» »മേഘനയോടപ്പം പ്ര‌‌ഥ്വിരാജിന്റെ കൊടൈക്കനാൽ മെമ്മറീസ്!

മേഘനയോടപ്പം പ്ര‌‌ഥ്വിരാജിന്റെ കൊടൈക്കനാൽ മെമ്മറീസ്!

By: Anupama Rajeev

ദൃശ്യത്തിന് മുൻപേ ജിത്തു ജോസഫ് എന്ന ഫി‌ലിം മേക്കർ മലയാള സിനിമയിൽ തന്റെ ഇരിപ്പി‌ടം ഉറ‌പ്പിച്ച സിനിമയായിരുന്നു മെമ്മറീസ്. പ്രഥ്വിരാജിന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായ മെമ്മറീസിൽ പ്രഥ്വിയുടെ നായിക ആയി എത്തിയത് മേഘന രാജ് ആയിരുന്നു.

ചി‌ത്രത്തി‌ന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രഥ്വിരാജും മേഘനരാജും തമ്മിലുള്ള രംഗങ്ങൾ കഥപാ‌ത്രത്തിന്റെ ഓർമ്മകളാ‌യിട്ടാണ് ചിത്രീകരിച്ചത്. ഓർമ്മകളിൽ ഒഴുകിയെത്തുന്ന ഒ‌രു ഗാനമുണ്ട്. മെമ്മറീസിലെ തിരയും തീരവും എന്ന് തുടങ്ങുന്ന ഗാന രംഗം പൂർണ്ണമായും ചിത്രീകരിച്ച‌ത് കൊടൈക്കനാലിൽ വച്ചാണ്

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍.

മലനിരകളുടെ രാജകുമാരി

മലനിരകളുടെ രാജകുമാരി

ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍.

തിണ്ട്ക്കൽ ജില്ലയിൽ

തിണ്ട്ക്കൽ ജില്ലയിൽ

തമിഴ്‌നാട്ടിലെ തിണ്ട്ക്കൽ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്.

അതിർത്തികൾ

അതിർത്തികൾ

കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്.

കാടിന്റെ വരദാനം

കാടിന്റെ വരദാനം

കാടിന്റെ വരദാനം എന്നാണ് തമിഴില്‍ കൊടൈക്കനാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കാടിന്റെ അറ്റം, വേനലിലെ കാട്, കാടിന്റെ വരം എന്നിങ്ങനെ വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ കൊടൈക്കനാലിന്റെ പേരിന് പിന്നില്‍ പറഞ്ഞുകേള്‍ക്കാം.

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

കോയമ്പത്തൂരില്‍ നിന്നും മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. കൊടൈക്കനാലില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള പഴനിയും 85 കിലോമീറ്റര്‍ അകലെയുള്ള തേനിയും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍ തന്നെയാണ്. കൊടൈക്കനാലില്‍ നിന്ന് 254 കിലോമീറ്റര്‍ അകലെയായാണ് തമിഴ് നാട്ടിലെ പ്രധാന ഹില്‍സ്റ്റേഷനായ ഊട്ടി സ്ഥിതി ചെയ്യുന്നത്.

ടൂറിസം

ടൂറിസം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈക്കനാല്‍. ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്. കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

കൊടൈ തടാകം, കൊടൈക്കനാല്‍

കൊടൈ തടാകം, കൊടൈക്കനാല്‍

നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്, 1863 ലാണ് ഈ തടാകം നിര്‍മിച്ചത്. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈ ലേക്ക്. ഏകദേശം 60 കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഈ ലേക്കിലേക്ക് ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ദൂരമേയുള്ളൂ. വിശദമായി വായിക്കാം

Photo Courtesy: Aruna at ml.wikipedia

ബിയര്‍ ഷോലെ, കൊടൈക്കനാല്‍

ബിയര്‍ ഷോലെ, കൊടൈക്കനാല്‍

റിസര്‍വ്വ് ഫോറസ്റ്റിന് അകത്തായാണ് ബിയര്‍ ഷോല വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഉയരം കൂടിയ ഒരു വെളളച്ചാട്ടമാണിത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കരടികള്‍ വെള്ളം കുടിക്കാന്‍ വന്നിരുന്ന സ്ഥലമായതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Aruna at ml.wikipedia

ബെരിജം തടാകം, കൊടൈക്കനാല്‍

ബെരിജം തടാകം, കൊടൈക്കനാല്‍

കൊടൈക്കനാല്‍ ഹില്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ അകലത്തിലായാണ് ബെരിജം തടാകം സ്ഥിതി ചെയ്യുന്നത്. കാടിനകത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. വിശദമായി വായിക്കാം

