Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനം 2023: പരേഡും ചടങ്ങുകളും കാണുവാൻ ബുക്ക് ചെയ്യാം, വിശദവിവരങ്ങൾ

റിപ്പബ്ലിക് ദിനം 2023: പരേഡും ചടങ്ങുകളും കാണുവാൻ ബുക്ക് ചെയ്യാം, വിശദവിവരങ്ങൾ

നാനാത്വത്തിലെ ഏകത്വവും സമ്പന്നമായ സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം റിപ്പബ്ലിക് ദിന പരേഡാണ്

റിപ്പബ്ലിക് ദിനം 2023: രാജ്യത്തിന് സ്വന്തമായി ഭരണഘടന നിലവിൽ വന്നതിന്റെ 74-ാം വർഷം! ഒരു റിപ്പബ്ലിക് രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം തുടങ്ങിയതിന്റെ 74 വർഷങ്ങൾ. രാജ്യം ഒരൊറ്റ മനസ്സോടെ നിറഞ്ഞാഘോഷിക്കുന്ന ഈ ദിവസം ഓരോ ഭാരതീയനെ സംബന്ധിച്ചെടുത്തോളവും പ്രധാനമാണ്.

നാനാത്വത്തിലെ ഏകത്വവും സമ്പന്നമായ സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം റിപ്പബ്ലിക് ദിന പരേഡാണ് (Republic Day 2023 Parade). റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ഭവന് സമീപമുള്ള റെയ്‌സിന ഹിൽ മുതൽ, ഇന്ത്യാ ഗേറ്റ് കടന്ന് കർത്തവ്യ പാതയിലൂടെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിലേക്ക് നടത്തുന്ന പരേഡ് കാണുവാനായി ഓരോ വർഷവും ആയിരക്കണക്കിനാളുകൾ ഡൽഹിയിലെത്തുന്നു. മികച്ച രീതിയിൽ പരേഡ് കാണണമെന്നുണ്ടെങ്കിൽ നേരത്തെ തന്നെ ടിക്കറ്റ് എടുത്ത് സ്ഥാനം ഉറപ്പിക്കണം.

ഗണതന്ത്ര് ദിവസ്

ഗണതന്ത്ര് ദിവസ്

ഗണതന്ത്ര് ദിവസ് അഥവാ റിപ്പബ്ലിക് ദിനം ഒരു രാജ്യത്തെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണ്. 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓര്‍മ്മദിവസമാണ് റിപ്പബ്ലിക് ദിനം. 2023 ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 74-ാം വർഷം ആണ്.

PC: PTI Images

റിപ്പബ്ലിക് ദിന പരേഡ്

റിപ്പബ്ലിക് ദിന പരേഡ്

റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകർഷണം ആ ദിവസം നടത്തുന്ന പരേഡ് ആണ്. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഈ പരേഡ് കർത്തവ്യ പാതയിലാണ് നടക്കുന്നത്. നേരത്തെ ഈ പാത രാജ്പഥ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

PC: PTI Images

റിപ്പബ്ലിക് ദിന പരേഡ് 2023 ടിക്കറ്റുകൾ

റിപ്പബ്ലിക് ദിന പരേഡ് 2023 ടിക്കറ്റുകൾ

റിപ്പബ്ലിക് ദിന പരേഡ് നേരിട്ടു കാണുവാൻ താല്പര്യമുള്ളവർ റിപ്പബ്ലിക് ദിന പരേഡ് 2023 ടിക്കറ്റുകൾ വാങ്ങാം. ഇതിനായി സർക്കാരിന്‍റെ ഓൺലൈൻ ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ആയ www.aamantran.mod.gov.in ഉപയോഗപ്പെടുത്താം.

PC: PTI Images

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് നിരക്ക്

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് നിരക്ക്

മൂന്നു തരത്തിലുള്ള ടിക്കറ്റുകളാണ് റിപ്പബ്ലിക് ദിന പരേഡ് കാണുന്നവർക്കായി ലഭ്യമായിട്ടുള്ളത്. 500 രൂപ, 100 രൂപ, 20 രൂപ എന്നിങ്ങനെയാണ് റിപ്പബ്ലിക് ദിന പരേഡിന്റെ ടിക്കറ്റ് നിരക്ക്. ബീറ്റിംഗ് റിട്രീറ്റ് റിഹേഴ്സൽ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് 20 രൂപയാണ്.ഒരു ഡിവൈസിൽ നിന്ന് ലോഗിൻ ചെയ്ത് പരമാവധി 10 ടിക്കറ്റുകൾ ആണ് ബുക്ക് ചെയ്യുവാന് സാധിക്കുന്നത്.

