Search
  • Follow NativePlanet
Share
» »അതിശയങ്ങളുടെ നാടായ ഗാംഗ്ടോക്ക് ഇനിയും കണ്ടിട്ടില്ലേ?

അതിശയങ്ങളുടെ നാടായ ഗാംഗ്ടോക്ക് ഇനിയും കണ്ടിട്ടില്ലേ?

റെ വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമായ ആചാരങ്ങളുടെ നാടായ ഗാംഗ്ടോക്ക് സിക്കിമിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ടതാണ്.

By Elizabath Joseph

സിക്കിമിൻറെ തലസ്ഥാനം എന്ന നിലയിലാണ് നമുക്ക് ഗാംടോക്കിനെ പരിചയം. എന്നാൽ സഞ്ചാരികൾക്കിടയിൽ ഗാംടോക്ക് അറിയപ്പെടുന്നത് മറ്റുപല പ്രത്യേകതകളാലുമാണ്. ബുദ്ധമത വിശ്വാസത്തിന്റെ കേന്ദ്രങ്ങളിലൊന്നായ ഇവി
ടം ഹിമാലയത്തിലെ സിവാലിക് മലനിരകളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മലമുകളിലെ സുന്ദരി എന്നറിയപ്പെടുന്ന ഗാംഗ്ടോക്കിന്റെ ചരിത്രത്തിന് ഏകദേശം 18 നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഏറെ വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമാ ആചാരങ്ങളുടെ നാടായ ഗാംഗ്ടോക്ക് സിക്കിമിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ടതാണ്...

ബുദ്ധമത വിശ്വാസികളുടെ എൻചേ മൊണാസ്ട്രി

ബുദ്ധമത വിശ്വാസികളുടെ എൻചേ മൊണാസ്ട്രി

ഗാംഗ്ടോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ എന്‍ചേ മൊണാസ്ട്രി. ബുദ്ധമത വിശ്വാസികളുടെ ജീവകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഇവിടം ഗാംഗ്ടോക്കിനെ ഒരു മതനഗരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. വ‍ജ്രയാന ബുദ്ധിസത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. 1909 ൽ നിർമ്മിക്കപ്പെട്ട ഈ ആശ്രമം ഇന്ന് വളരെ വലിയ ഒരു തീർഥാടന കേന്ദ്രമാണ്.
ഗാംഗ്ടോക്ക് നഗരത്തിനു മുകളിലായുള്ള ഒരു വലിയ കുന്നിന്റെ മുകളിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. കാഞ്ചൻരംഗ കൊടുമുടിയുടെ മനോഹരമായ ദൃശ്യങ്ങൾ ആശ്രമത്തിൽ നിന്നാൽ കാണാൻ സാധിക്കും.
താന്ത്രിക ബുദ്ധിസവുമായി ബന്ധപ്പെട്ട ആശ്രമമായതിനാൽ മറ്റു ബുദ്ധാശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടുത്തേത്. ബുദ്ധിസ്റ്റ് ചിത്രങ്ങളും ചുവരെഴുത്തുകളുമാണ് മറ്റൊരാകർഷണം.

PC:Sumantorroy

നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി

നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി

തിബറ്റന്‍ ബുദ്ധിസം,സംസ്കാരം, ഭാഷ, കല, ചരിത്രം എന്നിവയെ കുറിച്ച പഠനത്തിനായി 1958ല്‍ ആരംഭിച്ചതാണ് ഈ സ്ഥാപനം. ലെപ്ച, തിബറ്റന്‍,സംസ്കൃത ഭാഷയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പ്രതിമകളും കലാരൂപങ്ങളും ഇവിടെയുണ്ട്. പരമ്പരാഗത തിബറ്റന്‍ ബുദ്ധമത വിഹാരത്തിന്‍െറ ശൈലിയില്‍ മനോഹര രൂപകല്‍പ്പനയോടെ നിര്‍മിച്ച ഇവിടെ ബുദ്ധമതവുമായി ബന്ധപ്പെട്ട പഠനത്തിന് 200ഓളം പ്രതീകങ്ങളുമുണ്ട്. സിക്കീമിന്‍െറ ചരിത്രവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ശേഖരിക്കുകയും ഡിജിറ്റലൈസ് ചെയ്യുകയുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ അടുത്ത പരിപാടി.

