Search
  • Follow NativePlanet
Share
» »ഡാർജിലിംഗിലെ ടോയ് ട്രെയിൻ യാത്ര

ഡാർജിലിംഗിലെ ടോയ് ട്രെയിൻ യാത്ര

By Maneesh

ഊട്ടിയും ഷിംലയും പോലെ ടോയ് ട്രെയിനിന് പ്രശസ്തമാണ് പശ്ചിമ ബംഗാളിന്റെ ഹിൽസ്റ്റേഷനായ ഡാർജിലിങ്. ഡാർജിലിങ് ഹിമാലയൻ റെയിൽവെ എന്നാണ് ഈ ടോയ് ട്രെയിൻ ഔദ്യോഗികമായി അറിയപ്പെടുന്നത്. ഡാർജിലിങിന്റെ ചരിത്രത്തിൽ ഈ റെയിൽവേയ്ക്കും നിർണായകമായ സ്വാധീനമുണ്ട്.

യുനെസ്കോ ലോക പൈതൃക പട്ടികയിൽ 1999‌ൽ ഇടം‌പിടി‌ച്ച ഈ ട്രെയിൻ യാത്ര ഡാർജിലിംഗ് സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കാറില്ല. ഹിമാലയൻ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ഈ ട്രെയിൻ യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

ഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാംഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാം

റെയിൽവെ

റെയിൽവെ

1881ൽ കോളനി ഭരണകാലത്താണ് ഈ വഴിക്ക് ആദ്യമായി ട്രെയിൻ ഓടിത്തുടങ്ങിയത്. ചെങ്കുത്തായ ഹിമാലയൻ മലഞ്ചെരിവിലൂടെ നിർമ്മിച്ചിട്ടുള്ള ഈ നാനോഗേജ് റെയിൽവെ പാത ആധുനിക കാലത്ത് പോലും ഒരു എഞ്ചിനീയറിംഗ് വിസ്മയമായി നിലകൊള്ളുന്നു.
Photo Courtesy: Vikramjit Kakati

യാത്ര പോകാം

യാത്ര പോകാം

ഡാർജിലിംഗ് സന്ദർശന സമയത്ത് നിങ്ങൾക്ക് ദിവസം മുഴുവൻ ഇടയ്ക്കിടെ ഈ ട്രെയിനിന്റെ ചൂളം വിളി കേട്ടുകൊണ്ടേയിരിക്കാം. ആ വിളി തന്നെ നിങ്ങളെ ട്രെയിനിലേക്ക് മാടിവിളിക്കുന്നത് പോലെയാണ് നിങ്ങൾക്ക് അനുഭവപ്പെടുക. മലഞ്ചെരുവിലൂടെ ട്രെയിൻ നീങ്ങി മാറുന്നത് കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. അത് നോക്കി നിൽക്കുന്നവർ ധാരളമുണ്ട്, അതിനാൽ അതിൽ ഒട്ടും നാണിക്കേണ്ട കാര്യമില്ല.
Photo Courtesy: P.K.Niyogi at English Wikipedia

ഘും

ഘും

ഡാർജിലിംഗിൽ നിന്ന് ഘും വരെയാണ് ട്രെയിൻ ഓടുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 2225 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റെയിൽവെ സ്റ്റേഷനാണ് ഇന്ത്യയിൽ ഏറ്റവും ഉയരത്ത് സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ. ഡാർജിലിംഗിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ റെയിൽവെ സ്റ്റേഷൻ.
Photo Courtesy: Kailas98

റോഡുകൾ

റോഡുകൾ

നിരവധി റോഡുകൾ തമ്മിൽ കൂടി ചേരുന്ന ഒരു കൊ‌ച്ചു പട്ടണമാണ് ഘും. സിലിഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്കുള്ള ഹിൽകാർട്ട് റോഡ് കടന്നു പോകുന്നത് ഈ ടൗണിലൂടെയാണ്.
Photo Courtesy: Shahnoor Habib Munmun

കാലിംപൊങ്

കാലിംപൊങ്

ഘുമ്മിൽ നിന്ന് ലോ‌പ്ചു വഴി 45 കിലോമീറ്റർ യാത്ര ചെയ്താൽ പശ്ചിമ ബംഗാളിലെ മറ്റൊരു ഹിൽസ്റ്റേഷനായ കാലിംപൊങിൽ എത്തിച്ചേരാം.

Photo Courtesy: Abhijit Kar Gupta

കാലിംപോങിനേക്കുറിച്ച്

കാലിംപോങിനേക്കുറിച്ച്

പശ്ചിമ ബംഗാളില്‍ ആണ് സമുദ്രനിരപ്പില്‍ നിന്ന് 1,250 അടി ഉയരത്തിലായി ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കാലിംപോങ് എന്ന പുതിയ ജില്ലയുടെ ഭര‌ണകേന്ദ്രമാകാന്‍ തയ്യാറെടുക്കുകയാണ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു നഗ‌‌രം. വിശദമായി വായിക്കാം

Photo Courtesy: Prateek Rungta from Delhi

സിലിഗുരിയേക്കുറിച്ച്

സിലിഗുരിയേക്കുറിച്ച്

നേപ്പാള്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ബംഗ്ലാദേശ് അതിന് നടുവിലായി ഇന്ത്യയുടെ ചെറിയ ഒരു ഭാഗം. ആ സ്ഥലമാണ് സിലിഗുരി എന്ന പേരില്‍ അറിയപ്പെടുന്നത്. പശ്ചിമ ബംഗാളിലാണ് സിലിഗുരി എന്ന സുന്ദരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Moner Kotha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X