Search
  • Follow NativePlanet
Share
» »സഞ്ചാരികളേ... കരിമീനും കായലും മാത്രമല്ല കുമരകം! നിങ്ങളറിയാത്ത കുമരകത്തെ കാണാം 650 രൂപയ്ക്ക്

സഞ്ചാരികളേ... കരിമീനും കായലും മാത്രമല്ല കുമരകം! നിങ്ങളറിയാത്ത കുമരകത്തെ കാണാം 650 രൂപയ്ക്ക്

കുമരത്തെക്കുറച്ചും ഇവിടുത്തെ ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചും പാക്കേജുകളെക്കുറിച്ചും വിശദമായി വായിക്കാം...

കുമരകമെന്നാൽ നമുക്ക് കായലും കെട്ടുവള്ളങ്ങളും പിന്നെ കരിമീനുമാണ്. കായൽക്കാഴ്ചകളും നാട്ടിൻപുറവും സാധാരണക്കാരും ഒന്നിക്കുന്ന ഇടം. ലോകം മുഴുവൻ തിരയുന്ന വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ ആഹംഭാവമൊന്നും കുമരകത്തിനില്ല. നാട്ടിൻപുറത്തിന്‍റെ ഭംഗിയിൽ ആൾത്തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ഒരു സുന്ദരയിടം.
പറഞ്ഞുതീർക്കുവാൻ പറയാത്തത്ര സൗന്ദര്യം കേരളത്തിന്‍റെ നെതർലൻഡിനു ഉണ്ടെങ്കിലും അതിൽവളരെ കുറച്ചു കാഴ്ചകളിലേക്കു മാത്രമേ കുമരകത്തെത്തുന്ന സഞ്ചാരികൾ കാണാറുള്ളൂ. കുമരത്തെക്കുറച്ചും ഇവിടുത്തെ ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചും പാക്കേജുകളെക്കുറിച്ചും വിശദമായി വായിക്കാം...

കുമരകം- നമ്മുടെ സ്വന്തം നെതർലാൻഡ്

കുമരകം- നമ്മുടെ സ്വന്തം നെതർലാൻഡ്

കുമരകം അതിന്റെ രൂപത്തിൽ കുറേയൊക്കെ നെതർലന്‍ഡിനോട് സാമ്യമുള്ള നാടാണ്. രണ്ടിടങ്ങളുടെയും പൊതുവായ പ്രത്യേകത എന്താണെന്നല്ലേ? സമുദ്ര നിരപ്പിനു താഴെയാണ് ഈ രണ്ട് സ്ഥലങ്ങളും ഉള്ളത്. സമീപത്തെ മറ്റു സ്ഥലങ്ങളെപ്പോലെ കുമരകവും കടലിനടിയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. (കടപ്പാട്-വിക്കിപീഡിയ). ഇവിടുത്തെ മിക്ക സ്ഥലങ്ങളും പാടശേഖരങ്ങളും സമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ്‌ സ്ഥിതി ചെയ്യുന്നത്.

PC:Jigyasu

കുമരകം- ലോകം തേടിയെത്തുന്ന ഇടം

കുമരകം- ലോകം തേടിയെത്തുന്ന ഇടം

ലോകവിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന് സ്ഥാനം നേടിക്കൊടുത്തതിൽ കുമരകത്തിനുള്ള പങ്ക് മാറ്റിനിർത്തുവാനാവാത്തതാണ്. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനെത്തുന്നത്. വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യവും കുമരകത്തിന്‍റെ ഭംഗി ഇരട്ടിപ്പിക്കുന്നു.

PC:Sulfis

കുമരകത്ത് ഒരു ദിവസം

കുമരകത്ത് ഒരു ദിവസം

കായലിന്റെ സാമീപ്യത്തിൽ കുമരകത്ത് ഒരു ദിവസം ചിലവഴിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള് കാണില്ല. പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും ഇവിടെ ഹൗസ് ബോട്ടിൽ സമയം ചിലവഴിക്കുവാനാണ് ആളുകൾക്ക് താല്പര്യം. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് തനി നാടൻ വിഭവങ്ങൾ മുതൽ കോണ്ടിനെന്‍റർ രുചികൾ വരെ ഇതിൽ വിളമ്പും. കുറച്ചുകൂടി താല്പര്യമുള്ളവർക്ക് കായലിൽ നിന്നും തത്സമയം മീൻ പിടിച്ച് അത് പാചകം ചെയ്തു നല്കും. പകൽ മുഴുവനും ഇങ്ങനെ ഹൗസ് ബോട്ടിൽ സഞ്ചരിച്ച് കുമരകത്തിന്റെ മുക്കും മൂലയും പരിചയപ്പെടാം,. ഇവിടുത്തെ രീതികളും ജീവിത സാഹചര്യങ്ങളുമെല്ലാം കണ്ടറിയുവാനും ഇങ്ങനെയൊരു യാത്ര സഹായിക്കും. രാവിലെ മുതൽ വൈകിട്ട് വരെ ഹൗസ് ബോട്ടിൽ സഞ്ചരിക്കുവാനും താല്പര്യമുള്ളവർക്ക് രാത്രി ചിലവഴിക്കുവാനും സാധിക്കും.

