Search
  • Follow NativePlanet
Share
» »നീണ്ടവാരാന്ത്യത്തിലെ നാല് അവധികൾ, ഇഷ്ടംപോലെ യാത്രകൾ, നോക്കിവയ്ക്കാം ഈ സ്ഥലങ്ങളും

നീണ്ടവാരാന്ത്യത്തിലെ നാല് അവധികൾ, ഇഷ്ടംപോലെ യാത്രകൾ, നോക്കിവയ്ക്കാം ഈ സ്ഥലങ്ങളും

നീണ്ട നാലുദിവസത്തെ അവധിയുമായി റിപ്പബ്ലിക് ദിന വാരാന്ത്യം വരികയാണ്. ഈ വർഷം പോകണമെന്നു വിചാരിച്ച യാത്രകളൊക്കെ പോയി തുടങ്ങുവാൻ പറ്റിയ സമയം. ഒരുപാട് ദൂരമൊന്നും പോകാതെ നാട്ടിലും പരിസരങ്ങളിലുമായി യാത്ര പോകുവാനാണ് പ്ലാനെങ്കി നമ്മുടെ അടുത്തുതന്നെയുള്ള എളുപ്പ യാത്രകൾ സാധ്യമാകുന്ന ഹിൽ സ്റ്റേഷനുകളും മലനിരകളും തിരഞ്ഞെടുക്കാം.
ജനുവരി 26 വ്യാഴാഴ്ചത്തെ അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഒരു ലീവെടുത്താൽ ശനിയും ഞായറും കൂട്ടി ആകെ നാലു ദിവസം കിട്ടും. ഈ നാലുദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ തെക്കേ ഇന്ത്യയിലെ സ്ഥലങ്ങളിതാ...

വാഗമൺ

വാഗമൺ

ഒരുപാട് കാഴ്ചകളൊന്നും അവകാശപ്പെടുവാനില്ലെങ്കിലും കൺമുന്നിൽ കാണുന്നതെല്ലാം അടിപൊളി ആയുള്ള സ്ഥലമാണ് വാഗമൺ. ഇതിന്റെ സൗന്ദര്യം അങ്ങനെ വാക്കുകളിലൊന്നും ഒരിക്കലും ഒതുക്കുവാൻ സാധിക്കില്ല. വളഞ്ഞുപുളഞ്ഞു പോകുന്ന പാതകൾ, കരിങ്കല്ല് വെട്ടിയെടുത്തുണ്ടാക്കിയ വഴികൾ, ഇങ്ങനെ അങ്ങു കയറിച്ചെല്ലുന്ന ഇവിടം യാത്രകൾ വീക്നെസ് ആയിട്ടുള്ളവരുടെ ഒരു സ്വർഗ്ഗം തന്നെയാണ്.
മൊട്ടക്കുന്നും തടാകവും പൈൻമരക്കാടും തങ്ങളുപാറയും ഒക്കെയായി കാഴ്ചകൾ കണ്ടുമാത്രമേ ഇവിടെ നിന്നും മടങ്ങാവൂ.

PC:Muhammed Fayiz/Unsplash

വയനാട്

വയനാട്

അങ്ങനെ പ്രത്യേകിച്ചൊരു അവധിയോ അവധിക്കാലമോ മലയാളികൾക്കാവശ്യമില്ല വയനാട്ടിലേക്കു വരുവാൻ. പ്രത്യേകിച്ച് ജനുവരിയും ഫെബ്രുവരിയും ഒക്കെയാകുമ്പോൾ നമ്മൾ തനിയെ കയറിച്ചെല്ലുന്ന ഒരു ലക്ഷ്യസ്ഥാനമായി വയനാട് മാറിയിട്ടുണ്ട്. പൂക്കോട് തടാകം മുതൽ ഇവിടുത്തെ കാഴ്ചകള്‍ തുടങ്ങും. സൂചിപ്പാറയും ചെമ്പ്രയും ബാവലിയും മാനന്തവാടിയും കല്പ്പറ്റയും തൊള്ളായിരം കണ്ടിയും ഒക്കെ കണ്ടുവരാം. ബജറ്റ് യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ കെഎസ്ആർടിസിയുെ സ്ലീപ്പർ ബസ് സംവിധാനം താമസത്തിനായി പ്രയോജനപ്പെടുത്താം. കെഎസ്ആർടിസിയുടെ ജംഗിൾ സഫാരിയാണ് ഇപ്പോഴത്തെ വയനായ് യാത്രകളിലെ താരം എന്ന കാര്യം മറക്കാതിരിക്കാം.
PC:Goutham Krishna/Unsplash

മൂന്നാർ

മൂന്നാർ

മൂന്നാർ കാണാതെ മലയാളികളുടെ ഒരവധിയും പൂർത്തിയാകില്ല. ഓരോ യാത്രയിലും എന്തെങ്കിലും പുതുമ തരുവാൻ മൂന്നാറിന് കഴിയും. അതിപ്പോൾ വെറുതെ തേയിലത്തോട്ടങ്ങളും എന്നും കാണുന്ന വെള്ളച്ചാട്ടങ്ങളോ ആയിരുന്നാൽ പോലും മൂന്നാറിലാണ് നിങ്ങളെങ്കിൽ അതൊരു വേറൊരു കാഴ്ച തന്നെയാണ്. മൂന്നാറിൽ പോയി എന്തു കാണണം, ഏത് റോഡ് പിടിക്കണം എന്നുള്ളത് നേരത്തെ തന്നെ തീരുമാനിക്കണം. അല്ലെങ്കിൽ മൂന്നാറിലെത്തി യാത്രകൾ പ്ലാൻ ചെയ്താല്‍ നിങ്ങളുടെ യാത്ര ചെയ്യുവാനുള്ള കുറേ സമയം നഷ്ടത്തിലാകും,

