Search
  • Follow NativePlanet
Share
» »ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

ഗോവയെന്ന യുവാക്കളുടെ സ്വർഗ്ഗം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരില്ല. ബീച്ചും വാട്ടർ സ്പോർട്സും രാത്രിക്കാഴ്ചകളും ആഘോഷങ്ങളും ഒക്കെയുള്ള ഗോവ എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത ഇടം കൂടിയാണ്. എന്നാൽ ആശിച്ചുമോഹിച്ച് ഒരു ഗോവ യാത്ര വന്നിട്ട് ഒന്നും കാണാതെ തിരിച്ചു വന്നിട്ടുള്ള അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയും ഗോവ യാത്രയിൽ അബദ്ധം പറ്റിയവരുണ്ട്. സോഷ്യൽ മീഡിയയിലെ തള്ളും ബഹളങ്ങളും കണ്ട് കിട്ടിയവണ്ടി പിടിച്ച് ഒരു പ്ലാനുമില്ലാതെ ഗോവയ്ക്ക് പോയവർക്കാണ് എട്ടിന്റെ പണി ഗോവയിൽവെച്ച് കിട്ടിയത്. അർമ്മാദിക്കുവാൻ തയ്യാറായി പോയപ്പോൾ താമസിക്കുവാൻ ഹോട്ടൽ കിട്ടിയില്ലെന്നു മാത്രമല്ല, തിരക്കുകാരണം പ്രശസ്തമായ പല ബീച്ചുകളും ദൂരെ കരയിൽ നിന്നു കാണേണ്ടി വരുകയും ചെയ്തു! ഇതിനെല്ലാം ഒരൊറ്റ കാരണമേയുള്ളൂ... സീസൺ. ഗോവയിൽ ഏറ്റവും തിരക്കേറിയ സമയത്ത് പോയാൽ ഇങ്ങനെയായിരിക്കും അനുഭവം. ഗോവയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും മികച്ചത് ഓഫ് സീസണിലെ യാത്രയാണ്...

പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച്

ഗോവ സീസൺ

ഗോവ സീസൺ

ബീച്ചുകളുടെ നാടായ ഗോവ ജനസാഗരമാകുന്ന സമയം ഇവിടുത്തെ സീസണിലാണ്. ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെയുള്ള സമയമാണ് ഗോവ സീസൺ. ആ സമയം നോക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും സാഹസികരും ഒക്കെ ഇവിടെ എത്തിച്ചേരാറുണ്ട്. ഇവിടെ സാഹസിക വിനോദങ്ങൾക്കും സ്ഥലങ്ങൾ കാണുവാനും ഒക്കെ പറ്റിയ കാലാവസ്ഥയാണ് ഈ സമയത്തുള്ളത്.

PC:Prokhor Minin

സീസണിൽ ഗോവയിലെത്തിയാൽ

സീസണിൽ ഗോവയിലെത്തിയാൽ

സീസണിൽ സഞ്ചാരികളുടെ കുത്തൊഴുക്കായതിനാൽ ആ സമയത്തെത്തിയാൽ പലതും കാണാതെ തിരികെ പോകേണ്ടി വരും. പ്രശസ്തമായ ചില ബീച്ചുകളിൽ തിരക്കു കാരണം പോകാൻ പറ്റിയെന്നു തന്നെ വരില്ല. താമസ സൗകര്യങ്ങൾക്കും ഭക്ഷണത്തിനും ഗതാഗതത്തിനും ഒക്കെ തൊട്ടാൽ പൊള്ളുന്ന വിലയായിരിക്കുമെന്നു പ്രത്യേകം പറയുകയും വേണ്ടല്ലോ...കാഴ്ചകൾ കാണാനും വലിയ തിരക്കില്‍പെട്ട് യാത്രയുടെ സുഖം കളയാതിരിക്കുവാനും ഒക്കെ ഏറ്റവും നല്ലത് ഓഫ്സീസണിലെ യാത്രയാണ്.

ശരിക്കുമുള്ള ഗോവ ഇതല്ല....ഇത് വേറെ

ശരിക്കുമുള്ള ഗോവ ഇതല്ല....ഇത് വേറെ

തിരക്കുള്ള സീസണിൽ ഗോവയിലെത്തിയാൽ കാണുന്നതല്ല ശരിക്കുമുള്ള ഗോവ. തിരക്കിലും ബഹളത്തിലുംപെട്ട് ഗോവയുടെ മുഖം തന്നെ മാറിയിരിക്കും. ഗോവയുടെ സംസ്കാരവും സാധാരണ ജീവിതങ്ങളും വിനോദ സഞ്ചാരമല്ലാത്തെ മറ്റൊരു

നാടൻ ഗോവയെയും ഒക്കെ കാണണമെങ്കിൽ ഒട്ടും തിരക്കില്ലാത്ത ഒരു സമയത്തു വേണം ഇവിടെ വരുവാൻ. തിരക്കില്ലാതെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും ബീച്ചുകളിലൂടെയുമുള്ള നടത്തവും വ്യത്യസ്ത രുചികൾ പരീക്ഷിക്കളും കാണാക്കാഴ്ചകൾ കാണലും ഒക്കെ ഈ സമയത്ത് മാത്രമേ സാധിക്കൂ.

