Search
  • Follow NativePlanet
Share
» »ഒട്ടകങ്ങളിലെ 'സുമുഖ'രെ കാണാം.. പുഷ്കർ മേളയ്ക്ക് തുടക്കമായി.. അപ്പോൾ പോകുവല്ലേ?!

ഒട്ടകങ്ങളിലെ 'സുമുഖ'രെ കാണാം.. പുഷ്കർ മേളയ്ക്ക് തുടക്കമായി.. അപ്പോൾ പോകുവല്ലേ?!

ഈ വർഷത്തെ പുഷ്കർ മേളയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം..

അലങ്കരിച്ചു സുന്ദരനും സുന്ദരിയുമായി നിർത്തിയിരിക്കുന്ന നൂറുകണക്കിന് ഒട്ടകങ്ങൾ... അതിനടുത്തു തന്നെ പരമ്പരാഗത തലപ്പാറും ആ കൊമ്പൻ മീശയുമൊക്കെയയാി നിൽക്കുന്ന രാജസ്ഥാനി പുരുഷന്മാാർ... ചന്തത്തിൽ അണിഞ്ഞൊരുങ്ങി തങ്ങളിൽ ആരാണ് കൂടുതൽ സുന്ദരിയെന്ന് പരസ്പരം ആരായുന്ന ചെറുപ്പക്കാരികൾ... ഇതൊന്നുമല്ലാതെ മറ്റൊരു വശത്ത് ആഘോഷങ്ങൾ പൊടിപൊടിക്കുകയാവും... ഒട്ടകങ്ങളുടെ ഓട്ടമത്സരവും മീശമത്സരവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്... ഇത് പുഷ്കർ മേള... ലോക സഞ്ചാരികൾ രാജസ്ഥാനിലെത്തുന്ന എട്ടു ദിനങ്ങൾ.. ഇന്ത്യയിലെ ഏറ്റവും വലിയ മേളകളിലൊന്നായ പുഷ്കർ ഫെയറിന് പങ്കെടുക്കുവാനായി മാത്രം ഇന്ത്യ സന്ദർശിക്കുന്ന സഞ്ചാരികളുണ്ട്. പുഷ്കർ മേളയിൽ ഒട്ടകങ്ങളെക്കാൾ അധികം നിങ്ങൾക്ക് ക്യാമറാമാൻമാരെ കാണാമെന്നു പണ്ടൊരു ചങ്ങാതി പറഞ്ഞത് കിറുകൃത്യമാണെന്ന് ഇവിടെ കാലുകുത്തുമ്പോൾ തന്നെ മനസ്സിലാകും.. പറഞ്ഞധികം മുന്നോട്ടു പോകുന്നില്ല... ഈ വർഷത്തെ പുഷ്കർ മേളയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം..

പുഷ്കർ മേള

പുഷ്കർ മേള

രാജസ്ഥാന്‍റെ ഏറ്റവും വലിയ ഗോത്ര കൂടിച്ചേരലുകളിൽ ഒന്നാണ് പുഷ്കർ മേള. രാജസ്ഥാന്‍റെ പൈതൃകവും സംസ്കാരവും ഒന്നിക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ഇവിടുത്തെ ജനത പുഷ്കറിലേക്ക് എത്തുന്നു. രാജസ്ഥാൻ എന്ന സംസ്ഥാനത്തിന്റെ എല്ലാ സാംസ്കാരിക വൈവിധ്യങ്ങളും ഒറ്റയാത്രയിൽ അറിയുവാനും അനുഭവിക്കുവാനും ഈ സമയത്ത് ഇവിടെ വന്നാൽ മതി. പുഷ്കർ നഗരം അക്ഷരാർത്ഥത്തിൽ മനുഷ്യക്കടലാകുന്ന സമയം കൂടിയാണിത്. പേര് പുഷ്കർ ക്യാമല്‍ ഫെസ്റ്റിവൽ എന്നാണെങ്കിലും ഒട്ടകങ്ങൾ മാത്രമല്ല, കുതിരകളെയും മറ്റു കന്നുകാലികളെയും ഇവിടെ കാണാം. വളരെ രസകരമായ മത്സരങ്ങളാണ് പുഷ്കർ മേളയുടെ മറ്റൊരാകർഷണം.