PC:Subhrajyoti07

 ബാബാ ഹര്‍ഭജൻ സിങ് ക്ഷേത്രം

ബാബാ ഹര്‍ഭജൻ സിങ് ക്ഷേത്രം

ജെലെപാലാ പാസിനും നാഥുലാപാസിനും ഇടയിലാണ് കൗതുകമുള്ള ചരിത്രം പേറുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 35 വര്‍ഷം മുമ്പ് അതിര്‍ത്തി സേവനത്തിനിടെ കാണാതാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പഞ്ചാബ് സ്വദേശിയാണ് ബാബാ ഹര്‍ഭജന്‍ സിംഗ്. മൃതദേഹം കണ്ടെടുത്ത് കുറച്ച് ദിവസങ്ങള്‍ക്കകം സഹപ്രവര്‍ത്തകന്‍െറ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ബാബ തന്‍െറ പേരില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രേ. പട്ടാളക്കാരും പ്രദേശവാസികളും ആദരപൂര്‍വം കാണുന്ന ക്ഷേത്രത്തില്‍ ഇതുവഴി പോകുന്ന സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്. ഒരു കുപ്പി വെള്ളം ഇവിടെവെച്ച് പോയ ശേഷം മടക്കയാത്രയില്‍ അത് തിരികെയെടുത്താല്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നാണ് വിശ്വാസം. സമാധിയടക്കമുള്ള ക്ഷേത്രത്തില്‍ ദിവസവും രാത്രി ബാബ സന്ദര്‍ശിക്കാറുണ്ടെന്നും അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ ജീവന്‍ കാക്കാന്‍ ബാബാ സദാ സേവന സജ്ജനാണെന്നാണ് സഹപ്രവര്‍ത്തകരുടെ വിശ്വാസം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ബാബ വാര്‍ഷിക അവധിക്ക് പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള വീട്ടില്‍ പോവുകയും ചെയ്യും. അന്നേ ദിവസം ബാബയുടെ യൂനിഫോമടക്കം സാധനങ്ങളുമായി മിലിട്ടറി ജീപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊണ്ടുപോകും. ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പഞ്ചാബിലേക്ക് ഇവര്‍ ട്രെയിന്‍ കയറുക. ഒരു ബെര്‍ത്ത് ബാബക്കായി ഇവര്‍ ഒഴിച്ചിടുകയും ചെയ്യും.

നാതുലാ പാസ്

നാതുലാ പാസ്

സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് നാഥുലാ ചുരം എന്നറിയപ്പെടുന്നത്. സിക്കിമിനും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിനും ഇടയിലാണ് ഇത് വരുന്നത്. ഇന്ന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ഏക സഞ്ചാരമാർഗ്ഗം കൂടിയാണിത്. ലോകത്തിലെ ഉയരമേറിയ പാതകളിലൊന്നായ ഇത് സമുദ്ര നിരപ്പിൽ നിന്നും 4310 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗാംഗ്ടോക്കിൽ നിന്നും 56 കിലോമീറ്റർ അകലെയാണ് ഇതുള്ളത്.

