» »ഭര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ ഭാര്യ പണിത പടവ് കിണര്‍ അഥവാ റാണി കി വാവ്

ഭര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ ഭാര്യ പണിത പടവ് കിണര്‍ അഥവാ റാണി കി വാവ്

Written By: Elizabath

ഭാര്യയോടുള്ള സ്‌നേഹത്തെ പ്രതി കൊട്ടാരങ്ങള്‍ പണിത രാജാക്കന്‍മാരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിനു വേണ്ടി കിണര്‍ നിര്‍മ്മിച്ച ഭാര്യയുടെ കഥയോ?

യുനസ്‌കോയുടെ ഗുജറാത്തിലെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട റാണി കി വാവ് എന്ന ചരിത്ര നിര്‍മ്മിതിയുടെ വിസ്മയിപ്പിക്കുന്ന കഥ അറിയാം...

വാവ് എന്നാല്‍??

വാവ് എന്നാല്‍??

ഗുജറാത്തി ഭാഷയില്‍ വാവ് എന്നാല്‍ പൊതുജലാശയമെന്നാണ് അര്‍ഥം. പൊതുവെ വരണ്ട ഭൂമിയായ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് പടികളോടു കൂടി നിര്‍മ്മിച്ചിട്ടുള്ള കൂറ്റന്‍ വാവുകളെയാണ്. സ്‌റ്റെപ് വെല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
ജലസംരക്ഷണത്തിനായി പ്രാചീന ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു വാസ്തുവിദ്യയുടെ വിസ്മയമായ പടവ് കിണര്‍.

PC:Bethany Ciullo

റാണി കി വാവ്

റാണി കി വാവ്

ഭര്‍ത്താവിന്റെ സ്‌നേഹസ്മരണയ്ക്കു മുന്നില്‍ ഭാര്യ പണിതീര്‍ത്ത അത്ഭുത പടവ് കിണറാണ് ഗുജറാത്തിലെ പഠാനില്‍ സ്ഥിതി ചെയ്യുന്ന റാണി കി വാവ്. യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ പടവ് കിണര്‍ അക്കാലത്തെ വാസ്തുവിദ്യുയുടെ അത്ഭുതങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം.
നിര്‍മ്മാണത്തിലെ വ്യത്യസ്ഥത കൊണ്ടും ഉപയോഗത്തിലെ പ്രായോഗീകത കൊണ്ടും എന്നും എല്ലാവരെയും വിസ്മയിപ്പിച്ച സൃഷ്ടികളിലൊന്നാണ് പടവ് കിണറുകള്‍ അഥവാ പടി കിണറുകള്‍.

PC: Steph C

ചരിത്രം പറയുമ്പോള്‍

ചരിത്രം പറയുമ്പോള്‍

ഗുജറാത്തിലെ സോലങ്കി രാജവംശ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മരണയ്ക്കായി ഭാര്യ ഉദയമതി റാണി പണികഴിപ്പിച്ചതാണ് റാണി കി വാവ് എന്നാണ് കരുതുന്നത്. 1063 ലാണ് ഉദയമതി പടവുകളില്‍ വിസ്മയം തീര്‍ത്ത ഈ പടവു കിണര്‍ നിര്‍മ്മിക്കുന്നത്.

PC: Harsh Patel

സരസ്വതി നദിതീരത്തെ അത്ഭുതം

സരസ്വതി നദിതീരത്തെ അത്ഭുതം

സരസ്വതി നദീതീരത്തിനടുത്തു സ്ഥിതി ചെയ്യുന്ന റാണി കി വാവ് വാസ്തുവിദ്യയുടെ വിസ്മയമാണെന്നു തന്നെ പറയാം.
64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമുള്ള ഈ നിര്‍മ്മിതി നിരവധി കൊത്തുപണികളോടു കൂടിയതാണ്.

PC: Santanu Sen

വിഷ്ണുവിന്റെ അവതാരങ്ങള്‍ നിറഞ്ഞ ചുവരുകള്‍

വിഷ്ണുവിന്റെ അവതാരങ്ങള്‍ നിറഞ്ഞ ചുവരുകള്‍

അതിമനോഹരമായ കൊത്തുപണികളാല്‍ നിറഞ്ഞ ചുവരുകളാണ് ഇവിടുത്തെ പ്രത്യേകത. ചുവരുകളില്‍ കുറേയേറെ നശിച്ചിട്ടുണ്ടെങ്കിലുംഅവശേഷിക്കുന്നവ അക്കാലത്തെ വാസ്തു വിദ്യയുടെ ശേഷിപ്പുകളാണ്. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ രാമന്‍, വാമനന്‍, കല്‍ക്കി, തുടങ്ങിയവരുടെ രൂപങ്ങളാണ് ചുവരുകളെ അലങ്കരിക്കുന്നത്. കൂടാതെ ദേവതമാരുടെയും ജൈന മതത്തിലെ തീര്‍ഥങ്കരന്‍മാരുടെയും രൂപങ്ങള്‍ ചുവരുകളിലുണ്ട്.


PC:Sudhamshu Hebbar

പടവു കിണറുകളില്‍ ഒന്നാമത്

പടവു കിണറുകളില്‍ ഒന്നാമത്

ഗുജറാത്തിലെ 120 പടവു കിണറുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് റാണി കി വാവാണ്. ഇത്രയും വലിയ മറ്റൊരു പടവ് കിണറും നിര്‍മ്മിക്കപ്പെട്ടിട്ടില്ല എന്നതു തന്നെയാണ് അതിനു കാരണം. കൂടാതെ കിറണിലെ അവസാനത്തെ പടവ് കഴിഞ്ഞ് മുപ്പത് കിലോമീറ്ററോളം ആഴത്തില്‍ പണിത ഒരു ടണല്‍ കൂടിയുണ്ട്. ഇപ്പോള്‍ കല്ലും മണ്ണും വീണ് മൂടപ്പെട്ട നിലയിലുള്ള ഈ ടണല്‍ പഠാനു സമീപമുള്ള സിധ്പൂര്‍ ടൗണിലാണ് അവസാനിക്കുന്നത്.

PC : Harsh Patel

ക്ലീനസ്റ്റ് ഐകണിക് പ്ലേസ്

ക്ലീനസ്റ്റ് ഐകണിക് പ്ലേസ്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഐകണിക് സ്ഥലമായി റാണി കി വാവിനെ 2016ല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മാരു-ഗുര്‍ജാര രീതിയിലുള്ള നിര്‍മ്മാണമാണ് റാണി കി വാവിന്റേത്.

PC: Harsh Patel

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുജറാത്തിലെ പഠാനില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു റാണി കി പാവിലെത്താന്‍. അടുത്തുള്ള എയര്‍പോര്‍ട്ടായ അഹമ്മദാബാദില്‍ നിന്നും 130 കിലോമീറ്ററും മഹേസന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 41 കിലോമീറ്ററും അകലെയാണ് ഇവിടം.