Search
  • Follow NativePlanet
Share
» »സന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

സന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

By Elizabath

ദക്ഷിണേന്ത്യയിലെ അത്യപൂര്‍വ്വമായ ക്ഷേത്രങ്ങളുടെ ഗണത്തില്‍പെടുന്നതാണ് പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം. ഗര്‍ഭശ്രീമാനെന്നറിയപ്പെടുന്ന സ്വാതിതിരുന്നാള്‍ ജനിച്ചത് ഇവിടുത്തെ പ്രാര്‍ത്ഥനകളുടെ ഫലമായെന്നാണ് വിശ്വസിക്കുന്നത്.

സന്താനലബ്ധിക്കും സന്താന ശ്രേയസിനും വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറെ പ്രസിദ്ധായ ഈ ക്ഷേത്രത്തെ തിരുവിതാംകൂര്‍ രാജ്യത്തെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തില്‍ നിന്നും രക്ഷിച്ച ക്ഷേത്രമായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ക്ഷേത്രം

കേരളത്തിലെ മാത്രല്ല, ദക്ഷിണേന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ് ഈ ക്ഷേത്രെമെന്നാണ് കരുതുന്നത്. ഇവിടുത്തെ പ്രതിഷ്ഠയും സന്താനലബ്ധി സൗഭാഗ്യവും ഒട്ടേറെ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

ചക്രം ശംഖ് എന്നിവ ധരിച്ചവനും നാലുകൈകളോടുകൂടിയതും പൂര്‍ണ്ണ വൈഷ്ണവ തേജസ്വരൂപിയുമായ ശ്രീ വൈകുണ്‌ഠേശ്വര സന്താനഗോപാല മൂര്‍ത്തി ഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

രണ്ടു കൈകളില്‍ ശംഖും സുദര്‍ശനചക്രവും, മറ്റു രണ്ടു കൈകളില്‍ കിടക്കുന്ന ഒരു കുഞ്ഞുമായ രൂപമാണ്.

ചരിത്രം

ചരിത്രം

തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രചരിത്രവും നിലനില്‍ക്കുന്നത്.

1766ല്‍ ഹൈദരാലിയുടെ മലബാര്‍ ആക്രമണ സയത്ത് പരപ്പനങ്ങാടിയില്‍ നിന്നും തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത് തിരുവിതാംകൂര്‍ മഹാരാജാവായ ധര്‍മ്മരാജാവിനെ അഭയം പ്രാപിച്ച മൂന്ന് രാജകുടുംബങ്ങളില്‍ ഒന്നിനെ ചങ്ങനാശേരിയിലും മറ്റ് രണ്ട് രാജകുടുംബങ്ങളെ ഹരിപ്പാടും തിരുവനന്തപുരത്തും പാര്‍പ്പിച്ചു.

ചങ്ങനാശേരികൊട്ടാരത്തിലെ ഒരംഗമായിരുന്ന ശ്രീരാജരാജവര്‍മ്മ തമ്പുരാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ലക്ഷ്മിഭായി തമ്പുരാട്ടിയെ 1804ല്‍ വിവാഹം ചെയ്യുകയും ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരം എന്ന പേരില്‍ പുതിയ കൊട്ടാരം പണികഴിപ്പിച്ച് അവിടെ താമസിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂര്‍ രാജ്യത്തെ റാണിയായി അവരോധിക്കപെട്ടു. തുടര്‍ന്ന് രാജ്യം ഏറ്റെടുക്കുവാന്‍ പുരുഷന്‍മാര്‍ ആരും ഇല്ലായിരുന്നു.

അനന്തരവകാശിയായി ഒരു പുരുഷസന്തതിയെ ലഭിക്കുവാന്‍ പലവിധ വ്രതങ്ങളും വഴിപാടുകളും നടത്തി. ദേവപ്രശ്‌നത്തില്‍ കണ്ടതനുസരിച്ച് പുഴവാത് ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയതിന്റെ ഫലമായി സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ജനിച്ചു. ഗര്‍ഭപാത്രത്തില്‍ വെച്ച് രാജ്യാവകാശിയായി മാറിയ അദ്ദേഹം ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ പിന്നീട് അറിയപെട്ടു.

ക്ഷേത്ര ഐതിഹ്യം.

ക്ഷേത്ര ഐതിഹ്യം.