പുഷ്കർ മേള 2022

പുഷ്കർ മേള 2022


ഈ വര്‍ഷത്തെ പുഷ്കർ മേളയ്കക് നവംബർ 1ന് തുടക്കമായിട്ടുണ്ട്. 9 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. മുന്‍കൂട്ടി യാത്ര പ്ലാൻ ചെയ്തവരൊക്കെ പുഷ്കറിലേക്ക് എത്തിച്ചേരും. കൊവിഡിന് രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ആഘോഷമായി പുഷ്കർ മേള നടക്കുന്നത് എന്നതിനാൽ മുൻ വർഷങ്ങളിലേക്കാൾ അധികം സന്ദർശകരെ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

പുഷ്കർ മേള 2022 തിയതി

പുഷ്കർ മേള 2022 തിയതി

2022 നവംബർ 1 മുതൽ നവംബർ 9 വരെയാണ് ഈ വർഷത്ത പുഷ്കർ മേള നടക്കുന്നത്. നവംബർ 1 മുതൽ 6 വരെ - പുഷ്കർ കന്നുകാലി മേള, നവംബർ 7, 8 - പുഷ്കർ സാംസ്കാരിക മേള ,നവംബർ 9 - പുഷ്കർ ഉത്സവം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടക്കുന്നത്. ഒട്ടകങ്ങളുടെ ഓട്ടമത്സരത്തോടു കൂടിയാണ് ഈ മേളയ്ക്ക് ആരംഭം കുറിക്കുന്നത്. കാർത്തിക മാസത്തിൽ ആരംഭിച്ച് കാർത്തിക പൂർണിമ വരെ പുഷ്കർ മേള നീണ്ടുനിൽക്കും.
കാർത്തിക പൂർണിമയുമായി ബന്ധപ്പെട്ടാണ് പുഷ്കർ മേള ആഘോഷിക്കുന്നത്. മേളയുടെ ആദ്യ 8 ദിവസങ്ങൾ മത്സരങ്ങൾക്കും സാംസ്കാരിക പ്രകടനങ്ങൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ ഒമ്പതാമത്തെ ദിവസം ഇത് തീര്‍ത്തും മതപരമായ ഒരാഘോഷമായി മാറും, ബ്രഹ്മ ക്ഷേത്രത്തിലെ പ്രാർത്ഥനകൾ, പുഷ്കർ തടാകത്തിലെ സ്നാനം, മഹാ ആരതി തുടങ്ങിയ കാര്യങ്ങളാണ് ഈ ദിവസം നടക്കുന്നത്.

ദേവഗണങ്ങൾ എത്തിച്ചേരുമെന്ന വിശ്വാസം

ദേവഗണങ്ങൾ എത്തിച്ചേരുമെന്ന വിശ്വാസം

പുഷ്കർ മേളയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ട്. ഹൈന്ദവ വിശ്വാസം അനുസരിച്ച് വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങളിലൊന്നാണ് കാർത്തിക പൂർണിമ. മുപ്പത്തിമുക്കോടി ദൈവങ്ങളും ദേവതകളും ഭക്തരെ അനുഗ്രഹിക്കുന്നതിനായി കാർത്തിക മാസത്തിലെ പൗർണ്ണമി രാത്രിയിൽ പുഷ്കർ തടാകത്തിൽ എത്തുമെന്നാണ് വിശ്വാസം. അതിനാൽ, ലോകമെമ്പാടുമുള്ള തീർഥാടകർ എല്ലാ വർഷവും പുഷ്‌കറിലെത്തുകയും പുഷ്കർ തടാകത്തിൽ മുങ്ങിനിവർന്ന് പാപങ്ങളിൽ നിന്നു മോചനവും ദേവതകളുടെ അനുഗ്രഹവും നേടുന്നു.