PC:Giridhar Appaji Nag Y

ലാചുങ്

ലാചുങ്

വടക്കന്‍ സിക്കിമിനോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 9600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് ലാചുങ് മലനിരകള്‍. പുരാതനായ സംസ്‌കാരത്തിനും പാരമ്പര്യങ്ങള്‍ക്കും പേരുകേട്ട ഇവിടം ഗ്രാമീണ ജിവിതങ്ങള്‍ നേരിട്ടു കണ്ടറിയുന്നതിനു പറ്റിയ സ്ഥലം കൂടിയണ്. ഗാംങ്‌ടോക്കില്‍ നിന്നും 100 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാം. മലിനാകാത്ത കാലാവസ്ഥയും നദികളും പര്‍വ്വതങ്ങളുമൊക്കെയാണ് സഞ്ചാരികള്‍ക്ക് ഇവിടെ കണാുവാനുള്ളത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ലാചുങ് ആശ്രമമാണ് ഇവിടുത്തെ വേറൊരു ആകര്‍ഷണം

PC- Jaiprakashsingh

നാംചി

നാംചി

ഗാംടോക്കില്‍ നിന്നും 80 കിലോീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാംചി സിക്കിമിന്റെ തെക്കു വശത്താണ് ഉള്ളത്. മലകളും താഴ്വരകളും നിറഞ്ഞു നില്‍ക്കുന്ന നാംചി ബുദ്ധ മത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്. എല്ലാ തരത്തിലും പ്രത്യേകിച്ച് ചരിത്രത്തിലും പ്രകൃതി ഭംഗിയിലും ഒരുപോലെ താല്പര്യുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് ഇത്. ഗാംങ്‌ടോക്കില്‍ നിന്നും റോഡ് മാര്‍ഗം എത്തിപ്പെടാന്‍ സാധിക്കുന്ന ഇവിടെ മനോഹരങ്ങളായ കാഴ്ചകള്‍ ഒട്ടേറെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

PC- yuen yan

ഫൊടോങ്

ഫൊടോങ്

ഗാംഗ്‌ടോക്കില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊര മനോഹരമായ ഇടമാണ് ഫൊടോങ്. വളരെ എളുപ്പത്തില്‍ ചെന്നെത്താവുന്ന ഇടമായതിനാല്‍ തന്നെ പ്രദേശവാസികളടക്കം ഒട്ടേറെ ആളുകള്‍ ഇവിടെ എത്താറുണ്ട്. രാവന്‍ഗ്ലയെ പോലെ തന്നെ ഇവിടെയും ധാരാളം ആശ്രങ്ങള്‍ ണ്ട.് അത് ഇവിടുത്തെ ടൂറിസത്തിന്റെ സാധ്യതയെ ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട് എന്നത് പറയാത വയ്യ. സിക്കിമിലെ ഭൂപ്രകൃതിയെ ആസ്വദിക്കാനുള്ള ഒരു യാത്രയ്ക്കാണ് നിങ്ങള്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇവിടമാണ് ഏറ്റവും യോജിച്ചത് എന്ന കാര്യത്തില്‍ സംശയില്ല.

PC- dhillan chandramowli

സോംഗോ തടാകം

സോംഗോ തടാകം

എല്ലാ വശവും പർവ്വത നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സോംഗോ തടാകം ഗാംടോക്കിലെ മറ്റൊരു കാഴ്ചയാണ്. ചാങ്കു തടാകം എന്നും ഇതറിയപ്പെടുന്നു.സമുദ്രനിരപ്പിൽ നിന്നും 12,000 അടി ഉയരത്തിൽ ഗാംടോക്കിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സിക്കിമിലുള്ളവർ ഏറെ വിശുദ്ധമായാണ് ഇതിനെ കണക്കാക്കുന്നത്. നാഥുലാ പാസിലേക്കുള്ള വഴിമധ്യേ കാണാവുന്ന ഈ തടാകത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരെയാണ് ചൈനീസ് അതിര്‍ത്തി.
തണുപ്പു കാലങ്ങളിൽ മഞ്ഞുറഞ്ഞ് കിടക്കുന്ന ഇവിടെം വേനൽക്കാലത്താണ് ഒരു തടാകത്തിന്റെ രൂപം കൈവരിക്കുന്നത്.
ഗുരു പൂർണ്ണിമയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്ക് പ്രവേശിക്കുവാൻ പ്രത്യേക അനുമതികൾ ആവശ്യമാണ്.
2006ല്‍ ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഈ തടാകത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

PC:Indrajit Das

Read more about: sikkim north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X