ദ്വാപരയുഗവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം. ദ്വാപരയുഗത്തിലെ ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായ 9 മക്കളും പ്രസവിച്ച ഉടന്‍ മരിച്ചുപോയത്രെ. അദ്ദേഹം ശ്രീകൃഷ്ണനോട് സങ്കടം ഉണര്‍ത്തിച്ചെങ്കിലും ഭഗവാന്‍ മറുപടി ഒന്നും നല്കിയില്ല. ഇതു കണ്ട അര്‍ജ്ജുനന്‍ അടുത്തതായി ഉണ്ടാകുന്ന കുട്ടിയെ രക്ഷിച്ച് ജീവനോടെ നല്‍കാം എന്നും ബ്രാഹ്മണ ശ്രേഷ്ഠനു വാക്കു നല്കി.

എന്നാല്‍ പത്താമതായുണ്ടായ കുട്ടിയും മരണപ്പെട്ടു. ഇതറിഞ്ഞ ബ്രാഹ്മണന്റെ ശകാരം സഹിക്ക വയ്യാതെ അര്‍ജ്ജുനന്‍ അഗ്‌നിപ്രവേശനത്തിനായി തയ്യാറെടുത്തു. അപ്പോള്‍ ശ്രീകൃഷ്ണന്‍ അതു വിലക്കുകയും കുട്ടിയെ കാണിച്ചുതരാം എന്ന് പറഞ്ഞ് വൈകുണ്ഠത്തിലേക്ക് അവരെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ബ്രാഹ്മണന്റെ 10 മക്കളും വൈകുണ്ഠത്തില്‍ സുഖമായി വാഴുന്നത് അവര്‍ക്ക് കാണുവാന്‍ സാധിച്ചു. പിന്നീട് ആ പത്തു മക്കളെയും ബ്രാഹ്മണന് തിരിച്ചു നല്‍കി അര്‍ജ്ജുനന്‍ വാക്കുപാലിച്ചു.ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ പിന്നിലെ ഐതിഹ്യമിതാണ്.

സന്താനഗോപാലവ്രതം

സന്താനഗോപാലവ്രതം

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സന്താനഗോപാലവ്രതം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് തൊട്ടടുത്തുള്ള വെളുത്ത വാവിലാണ് വ്രതം അനുഷ്ടിച്ച് പോരുന്നത്. തലേ ദിവസത്തെ അരി ആഹാരം ഒഴിവാക്കി കൊണ്ട് വ്രതാനുഷ്ടാനത്തിന് തുടക്കം കുറിക്കുകയും പിറ്റേ ദിവസം ക്ഷേത്രത്തില്‍ വന്ന് ഭക്തി ശുദ്ധിയോടു കൂടി വഴിപാടുകളും ക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് പുഷ്പാഭിഷേകവും ദീപാരാധനയും കണ്ടു തൊഴുത് അടുത്ത ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴുന്നതോടെ വ്രതം അവസാനിക്കും.

5 വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് ഉണ്ണിയൂട്ട് നടത്തുന്നതും പ്രധാന വഴിപാടുകളില്‍ ഒന്നാണ്.

ഇതില്‍ പങ്കെടുക്കാനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

RajeshUnuppally

 കൊട്ടാരത്തിന്റെ ക്ഷേത്രം

കൊട്ടാരത്തിന്റെ ക്ഷേത്രം

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിര്‍മ്മിതിയായ വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

വിശാലായ തിലകത്തിനുള്ളില്‍ സമചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനത്തില്‍ കിഴക്കു ദര്‍ശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠയും കൂടാതെ സന്താനഗോപാലമൂര്‍ത്തി സങ്കല്പത്തില്‍ റ്റൊരു പ്രതിഷ്ഠയും ഇവിടെയുണ്ട്.

കിഴക്കെ ഗോപുരവും ആല്‍മരവും

കിഴക്കെ ഗോപുരവും ആല്‍മരവും

ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ കിഴക്കേ സോപാനത്തിനു സമീപമാണ് നമസ്‌കാര മണ്ഡപം ഉള്ളത്. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നമസ്‌കാര മണ്ഡപം ചതുരാകൃതിയലാണ്പണിതീര്‍ത്തിരിക്കുന്നത്.

RajeshUnuppally

നാലമ്പലം

നാലമ്പലം

വെട്ടുകല്ലില്‍ പടുത്തുയര്‍ത്തിയ ഇവിടുത്തെ നാലമ്പലം ഏറെ വലുതാണ്. കൊടിമരവും ആനക്കൊട്ടിലും ഇവിടെയുണ്ട്.

RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാതിലാണ് ശ്രീ വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്ന് 20 കിലോീറ്ററും ചങ്ങനാശ്ശേരി നഗരത്തില്‍ നിന്ന് 2 കിലോീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താനാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X