വ്യാപാരവും ഒപ്പം

വ്യാപാരവും ഒപ്പം

നേരത്തെ പറഞ്ഞതുപോലെ ഒട്ടകങ്ങൾക്കൊപ്പം കുതിരകളും ആട്, കാളകൾ, പശു, ചെമ്മരിയാണ് തുടങ്ങിയവയും ഉണ്ടായിരിക്കും.ഒട്ടകങ്ങളുടെ വ്യാപാരവും കൈമാറ്റവും മേളയിലെ പ്രധാന കാര്യമാണ്. അലങ്കരിച്ചു നിർത്തിയിരിക്കുന്ന ഒട്ടകങ്ങൾ, വിവിധ നിറങ്ങളിൽ കളർഫുൾ ആയി നിൽക്കുന്ന ഒട്ടകങ്ങൾ, എന്തിനധികം പാട്ടു കേൾക്കുമ്പോൾ താളംതുള്ളുന്ന ഒട്ടകങ്ങളെ വരം ഇവിടെ കാണാം. ഇവർക്ക് ഡിമാൻഡ് കുറച്ചധികമാണെങ്കിലും എത്ര പണം മുടക്കിയും ഇവയെ വാങ്ങാനെത്തുന്നവരും നിരവധിയുണ്ട്. വിൽപ്പനയ്ക്കായി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടതിനെ നോക്കി വാങ്ങുവാൻ കർഷകർക്ക് സാധിക്കും. മറ്റു കന്നുകാലികളെയാണെങ്കിലും ഇങ്ങനെ തന്നെ. നേരിട്ട്, ഇടനിലക്കാരില്ലാതെ, വിലപേശി സ്വന്തമാക്കാം എന്നതിനാൽ പുഷ്കർ മേള വരെ കാത്തിരിക്കുന്ന ആളുകളും ഇവിടെ വരാറുണ്ട്. ഏകദേശം 100 വർഷത്തിലധികം പഴക്കം പുഷ്കർ മേളയ്ക്കുള്ളതായി കരുതപ്പെടുന്നു.

അണിഞ്ഞൊരുങ്ങിയ ഒട്ടകങ്ങൾ

അണിഞ്ഞൊരുങ്ങിയ ഒട്ടകങ്ങൾ

പുഷ്കര്‍ മേളയിലെ ഏറ്റവും രസകരമവും വ്യത്യസ്തവുമായ കാഴ്ചാനുഭവം നല്കുന്നത് ഒട്ടകങ്ങളാണ്. വിവിധ രൂപത്തിൽ തലപ്പാവും ആഭരണങ്ങളം മണിയും കൊലുസുമെല്ലാം ഇട്ടു നിൽക്കുന്ന ഒട്ടകങ്ങളെ കാണുക എന്നതു തന്നെ രസമാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വെള്ളി മണികൾ, വളകൾ ഒക്കെയായി അണിഞ്ഞൊരുങ്ങിയാണ് ഇവരുടെ നിൽപ്. ഒട്ടക നൃത്തവും പരേഡുകളും മുതൽ സൗന്ദര്യമത്സരങ്ങളും ലേലങ്ങളും വരെ ഇവിടെ നടക്കാറുണ്ട്.

