ഉത്തരാഖണ്ഡ്...സഞ്ചാരികളുടെയും സാഹസികരുടെയും സ്വപ്നഭൂമികളിലൊന്ന്... മഞ്ഞു പുതച്ച മലനിരകളും സാഹസികരെ കാത്തിരിക്കുന്ന കുന്നുകളും നദികളിലൂടെയുള്ള റാഫ്ടിങ്ങും അത് കഴിഞ്ഞ നദിയുടെ തീരത്തെ രാത്രി ക്യാംപിങ്ങും ബംഗീ ജമ്പും ഒക്കെ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ ഇതു മാത്രമാണോ ഉത്തരാഖണ്ഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്?

ഋഷികേശിലെ സാഹസങ്ങൾ
യോഗയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ഋഷികേശിലെ സാഹസങ്ങൾ വിദേശികളടക്കമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. എല്ലാ തരത്തിലുമുള്ള മടുപ്പുകളെല്ലാം മാറ്റിവെച്ച് പുതിയൊരാളായി തിരിച്ചുവരുവാനുള്ള യാത്രയാണെങ്കിൽ ഋഷികേശിൽ തീർച്ചയായും എത്തിയിരിക്കണം. ഫ്ലയിങ് ഫോക്സ്, ബങ്കീ ജമ്പിങ്ങ്, വൈറ്റ് വാട്ടർ റാഫ്ടിങ്ങ്, ക്ലിഫ് ജമ്പിങ്ങ്, ബോഡി സർഫിങ്ങ് ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.
PC:timeflicks

കോർബെറ്റിന്റെ പൈതൃകം
ജിം കോർബെറ്റെന്ന കടുവാ വേട്ടക്കാരന്റെ ഓർമ്മകളുറങ്ങുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷണൽ പാർക്ക്. ബെംഗാൾ കടുവകളുടെ ഇടമായ ഇവിടം അപൂർവ്വമായ ജന്തുജാലങ്ങളെക്കൊണ്ടും സമ്പന്നമാണ്. വന്യമൃഗങ്ങളും ജങ്കിൾ സഫാരിയും കൂടാതെ വേറെയും കുറേ കാര്യങ്ങൾ ഇവിടെയുണ്ട്. ജി കോർബെറ്റ് ഉപയോഗിച്ചിരുന്ന വീടും അവിടുത്തെ ഇടങ്ങളും ഇവിടെ എത്തുന്നവർ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.
PC:curiouslog

ഹിമാലയൻ കാഴ്ചകൾ
ഉത്തരാഖണ്ഡിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ഹിമാലയൻ കാഴ്ചകൾ. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പർവ്വതങ്ങളും കുത്തനെയുള്ള താഴ്വരകളും മനോഹരമായ ലാന്‍ഡ് സ്കേപ്പുകളും ഒക്കെ ഇവിടെ സന്ദർശകരെ കാത്തിരിക്കുകയാണ്.

പൂക്കളുടെ താഴ്വര!
സൻസ്കാർ വാലിക്കും ഹിമാലയത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പൂക്കളുടെ താഴ്വര ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ട്രക്കിങ്ങ് ഇടങ്ങളിൽ ഒന്നാണ്. ആൽഫീൻ പൂക്കളുടെ മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. ലോക പൈതൃക കേന്ദ്രങ്ങളിലൊന്നുകൂടിയായ ഇവിടുത്തെ ഭൂപ്രകൃതി കാണുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്.
PC:Dinesh Valke

ഉണർവ്വും ഉൻമേഷവും
യാത്രകളില്‍ നിന്നും ലഭിക്കുന്ന ഉണർവ്വും ഉൻമേഷവും ആണ് ലക്ഷ്യമെങ്കിൽ ഒരൊറ്റ ലക്ഷ്യമേയുള്ളൂ.അത് ഉത്തരാഖണ്ഡാണ്. വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന താമസ ഇടങ്ങളും സൗകര്യങ്ങളുമുള്ള ധാരാളം റിസോർട്ടുകളും അവരുടെ പാക്കേജുകളും ഇവിടെ ലഭ്യമാണ്.

