Search
  • Follow NativePlanet
Share
» » വിദേശികൾക്ക് പ്രിയം കുത്തബ് മിനാർ, ലേസര്‍ ഷോ വൻ ഹിറ്റ്, പിന്നിലാക്കിയത് ആഗ്രാ കോട്ടയെ

വിദേശികൾക്ക് പ്രിയം കുത്തബ് മിനാർ, ലേസര്‍ ഷോ വൻ ഹിറ്റ്, പിന്നിലാക്കിയത് ആഗ്രാ കോട്ടയെ

ഇന്ത്യയിലെത്തുന്ന വിദേശികൾ പോകാനാഗ്രഹിക്കുന്ന ഇടങ്ങളളെടുത്തു നോക്കിയാൽ ഒന്നാം സ്ഥാനം എന്നും ആഗ്രയിലെ താജ്മഹലിലാണ്. നിത്യപ്രണയ സ്നാരമായി വാഴ്ത്തപ്പെടുന്ന താജ്മഹൽ സപ്ത ലോകാത്ഭുതങ്ങളിലൊന്നും കൂടിയാണ്. വിദേശികൾക്ക് പ്രിയപ്പെട്ട രണ്ടാമത്തെ ഇടം പതിവുകൾ തെറ്റിച്ച് കുത്തബ് മിനാർ സ്വന്തമാക്കിയിരിക്കുകയാണ്. താജ്മഹൽ സന്ദർശനത്തിനൊപ്പം തന്നെ സന്ദർശകർ എത്തിയിരുന്ന ആഗ്രാ കോട്ടയെ പിന്തള്ളിയാണ് കുത്തബ് മിനാർ രണ്ടാം സ്ഥാമം നേടിയത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2023-24 വർഷം 220,017 വിദേശികൾ കുത്തബ് മിനാര്‍ കാണാനെത്തി. വിദേശ സന്ദർശകർക്കിടയിൽ ജനപ്രീതി നേടിയ ആഗ്ര കോട്ടയെ മറികടന്നുകൊണ്ട് കുത്തബ് മിനാർ നേടിയ സുപ്രധാന നേട്ടമാണിത്. പൊതുവേ താജ്മഹല് കാണാനെത്തുന്നവർ ആഗ്രാ കോട്ട കൂടി കണ്ടിട്ടേ മടങ്ങിയിരുന്നുള്ളൂ. പുതിയ കണക്ക് അനുസരിച്ച് കുത്തബ് മിനാർ കാണാനെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ 90.9 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തി.

Qutub Minar In Delhi Become The Second Most Visted Moument

വിദേശ സന്ദർശകരുടെ മാത്രമല്ല, കുത്തബ് മിനാർ സന്ദർശിക്കുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും 73.1 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്ത് കുത്തബ് മിനാറിൽ കൊണ്ടുവന്ന മാറ്റങ്ങളും പരിഷ്കാരങ്ങളുമാണ്. അറ്റുകുറ്റപ്പണികളും സന്ദർശകർക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‌ ഏര്‍പ്പെടുത്തിയതും കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിച്ചു.
വൈകുന്നേരങ്ങളിൽ നടക്കുന്ന ലേസർ ലൈറ്റ് ഷോയ്ക്കും നിരവധി ആരാധകരുണ്ട്. ദുബായിലെ ബുർജ് ഖലീഫാ മാതൃകയിലാണ് ലേസർ ലൈറ്റ് ഷോ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇവിടെ സന്ദർശിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാവുകയായിരുന്നു.

അതേസമയം,പരിപാലനത്തിന്‍റെയും മികച്ച സൗകര്യങ്ങളുടെയും അഭാവമാണ് ആഗ്ര കോട്ടയിൽ സന്ദർശകർ എത്തുന്നതിനെ പ്രതികൂലമായി ബാധിച്ചത്. ഷോപ്പുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളുടെ അഭാവം, ശീഷ് മഹൽ പോലുള്ള പ്രധാന ആകർഷണങ്ങൾ അടച്ചുപൂട്ടൽ എന്നിവ കാരണം ആഗ്ര ഫോർട്ടിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായി. നേരത്തെ ഇവിടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് നിന്നുപോയി. കോട്ടയിലെ ആഭ്യന്തര സന്ദർശകരുടെ എണ്ണത്തിൽ 18 ശതമാനം കുറവാണ് ഈ വർഷം ഉണ്ടായത്. അതേസമയം അടച്ച ഷീഷ് മഹൽ തുറക്കണമെന്ന ആവശ്യം നാളുകളായി സന്ദർശകരും ട്രാവൽ ഏജന്‍റുമാരും ഉയര്‍ത്തുന്നുണ്ട്.

9-ാം നൂറ്റാണ്ടിൽ നിർമ്മിച്ച രാജസ്ഥാനിലെ ആഭാനേരി ഗ്രാമത്തിലെ ചന്ദ് ബയോറി സ്റ്റെപ്പ് വെൽ വളരെ പെടട്ന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. ജനപ്രീതിയിൽ ഇത് ചെങ്കോട്ടയെയും ഫത്തേപൂർ സിക്രിയെയും ഇത് പിന്നിലാക്കിയെന്നാണ് കണക്ക്. വിദേശ സന്ദർശകരുടെ എണ്ണത്തില്‍ 144.8 ശതമാനം വാർഷിക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അത്ഭുതമായി കുത്തബ് മിനാർ

ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ചരിത്രനിർമ്മിതിയാണ് കുത്തബ് മിനാർ. യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള ഇവിടം സൗത്ത് ഡല്‍ഹിയിലെ മെഹ്റോളിയിലാണ് സ്ഥിതി ചെയ്യുന്നത്. 72.5 മീറ്ററാണ് ഇതിന്‍റെ ഉയരം. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താനും മാംലൂക് രാജവംശത്തിന്റെ സ്ഥാപകനുമായ ഖുത്ബുദ്ദീന്‍ ഐബക്കാണ് ഡല്‍ഹിയില്‍ കുത്തബ്മിനാര്‍ നിര്‍മ്മിച്ചത്. ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരം കൂടിയാണ് ഇതിന്‍റേത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: monuments taj mahal delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+