Search
  • Follow NativePlanet
Share
» »ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

ഒരൊറ്റ യാത്രകൊണ്ടുമാത്രം അറിഞ്ഞുതീരുവാന്‍ കഴിയാത്ത കാര്യങ്ങളാണ് ഋഷികേശിന്‍റെ പ്രത്യേകത. ആത്മീയാന്വേഷകര്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ സ്വര്‍ഗ്ഗമായി കണക്കാക്കുന്ന ഋഷികേശ് പ്രകൃതിഭംഗിയുടെയും സാഹസികതയുടെയും ആത്മീയതയുടെയും ഒരു ക്യാപ്സൂള്‍ തന്നെയാണ്. തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മേഘക്കൂട്ടങ്ങളും ഒന്നിനൊന്ന് ചേര്‍ന്നു നില്‍ക്കുന്ന കുന്നുകളും ആര്‍ത്തലച്ച് പാറക്കെട്ടുകളില്‍ തട്ടിത്തടഞ്ഞ് ഒഴുകുന്ന ഗംഗയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളും ഈ നാടിന് പ്രത്യേക ഭംഗിപകരുന്നു.
സാഹസികതയുടെയും യോഗയുടെയും ലോക ആസ്ഥാനമായ ഋഷികേശ് സഞ്ചാരികള്‍ക്ക് നല്കുന്നത് പരിധിയില്ലാത്ത ആനന്ദമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് റാഫ്ടിങ്ങും നൈറ്റ് ക്യാംപിങ്ങും ഒപ്പം ലോകപ്രശസ്തമായ ഋഷികേശ് ബംഗീ ജംപിങ്ങും.

 സഞ്ചാരികളെ ഇതിലേ

സഞ്ചാരികളെ ഇതിലേ

കാഴ്ചകളായാലും അനുഭവങ്ങളായാലും സ‍ഞ്ചാരികളെ ഇത്രയധികം സ്നേഹിക്കുന്ന നാടുകള്‍ വളരെ അപൂര്‍വ്വമണ്. അത്തരത്തിലൊന്നാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടെ ജീവന്‍പണയംവെച്ചു മാത്രം ആസ്വദിക്കുവാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. ഇതിനായി മാത്രം പല സഞ്ചാരികളും ഋഷികേശ് തേടിയെത്തുന്നു.

ധൈര്യമുണ്ടോ!!

ധൈര്യമുണ്ടോ!!

കേള്‍ക്കുമ്പോള്‍ ജീവന്‍ പോകും എന്നു തോന്നിപ്പിക്കുന്ന പല സാഹസിക വിനോദങ്ങളും ഋഷികേശിന്‍റെ പ്രത്യേകതയാണ്. ട്രക്കിങ്ങും ഹൈക്കിങ്ങും യോഗാ ക്ലാസുകളും അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളും ഗുഹകളും ഒക്കെയാണ് ഇവിടെ സാധാരണക്കാരായ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കൂടാതെ കയാക്കിങ്ങിനും ഗംഗാ ആരതിക്കും സഞ്ചാരികള്‍ സമയം കണ്ടെത്തും. എന്നാല്‍ ജീവന്‍ പോയാലും വേണ്ടില്ല, ഇതിനപ്പുറം ആസ്വദിക്കുവാനാണ് തങ്ങള്‍ വന്നതെന്ന് ഉറപ്പുള്ള സഞ്ചാരികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റു പലതുമാണ്. ഋഷികേശിലെത്തിയാല്‍ തീര്‍ച്ചയായും ആസ്വദിക്കേണ്ട മൂന്നു കാര്യങ്ങളാണ് റാഫ്ടിങ്ങും ഗംഗാ നദിക്കരയിലെ രാത്രി ക്യാംപിങ്ങും പിന്നെ പ്രസിദ്ധമായ ബംഗീ ജംപിങ്ങും.

റിവര്‍ റാഫ്ടിങ്

റിവര്‍ റാഫ്ടിങ്

ഋഷികേശിലെത്തുന്ന സാഹിസിക സ‍ഞ്ചാരികളുടെ യാത്രാ ലിസ്റ്റിലെ ഒന്നാമത്തെ കാര്യമാണ് ഗംഗാ നദിയിലൂടെുള്ള റിവര്‍ റാഫ്ടിങ്. സാഹസികതയോടൊപ്പം ആവശ്യത്തിലധികം ആവേശവും ചേര്‍ന്നതാണ് ഇത്. ഗംഗാ നദിയുടെ വ്യത്യസ്ത ഭാവങ്ങള്‍ ആസ്വദിച്ചും അനുഭവിച്ചും ആവശ്യത്തിലധികം സാഹസികത ചേര്‍ന്ന ഈ യാത്ര ചെയ്തിരിക്കേണ്ടതു തന്നെയാണ്. കുറച്ചു നാള്‍ മുന്‍പ് ‘ഔട്ട്‌ലുക്ക് ട്രാവലർ' മാഗസിൻ നടത്തിയ റീഡേഴ്സ് സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച റാഫ്റ്റിങ് ഡെസ്റ്റിനേഷനായി ഋഷികേശ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു..
ആര്‍ത്തു പതഞ്ഞുപൊങ്ങി പാറക്കൂട്ടത്തിലൂടെ ഉയര്‍ന്നും താഴ്ന്നും പോകുന്ന റാഫ്ട് പലപ്പോഴും നിയന്ത്രണത്തില്‍ നില്‍ക്കാറില്ല.
റിവർ റാഫ്ടിങ്ങിന്റെ ബേസിക് മുതൽ അഡ്വാൻസ്ഡ് വരെയുള്ള കാര്യങ്ങള്‍ ഇവിടെ നിന്നും പഠിക്കുവാൻ അവസരമുണ്ട്. ബ്രഹ്മപുരി, മറൈൻ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഋഷികേശില്‍ റാഫ്ടിങ്ങിന് പേരുകേട്ടിരിക്കുന്നത്.