ദേവഭൂമി
വിനോദ സഞ്ചാരം എന്നിതിലുപരിയ കുറേ ആളുകളെ ഇവിടേക്കാകർഷിക്കുന്ന മറ്റൊരു കാര്യമാണ് ദേവ ഭൂമി എന്ന വിശേഷണം. ദൈവത്തിന്റെ നാടായ ഇവിടം ഒട്ടേറെ വിശുദ്ധ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്. ബദ്രിനാഥും യമുനോത്രിയും കേഥർനാഥുമൊക്കെ സ്ഥിതി ചെയ്യുന്ന ഇവിടെ തീർഥാടനത്തിനായി മാത്രം വരുന്നവരുമുണ്ട്.
PC:Edson Walker

ഹണിമൂണുകാരുടെ സ്വർഗ്ഗം
ഹണിമൂണിനെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ പലർക്കും മനസ്സിൽ വരുന്ന ഇടമാണ് ഉത്തരാഖണ്ഡ്. മഞ്ഞും മനോഹരമായ കാലാവസ്ഥയും കറങ്ങിയടിക്കുവാനുള്ള ഇടങ്ങളും ഷോപ്പിങ്ങിനു പറ്റിയ സ്ഥലങ്ങളും ഫോട്ടോ പോയിന്റുകളും ഒക്കെ ഇവിടുത്തെ ഹണിമൂൺ ആഘോഷമാക്കും എന്ന കാര്യത്തിൽ സംശയമില്ല.
PC:Mohd Fazlin Mohd Effendy Ooi

ആഘോഷങ്ങൾ
ഉത്തരാഖണ്ഡുകാരുടെ ജീവിതത്തിൽറെ ഒരു ഭാഗം തന്നെയാണ് അവിടുത്തെ ആഘോഷങ്ങൾ. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്നതുകൊണ്ടുതന്നെ മതപരമായ ആഘോഷങ്ങൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭ മേളയും ഗംഗാ നദിതീരത്തെ ആഘോഷങ്ങളും ഒക്കെ അറിയേണ്ടവ തന്നെയാണ്.
PC:wikimedia

നന്മ നിറഞ്ഞ ആളുകൾ
തങ്ങളുടെ അടുത്തേയ്ക്ക് എത്തുന്നവരെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്ന ആളുകളാണ് ഉത്തരാഖണ്ഡിലുള്ളവർ. ലളിത ജീവിതം നയിക്കുന്ന ഇവർ ഇവിടെയ എത്തുന്നവരുടെ ഏതൊരു കാര്യത്തിനും ഒരു മടിയും കൂടാതെ എത്തുന്നവരാണ്. വർണ്ണാഭമായ ആഘോഷങ്ങളാണ് ഇവരുടെ മറ്റൊരു പ്രത്യേകത, പ്രദേശങ്ങൾക്കനുസരിച്ച് ഇവരുടെ ആഘോഷങ്ങൾക്കും മാറ്റങ്ങളുണ്ടാവും. മലമുകളിലേക്ക് കടക്കും തോറും എല്ലാത്തിലും വ്യത്യസ്തമായ ആളുകളെയാണ് കാണാൻ സാധിക്കുക.
PC:Barry Silver

ആശ്രമങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടുത്തെ മിക്ക ആശ്രമങ്ങളും സഞ്ചാരികളെ ഒരു സമയചക്രത്തിന്റെ പിറകിലേക്കു തന്നെ കൊണ്ടു പോകുന്നവയാണ്. അപൂർവ്വങ്ങളി മാത്രം കാണുവാൻ സാധിക്കുന്ന നിർമ്മാണ രീതികളും ജീവിത രീതികളും ഒക്ക ഇവിടെ കാണാൻ സാധിക്കും.
PC:wikipedia