Search
  • Follow NativePlanet
Share
» »മൂന്നുനേരം നിറംമാറുന്ന ശിവലിംഗം.. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹിക്കുന്ന രാജേശ്വര്‍ മഹാദേവ ക്ഷേത്രം!!

മൂന്നുനേരം നിറംമാറുന്ന ശിവലിംഗം.. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹിക്കുന്ന രാജേശ്വര്‍ മഹാദേവ ക്ഷേത്രം!!

പുരാതന ക്ഷേത്രങ്ങളിലൊന്നായ രാജേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചും അവി‌ടുത്തെ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം..

ഭാരതത്തിലെ ക്ഷേത്രങ്ങളു‌ട‌െ അത്ഭുത കഥകള്‍ ഇനിയും തീര്‍ന്നി‌‌ട്ടില്ല. വിശ്വാസങ്ങളും ചരിത്രങ്ങളും മാത്രമല്ല, നിഗൂഢതകളു‌െ കഥകളും ഓരോ ക്ഷേത്രങ്ങള്‍ക്കും പറയുവാനുണ്ട്. അത്തരത്തിലൊന്നാണ് നമ്മള്‍ അധികമ‌ൊന്നും കേ‌‌‌ട്ടിട്ടില്ലാത്ത രാജേശ്വര്‍ ക്ഷേത്രം. കേള്‍ക്കുമ്പോള്‍ ഇതൊക്കെ സാധ്യമോ എന്നു അമ്പരപ്പിക്കുന്ന വിധത്തിലുള്ള ചില കാര്യങ്ങള്‍ക്കാണ് ഈ പുരാതന ക്ഷേത്രം പേരുകേ‌ട്ടിരിക്കുന്നത്. ഏകദേശം എണ്ണൂറ് വര്‍ഷത്തിലധികം പഴക്കമുള്ള രാജേശ്വര്‍ ക്ഷേത്രം ആഗ്രയു‌ടെ ചരിത്രങ്ങള്‍ക്കും നാള്‍വഴികള്‍ക്കും സാക്ഷിയായ ക്ഷേത്രമാണ്. ഇന്ത്യയിലെ ഇന്നും ആരാധന നട‌ക്കുന്ന പുരാതന ക്ഷേത്രങ്ങളിലൊന്നായ രാജേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചും അവി‌ടുത്തെ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം..

രാജേശ്വര്‍ ക്ഷേത്രം, ആഗ്ര

രാജേശ്വര്‍ ക്ഷേത്രം, ആഗ്ര

ആഗ്രയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇത് ഇവി‌ടെ ഏറ്റവുമധികം വിശ്വാസികളും തീര്‍ത്ഥാ‌ടകരും എത്തിച്ചേരുന്ന ക്ഷേത്രം കൂ‌ടിയാണ്. ശിവനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ രാജേശ്വരന്‍ ആയാണ് ശിവനെ ആരാധിക്കുന്നത്. ഷംസബാദ് റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പാലും തേനും ശിവന്

പാലും തേനും ശിവന്

ക്ഷേത്രത്തില്‍ ശിവനെ പ്രീതിപ്പെടുത്തുന്നതിനായി പഞ്ചസാര, തേൻ, പൂക്കൾ, പാൽ, ഗംഗാജലം എന്നിവ സമർപ്പിക്കുന്നു. ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ ഇവി‌ടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നൊരു വിശ്വാസവും ഭക്തര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.

850 വര്‍ഷം പഴക്കം

850 വര്‍ഷം പഴക്കം

ഏകദേശം 850 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രം രാജ്ഖേഡയിലെ ഒരു 'സേത്ത്' സ്ഥാപിച്ചതാണ് എന്നാണ് കരുതപ്പെ‌ടുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
ദിവസത്തില്‍ മൂന്ന് തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. രാവിലെ, ഉച്ച, വൈകിട്ട് എന്നീ മൂന്ന് നേരങ്ങളിലായാണ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് നിറംമാറ്റം സംഭവിക്കുന്നത്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

