അരുണാചൽ പ്രദേശ്... വടക്കു കിഴക്കൻ ഇന്ത്യയിലെ സ്പത സഹോദരിമാരിൽ ഏറ്റവും ഭംഗിയുള്ള നാട്. സിനിമകളിലൂടെയും ഡോക്യുമെന്‍റിറികളിലൂടെയും ഒക്കെ സഞ്ചാരികളെ ഇതുപോലെ കൊതിപ്പിച്ച മറ്റൊരു നാട് ഉണ്ടോ എന്ന് സംശമാണ്.
സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ജനങ്ങളും മന്ത്രങ്ങുരുവിട്ട് നടക്കുന്ന ബുദ്ധ സന്യാസിമാരും എങ്ങും മുഴങ്ങിക്കേൾക്കുന്ന പ്രാർഥനജപങ്ങളും ആശ്രമങ്ങളും കുന്നുകളും മലകളും മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതങ്ങളും കാടുകളും ഒക്കെയായി ഇവിടെ കാഴ്ചകൾ ഒരുപാടുണ്ട്. എന്നാൽ അതിർത്തി പ്രശ്നങ്ങൾ കൊണ്ടും മറ്റും കയ്യേറ്റങ്ങൾ കൊണ്ടും എന്നും പ്രശ്നങ്ങൾ നിലനിൽക്കുന്ന അരുണാചൽ പ്രദേശിലേക്ക് അത്രയെളുപ്പത്തിൽ സഞ്ചാരികൾക്ക് പ്രവേശിക്കുവാൻ സാധിക്കില്ല. അതിർത്തിക്കടുത്തുള്ള ഇടങ്ങളിലേക്ക് സന്ദർശനത്തിന് വിലക്ക് തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിലേക്ക് പ്രവേശിക്കുവാൻ മുൻകൂട്ടിയുളള്ള അനുമതി ആവശ്യമായി വരും. ഇതാ അരുണാചൽ പ്രദേശിൽ സഞ്ചാരികൾക്ക് വിലക്കുള്ള ഇടങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

ഇറ്റാനഗർ
അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനമാണ് ഇറ്റാനഗർ. ഹിമാലയത്തിന്റെ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ മുൻകൂട്ടിയുള്ള അനുമതികൾ ആവശ്യമാണ്. മാത്രമല്ല, വിദേശികൾക്ക് സാധാരണ ഗതിയിൽ ഇവിടെ പ്രവേശനം അനുവദിക്കാറുമില്ല. നമ്മുടെ രാജ്യത്തിന്‍റെ എല്ലാ ഇടങ്ങളിൽ നിന്നുമുള്ള ആളുകളെ ഇവിടെ കാണുവാൻ സാധിക്കുന്നതിനാൽ ചെറിയ ഇന്ത്യ എന്നും ഇറ്റാനഗറിനെ പലരും വിശേഷിപ്പിക്കാറുണ്ട്. അരുണാചൽ പ്രദേശിന്റെ ഭരണ തലസ്ഥാനമായ ഇവിടെ ധാരാളം കാഴ്ചകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഇറ്റാ ഫോർട്ട്. ഇറ്റാ എന്ന വാക്കിനർഥം ഇഷ്ടിക എന്നാണ്. അതിൽ നിന്നും ഇഷ്ടിക കൊണ്ടുണ്ടാക്കിയ കോട്ട എന്ന അർഥത്തിലാണ് ഇറ്റാനഗർ എന്ന പേരു വരുന്നത്.
കോട്ട കൂടാതെ, ജവഹർലാൽ നെഹ്റു മ്യൂസിയം, ഗംഗാ തടാകം എന്നിവയാണ് ഇവിടുത്തെ കാഴ്ചകൾ.
PC:wikimedia

ആലോ
മുൻപ് ആലോങ് എന്നറിയപ്പെട്ടിരുന്ന ആലോയാണ് അരുണാചൽ പ്രദേശിൽ സന്ദർശനത്തിന് സാധിക്കാത്ത മറ്റൊരിടം. അസാമിന്‍റെയും അരുണാചൽ പ്രദേശിന്‍റെയും അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആലോ ഇവിടുത്തെ ആഘോഷങ്ങളുടെ ഒരു നാട് കൂടിയാണ്.
ഗാലോ ഗോത്ര വർഗ്ഗക്കാരുടെ വിളവെടുപ്പ് ഉത്സവമായ മോഫിൻ, യോംഗോ റിവർ ഫെസ്റ്റിവൽ, തുടങ്ങിയവയാണ് ഇവിടുത്തെ ആഘോഷങ്ങൾ. ഇന്നർലൈൻ പെർമിറ്റ് ഉണ്ടെങ്കിൽ ഇവിടം സന്ദർശിക്കാം.
PC:Anu007bora

