» »പുഷ്‌കര്‍മേള സന്ദര്‍ശിക്കാന്‍ പത്ത് കാരണങ്ങള്‍

പുഷ്‌കര്‍മേള സന്ദര്‍ശിക്കാന്‍ പത്ത് കാരണങ്ങള്‍

Written By: Elizabath

രാജസ്ഥാന്റെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് പുഷ്‌കര്‍ മേള. പുഷ്‌കര്‍ ക്യാമന്‍ഫെയര്‍ എന്നും കാര്‍ത്തിക് മേള എന്നുമൊക്കെ അറിയപ്പെടുന്ന വാര്‍ഷിക മേളയ്ക്ക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്.
മേളങ്ങളുടെയും മേളകളുടെയും നാടായ രാജസ്ഥാനിലെ പുഷ്‌കറില്‍ നിറങ്ങള്‍ വരയ്ക്കുന്ന ഈ ഉത്സവം നാടിന്റെ തന്നെ ആഘോഷമാണ്. രാജസ്ഥാന്‍ ടൂറിസത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ഈ ഉത്സവത്തെപ്പറ്റി കൂടുതല്‍ അറിയാം...

മേളകളുടെയും മേളങ്ങളുടെയും നാട്ടില്‍ കാണാന്‍

പുഷ്‌കര്‍ മേളയുടെ ഐതിഹ്യം

പുഷ്‌കര്‍ മേളയുടെ ഐതിഹ്യം

ഹിന്ദു വിശ്വാസവവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് പുഷ്‌കര്‍. ലോകത്തിലെ ഏറ്റവും വഴയ ബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെയാണ്.
വിശ്വാസമനുസരിച്ച് മുപ്പത്തിമുക്കോടി ദൈവങ്ങളും പൗര്‍ണ്ണമി നാഴില്‍ പൂജയ്ക്കായും പ്രത്യേക പ്രതിഷ്ഠകള്‍ക്കായും പുഷ്‌കര്‍ തടാകത്തില്‍ എത്തുമത്രെ. അതിനാല്‍ ഇതിനെ വിശുദ്ധസ്ഥലമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. ഈ കടാകത്തിലെ വെള്ളത്തില്‍ കുളിച്ച് പാപങ്ങള്‍ കഴുകിക്കളയാമെന്നും ഒരു വിശ്വാസമുണ്ട്. അതിനാലാണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്. ഇവിടുത്തെ വെള്ളത്തിന് രോഗങ്ങള്‍ ശമിപ്പിക്കാനും കഴിവുണ്ട്.

PC:4ocima

വിശുദ്ധ നഗരങ്ങളിലൊന്ന്

വിശുദ്ധ നഗരങ്ങളിലൊന്ന്

രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്‌ല ഇതിഹാസമായ മഹാഭാരതത്തിലും പുഷ്‌കറിനെക്കുറിച്ച് പറയുന്നുണ്ട്. പുരാതന വിശുദ്ധനഗരങ്ങളിലൊന്നായാണ് ഇതില്‍ പുഷ്‌കറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

PC:bjoern

പുഷ്‌കര്‍ ക്യാമല്‍ഫെയര്‍

പുഷ്‌കര്‍ ക്യാമല്‍ഫെയര്‍

പുഷ്‌കര്‍ മേള എന്നുപറയുന്നത് യഥാര്‍ഥത്തില്‍ ഒട്ടകങ്ങളുടെ ആഘോഷമാണ്. ഒട്ടകങ്ങളുടെ മാത്രമല്ല, കുതിരകളുടെയും കന്നുകാലികളുയെയും കൂടിയ ആഘോഷമാണിത്. ഇതിന്റെ ഭാഗമായി ധാരാളം വിശ്വാസികളും ഇവിടെ എത്താറുണ്ട്.

PC:Sheshagiri Shenoy

നിറങ്ങളുടെ ആഘോഷം

നിറങ്ങളുടെ ആഘോഷം

നിറങ്ങളുടെ ആഘോഷമാണ് പുഷ്‌കര്‍ മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്. വര്‍ണ്ണങ്ങള്‍ അതിര്‍ത്തി തീര്‍ക്കുന്ന പുഷ്‌കറില്‍ സമയം ചെലവഴിക്കുക എന്നതു തന്നെയാണ് ഓരോ സഞ്ചാരിയുടെയും ലക്ഷ്യം.

