകര്യങ്ങളൊരുക്കുന്ന ഈ ബീച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ യോജിച്ച സ്ഥലം കൂടിയാണ്.

PC: Arunvrparavur

കോന്നിയില്‍ നിന്നും തെങ്കാശിയിലേക്ക്

കോന്നിയില്‍ നിന്നും തെങ്കാശിയിലേക്ക്

കൊല്ലത്തു നിന്നും ഒരു കിടിലൻ റോഡ ട്രിപ്പ് നടത്തണമെങ്കിൽ അതിനു പറ്റിയ റൂട്ട് തെങ്കാശിയിലേക്കുള്ളതാണ്.കോന്നിയിൽ നിന്നും ആരംഭിച്ച് പുനലൂർ-തെൻമല-പാലരുവി-കുറ്റാലം വഴി തെങ്കാശിയിലെത്തിച്ചേരുന്ന തരത്തിലുള്ള യാത്രയാണിത്. 97.1 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സഞ്ചരിക്കേണ്ടത്. കോന്നിയിലെ കുട്ടവഞ്ചി യാത്ര, പുനലൂർ തൂക്കുപാലം, പാലരുവി, കുറ്റാലം, തെങ്കാശി തുടങ്ങിയവയാണ് ഈ യാത്രയിൽ ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങൾ.

ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് ഇതാണ്...ഇതാണ്...അതിവിടെയാണ്!!

പുരാണങ്ങളിലെ വില്ലൻമാർക്കായി പണിത ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X