PC: PTI Images

റിപ്പബ്ലിക് ദിനം 2023 പരേഡ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്

റിപ്പബ്ലിക് ദിനം 2023 പരേഡ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്

2023 ലെ റിപ്പബ്ലിക് ദിന പരേഡ് കണുവാൻ ഓൺലൈൻ വഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു നോക്കാംRepublic Day parade tickets booking 2023

http://www.aamantran.mod.gov.in എന്ന വെബ്സൈറ്റ് തുറക്കുക.

നിങ്ങൾ ഈ സൈറ്റിലെ രജിസ്ട്രേഡ് യൂസർ ആണെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നല്കി OTP ലഭിച്ച ശേഷം തുടരുക.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ആളാണെങ്കിൽ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നല്കി രജിസ്റ്റർ ചെയ്യാം. അതിനു ശേഷം മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നല്കി തുടരാം.

ഇങ്ങനെ ലോഗിൻ ചെയ്ത ശേഷം ടിക്കറ്റ് ബുക്കിംഗ് പേജ് തുറന്നു വരും. ഇതിൽ നിങ്ങൾ ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്ന പരിപാടി തിരഞ്ഞെടുക്കുക.

(FDR-റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, റിഹേഴ്സൽ-ബീറ്റിംഗ് ദി റിട്രീറ്റ്, ബീറ്റിംഗ് ദി റിട്രീറ്റ് - FDR, ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി) എന്നിങ്ങനെ വിവിധ പരിപാടികൾ ഇവിടെ കാണാം.

അതിനു ശേഷം ഏതു നിരക്കിലുള്ള ടിക്കറ്റ് ആണോ വേണ്ടത്, അത് തിരഞ്ഞെടുക്കുക.

എൻക്ലോഷർ തിരഞ്ഞെടുക്കുക.

അതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോരുത്തരുടെയും പേര്, ജനനതിയതി, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വീട്ടു വിലാസം, തിരിച്ചറിയൽ രേഖ, തിരിച്ചറിയൽ രേഖയുടെ നമ്പർ, ഇമേജ് തുടങ്ങിയവ നല്കുക.

അടുത്ത പടിയായി പണം അടയ്ക്കുക. ശേഷം നിങ്ങളുടെ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

PC: PTI Images

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് കൗണ്ടറുകൾ വഴി

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് കൗണ്ടറുകൾ വഴി

ഡൽഹിയിലുള്ളവർക്ക് ഓൺലൈൻ വഴിയല്ലാതെ തിരഞ്ഞെടുത്ത ഓഫ്‌ലൈൻ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് നേരിട്ട് മേടിക്കാം. Republic Day parade tickets from booth/counter

ജനുവരി 7 മുതൽ ജനുവരി 25 വരെ ഇവിടെ ടിക്കറ്റുകൾ ലഭിക്കും.

1. പ്രഗതി മൈതാനം (ഗേറ്റ് നമ്പർ 1)

2. ജന്തർ മന്തർ (മെയിൻ ഗേറ്റിന് സമീപം)

3. സേന ഭവൻ (ഗേറ്റ് നമ്പർ 2)

4. പാർലമെന്റ് ഹൗസ് റിസപ്ഷൻ ഓഫീസ്, (പാർലമെന്റ് അംഗങ്ങൾക്ക് മാത്രമുള്ള പ്രത്യേക കൗണ്ടർ) എന്നിവിടങ്ങളിൽ നിന്നു വാങ്ങാം.

കൗണ്ടറുകൾ ദിവസവും (ജനുവരി 23 ഒഴികെ) രാവിലെ10:00 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 2:00 മുതൽ 4:30 വരെയും പ്രവർത്തിക്കും.

PC: PTI Images

കൗണ്ടറുകളിൽ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൗണ്ടറുകളിൽ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗവൺമെന്റ് അംഗീകരിച്ച ആധാർ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, അല്ലെങ്കിൽ പാസ്പോർട്ട്- ഇവയിലേതെങ്കിലും ഒന്നു കരുതുക. പരേഡിലോ മറ്റു ചടങ്ങുകളിലോ പങ്കെടുക്കുന്നതിന് ഈ രേഖ കരുതണം.

5 വയസ്സിന് താഴെയുള്ള കുട്ടികളെ ചടങ്ങിന് അനുവദിക്കില്ല.

5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റുകൾ അനുവദിക്കും.

ഒരിക്കൽ വിറ്റ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.

PC: PTI Images

ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളുംഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും

റിപ്പബ്ലിക് ഡേ 2023: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍റിപ്പബ്ലിക് ഡേ 2023: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍

Read more about: delhi republic day travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X