PC:Vis M

കുമരകം പക്ഷി സങ്കേതം

കുമരകം പക്ഷി സങ്കേതം

കുമരകത്തെ കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇവിടുത്തെ പക്ഷി സങ്കേതം. കുമരകം യാത്രയിൽ രണ്ടോ മൂന്നോ മണിക്കൂര് മാറ്റിവെക്കാമെങ്കിൽ ഇവിടം കാണാം. ദേശാടന പക്ഷികളും നാടൻ പക്ഷികളുമെല്ലാമായി പക്ഷികളുടെ ഒരു വലിയ ലോകമാണ് ഇവിടെയുള്ളത്. 14 ഏക്കർ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. നവംബർ-മേയ് കാലത്താണ് ദേശാടന പക്ഷികൾ അവിടെ എത്തുന്നത്. സ്‌പോട് ബില്‍ഡ് പെലിക്കന്‍, വര്‍ണകൊക്ക്, കഷണ്ടികൊക്ക്, ചേരക്കോഴി തുടങ്ങി വംശനാശഭീഷണി നേരിടുന്ന പക്ഷികളെയും ഇവിടെ കാണാം.

PC:Jiths

കുമരകത്തെ അടുത്തു കാണുവാൻ ഉത്തരവാദിത്വ ടൂറിസം മിഷൻ

കുമരകത്തെ അടുത്തു കാണുവാൻ ഉത്തരവാദിത്വ ടൂറിസം മിഷൻ

വിനോദ സഞ്ചാരികൾക്ക് കുമരകത്തെ കൂടുതൽ അറിയുവാനുള്ള പദ്ധതികളാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ ഒരുക്കിയിരിക്കുന്നത്. കുമരകം തൊട്ടുള്ള പടിഞ്ഞാറൻ മേഖലയെ വിനോദ സഞ്ചാപികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ഹോട്ടവുകൾ, ടൂറിസം ഓപ്പറേറ്റര്‍മാർ, റിസോർട്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഗ്രാമീണ ടൂറിസം പാക്കേജുകൾക്കാണ് ഇപ്പോൾ മുന്‍ഗണന കൊടുത്തിരിക്കുന്നത്.

PC:commons.wikimedia

ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

കായൽ യാത്ര മാത്രമല്ല

കായൽ യാത്ര മാത്രമല്ല

കുമരകമെന്നാൽ കായൽ യാത്ര മാത്രമാണെന്ന ധാരണ മാററി ഇവിടുത്തെ ഗ്രാമങ്ങളെയും ജീവിരീതികളെയും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അയ്മനം, കുമരകം പഞ്ചായത്തുകളിൽ ഗ്രാമീണ ടൂറിസത്തെയും കാർഷിക ടൂറിസത്തെയും മുൻനിർത്തി സഞ്ചാരികൾക്ക് പരിചയപ്പെടുത്തും. കഥകളി, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കും. നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാനായി പ്രദേശത്ത് കൾച്ചറൽ സെന്‍റർ കൊണ്ടുവരുവാനും പദ്ധതിയുണ്ട്.
സ്ട്രീറ്റ് പദ്ധതി, ഫാം ടൂറിസം, തുടങ്ങിയവയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. ഇവിടുത്ത കൈത്തോടുകളിലൂടെ സഞ്ചാരികളെ ഉൾഗ്രാമക്കാഴ്ചകൾ കാണിക്കുകയും ചെയ്യും.

നിരക്ക്

നിരക്ക്


രണ്ടു പേർ മാത്രമെങ്കിൽ 3,000 രൂപ,
3 - 5 വരെ ആൾക്കാർ ഉണ്ടെങ്കിൽ ഒരാൾക്ക് 1000
5 - 10 വരെ ആൾക്കാർ ഉണ്ടെങ്കിൽ ഒരാൾക്ക് 900 രൂപ വീതം
10-20 വരെ ആൾക്കാർ ഉണ്ടെങ്കിൽ ഒരാൾക്ക് 750 രൂപ വീതം
20 ൽ കൂടുതൽ പേരുണ്ടെങ്കിൽ ഒരാൾക്ക് 650 രൂപ.

കാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെകാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെ

ലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളുംലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X