» »ഈ കാഴ്ചകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മാത്രം

ഈ കാഴ്ചകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മാത്രം

Posted By: Staff

റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒന്‍പത് മുപ്പതോടെ ഡല്‍ഹി ഒരുങ്ങും, ഇന്ത്യയുടെ അഭിമാനം ലോകത്തെ കാണിക്കുന്ന പരേഡിനെ വരവേല്‍ക്കാന്‍. അഞ്ച് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഡല്‍ഹിയിലെ രാജ്പതില്‍ രാവിലെ ഒന്‍പത് മണിയോടെ ഇന്ത്യന്‍ സേനകള്‍ മാര്‍ച്ചിന് തയ്യാറെടുക്കും.

രാഷ്ട്രപതിഭവന് സമീപമുള്ള റെയ്‌സാന ഹില്ലില്‍ നിന്നാണ് പരേഡ് ആരംഭിക്കുന്നത്. രാജ്പതിലൂടെ ഇന്ത്യ ഗേറ്റ് കടന്ന് ചെങ്കോട്ട വരെ പരേഡ് നീളും. റിപ്പബ്ലിക് ദിനകാഴ്ചകള്‍ കാണാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുക്കണം.

റിപ്പബ്ലിക് ദിന പരേഡ് നേരില്‍കാണുക എന്നത് ഒരു ഭാഗ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡുകളുടെ ചിത്രങ്ങള്‍ കാണാം.

മിസൈലുകള്‍

മിസൈലുകള്‍

പത്ത് വര്‍ഷം മുന്‍പ് രണ്ടായിരത്തി നാലിലെ റിപ്പബ്ലിക് ദിനത്തിലെ പരേഡില്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ച ബാലിസ്റ്റിക്ക് മിസൈല്‍ അഗ്‌നി 2.

ചിത്രം: HaeB

ടാങ്കറുകള്‍

ടാങ്കറുകള്‍

2011 ജനുവരി 23 ന് റിപ്പബ്ലിക്ക് ദിന പരേഡിന് മുന്നോടിയായി നടന്ന റിഹേഴ്‌സിലിന്റെ കാഴ്ച. T 90 യുദ്ധ ടാങ്കറാണ് ചിത്രത്തില്‍.

ചിത്രം: Chanakyathegreat

പഞ്ചാബ് റെജിമെന്റ്

പഞ്ചാബ് റെജിമെന്റ്

രണ്ടായിരത്തി പതിനൊന്നിലെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന റിഹേഴ്‌സലില്‍ പങ്കെടുക്കുന്ന പഞ്ചാബ് റജിമെന്റിലെ അംഗങ്ങള്‍

ചിത്രം: Chanakyathegreat

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ ആര്‍മി

2013ലെ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ആര്‍മി.

ചിത്രം: Robbyrules0510

അഗ്‌നി 5 മിസൈല്‍

അഗ്‌നി 5 മിസൈല്‍

2013ല്‍ നടന്ന റിപ്പബ്ലിക്ക് പരേഡിന്റെ ദൃശ്യം. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആയ അഗ്‌നി 5 ആണ് ചിത്രത്തില്‍.

ചിത്രം: Robbyrules0510

യുദ്ധ വിമാനം

യുദ്ധ വിമാനം

2011ലെ റിപ്പബ്ലിക്ക് ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യയുടെ യുദ്ധ വിമാനം തേജസ്.

ചിത്രം: KuwarOnline

ബ്രഹ്മോസ്

ബ്രഹ്മോസ്

ഡല്‍ഹിയിലെ രാജ്പഥില്‍ 2009ല്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍

ചിത്രം: Chanakyathegreat

അര്‍ജുന്‍

അര്‍ജുന്‍

2013ലെ അറുപത്തിനാലമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡില്‍ പ്രദര്‍ശിപ്പിച്ച എം ബി ടി അര്‍ജുന്‍ എം കെ 1 ടാങ്ക്.

ചിത്രം: Chanakyathegreat

പാരച്യൂട്ട് റെജിമെന്റ്

പാരച്യൂട്ട് റെജിമെന്റ്

2012 നടന്ന അറുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുന്ന പരച്യൂട്ട് റെജിമെന്റ്
ചിത്രം: Chanakyathegreat

ഡല്‍ഹി പൊലീസ്

ഡല്‍ഹി പൊലീസ്

2004 നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ഡല്‍ഹി പൊലീസ് സേന
ചിത്രം: Chanakyathegreat

വായൂ സേന

വായൂ സേന

2009ല്‍ നടന്ന റിപ്പബ്ലിക് ദിന പരേഡിലെ വായൂസേനയുടെ മാര്‍ച്ച്.
ചിത്രം: Chanakyathegreat

ആകശത്തെ പ്രകടനം

ആകശത്തെ പ്രകടനം

റിപ്പബ്ലിക് ദിനത്തില്‍ ആകശത്ത് വായൂ സേന ആകശത്ത് നടത്തുന്ന പ്രകടനവും വിസ്മയകരമാണ്. 2009ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ നിന്ന് ഒരു കാഴ്ച

ചിത്രം: Chanakyathegreat

ജാഗ്വേഴ്‌സ്

ജാഗ്വേഴ്‌സ്

വായു സേനയുടെ യുദ്ധവിമാനമായ ജാഗ്വേഴ്‌സ്. 2004 ലെ റിപ്പബ്ലിക് ദിനത്തിലെ ദൃശ്യം

ചിത്രം: Jeff G

സാഹസിക പ്രകടനങ്ങള്‍

സാഹസിക പ്രകടനങ്ങള്‍

2011ലെ റിപ്പബ്ലിക് പരേഡിലെ സാഹസിക പ്രകടനങ്ങളുടെ റിഹേഴ്‌സല്‍

ചിത്രം: Chanakyathegreat

തീരാത്ത സാഹസികതകള്‍

തീരാത്ത സാഹസികതകള്‍

2011ലെ റിപ്പബ്ലിക് പരേഡിലെ സാഹസിക പ്രകടനങ്ങളുടെ റിഹേഴ്‌സല്‍, മറ്റൊരു ദൃശ്യം
ചിത്രം: Chanakyathegreat

Read more about: national festivel delhi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...