Search
  • Follow NativePlanet
Share
» »ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം

ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം

എല്ലാ പുഷ്പങ്ങളും ഒരൊറ്റകുടക്കീഴിൽ വിരിഞ്ഞുതളിര്‍ത്തു നിൽക്കുന്ന കാഴ്ചയുമായി വീണ്ടും ഒരു ലാല്‍ ബാഗ് പുഷ്പമേള വരികയാണ്.

ബെംഗളുരു വർണ്ണങ്ങളാൽ നിറയുവാൻ ഇനി ദിവസങ്ങൾ മാത്രം. എല്ലാ പുഷ്പങ്ങളും ഒരൊറ്റകുടക്കീഴിൽ വിരിഞ്ഞുതളിര്‍ത്തു നിൽക്കുന്ന കാഴ്ചയുമായി വീണ്ടും ഒരു ലാല്‍ ബാഗ് പുഷ്പമേള വരികയാണ്. വാക്കുകൾക്ക് വർണ്ണിക്കുവാൻ കഴിയുന്നതിലുമപ്പുറം ഭംഗിയിൽ മനംമയക്കുന്ന കാഴ്ചകൾ കാണുവാൻ തയ്യാറെടുക്കാം.

കർണ്ണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്മെന്‍റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോ ജനുവരി 20ന് ആരംഭിക്കും. ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. ഫ്ലവർഷോ ജനുവരി 30 വരെ നീണ്ടുനിൽക്കും. 12 ലക്ഷം സന്ദർശകരെയാണ് ഈ വർഷത്തെ മേളയിൽ പ്രതീക്ഷിക്കുന്നത്.

Republic Day Bangalore Lalbagh Flower Show 2023

'ബെംഗളൂരുവിന്റെ ചരിത്രവും പരിണാമവും' എന്നതാണ് ഈ വർഷത്തെ ഷോയുടെ പ്രമേയം. കർണ്ണാടകയിലെ സാധാരണ ഒരു ചെറുനഗരത്തിൽ നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായി ഉയർന്ന ബെംഗളുരുവിന്റെ 1500 വർഷത്തോളം വരുന്ന ചരിത്രമാണ് ഇവിടെ പുഷ്പങ്ങളുടെ രൂപത്തിൽ കാണുവാൻ പോകുന്നത്. നഗരത്തിന്‍റെ ചരിതംര പേറുന്ന നിരവധി ഇടങ്ങളെ പുഷ്പ രീതികൾ ഉപയോഗിച്ച് പുനർനിർമ്മിക്കും. കെംപെഗൗഡ, ടിപ്പു സുൽത്താൻ, നാൽവാടി കൃഷ്ണരാജ വാഡിയാർ എന്നിവർ ബെംഗളൂരുവിന് നൽകിയ സംഭാവനകളെ പ്രദർശനത്തിൽ ചിത്രീകരിക്കും.
ലാൽബാഗിന്റെ നാല് പ്രവേശന കവാടങ്ങളിലും ബെംഗളൂരുവിന്റെ ചരിത്രം ഉയർത്തിക്കാട്ടുന്ന ഡിസ്പ്ലേകൾ പ്രദർശിപ്പിക്കും.

പ്രസിദ്ധമായ മഡ് ഫോർട്ട്, കെംപഗൗഡ ടവേഴ്‌സ്, ടിപ്പു സുൽത്താന്റെ സമ്മർ പാലസ്, ഹൈക്കോടതി ബിൽഡിംഗ്, വൃഷഭവതി, ബംഗളൂരുവിനെ ആദ്യം പരാമർശിച്ച ബേഗൂർ ലിഖിതത്തിന്റെ പകർപ്പുകൾ, വിധാന സൗധ, ബുൾ ടെമ്പിൾ, ബംഗളൂരു കൊട്ടാരം ,300 ദശലക്ഷം വർഷം പഴക്കമുള്ള ലാൽബാഗ് പാറ, എന്നിവയുടെ രൂപങ്ങൾ പുഷ്പങ്ങളാൽ അലംകൃതമായി ഇവിടെ ഒരുങ്ങും.

ഇതൊടൊപ്പം 2.5 ലക്ഷം പൂച്ചെടികൾ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന് സമാനമായ ഒരു പുഷ്പ പ്രവാഹം ഈ വർഷത്തെ മേളയുടെ ആകര്‍ഷണം ആയിരിക്കും.

ഡാർജിലിംഗിൽ നിന്നുള്ള പ്രശസ്തമായ സിംബിഡിയം ഓർക്കിഡുകകൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. ഗ്ലാസ് ഹൗസിൽ ആണ് ഇതുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഈ പ്രത്യേക തരം ഓർക്കിഡുകൾ കാണപ്പെടുന്നത്. ഇതിന്റെ 5 ഓളം വ്യത്യസ്ത ഇനങ്ങൾ ആണ് ബാംഗ്ലൂരിൽ എത്തിച്ചിട്ടുള്ളത്.

11 രാജ്യങ്ങളും 5 സംസ്ഥാനങ്ങളും
കൊളംബിയ, കെനിയ, നെതർലാൻഡ്‌സ്, ഇസ്രായേൽ, ഓസ്‌ട്രേലിയ തുടങ്ങി 11 രാജ്യങ്ങളിൽ നിന്നുള്ള പൂക്കളും തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, സിക്കിം എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളും പ്രദർശനത്തിൽ ഉണ്ട്.
ജെർബെറ, സിംബിഡിയം ഓർക്കിഡ്‌സ്, കാർണേഷൻസ്, ലില്ലി, മറ്റ് ഇനങ്ങൾ തുടങ്ങിയ പൂക്കൾ പ്രദർശിപ്പിക്കും.

ലാൽബാഗ് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോയ്ക്ക് രാവിലെ 9 മണി മുതൽ പ്രവേശനം അനുവദിക്കും. പ്രവൃത്തിദിവസങ്ങളിൽ 70 രൂപയും വാരാന്ത്യങ്ങളിൽ 75 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും 30 രൂപയായിരിക്കും ടിക്കറ്റ്. സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. അവർ യൂണിഫോമും ഐഡി കാർഡും നിർബന്ധമായും ധരിക്കണം എന്നതാണ് നിബന്ധന. നാല് പ്രവേശന കവാടങ്ങളിലും ടിക്കറ്റുകൾ ലഭ്യമാകും.

Aero India 2023: എയ്റോ ഇന്ത്യ എക്സിബിഷൻ ഫെബ്രുവരിയിൽ, ടിക്കറ്റുകൾ ബുക്ക് ചെയ്യാം നേരത്തെ!Aero India 2023: എയ്റോ ഇന്ത്യ എക്സിബിഷൻ ഫെബ്രുവരിയിൽ, ടിക്കറ്റുകൾ ബുക്ക് ചെയ്യാം നേരത്തെ!

ബാംഗ്ലൂരിൽ നിന്നും പോണ്ടിച്ചേരിക്ക് ഒരു കിടിലൻ ബജറ്റ് യാത്ര.. മഹാബലിപുരവും കാണാംബാംഗ്ലൂരിൽ നിന്നും പോണ്ടിച്ചേരിക്ക് ഒരു കിടിലൻ ബജറ്റ് യാത്ര.. മഹാബലിപുരവും കാണാം

Read more about: bangalore festival republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X