» »ദീപാവലിക്ക് സന്ദര്‍ശിക്കാന്‍ രാമക്ഷേത്രങ്ങള്‍

ദീപാവലിക്ക് സന്ദര്‍ശിക്കാന്‍ രാമക്ഷേത്രങ്ങള്‍

Written By: Elizabath

ദീപാവലി ആഘോഷങ്ങള്‍ അതിന്റെ പാരമ്യതയിലേക്ക് കടക്കുകയാണ്...ആഘോഷങ്ങള്‍ക്കായി കുട്ടികളും മുതിര്‍ന്നവരും ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ദീപങ്ങളുടെ ഉത്സവം പൂര്‍ത്തിയാകണമെങ്കില്‍ ക്ഷേത്രസന്ദര്‍ശനം നിര്‍ബന്ധമാണ്. ശ്രീകൃഷ്ണന്‍ നാരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മയാണ് ചിലയിടത്ത് ദീപാവലിയുടെ ഐതിഹ്യത്തിന് പിന്നിലെങ്കില്‍ മറ്റിടങ്ങളില്‍ അത് ശ്രീരാമനുമായി ബന്ധപ്പെട്ടതാണ്. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോധ്യയിലേക്ക് തിരിച്ചു വരുന്നതാണ്. അതിനിാല്‍ തന്നെ ശ്രീകൃഷ്ണന്റെയുംശ്രീരാമന്റെയും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഏറെ പുണ്യകരമായി കണക്കാക്കുന്നു. പുറം നാടുകളില്‍ അദികം അറിയപ്പെടാത്ത, എന്നാല്‍ സന്ദര്‍ശിച്ചിരിക്കേണ്ട ശ്രീരാമ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

കനകഭവന്‍ ക്ഷേത്രം അയോധ്യ

കനകഭവന്‍ ക്ഷേത്രം അയോധ്യ

രാമന്റെ നാടാണ് അയോധ്യ. ഇത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെയാണ് ഏറെ പ്രശസ്തമായ കനകഭവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കനകപുര ക്ഷേത്രത്തിലെ രാമന്റെയും സീതയുടെയുപം വിഗ്രഹങ്ങള്‍ സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണം എന്നര്‍ഥം വരുന്ന കനക എന്ന വാക്കില്‍ നിന്നുമാണ് ക്ഷേത്രത്തിന് ഈ പേരു ലഭിച്ചിരിക്കുന്നത്.
രാമന്റെ വളര്‍ത്തമ്മയും അദ്ദേഹത്തെ വനവാസത്തിനു വിടുന്നതിനു പിന്നിയെ പ്രധാന ബുദ്ധിയുമായ കൈകേയിയാണ് സീതാ ദേവിക്കു വേണ്ടി താന്‍ ചെയ്ത തെറ്റിന്റെ പരിഹാരമെന്നോണം ഈ ക്ഷേത്രം പണിതതെന്നും ഒരു വിശ്വാസമുണ്ട്.

PC: Vishwaroop2006

രാമസ്വാമി ക്ഷേത്രം, തമിഴ്‌നാട്

രാമസ്വാമി ക്ഷേത്രം, തമിഴ്‌നാട്

നായക്കാര്‍ രാജാക്കന്‍മാരുടെ കാലത്ത് 16-ാം നൂറ്റാണ്ടോടുകൂടി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തമിഴ്‌നാട്ടിലെ കുംഭകോണത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ഗോപുരവും രാമന്റെയും സീതയുടെയും ചെറിയ ഒരു സ്ഥാനവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. രാമായണത്തിന്റെ കഥ ഇവിടുത്തെ ചുവരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

PC: SSriram mt

ഭദ്രാചലം ക്ഷേത്രം, തെലുങ്കാന

ഭദ്രാചലം ക്ഷേത്രം, തെലുങ്കാന

ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം എന്നുപേരുള്ള ഭദ്രാചലം ക്ഷേത്രം തെലുങ്കാനയിലെ പ്രശസ്തമായ രാമക്ഷേത്രങ്ങളില്‍ ഒന്നാണ്. ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഗോദാവരി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ദീപാവലിക്കും വൈകുണ്ഡ ഏകാദശിക്കും വിജയദശമിക്കും ഒക്കെ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
PC: Pranayraj1985

കാലാറാം മന്ദിര്‍, മഹാരാഷ്ട്ര

കാലാറാം മന്ദിര്‍, മഹാരാഷ്ട്ര

ഇന്ത്യയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന കാലാറാം മന്ദിര്‍. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ രാമന്റെ വിഗ്രഹം കറുത്ത കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതോടൊപ്പം സീതയുടെയും രാമന്റെ സഹോദരനായ ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ഇവിടെ കാണാം.

PC: World8115

റാം മന്ദിര്‍, ഒഡീഷ

റാം മന്ദിര്‍, ഒഡീഷ

ഭുവനേശ്വരിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് റാം മന്ദിര്‍ എന്നറിയപ്പെടുന്ന രാമക്ഷേത്രം.
രാവിലെ ആറു മുതല്‍ വൈകിട്ട് 9.30 വരെ തുറന്നിരിക്കുന്ന ഈ ക്ഷേത്രത്തില്‍ സീതാ ദേവിയെയും ആരാധിക്കുന്നുണ്ട്.

PC: ଜଗଦୀଶ ଉତ୍ତରକବାଟ

 കോദണ്ഡരാമ ക്ഷേത്രം, കര്‍ണ്ണാടക

കോദണ്ഡരാമ ക്ഷേത്രം, കര്‍ണ്ണാടക

ഹൊയ്‌സാല, ദ്രാവിഡിയന്‍ വാസ്തുവിദ്യകളുടെ സങ്കലനമായ കോഗണ്ഡരാമ ക്ഷേത്രം കര്‍ണ്ണാടകയിലെ ചിക്കമംഗളുരുവിലാണ് സ്ഥിതി ചെയ്യുന്നത്.
വനവാസക്കാലത്ത് ശ്രീരാമനും പത്‌നിയായ സീതാദേവിയും ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്ത് പരശുരാമനെ സന്ദര്‍ശിച്ചിരുന്നു എന്നൊരു വിശ്വാസവുമുണ്ട്.

PC: Dineshkannambadi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...