നിറംമാറുന്ന ശിവലിംഗത്തെക്കുറിച്ച് പറയുന്നതിനു മുന്‍പായി എങ്ങനെ ഇവിടെ ഈ ക്ഷേത്രം സ്ഥാപിക്കപ്പെ‌ട്ടു എന്നറിയണം. രാജസ്ഥാനിലെ ഒരു സേഥ് നർമ്മദാ നദിയുടെ തീരത്ത് നിന്ന് ഒരു കാളവണ്ടിയിൽ ശിവലിംഗവുമായി യാത്ര ചെയ്യുകയായിരുന്നു. രാജ്ഖേഡ സ്വദേശിയായിരുന്ന സേഥ് തന്‍റെ നാ‌ട്ടിലാണ് ഈ ശിവലിംഗം പ്രതിഷ്ഠിക്കുവാന്‍ ആഗ്രഹിച്ചിരുന്നത്. യാത്രയ്ക്കിടെ ക്ഷീണം മാറ്റുവാന്‍ ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്തുവെച്ച് അദ്ദേഹം കുറച്ചുനേരം മയങ്ങി. മയക്കത്തില്‍ ശിവന്‍ സേഥിന് പ്രത്യക്ഷപ്പെ‌ട്ട് ഈ ഉറങ്ങുന്ന സ്ഥലത്ത് തന്നെ ശിവലിംഗ പ്രതിഷ്ഠ ന‌ടത്തണം എന്നാവശ്യപ്പെ‌ട്ടു. വെറും സ്വപ്നമെന്നു കരുതി ഉറക്കമെണീറ്റ സേഥ് അത് പൂര്‍ണ്ണമായും അവഗണിച്ചു യാത്ര തു‌ടരുവാന്‍ ആഗ്രഹിച്ചുവെങ്കിലും അതിനകം തന്നെ ശിവലിംഗം അവിടെ സ്വന്തമായി പ്രതിഷ്ഠിതമായത്രെ.

നിറം മാറുന്ന ശിവലിംഗം

നിറം മാറുന്ന ശിവലിംഗം

ശിവന്റെ ആഗ്രഹമനുസരിച്ച് പ്രതിഷ്ഠിതമായ ക്ഷേത്രത്തിലെ ആകര്‍ഷണം നിറം മാറുന്ന ശിവലിംഗം തന്നെയാണ്. പുലര്‍ച്ചെയുള്ള ആരതി സമയത്ത് ശിവലിംഗത്തിന് വെളുത്ത നിറമാണെങ്കില്‍ ഉച്ചയ്ക്കത്തെ ആരതി സമയത്ത് ശിവലിംഗം ഇളംനീല നിറത്തിലേക്ക് മാറും. വൈകി‌ട്ടത്തെ ആരതി ആകുമ്പോഴേയ്ക്കും പിങ്ക് നിറവും ആയി‌ട്ടുണ്ടാവം. അതിശയിപ്പിക്കുന്ന ഈ കാഴ്ച നേരിട്ടു കാണുവാന്‍ ദൂരദേശങ്ങളില്‍ നിന്നനുപോലും വിശ്വാസികള്‍ എത്തുന്നു.

സാവന്‍മാസത്തിലെ ആരതി

സാവന്‍മാസത്തിലെ ആരതി

ഈ ക്ഷേത്രത്തിലെ ആരതി സമയം വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ സാവന്‍ മാസത്തില്‍ നടക്കുന്ന ആരതിക്കും വലിയ പ്രാധാന്യം വിശ്വാസികള്‍ കല്പ്പിക്കുന്നു. ത്രത്തിൽ, സാവൻ മാസത്തിൽ പ്രത്യേക ആരതി നടക്കുന്നു. ഈ സമയത്ത് ക്ഷേത്രം പുലര്‍ച്ചെ 4 മണി മുതല്‍ രാത്രി 10.30 വരെ വിശ്വാസികളെ സ്വാഗതം ചെയ്യുന്നു. ഈ സമയത്ത് പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ നടക്കാറുണ്ട്. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഈ ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്കും പൂജകള്‍ക്കുമായി എത്തിച്ചേരാറുണ്ട്.

രാജാ കൈര, ഷംസാബാദ് റോഡ്, അനന്തപുരം, ഇന്ദ്രപുരം, കാവേരി വിഹാർ ഘട്ടം II, ഷംസാബാദ്, ആഗ്ര, എന്ന വിലാസത്തില്‍ ക്ഷേത്രത്തിലെത്താം.

ചിത്രങ്ങള്‍ക്ക് ക‌‌ടപ്പാ‌ട്: Rajeshwar Mahadev Mandir - Agra Facebook Page

തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രംതിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

ധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തുംധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X