Search
  • Follow NativePlanet
Share
» »വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്

വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്

അങ്ങനെ മറ്റൊരു റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ജനുവരി 23-ാം തിയതി ആരംഭിച്ച് 30 വരെ നീണ്ടു നിൽക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങളാണ് ഈ വർഷമുള്ളത്.

റിപ്പബ്ലിക് ദിനം 2023: അങ്ങനെ മറ്റൊരു റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ജനുവരി 23-ാം തിയതി ആരംഭിച്ച് 30 വരെ നീണ്ടു നിൽക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങളാണ് ഈ വർഷമുള്ളത്. അതായത്, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് തുടങ്ങി രക്തസാക്ഷി ദിനമായ ജനുവരി 30 വരെ വിവിധ ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വന്ന ദിവസമാണ് റിപ്പബ്ലിക് ദിനം.

റിപ്പബ്ലിക് ദിന പരേഡ് ആണ് ഈ ദിവസത്തെ പ്രധാന കാഴ്ച. സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും തിരഞ്ഞെടുത്ത സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മറ്റ് വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, എന്‍സിസി റാലി, മോട്ടോർസൈക്കിൾ റൈഡുകൾ എന്നിങ്ങനെ ഒരുപാട് ഇനങ്ങൾ പരേഡിൽ കാണാം. ഇതാ ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലെ പ്രധാന പരേഡ് കാഴ്ചകൾ

ദേശീയ യുദ്ധസ്മാരക സന്ദർശനം

റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് പ്രധാനമന്ത്രിയുടെ ദേശീയ യുദ്ധസ്മാരകം സന്ദർശനത്തോടു കൂടിയാണ്. വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങാണിത്. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി.

Republic Day Parade 2023:Details Of Tableau And Floats In parade
PC: PTI

ഈജിപ്ഷ്യൻ സംഘം

കർത്തവ്യപഥിൽ ഏറ്റവുമാദ്യം മാർച്ച് ചെയ്യുന്നത് കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ സായുധ സേനയുടെ ബാൻഡും മാർച്ചിംഗ് സംഘവുമാണ് . 144 സൈനികർ ആണ് ഇതിൽ പങ്കെടുക്കുന്നത്.

ഇന്ത്യൻ ആർമിയുടെ മാർച്ച്

മെക്കനൈസ്ഡ് ഇൻഫൻട്രി റെജിമെന്റ്, പഞ്ചാബ് റെജിമെന്റ്, മറാത്താ ലൈറ്റ് ഇൻഫൻട്രി റെജിമെന്റ്, ദോഗ്ര റെജിമെന്റ്, ബിഹാർ റെജിമെന്റ്, ഗൂർഖ ബ്രിഗേഡ് എന്നിവയുൾപ്പെടെ ആർമിയുടെ മൊത്തം ആറ് മാർച്ചിംഗ് കോണ്ടിംഗുകൾ ആണ് ഇതിലുള്ളത്. സജീവ കുതിരപ്പട റെജിമെന്റാണ് 61 കാവൽറിയാണ് ഇതിലെ പ്രധാന ആകർഷണം.

4. വെറ്ററൻസ് ടാബ്ലോ
ഈ വർഷത്തെ പരേഡിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വെറ്ററൻസിന്റെ ടാബ്ലോ. കഴിഞ്ഞ 75 വർഷത്തെ വെറ്ററൻമാരുടെ സംഭാവനകളും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അവരുടെ സംരംഭങ്ങളുടെയും ഒരു കാഴ്ചയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ നേവി സംഘം

ലെഫ്റ്റനന്റ് സിഡിആർ ദിശ അമൃത് കണ്ടിജന്റ് കമാൻഡറായി നേവി സംഘത്തെ നയിക്കും, 144 യുവ നാവികർ ആണ് ഇതിൽ പങ്കെടുക്കുന്നത്. . ഇന്ത്യൻ നാവികസേനയുടെ ബഹുമുഖ കഴിവുകൾ, നാരി ശക്തി, 'ആത്മനിർഭർ ഭാരത്' എന്നതിന് കീഴിൽ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച പ്രധാന ഉപകരണങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതിൽ പ്രാധാന്യം നല്കുന്നത്.