ഏപ്രിൽ മുതൽ മേയ് വരെയുള്ള സമയങ്ങളിൽ ഇവിടെ മിക്ക ബീച്ചുകളിലും സഞ്ചാരികളുടെ തിരക്ക് വളരെ കുറവായിരിക്കും. ഷാക്കുകളിലും മാർക്കറ്റുകളിലും ഒരു തിരക്കുമില്ലാത്തതിനാൽ ഇഷ്ടംപോലെ സമയമെടുത്ത് എല്ലാം ആസ്വദിക്കുവാനും സാധിക്കും.

PC:Scott Dexter

ചെറിയ ചിലവിൽ ലക്ഷ്വറി താമസം

ചെറിയ ചിലവിൽ ലക്ഷ്വറി താമസം

സാധാരണ സമയത്ത് ഗോവയിൽ പോയാൽ ഏറ്റവു കൂടുതൽ തുക കയ്യിൽ നിന്നും പോവുന്നത് താമസ സൗകര്യത്തിനാണ്. ബീച്ചിനോട് ചേർന്ന് കിടിലൻ ആംബിയൻസുള്ളതാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഓഫ് സീസണിയാണ് യാത്രയെങ്കിൽ

ഇവിടെ ലക്ഷ്വറി താമസ സൗകര്യങ്ങൾ വരെ ബജറ്റിലൊതുങ്ങാവുന്ന ചിലവിൽ ലഭ്യമാകും. നേരിട്ട് ബുക്ക് ചെയ്യുന്നതിലും ചിലസമയത്ത് ചിലവ് കുറവ് ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോഴാണ്. എന്നാൽ വിശ്വസനീയമായ വെബ് സൈറ്റുകൾ മാത്രം ഇതിനായി തിരഞ്ഞെടുക്കുക.

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

കുറഞ്ഞ ചിലവിലെ യാത്ര

കുറഞ്ഞ ചിലവിലെ യാത്ര

പീക്ക് സീസണിൽ റോക്കറ്റ് പോലെ കുതിച്ചുയരുന്ന യാത്ര ചാർജ്ജുകൾ ഓഫ് സീസണാകുമ്പോഴേക്കും താഴേക്ക് കൂപ്പുകുത്താറുണ്ട്. പ്രകടമായ മാറ്റം വരുന്നത് വിമാന സർവ്വീസ് ചാർജ്ജുകൾക്കാണ്.

JK

പാർട്ടി

പാർട്ടി

ഗോവയിലെ തിരക്കേറിയതും പ്രശസ്തവുമായ ചില പബ്ബുകൾ ഓഫ് സീസണിൽ പ്രവർത്തിക്കാറില്ല. ഓഫ് സീസൺ ഗോവ യാത്രയുടെ പ്രധാന പോരായ്മയായി പലരും ഇത് ചൂണ്ടിക്കാണിക്കുമെങ്കിലും ഇതിലും മികച്ചത്. കൊക്കിലൊതുങ്ങുന്നത് ഓഫ് സീസണിൽ ലഭ്യമാണ്.

PC:Darshan Gajara

വാഹനം

വാഹനം

ഗോവ കറങ്ങിത്തീർക്കുവാൻ കൂടുതലും ആളുകൾ ആശ്രയിക്കുന്നത് ഇവിടുത്തെ വാടകയ്ക്ക് ലഭിക്കുന്ന വാഹനങ്ങളെയാണ്. സീസണായാൽ തിരക്കു കാരണം താങ്ങാൻ പറ്റാത്ത വില അവർ ചോദിക്കും. മറ്റൊരു നിവൃത്തി ഇല്ലാത്തതിനാലും പൊതുഗതാഗത സൗകര്യം എലലായിടത്തും ലഭ്യമല്ലാത്തതിനാലും അവർ പറയുന്ന വിലയ്ക്ക് വാഹനം എടുക്കേണ്ടി വരും. ഓഫ് സീസണിൽ കളി മാറുകയാണ്. സ്കൂട്ടി മുതൽ കാർ വരെയുള്ള വ്യത്യസ്ത വാഹനങ്ങൾ ഇവിടെ വളരെ കുറഞ്ഞ വാടകയ്ക്ക് ലഭിക്കും.

വർഷത്തിൽ 10 മാസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഗോവൻ ഗ്രാമം

ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...

ബീച്ചും പബ്ബും മാത്രമല്ല...കണ്ടൽക്കാട്ടിലെ പക്ഷി സങ്കേതവും ഗോവയിലാണ്!!

Perminder Klair

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more