പാസിഘട്ട്
അരുണാചൽ പ്രദേശിലെ ഏറ്റവും പഴക്കമുള്ള നഗരമാണ് പാസിഘട്ട്. ബുദ്ധാശ്രമങ്ങളും വെള്ളച്ചാട്ടങ്ങളും വ്യജീവി സങ്കേതവും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് കാഴ്ചകൾ ഇവിടെ കാണാം. എന്നാൽ ഇവിടെയും ഇന്നർലൈൻ പെർമിറ്റ് ആവശ്യമാണ്.
ബ്രിട്ടീഷ് രാജിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ നഗരം ഭരണകാര്യങ്ങള്‍ക്കായാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.
ഡെയിങ് എറിങ്ങ് വൈൽഡ് ലൈഫ് സാങ്ച്വറി, പാന്ഡഗിൻ, ബോഡാക് സീനിക് ഏരിയ,കോംസിങ്, ഈസ്റ്റ് സിയാങ് ഡിസ്ട്രിക്ട് മ്യൂസിയം, ഗോംസി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.
PC:Anu007bora

മിയാവോ
വടക്കു കിഴക്കൻ ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ഇടങ്ങളിൽ ഒന്നാണ് മിയാവോ. അസാം അതിർത്തിയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മിയാവോ പ്രകൃതി മനോഹരമായ ഒരു ഗ്രാമമാണ്. ഹിമാലയ പർവ്വത നിരയുടെ ഒരു ഭാഗമാണ് ഈ ഗ്രാമമെന്നു വേണമെങ്കിൽ പറയാം. അരുണാചലിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ ചെറിയ ഒരു മൃഗശാല, മ്യൂസിയം, തുടങ്ങിയവയും ഉണ്ട്.
PC:Krish9

ബലുക്പോങ്
വെസ്റ്റ് കാമെങ് ജില്ലയിൽ ഹിമാലയത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പട്ടണമാണ് ബലുക്പോങ്. കാമങ് നദിയുടെ പട്ടണമായ ഇവിടെ വളരെ സാഘാരണക്കാരായ ആളുകളാണ് ജീവിക്കുന്നത്. സഞ്ചാരികൾ അധികം തേടിവരാത്ത ഇടമാണെങ്കിൽ കൂടിയും വരുന്നവർക്ക് മനസ്സു നിറയ്ക്കുവാൻ വേണ്ട കാഴ്ചകൾ ഈ നാട് ഒരുക്കിയിട്ടുണ്ട്.

ഇന്നർലൈൻ പെർമിറ്റ്
ഐ.എല്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഇന്ത്യ ഗവണ്‍മെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്കുന്ന അനുമതിയാണ്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവാൻ ഇത് അത്യാവശ്യം വേണ്ട രേഖയാണ്.

അരുണാചൽ പ്രദേശിലേക്ക്
അരുണാചല്‍ പ്രദേശ് ഗവണ്‍മെന്റിലെ സെക്രട്ടറി(പൊളിറ്റിക്കല്‍) ആണ് അരുണാചല്‍ പ്രദേശില്‍ ഈ അനുമതി നല്കുന്നത്. നാഗാലാന്‍ഡ്-ആസാം അതിര്‍ത്തികളില്‍ നിന്നും അരുണാചലിലേക്ക് ഏതു ചെക്ക് ഗേറ്റിലൂടെ കടക്കുവാനും ഇത് അത്യാവശ്യമാണ്. ഇവിടെ സാധാരണയായി 15 ദിവസത്തേയ്ക്കാണ് ഇന്നര്‍ ലൈന്‍ പെര്‍മിഷന്‍ നല്കുന്നത്. കൂടാതെ ആവശ്യമെങ്കില്‍ 15 ദിവസത്തേയ്ക്കുകൂടി അനുമതി നീട്ടിയെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഒരു വര്‍ഷത്തേയ്ക്കാണ് അനുമതി. തവാങ്ങ്, റോവിങ്, ഇറ്റാനഗര്‍, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, സീറോ വാലി, ബോംദില, അലോങ്, ഖൊന്‍സാ തുടങ്ങിയവയാണ് അരുണാചല്‍ പ്രദേശില്‍ പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.
കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