പറ്റിയ സമയം

പറ്റിയ സമയം


മഴക്കാലം ഒഴികെയുള്ള ഏതു സമയവും ഋഷികേശിലെ റാഫ്ടിങ്ങിന് യോജിച്ചതാണ്. സാധാരണ ഗതിയില്‍ ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെ ഋഷികേശില്‍ റിവര്‍ റാഫ്ടിങ് നടക്കാറില്ല. നാലു വ്യത്യസ്ത സ്ട്രെച്ചുകളാണ് ഇവിടെ റാഫ്ടിങ്ങിനായി ലഭ്യമായുള്ളത്.

10 ദിവസത്തില്‍ 8,000 പേര്‍

10 ദിവസത്തില്‍ 8,000 പേര്‍

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന റിവര്‍ റാഫ്ടിങ് ഋഷികേശില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വീണ്ടും ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ 8000 സഞ്ചാരികളാണ് ഇവിടെ റിവര്‍ റാഫ്ടിങ്ങിനായി വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവിടെ സഞ്ചാരികളെ അനുവദിക്കുന്നത്. ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ഒരു സമയം റാഫ്ടില്‍ കയറാവുന്ന ആളുകളുടെ എണ്ണത്തിലും നിബന്ധനയുണ്ട്. നേരത്തെ ഒരു റാഫ്ടില്‍ 10 പേര്‍ക്ക് കയറാമായിരുന്നുവെങ്കില്‍ ഇപ്പോഴത് നാല് ആയി ചുരുങ്ങിയിട്ടുണ്ട്.

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

 രാത്രി ക്യാംപിങ്ങ്

രാത്രി ക്യാംപിങ്ങ്

റാഫ്ടിങ് കഴിഞ്ഞാല്‍ അടുത്തതായി ആസ്വദിക്കേണ്ടത് രാത്രി ക്യാംപിങ്ങാണ്. നക്ഷത്രങ്ങളെ സാക്ഷിയാക്കി ഗംഗയുടെ തീരത്ത് ഒരുക്കിയിരിക്കുന്ന ക്യാംപ് സൈറ്റുകള്‍ ഇവിടെ ധാരാളം കാണുവാന്‍ സാധിക്കും. പരിമിതമായ സൗകര്യങ്ങളേ ലഭിക്കുകയുള്ളുവെങ്കിലും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആര്‍ത്തലച്ചൊഴുകുന്ന ഗംഗയുടെ സ്വരം കേട്ട് നക്ഷത്രങ്ങളെ കൊതിതീരെ കണ്ട് തീയുടെ ചുറ്റുമിരുന്നുള്ള രാത്രി എങ്ങനെയാണ് വേണ്ടന്ന് വയ്ക്കുക.

ഋഷികേശ് ബംഗീ ജംപിങ്

ഋഷികേശ് ബംഗീ ജംപിങ്

നീണ്ടുകിടക്കുന്ന റോപ്പിന്റെ പിന്‍ബലത്തോടെ വലിയ ഉയരത്തില്‍ നിന്നും താഴേക്ക് ചാടുന്ന അതിസാഹസിക വിനോദമാണ് ബംഗീ ജംബ്. അങ്ങേയറ്റം ഭയാനകവും ത്രില്ലടിപ്പിക്കുന്നതുമായ ഒരു സാഹസിക വിനോദമാണ് ഇത്.
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബംഗീജംപിങ് സാധ്യമാകുന്നത് ഋഷികേശിലാണ്. മോഹന്‍ചട്ടി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇതുള്ളത്. കൃത്യമായി സ്ഥാപിച്ച് ഉറപ്പിച്ച ഒരു ഫ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ ജംബ് നടത്താന്‍ ഇന്ത്യയില്‍ ഇതല്ലാതെ മറ്റൊരു സ്ഥലമില്ല. തറ നിരപ്പില്‍ നിന്ന് ഏകദേശം 83 മീറ്റര്‍ ഉയരം അഥവാ 272 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറക്കുന്നില്‍ നിന്നുള്ള ഈ ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജംബ് ചാട്ടമായി കണക്കാക്കുന്നത്. ഇവിടെ ഹൈയുള്‍ നദിയുടെ മുകളിലേക്കാണ് ചാട്ടം.
ഋഷികേശില്‍ നിന്നും 25 കിലോമീറ്ററ്‍ അകലെയാണ് . മോഹന്‍ചട്ടി സ്ഥിതി ചെയ്യുന്നത്.

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

ഋഷികേശിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾഋഷികേശിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X