Photo Courtesy: Chandrachoodan Gopalakrishnan

കോക്കേഴ്‌സ് വാക്ക്, കൊടൈക്കനാല്‍

കോക്കേഴ്‌സ് വാക്ക്, കൊടൈക്കനാല്‍

ഇവിടം കണ്ടുപിടിച്ച ലഫ്റ്റനന്റ് കേണല്‍ കോക്കറില്‍ നിന്നുമാണ് ഈ സ്ഥലത്തിന് കോക്കേഴ്‌സ് വാക്ക് എന്ന പേരുകിട്ടിയത്. 1872 ലായിരുന്നു ഇത്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Shamseej

കോക്കേഴ്‌സ് വാക്ക്, 1900

കോക്കേഴ്‌സ് വാക്ക്, 1900

കോക്കേഴ്സ് വാക്കിന്റെ ഒരു പഴയകാല ചിത്രം
Photo Courtesy: Marcus334

ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍

ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍

ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ കിഴക്കോട്ട് നടന്നാല്‍ ബ്രയാന്റ് പാര്‍ക്കിലെത്താം. മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ബ്രയാന്റ് പാര്‍ക്ക്. ഈ പാര്‍ക്കിന്റെ പ്ലാന്‍ നിര്‍മിച്ച എച്ച ഡി ബ്രയാന്റിന്റെ പേരാണ് പാര്‍ക്കിനും നല്‍കിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Aruna at ml.wikipedia

ബൈസന്‍ വെല്‍സ്, കൊടൈക്കനാല്‍

ബൈസന്‍ വെല്‍സ്, കൊടൈക്കനാല്‍

ഏകദേശം എട്ടുകിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശമാണ് ബൈസന്‍ സര്‍ക്കിള്‍. ട്രക്കിംഗ്, ഹൈക്കിംഗ്, പ്രിയരുടെ ഇഷ്ടകേന്ദ്രമാണിത്. പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ ആളുകളെത്തുന്നു. കാട്ടുപോത്ത്, നീലഗിരി കുരങ്ങ്, കാട്ടാട് തുടങ്ങിയ കാട്ടുമൃഗങ്ങളെയും ഇവിടെ കാണാം.
Photo Courtesy: Vijay S

ഗ്രീന്‍ വാലി വ്യൂ, കൊടൈക്കനാല്‍

ഗ്രീന്‍ വാലി വ്യൂ, കൊടൈക്കനാല്‍

ഗ്രീന്‍ വാലി വ്യൂവിന്റെ വേറൊരു പേരുകേട്ടാല്‍ നമുക്ക് എളുപ്പം മനസ്സിലാകും. സൂയിസൈഡ് പോയന്റ് എന്നതാണത്. അഗാധവും അപകടരവുമായ സൂയിസൈഡ് പോയന്റിന് 5000 അടിയിലധികം താഴ്ചയുണ്ട്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും അഞ്ചരക്കിലോമീറ്റര്‍ യാത്രചെയ്താല്‍ ഗ്രീന്‍ വാലി വ്യൂ അഥവാ സൂയിസൈഡ് പോയന്റില്‍ എത്താം. വിശദമായി വായിക്കാം

Photo Courtesy: Parthan

കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രം, കൊടൈക്കനാല്‍

കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രം, കൊടൈക്കനാല്‍

കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. കുറിഞ്ഞി ഈശ്വരന്‍ അഥവാ മുരുകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിശദമായി വായിക്കാം

Photo Courtesy: http://www.flickr.com/photos/sowri/

പില്ലര്‍ റോക്സ്, കൊടൈക്കനാല്‍

പില്ലര്‍ റോക്സ്, കൊടൈക്കനാല്‍

കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പില്ലര്‍ റോക്ക്‌സിലെത്താം. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്.

Photo Courtesy: Dhanil K

ഡോള്‍ഫിന്‍സ് നോസ്, കൊടൈക്കനാല്‍

ഡോള്‍ഫിന്‍സ് നോസ്, കൊടൈക്കനാല്‍

ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഡോള്‍ഫിന്‍സ് നോസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിരപ്പായ പാറക്കൂട്ടങ്ങളാണ് ഇത്. പമ്പാര്‍ പാലം കഴിഞ്ഞാല്‍ ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ ഒരു കിലോമീറ്റര്‍ മലകയറിയാല്‍ ഇവിടെ എത്താം.

Photo Courtesy: Wikitom2

ലാ സലേത് ചര്‍ച്ച്

ലാ സലേത് ചര്‍ച്ച്

കൊടൈക്കനാലിലെ ലാ സലേത് ചര്‍ച്ച്

Photo Courtesy: Marcus334

വാന നിരീക്ഷണ കേന്ദ്രം

വാന നിരീക്ഷണ കേന്ദ്രം

കൊടൈക്കനാലിലെ വാന നിരീക്ഷണ കേന്ദ്രം

Photo Courtesy: Marcus334 at English Wikipedia

കൃഷിസ്ഥലം

കൃഷിസ്ഥലം

കൊടൈക്കനാലിലെ കൃഷിസ്ഥലം

Photo Courtesy: Ejdzej

Please Wait while comments are loading...