PC:Paul-Vincent Roll/Unsplash

കൂർഗ്

കൂർഗ്

റിപ്പബ്ലിക് ദിന ദീർഘവാരാന്ത്യത്തിൽ പോകുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് കൂർഗ്. കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന സ്ഥലം എന്നതിനാൽ ഇവിടെ മലയാളികളില്ലാത്ത ഒരു ദിവസം കാണില്ല. മണ്ഡൽപെട്ടിയിലെ സൂര്യോദയവും ഓഫ്റോഡിങ്ങും മുതൽ ഇവിടുത്തെ കാഴ്ചകൾ തുടങ്ങും. രാജാ സീറ്റ്, മടിക്കേരി, അബ്ബെ വെള്ളച്ചാട്ടം, തലക്കാവേരി, പുരാതനങ്ങളായ ക്ഷേത്രങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ബജറ്റും സമയവും അനുവദിക്കുമെങ്കിൽ കാപ്പിത്തോട്ടങ്ങളിലെ ഹട്ടുകളിലെ താമസം പോലുള്ള കാര്യങ്ങൾ കൂടി തിരഞ്ഞെടുക്കാം

PC:Aamir/Unsplash

ചിക്കമഗളുരു

ചിക്കമഗളുരു

വീട്ടുകാരൊന്നിച്ചുള്ള ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ നേരെ ചിക്കമഗളൂരുവിന് പോകാം. കർണ്ണാടക വരെ പോയാൽ മതിയെന്നതും ഇഷ്ടംപോലെ കാഴ്കൾ ആസ്വദിച്ച്, സമയമെടുത്തു കാണുവാനുണ്ട് എന്നതുമാണ് ഇവിടേക്കുള്ള പോക്കിന്റെ അട്രാക്ഷൻ. ജനുവരിയിലെ യാത്രയ്ക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നു കൂടിയാണിത്. കാപ്പിക്കുരു ആദ്യമായി ഇന്ത്യയിൽ കൃഷി ചെയ്തത് ഇവിടെയാണെന്നാണ് ചരിത്രം പറയുന്നത്. കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഇവിടെ നിർബന്ധമായും പോയിരിക്കണം. അവിടെ നിന്നും കിടിലൻ കാപ്പി രുചികൾ പരീക്ഷിക്കുവാനും ഇതിന്‍റെ സംസ്കരണവും മറ്റു കാര്യങ്ങളും നേരിട്ടു കാണുവാനും സാധിക്കും. ഒരു മലകയറ്റത്തിനു പ്ലാൻ ചെയ്തു വേണം ഇവിടേക്കു വരുവാൻ,

PC:Nishal Pavithran/Unsplash

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാംറിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാം

ഹൈദരാബാദ്

ഹൈദരാബാദ്


ഹിൽ സ്റ്റേഷന്റെ ലിസ്റ്റിൽ വരില്ലെങ്കിലും ജനുവരിയിലെ തണുപ്പിൽ കയറിച്ചെല്ലുവാൻ പറ്റിയ ഇടമാണ് ഹൈദരാബാദ്. നഗരവും തെരുവുകളും മാർക്കറ്റും ഒക്കെയുള്ള ഒരു ഹൈദരാബാദിനെ നമുക്ക് ഈ യാത്രയിൽ കാണാം. പുലര്‍ച്ചെ പോയാൽ ഓരോ മാർക്കറ്റും എങ്ങനെ അതിന്റെ ഒരു ദിവസം തുടങ്ങുന്നു എന്നു മനസ്സിലാക്കാം. പിന്നെ, രുചികൾക്കായുള്ള സമയമാണ്. തെരുവുകളിൽ നിങ്ങളിതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിഭവങ്ങൾ അണിനിരക്കും. അത് കൂടാതെ, സമയം പോലെ ഗോൽകോണ്ട കോട്ടയും ചാർമിനാറും നിർബന്ധമായും സന്ദർശിക്കണം.

PC:Rishabh Modi

 കോപ്പ

കോപ്പ

ഓഫ്ബീറ്റ് യാത്രകൾക്കായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് കോപ്പ. കർണ്ണാടകയിലെ ചിക്കമഗളുരുവിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി സ്നേഹികൾക്ക് ഒരു സ്വർഗ്ഗമാണ്. സഹ്യാദ്രിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കർണ്ണാടകയുടെ കാശ്മീർ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ പേരുപോലെ ഒരു മഞ്ഞുവീഴ്ച ഇവിടെയില്ല. ചിക്കമഗളുരുവിൽ നിന്നും 90 കിലോമീറ്റർ അകലെയാണ് കോപ്പയുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 763 മീറ്റര്‍ ഉയരത്തിലാണ് കോപ്പ സ്ഥിതി ചെയ്യുന്നത്. പ്രകൃതിമനോഹരമായ കാഴ്ചകൾ കഴിഞ്ഞാൽ ക്ഷേത്രങ്ങളാണ് ഇവിടെ കാണുവാനുള്ളത്.

എന്താണ് പിഎൻആർ? എങ്ങനെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംഎന്താണ് പിഎൻആർ? എങ്ങനെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാംമാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X