PC:Tracy Hunter

ഈ വര്‍ഷത്തെ ആഘോഷം

ഈ വര്‍ഷത്തെ ആഘോഷം

കാര്‍ത്തിക പൂര്‍ണ്ണിമ ദിവസത്തോടടുത്തുള്ള എട്ടു ദിവസങ്ങളിലാണ് പുഷ്‌കര്‍ മേള ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയാണ് ആഘോഷം. പൂര്‍ണ്ണ ചന്ദ്രന്റെ പിറവിയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ തിയ്യതി നിശ്ചയിക്കുന്നത്.

PC:Koshy Koshy

രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കാം ഒരു നാടോടിയേപ്പോലെ

രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കാം ഒരു നാടോടിയേപ്പോലെ

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം പുഷ്‌കര്‍മേള എന്നുള്‌ലത് വലിയ ഒരു അവസരമാണ്. രാജസ്ഥാന്റെ വ്യത്യസ്തങ്ങളായ സംസ്‌കാരവും ആഘോഷങ്ങളും ഇവിടെ ഒറ്റക്കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ ഇതൊക്കെ അറിയാനായി മറ്റൊരിടത്തും പോകേണ്ടി വരില്ല.

PC:Koshy Koshy

മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ആഘോഷങ്ങള്‍

മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ആഘോഷങ്ങള്‍

നമ്മുടെ രാജ്യത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത തരത്തിലുള്ള മത്സരങ്ങളും ആഘോഷങ്ങളുമാണ് പുഷ്‌കര്‍ മേളയുടെ പ്രത്യേകത. ഒരു വശത്ത് പുരുഷന്‍മാര്‍ തങ്ങളുടെ ഒട്ടകങ്ങള്‍ക്കും കുതിരകള്‍ക്കും കന്നുകാലികള്‍ക്കും വിലപേശുമ്പോള്‍ മരുവശത്ത് ഗംഭീരമായ മത്സരങ്ങളായിരിക്കും അരങ്ങേറുന്നത്. ഏറ്റവും വലിയ മീശയുള്ളയാളെ കണ്ടെത്താനും പുരുഷന്‍മാരും സ്ത്രീകളും മത്സരിക്കുന്ന വടംവലിയും, നന്നായി ഒരുങ്ങിയ വധുവിനെ കണ്ടെത്തുന്ന മത്സരവും ഒക്കെ ചേര്‍ന്നതാണ് ഓരോ പുഷ്‌കര്‍ മേളയും..

PC:sheetal saini

ഹോട്ട് എയര്‍ ബലൂണില്‍ കയറാം..ആകാശക്കാഴ്ചകള്‍ കാണാം

ഹോട്ട് എയര്‍ ബലൂണില്‍ കയറാം..ആകാശക്കാഴ്ചകള്‍ കാണാം

രാജസഥാനിലെത്തുന്നവര്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒരു സാഹസിക വിനോദമാണ് ഹോട്ട് എയര്‍ ബലൂണിലെ യാത്ര.
പുഷ്‌കര്‍ മേളയുടെ ആഘോഷങ്ങള്‍ തിക്കിലും തിരക്കിലും പെടാതെ കാണാന്‍ പറ്റിയ അവസരവും ഇതുതന്നെയാണ്.

PC:Meeta

ഫോട്ടാഗ്രഫി പ്രേമികള്‍ക്കായി ഫ്രെയിം ദ ഫെയര്‍

ഫോട്ടാഗ്രഫി പ്രേമികള്‍ക്കായി ഫ്രെയിം ദ ഫെയര്‍

രാജസ്ഥാന്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ആകര്‍ഷകമായ മത്സരമാണ് ഫ്രെയിം ദ ഫെയര്‍. ഫെയരില്‍ നിന്നും പകര്‍ത്തുന്ന കാഴ്ചകളില്‍ മികച്ചതിനാണ് സമ്മാനം നല്കുക.

PC:Sudipta Dutta Chowdhury

രുചി തേടി കറങ്ങാം

രുചി തേടി കറങ്ങാം

പുഷ്‌കറിന്റെ പ്രാദേശിക രുചികള്‍ തേടാന്‍ പറ്റിയ ഒരു അവസരമാണ് പുഷ്‌കര്‍ മേള. വിലകൂടിയ ഹോട്ടലുകളെ ഒഴിവാക്കി പുഷ്‌കറിന്‍രെ നാടന്‍രുചി ആസ്വദിക്കാന്‍ ഇതിലും നല്ലൊരു അവസരം വേറെയില്ല.

PC:Pushkar Camel Fair, Rajasthan, India

Read more about: rajasthan, epic, temple, festivals