» »റിച്ചെന്‍പോങ്‌; വിഷത്തടാകത്തിന്റെ നാട്

റിച്ചെന്‍പോങ്‌; വിഷത്തടാകത്തിന്റെ നാട്

Written By:

പശ്ചിമ സിക്കിമിലെ നിബിഢ വനങ്ങള്‍ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന റിച്ചെന്‍പോങ്‌ മലനിരകളാലും പ്രകൃതി ഭംഗിയാലും അറിയപ്പെടുന്ന സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 5576 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന റിച്ചെന്‍പോങ്‌ ചെറിയ ട്രക്കിങിന്‌ പറ്റിയ സ്ഥലമാണ്‌.

റിച്ചെന്‍പോങ്ങിലെ വ്യൂപോയിന്റുകള്‍

ശാന്തമായ കാലവസ്ഥയാലും പ്രകൃതി സൗന്ദര്യത്താലും മാത്രമല്ല റിച്ചെന്‍പോങ്‌ അറിയപ്പെടുന്നത്‌ കാഞ്ചന്‍ ജംഗ കൊടിമുടികളിലെ വ്യൂവ്‌ പോയിന്റുകളും ഇവിടേയ്‌ക്ക്‌ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്‌. കാഞ്ചന്‍ജംഗയിലെ തിരക്കേറിയ നഗരത്തില്‍ നിന്നും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ അതിനവസരം നല്‍കുന്ന സ്ഥലമാണ്‌ റിച്ചെന്‍പോങ്‌.

റിച്ചെന്‍പോങ്‌; വിഷത്തടാകത്തിന്റെ നാട്

വിഷത്തടാകത്തിന്റെ കഥ

ചരിത്ര പരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌ റിച്ചെന്‍പോങ്‌. സിക്കിമിലെ ചോഗ്യല്‍ രാജാവും ബ്രീട്ടിഷുകാരും തമ്മില്‍ യുദ്ധം നടന്ന സ്ഥലമാണിത്‌. ഈ പ്രദേശത്തെ ഏക ജലസ്രോതസ്സായിരുന്ന തടാകത്തില്‍ സിക്കിമിലെ ഗോത്രവര്‍ഗ്ഗക്കാരായിരുന്ന ലോപ്‌ച്ച വിഷം ചേര്‍ത്തത്‌ മൂലം നിരവധി ബ്രിട്ടീഷുകാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായിരുന്നു. ഇപ്പോഴും ഈ തടാകം വിഷമയമാണന്നാണ്‌ പറയപ്പെടുന്നത്‌. അതിനാല്‍ ഈ തടാകം വിഷമയമായ തടാകം എന്നര്‍ത്ഥം വരുന്ന ബിക്‌-പോഖ്രി എന്നാണ്‌ അറിയപ്പെടുന്നത്‌.

റിച്ചന്‍പോങ്ങിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രകൃതിയാല്‍ അനുഗ്രഹീതമായ ഈ സ്ഥലം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ എല്ലാം സമയം കണ്ടെത്താറുണ്ട്‌. പ്രകൃതിയസൗന്ദര്യം മാത്രമല്ല ഇവിടേയ്‌ക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ കാണാനുണ്ട്‌. റിച്ചെന്‍പോങ്‌ ആശ്രമം, മാഗ്ഗി ധാര, രബീന്ദ്ര സ്‌മൃതിവന്‍ തുടങ്ങിയവ റിച്ചെന്‍പോങ്ങിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌.

റിച്ചെന്‍പോങ്‌; വിഷത്തടാകത്തിന്റെ നാട്

റിച്ചെന്‍പോങ്‌ ആശ്രമം

റിച്ചെന്‍പോങ്ങിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ റിച്ചെന്‍പോങ്‌ ആശ്രമം. ആദിബുദ്ധ പ്രതിമ എന്നറിയപ്പെടുന്ന ശ്രീ ബുദ്ധന്റെ ഒരു വലിയ പ്രതിമ ഇവിടെയുണ്ട്‌.

മാഗ്ഗിധാര

റിച്ചെന്‍പോങില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ്‌ മാഗ്ഗി ധാര സ്ഥിതി ചെയ്യുന്നത്‌. വലിയ ചുവര്‍ ചിത്രങ്ങള്‍ ഉള്ള ഒരു ആശ്രമം ഇവിടെ ഉണ്ട്‌.

റിച്ചെന്‍പോങ്‌; വിഷത്തടാകത്തിന്റെ നാട്

രബീന്ദ്ര സ്‌മൃതി വന്‍

റിച്ചെന്‍പോങില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന സ്ഥലമാണ്‌ രബീന്ദ്ര സ്‌മൃതി വന്‍

ശ്രീജംഗ ക്ഷേത്രം

റിച്ചെന്‍പോങ്ങില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീജംഗ ക്ഷേത്രം പ്രാദേശ വാസികള്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന സ്ഥലമാണ്‌. ലിംബു വംശജര്‍ ആരാധന നടത്തുന്ന ക്ഷേത്രമാണിത്‌. മനോഹരമായൊരു വെള്ളച്ചാട്ടം ക്ഷേത്രത്തിന്റെ ഭംഗി കൂട്ടുന്നു. ഏപ്രില്‍ മാസമാണ്‌ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

 

Please Wait while comments are loading...