മോക്ഷം നല്കുന്ന പുഷ്കറിലെ കാഴ്ചകൾമോക്ഷം നല്കുന്ന പുഷ്കറിലെ കാഴ്ചകൾ

ആഘോഷിക്കാം ഓരോ നിമിഷവും

ആഘോഷിക്കാം ഓരോ നിമിഷവും

ഒരു നിമിഷം പോലും കണ്ണടയ്ക്കുവാൻ അനുവദിക്കാതെ നമ്മളെ പിടിച്ചിരുത്തുന്ന ആഘോഷമാണ് പുഷ്കർ മേള. വിവിധ മത്സരങ്ങൾ, മാജിക് ഷോകൾ, സാംസ്കാരിക പ്രകടനങ്ങൾ, പ്രദർശനങ്ങൾ , കരകൈശല വസ്തുക്കൾ, അവയുടെ നിര്‍മ്മാണം, വിപണനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്. നാടോടി നൃത്തങ്ങൾ, അക്രോബാറ്റുകൾ, മത്ക ഫോഡ് മത്സരങ്ങൾ, വധൂവരന്മാരുടെ മത്സരങ്ങൾ എന്നിവയും ഇവിടെ കാണാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇവിടെയെത്തി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു.
തടിച്ച മീശയും വളർത്തുന്നത് രാജസ്ഥാനി പുരുഷന്മാർക്ക് അഭിമാനമാണ്. അതിനാൽ പുഷ്കർ ഫെയർ മീശ മത്സരവും സംഘടിപ്പിക്കാറുണ്ട്.

രുചികൾ

രുചികൾ

രാജസ്ഥാൻ രുചികൾ പരീക്ഷിക്കുവാൻ നിങ്ങൾക്ക് ഇതിലും മികച്ച ഒരവസരം ലഭിക്കില്ല. രാജസ്ഥാൻ മുഴുവനും എത്തിച്ചേരുന്ന സമയമാകയാല്‍ പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കുന്ന നിരവധി ഹോട്ടലുകളും റോഡ്സൈഡ് ദാബകളുമെല്ലാം ഇവിടെ സജ്ജമായിട്ടുണ്ടാവും. വഴിയരുകിൽ നിങ്ങളുടെ കൺമുന്നില്‍ തയ്യാറാക്കി നല്കുന്ന വിഭവങ്ങൾ പരീക്ഷിക്കുവാൻ മറക്കരുത്. വ്യത്യസ്തമായ പാനീയങ്ങളും ഈ സമയത്ത് ആസ്വദിക്കാം.

ബ്രഹ്മാവിന്‍റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്ബ്രഹ്മാവിന്‍റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്

പുഷ്കറിൽ എത്തിച്ചേരുവാൻ

പുഷ്കറിൽ എത്തിച്ചേരുവാൻ

പുഷ്കറിന് ഏറ്റവുംട അടുത്തുള്ള റെയിൽവേ സ്റ്റേഷന് അജ്മീർ ജംങ്ഷൻ ആണ്. 14 കിലോമീറ്ററാണ് അജ്മീർ ജംങ്ഷനിൽ നിന്നും പുഷ്കറിലേക്കുള്ള ദൂരം. മദാർ ജംഗ്ഷൻ (26.7 കി.മീ), നസിറാബാദ് റെയിൽവേ സ്റ്റേഷൻ (35.0 കി.മീ) എന്നിവയാണ് സമീപത്തെ മറ്റ് റെയിൽവേ സ്റ്റേഷനുകൾ. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടും (150.0 കി.മീ.) കിഷൻഗഡ് ആഭ്യന്തര വിമാനത്താവളവുമാണ് (45.8 കി.മീ.) പുഷ്‌കറിൽ റോഡ്‌മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. അജ്മീർ, ബിക്കാനീർ, ജയ്പൂർ, ജയ്സാൽമീർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് സ്വകാര്യ ബസുകൾ ലഭ്യമാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: Unsplash

ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍

രാജസ്ഥാനിലെ വിന്‍റര്‍ വേറെ ലെവലാണ്... കൊട്ടാരം മുതല്‍ മരുഭൂമിയിലെ പച്ചപ്പ് വരെരാജസ്ഥാനിലെ വിന്‍റര്‍ വേറെ ലെവലാണ്... കൊട്ടാരം മുതല്‍ മരുഭൂമിയിലെ പച്ചപ്പ് വരെ

Read more about: festival rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X