ഇന്ത്യൻ എയർഫോഴ്സ് കണ്ടിൻജന്റ്

144 വ്യോമസേനാംഗങ്ങളും നാല് ഓഫീസർമാരും ഉൾപ്പെടുന്നതാണ് ഇന്ത്യൻ വ്യോമസേനാ സംഘം. സിന്ധു റെഡ്ഡിയാണ് സംഘത്തെ നയിക്കുന്നത്. 'ഇന്ത്യൻ എയർഫോഴ്‌സ് പവർ ബിയോണ്ട് ബൗണ്ടറി' എന്ന വിഷയത്തിലാണ് ടാബ്ലോ ഒരുക്കിയിരിക്കുന്നത്.

DRDO ടാബ്ലോ

അണ്ടർവാട്ടർ സർവൈലൻസ് പ്ലാറ്റ്‌ഫോമുകൾ ,അന്തർവാഹിനികൾക്കുള്ള ഉഷൂസ്-2 പോലുള്ള സോണാറുകൾ, കപ്പലുകൾക്കുള്ള ഹംസ സീരീസ് സോണാറുകൾ, ഹെലികോപ്റ്റർ വിക്ഷേപണ നിരീക്ഷണത്തിനായി ലോ-ഫ്രീക്വൻസി ഡങ്കിംഗ് സോണാർ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷന്റെ പ്രദർശനം.

ടാബ്ലോകൾ

സംസ്ഥാനങ്ങൾ/യുടികൾ, മന്ത്രാലയങ്ങൾ/വകുപ്പുകളുടെ ഫ്ലോട്ടുകൾക്കായി തിരഞ്ഞെടുത്ത തീം

ആന്ധ്രാപ്രദേശ്, പ്രഭല തീർത്ഥം - മകര സംക്രാന്തി സമയത്ത് നടക്കുന്ന കർഷകരുടെ ഉത്സവം

അസം- വീരന്മാരുടെയും ആത്മീയതയുടെയും നാട്

ലഡാക്ക്- ലഡാക്കിന്റെ ടൂറിസവും സംയോജിത സംസ്കാരവും

ഉത്തരാഖണ്ഡ്- മനസ്കണ്ട്

ത്രിപുര- സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ ത്രിപുരയിൽ വിനോദസഞ്ചാരത്തിലൂടെയും ജൈവകൃഷിയിലൂടെയും സുസ്ഥിരമായ ഉപജീവനമാർഗം.

ഗുജറാത്ത്- ക്ലീൻ ഗ്രീൻ എനർജി എഫിഷ്യന്റ് ഗുജറാത്ത്

ജാർഖണ്ഡ്- ബാബ ബൈദ്യനാഥ് ധാം

അരുണാചൽ പ്രദേശ്- അരുണാചൽ പ്രദേശിലെ ടൂറിസത്തിന്റെ സാധ്യതകൾ

ജമ്മു & കാശ്മീർ- നയാ ജമ്മു കശ്മീർ

കേരളം- നാരി ശക്തി

പശ്ചിമ ബംഗാൾ- കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ

മഹാരാഷ്ട്ര- സദെ ടിൻ ശക്തിപീഠേ, നാരി ശക്തി

തമിഴ്നാട്- തമിഴ്നാടിന്റെ സ്ത്രീ ശാക്തീകരണവും സംസ്കാരവും

കർണാടക- നാരി ശക്തി

ഹരിയാന- അന്താരാഷ്ട്ര ഗീതാ മഹോത്സവം

ദാദർ നഗർ ഹവേലിയും ദാമനും ദിയുവും- ഗോത്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണം

ഉത്തർപ്രദേശ്- അയോധ്യ ദീപോത്സവം

മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെമാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാംറിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാം

Read more about: republic day delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X